सद्गुरु

അമ്പേഷി: സദ്‌ഗുരോ, അങ്ങ്‌ എന്‍റെ മനസ്സിന്‍റെ ഉള്ളറകളില്‍ കയറി എന്‍റെ സ്വന്തമെന്നു പറയുന്നതെല്ലാം അറിയുന്നത്‌ എന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ? ഇത്‌ എനിക്കൊരു ഭാരമാകുന്നു.

സദ്‌ഗുരു: എല്ലാവരും ഏതെങ്കിലും പഴുത്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഒരു പഴുത്‌ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, ഒന്നുകില്‍ സത്യാവസ്ഥ എന്താണെന്നു മനസ്സിലാക്കുക, അല്ലെങ്കില്‍ എല്ലാം നിരാകരിക്കുക, അത്രയേയുള്ളു. എന്തുകൊണ്ടാണ്‌ ഇതൊരു വലിയ ഭാരമായി നിങ്ങളെ തളര്‍ത്തുന്നത്‌? അതിന്‌ കാരണം നിങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ പഴുതില്ലാത്തത് കൊണ്ടാണ്. ഒരാളെ എങ്ങിനെ അകപ്പെടുത്താന്‍ കഴിയും? ശാരീരികമായി ഒരാളെ എങ്ങനെയാണ്‌ കീഴ്‌പ്പെടുത്തുക? തുറസ്സായ സ്ഥലത്താണെങ്കില്‍ ഒരാളെ അകപ്പെടുത്തുവാന്‍ കഴിയുമോ?

നിങ്ങള്‍ അകപ്പെട്ടു എന്നു തോന്നുവാന്‍ കാരണം, അടച്ചുപൂട്ടിയിരിക്കുന്നതിനാലാണ്‌. ആ മതില്‍ക്കെട്ടിനുള്ളില്‍ ആരെയും കയറുവാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല

ഒരു മതില്‍ക്കെട്ടിനുള്ളിലാവുമ്പോള്‍, അതിനുള്ളില്‍ അടച്ചിരിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക്‌ ഒരാളെ അകപ്പെടുത്തുവാന്‍ കഴിയൂ, അല്ലാത്തപ്പോള്‍ അതിന്‌ കഴിയുകയില്ല. നിങ്ങള്‍ അകപ്പെട്ടു എന്നു തോന്നുവാന്‍ കാരണം, അടച്ചുപൂട്ടിയിരിക്കുന്നതിനാലാണ്‌. ആ മതില്‍ക്കെട്ടിനുള്ളില്‍ ആരെയും കയറുവാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ സ്വന്തം ഉത്തരവാദിത്വംകൊണ്ട് ‌ നിങ്ങളുടെ ഗുരു അകത്തു കടന്ന്‍ നിങ്ങള്‍ക്കെതത്തേണ്ട ദിക്കിലേക്ക്‌ നിങ്ങളെ തള്ളിവിടുമ്പോള്‍, നിങ്ങള്‍ അകപ്പെട്ടുപോയി എന്ന്‍ ആശങ്കപ്പെടുന്നു. നിങ്ങള്‍ സ്വയം നിര്‍മ്മിച്ച ആ മതില്‍ക്കെട്ട്‌ തകര്‍ക്കുകയാണ്‌ എന്‍റെ ലക്ഷ്യം. നിങ്ങള്‍ അതിനെ സ്വകാര്യതയെന്നോ സ്വന്തം ഇടമെന്നോ മറ്റെന്തെങ്കിലുമെന്നോ, ഒരു നല്ല പേരിട്ട്‌ വിളിക്കുന്നു. എന്നാല്‍ അത്‌ ഒരു അതിര്‍ത്തിയാണ്‌, ഒരു മൂലയാണ്‌ എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കണം. അപ്പോള്‍ പിന്നെ എന്താണ്‌ നിങ്ങളുടെ സ്വകാര്യത? ഒരു വാക്ക്‌ പറയുമ്പോള്‍, എന്തിനാണ്‌ അത്‌ പറഞ്ഞത്‌ എന്നറിയണം, അല്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥമെങ്കിലും അറിയണം.

എന്താണ്‌ നിങ്ങളുടെ `സ്വകാര്യത’ എന്ന്‍ പറയൂ. നിങ്ങള്‍ സ്വന്തമെന്ന്‍ കരുതുന്നതും മറ്റുള്ളവരോട്‌ പറയാന്‍ മടിക്കുന്നതുമായ കാര്യങ്ങള്‍, അതെന്താണ്?.

അമ്പേഷി: ചില സന്ദര്‍ഭങ്ങളില്‍ എന്‍റെ വികാരങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു. ആ സമയങ്ങളില്‍ ഞാന്‍ സ്വകാര്യതയും ഏകാന്തതയും കാംക്ഷിക്കുന്നു.

സദ്‌ഗുരു: അവനവനില്‍ മുഴുകിയിരിക്കുന്നതും ഒറ്റയ്ക്കിരിക്കുന്നതും രണ്ടാണ്‌. എപ്പോഴാണ്‌ നിങ്ങള്‍ ഒറ്റയ്ക്കാവുന്നത്‌? യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഒറ്റപ്പെടുന്നത്‌ എപ്പോഴാണ്‌? തന്‍റെ ചുറ്റുമുള്ളതെല്ലാം തന്‍റെ ഭാഗമായിത്തീരുകയും, താനല്ലാതെ മറ്റൊന്നുമില്ലാതാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഒരാള്‍ ഒറ്റയ്ക്കാവുന്നുള്ളു. അതാണ്‌ സാക്ഷാത്‌കാരം, യഥാര്‍ത്ഥമായ ഏകാന്തത. നിങ്ങള്‍ പറയുന്ന ഏകാന്തത മറ്റുള്ളതില്‍ നിന്നുള്ള ഒറ്റപ്പെടല്‍ മാത്രമാണ്‌, അതു വേര്‍പാടാണ്. മറ്റെല്ലാം നിങ്ങളില്‍ ലയിച്ച്‌, നിങ്ങള്‍ മാത്രമായിത്തീരുമ്പോള്‍ മാത്രമാണ്‌ നിങ്ങള്‍ ശരിക്കും ഒറ്റയ്ക്കാവുന്നത്‌, കാരണം അപ്പോള്‍ അവിടെ മറ്റൊന്നും നിലനില്‍ക്കുന്നില്ല. ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്‌, എന്തെന്നാല്‍ ഞാനല്ലാതെ മറ്റൊന്നുമില്ല; ഇതാണ്‌ അന്തിമമായ സാക്ഷാത്‌കാരം, ഇതാണ്‌ ഏകാന്തത.

അപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വകാര്യത എന്താണ്‌? നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ എന്തുകൊണ്ടാണ്‌ ഏകാന്തത വേണമെന്ന്‍ ആഗ്രഹിക്കുന്നത്‌? നിങ്ങളുടെ ‘വികാരങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോള്‍’, എന്ന്‍ നിങ്ങള്‍ പറഞ്ഞു. എന്തുകൊണ്ടാണ്‌ നിങ്ങള്‍ക്കങ്ങിനെ തോന്നുന്നത്‌? ഒരു കാരണവുമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ എല്ലാവരില്‍നിന്നും, എല്ലാറ്റില്‍നിന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടാവും, ഇത്‌ നമുക്കൊന്ന്‍ പരിശോധിച്ചുനോക്കാം. ആരും നിങ്ങളുടെ സ്വകാര്യതയില്‍ തലയിടുന്നില്ല എന്നു മാത്രമല്ല, അവര്‍ക്കതറിയുകപോലുമില്ല. നിങ്ങള്‍ ഒരു വേലിക്കെട്ട്‌ ഉണ്ടാക്കുന്നതുകൊണ്ട് ‌ അവര്‍ നിങ്ങളെ വിട്ടു പോവുകയാണ്‌, ശരിയല്ലേ? ഒരാള്‍ മാത്രമേ എല്ലാ കാര്യങ്ങളിലും തലയിടുന്നുള്ളു, നിങ്ങളുടെ ഗുരു. നിങ്ങള്‍ എത്ര വേലികള്‍ കെട്ടിയാലും ഉണ്ടാക്കിയാലും, അതു പൊളിച്ചുള്ളില്‍ കടക്കാന്‍ അദ്ദേഹം ഒരു പഴുതു കണ്ടെത്തും.

നിങ്ങളില്‍ പലരും, വെറുതെ എന്തെങ്കിലും പറഞ്ഞാല്‍പോലും, അത്‌ നിങ്ങളുടെ നന്മക്കുള്ളതാണെങ്കിള്‍ പോലും, അസഹിഷ്‌ണുത കാട്ടുന്നു. ഇത് നിങ്ങളുടെ വ്യക്തിത്വമോ, ഇച്ഛയോ, സ്വകാര്യതയോ കാരണമാവാം. ഞാന്‍ നിങ്ങളോട്‌ സംസാരിക്കുമ്പോള്‍ എനിക്ക്‌ പറയുവാനുള്ളത്‌ ചോദ്യരൂപത്തില്‍ പറയുന്നു എന്നേയുള്ളു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ചോദിക്കുകയല്ല; പറയുകയാണ്‌ ചെയ്യുന്നത്‌. നിങ്ങള്‍ക്ക്‌ ഏറ്റവും ഉത്തമമായിട്ടുളളത്‌ ആരെങ്കിലും പറഞ്ഞുതന്നാല്‍, അവര്‍ പറയുന്നു എന്ന കാരണത്താല്‍ നിങ്ങള്‍ അതിനെ എതിര്‍ക്കുന്നു. അതിനാലാണ്‌ ഞാന്‍ ചോദ്യം ചോദിക്കുന്ന രീതിയാക്കിയത്‌. ഇതെല്ലാം സത്യം പറഞ്ഞാല്‍, ആവശ്യമില്ലാത്ത കാര്യങ്ങളാണ്‌. നിങ്ങളുടെ സമര്‍പണം പൂര്‍ണമാണെങ്കില്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല.

ചിലരോട്‌ ഞാന്‍ തറപ്പിച്ചു പറയും, “എല്ലാം ഉപേക്ഷിച്ച്‌ നിങ്ങള്‍ വരൂ” എന്ന്‍. തിരഞ്ഞെടുക്കുവാനുള്ള അവസരം അവര്‍ക്ക്‌ കൊടുത്തില്ല, തിരഞ്ഞെടുക്കപ്പെട്ടതായി അവര്‍ക്കു തോന്നിയിരുന്നു

വളരെ ചുരുക്കം ചിലരോട്‌ ഞാന്‍ പറയും "നിങ്ങള്‍ക്ക്‌ മറ്റ്‌ മാര്‍ഗങ്ങളില്ല, നിങ്ങള്‍ വരൂ." ഞാന്‍ ഒരിക്കലും അവരോട്‌ "നിങ്ങള്‍ എന്തു ചെയ്യും? നിങ്ങളുടെ ജോലി കളയുമോ?” എന്നൊന്നും പറയാറില്ല. ചിലരോട്‌ ഞാന്‍ തറപ്പിച്ചു പറയും, “എല്ലാം ഉപേക്ഷിച്ച്‌ നിങ്ങള്‍ വരൂ” എന്ന്‍. തിരഞ്ഞെടുക്കുവാനുള്ള അവസരം അവര്‍ക്ക്‌ കൊടുത്തില്ല, തിരഞ്ഞെടുക്കപ്പെട്ടതായി അവര്‍ക്കു തോന്നിയിരുന്നു. അവരെ തങ്ങളുടെ ഇഷ്‌ടത്തിന്‌ വിട്ടിരുന്നെങ്കില്‍ ജീവിതത്തില്‍ ആര്‍ക്കും ഒരുപകാരവുമില്ലാത്ത കാര്യങ്ങള്‍ ചെയ്‌തുകൂട്ടിയേനെ. സ്വകാര്യത കാംക്ഷിക്കുന്നതുതന്നെ പ്രകോപനപരമായ കാര്യമാണ്‌. ആരെങ്കിലും നിങ്ങളുടെ സ്വകാര്യതയില്‍ അതിക്രമിച്ചാല്‍ നിങ്ങള്‍ പ്രകോപിതനാവും. സ്വകാര്യത കാംക്ഷിക്കുന്നതിനോടൊപ്പംതന്നെ പ്രകോപിതനാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അപ്പോള്‍ പ്രധാന്യമാര്‍ഹിക്കുന്ന കാര്യം ഒന്നുമാത്രം - പൂര്‍ണ സമര്‍പ്പണത്തിനുള്ള വിശ്വാസം നിങ്ങള്‍ക്ക്‌ കൈവരണം.

 image courtsey to : simple.wikipedia.org