सद्गुरु

 

അമ്പേഷി: ഹര്‍ഷോന്മാദത്തിലെത്തുക... എപ്പോഴാണ് അത് സംഭവിക്കുക എന്ന് ആലോചിച്ച് ചിലപ്പോള്‍ ഞാന്‍ അക്ഷമനാകാറുണ്ട്. ഈ കാത്തിരുപ്പ് എത്ര നാള്‍? അത് ഇവിടെത്തന്നെയുണ്ടെന്നു തോന്നും. എങ്കിലും വളരെ...

സദ്‌ഗുരു: കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസങ്ങളില്‍ ചൂടും തണപ്പും നിങ്ങള്‍ക്കനുഭവപ്പെട്ടിട്ടുണ്ട്. മുന്നോട്ടു മാത്രമുള്ള ഒരു ഓട്ടമാവേണ്ടതായിരുന്നു. എന്നാല്‍ ആളുകള്‍ അങ്ങനെയൊക്കെയാണ്. അതില്‍ എനിക്ക് ഒട്ടും ആശ്ചര്യം തോന്നുന്നില്ല. അടുത്തതെന്താണെന്നറിയാനാണ് നാം ഇവിടെ ഉളളത്, അത്രമാത്രം. എനിക്ക് ആശ്ചര്യമോ, നിരാശയോ ഇല്ല. ഈ 'ഹോള്‍നെസ്' പ്രോഗ്രാമില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടായിരുന്നു. മനസ്സ് ഉത്തേജിതമാവാന്‍ എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ മതി. സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുവരും. നിങ്ങള്‍ ആ സ്ഥിതിയിലാണ് ഇപ്പോഴും. ഇത് മാറിയേ പറ്റൂ. ഇത് മാറുന്നതുവരെ പലതും നേരെയാവില്ല.

ഹുവാങ്സു എന്ന കീര്‍ത്തികേട്ട സെന്‍ഗുരുവിന്‍റെ കീഴില്‍ ടോന്‍ഗെയിന്‍ എന്ന ഒരു ശിഷ്യന്‍ അഭ്യസിച്ചിരുന്നു

ഹുവാങ്സു എന്ന കീര്‍ത്തികേട്ട സെന്‍ഗുരുവിന്‍റെ കീഴില്‍ ടോന്‍ഗെയിന്‍ എന്ന ഒരു ശിഷ്യന്‍ അഭ്യസിച്ചിരുന്നു. ഇരുപത് കൊല്ലക്കാലം ഹുവാങ്സുവിന്‍റെ കൂടെ കഴിഞ്ഞു. ഈ കാലയളവില്‍ അയാള്‍ നിരവധി കാര്യങ്ങള്‍ പഠിച്ചു. മാറ്റങ്ങള്‍ പലതും സംഭവിച്ചെങ്കിലും ആത്മസാക്ഷാത്കാരം ഉണ്ടായില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുപോയി മറ്റൊരു ഗുരുവിനെക്കണ്ട് ഒരു താരതമ്യപഠനത്തിന് അദ്ദേഹം ആഗ്രഹിച്ചു. ഓരോ പ്രാവശ്യവും ഹുവാങ്ങ്സുവിന്‍റെയടുത്ത് അനുവാദത്തിന് പോയപ്പോഴും "ഞാന്‍ പുറത്തുപോകുവാന്‍ ആഗ്രഹിക്കുന്നു" എന്ന് പറയുമ്പോള്‍ അദ്ദേഹം തലയില്‍ ഒരു തട്ടുകൊടുക്കും. അതോടെ ടോന്‍ഗേയിന്‍ തിരിച്ചുപോവും.

കുറച്ചുദിവസം കഴിയുമ്പോള്‍ വീണ്ടും ഗുരുവിനോട് ചോദിക്കും. "ഞാന്‍ പോകട്ടയോ? ഇവിടെ ഞാന്‍ ഇരുപതു കൊല്ലമായി കഴിയുന്നു. ഞാന്‍ ഒന്നോ രണ്ടോ കൊല്ലത്തേക്ക് വെളിയില്‍ പോകട്ടെയോ?" ഒരു വാക്കുപോലും മറുപടി പറയാതെ ഗുരു തലയില്‍ ഒരു തട്ടുകൊടുത്ത് അദ്ദേഹത്തെ തിരിച്ചയച്ചു. എത്രതവണ ശ്രമിച്ചിട്ടും ഒരു മറുപടി കിട്ടിയില്ല, തട്ടുമാത്രം കിട്ടി. സഹികെട്ട ടോന്‍ഗെയിന്‍ ഒടുവില്‍ തന്‍റെ വിഷമങ്ങളെല്ലാം ഒരു മുതിര്‍ന്ന സഹോദരശിഷ്യനോട് പറഞ്ഞു, “ഓരോ പ്രാവശ്യവും ഞാന്‍ അനുവാദം ചോദിക്കുമ്പോള്‍ അദ്ദേഹം തലയില്‍ തട്ടും. ഇനി ഞാന്‍ എന്തു ചെയ്യണം എന്ന് അങ്ങ് ദയവായി അദ്ദേഹത്തോട് ചോദിക്കുമോ?”

മുതിര്‍ന്ന ശിഷ്യന്‍ ചോദിച്ചപ്പോള്‍ ഗുരു സമ്മതം മൂളി. അദ്ദേഹം ടോന്‍ഗെയിനോട് ഗുരു സമ്മതം കൊടുത്തുവെന്നും അദ്ദേഹത്തിന് പോകാമെന്നും പറഞ്ഞു. സന്തോഷവാനായിത്തീര്‍ന്ന ടോന്‍ഗെയിന്‍ പോകുന്നതിനു മുന്‍പ് തന്‍റെ നന്ദി അറിയിക്കുവാനും യാത്ര ചോദിക്കുവാനുമായി ഗുരുവിന്‍റെയടുത്ത് ചെന്നു. "ഞാന്‍ വിട ചോദിക്കുന്നു" എന്ന് ടോന്‍ഗെയിന്‍ പറഞ്ഞപ്പോള്‍ വീണ്ടും ഗുരു തലയില്‍ തട്ടി.

തികച്ചും ആശയക്കുഴപ്പത്തിലായ ടോന്‍ഗെയിന്‍ കരഞ്ഞുകൊണ്ട് തന്‍റെ മുതിര്‍ന്ന സന്യാസിസഹോദരനോട് ഈ വിവരം പറഞ്ഞു.

"അദ്ദേഹം എനിക്കു തന്ന അനുവാദം റദ്ദാക്കിയിരിക്കുന്നു. എന്‍റെ തലയില്‍ വീണ്ടും തട്ടി."

ഇതുകേട്ട മുതിര്‍ന്നശിഷ്യന്‍ പറഞ്ഞു:"അദ്ദേഹത്തിന് അതെങ്ങിനെ സാധിക്കും, ഒരിക്കല്‍ അനുവാദം തന്നിട്ട് വേണ്ടെന്ന് വെക്കുവാന്‍, ഞാന്‍ പോയി ചോദിക്കട്ടെ."

രണ്ടുപേരും കൂടി വീണ്ടും ഗുരുവിന്‍റെയടുത്ത് ചെന്നു. "അങ്ങ് ടോന്‍ഗെയിന് അനുവാദം കൊടുത്തിട്ട് വീണ്ടും എന്തിനാണ് തലയില്‍ തട്ടിയത്?" ശിഷ്യന്‍ ചോദിച്ചു.

ഇതുകേട്ട ഗുരു പറഞ്ഞു, “അവന്‍ പോകണ്ടാ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ജ്ഞാനോദയത്തിന് ശേഷമാവും അവന്‍ തിരിച്ചു വരിക എന്നെനിക്കറിയാം. അപ്പോള്‍ എനിക്ക് തലയില്‍ തട്ടാനാവില്ല. തല കുനിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തലയില്‍ തട്ടി എന്നേയുള്ളൂ.

കഴിഞ്ഞ രാത്രിയില്‍ നിങ്ങളില്‍ പലര്‍ക്കും മുഴുകുവാനുള്ള അവസരമായിരുന്നു. പൊള്ളയായ മുളന്തണ്ടായിത്തീര്‍ന്നേനെ

പണ്ടൊക്കെ വര്‍ഷങ്ങളോ, ജീവിതകാലം തന്നെയോ എടുത്തിരുന്ന കാര്യത്തിന് നാം ഇപ്പോള്‍ പറയുന്നത് ദിവസങ്ങള്‍, ആഴ്ചകള്‍ എന്നെല്ലാമാണ്. ഇതെല്ലാം സാദ്ധ്യമാവുന്നത്, ഇവിടെ ജീവിച്ചിരുന്ന എണ്ണമറ്റ മഹാത്മാക്കളായ ഗുരുക്കന്മാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായും അവരുടെ അനുഗ്രഹം കൊണ്ടുമാണ്. കഴിഞ്ഞ രാത്രിയില്‍ നിങ്ങളില്‍ പലര്‍ക്കും മുഴുകുവാനുള്ള അവസരമായിരുന്നു. പൊള്ളയായ മുളന്തണ്ടായിത്തീര്‍ന്നേനെ. അതിന്‍റെ ഒരറ്റം ഞാന്‍ അടച്ചുവച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ അതിന് ഉയര്‍ന്നു പൊന്താന്‍ കഴിയുകയില്ല. ഒരറ്റം ഞാന്‍ അടച്ചിരുന്നാലും അത് പൊള്ളയാണ് എന്ന് നിങ്ങള്‍ അറിയണമായിരുന്നു. ചില നിമിഷങ്ങളില്‍ നിങ്ങളില്‍ ചിലര്‍ക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്. അപ്പോഴേക്കും ചിന്തകള്‍ വന്നു തുടങ്ങി നിങ്ങള്‍ മറ്റെന്തോ ആയിത്തീരുന്നു.

http://in5d.com/wp-content/uploads/2015/12/djtjrjsrt.jpg