ഗര്‍ഭസ്ഥ ശിശുവും ചക്രങ്ങളുടെ വികാസവും

നമസ്‌കാരം സദ്ഗുരു: ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊളളുമ്പോള്‍ പ്രാണചക്രങ്ങള്‍ ആ ശിശുവില്‍ വളര്‍ച്ച പ്രാപിക്കുന്നത് എപ്പോഴാണ്?
 

സദ്ഗുരു: പന്ത്രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍ ഒരു ഗര്‍ഭസ്ഥ ശിശുവില്‍ ഒരു ചക്രം രൂപം പ്രാപിക്കുന്നു, മൂലാധാരചക്രം. ആദ്യത്തെ 28-30 ആഴ്ചകള്‍ക്കുള്ളില്‍, ഭ്രൂണത്തിന്‍റെ ഗുണമനുസരിച്ച് വിശുദ്ധി വരെയുള്ള അഞ്ചു ചക്രങ്ങള്‍ പൂര്‍ണ്ണമായും സ്ഥാപിക്കപ്പെടുന്നു. പിന്നെ വരുന്ന ആജ്ഞ, സഹസ്രാര ചക്രങ്ങള്‍ മനുഷ്യരില്‍ ഒരേ അളവിലല്ല വികസിക്കുന്നത്. അതുകൊണ്ടാണ്, ഭാരതീയ സാംസ്‌കാര ത്തില്‍ ഒരു കുഞ്ഞു പിറന്നു കഴിഞ്ഞാല്‍, കുഞ്ഞിനെ കഴുകിയ ശേഷം ആദ്യമേ തന്നെ ഒരല്പം വിഭൂതി പുരികങ്ങളുടെ മധ്യത്തില്‍ തൊട്ടു കൊടുക്കുന്നത്. ആജ്ഞാ ചക്രം വികസിക്കാത്ത പക്ഷം, കുഞ്ഞിനെ ആ ദിശയിലേക്ക് വഴിതിരിച്ചു വിടാന്‍ വേണ്ടിയാണത്.

ആജ്ഞാചക്രത്തിനായുള്ള അന്വേഷണം

നേരത്തെ ഞാന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ ദയവായി വിലയിരുത്തരുതേ, എന്തായാലും നവജാത ശിശുക്കളില്‍ മുപ്പത് മുതല്‍ മുപ്പത്തിയഞ്ചു ശതമാനവും കുഞ്ഞുങ്ങളിലും ആജ്ഞാ ചക്രം വികസിച്ചിരിക്കില്ല. സഹസ്രാരവും പൊതുവേ വികസിക്കാറില്ല. വളരെ സാവധാനമേ അതു വികസിക്കൂ. ശിശുക്കളുടെ കൃഷ്ണമണികളുടെ ചലനം ശ്രദ്ധിച്ചാല്‍ അറിയാം. അവരില്‍ ആജ്ഞ ചക്രം വികസിച്ചുവോ ഇല്ലയോ എന്ന്. കുഞ്ഞിന്‍റെ കൃഷ്ണമണികളുടെ ചലനം നോക്കി നമ്മുടെ പൂര്‍വ്വികര്‍ അവനൊരു യോഗിയാവുമോ ഇല്ലയോ എന്ന് പറയുമായിരുന്നു. യോഗി എന്നു പറയുമ്പോള്‍ കാട്ടിലോ ഗുഹയിലോ ചെന്ന് ഇരിക്കുന്നവന്‍ എന്നര്‍ത്ഥമില്ല. മറ്റു മനുഷ്യര്‍ കാണാതെ പോവുന്ന ചിലത് കണ്ടറിയുന്നവര്‍ എന്നേ അതിനര്‍ത്ഥമുള്ളൂ. അത് ചിലപ്പോള്‍ ഒരു ദീര്‍ഘദര്‍ശിയായ ബിസിനസ്സുകാരനോ ഒരു ജനസേവകനോ ആവാം. അന്യരെക്കാള്‍ ഒരല്‍പം വ്യക്തമായി ജീവിതദര്‍ശനം ഉള്ളവര്‍, അതാണ് യോഗികള്‍!

ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍, അമ്മയുടെ ഗര്‍ഭത്തില്‍ വെച്ചു തന്നെ ശിശുവിന്‍റെ ആജ്ഞാചക്രവികാസം ഉറപ്പാക്കാം.

ഒരു നവജാത ശിശുവിന്‍റെ ജീവിതത്തില്‍ ആദ്യ മൂന്നുമാസക്കാലം, നിരീക്ഷിച്ചാല്‍, ഗര്‍ഭപാത്രത്തില്‍ വെച്ച് ആജ്ഞാ ചക്രം വികസിച്ചിട്ടില്ലാത്ത കുട്ടികളില്‍ ആയുഷ്‌ക്കാലം മുഴുവന്‍ അത് വികസിക്കില്ല എന്നര്‍ത്ഥമില്ല. പരിശ്രമിച്ചാല്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചധികം പരിശ്രമിക്കണമെന്നു മാത്രം.

ഗര്‍ഭവും ഭാവിയും

ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍, അമ്മയുടെ ഗര്‍ഭത്തില്‍ വെച്ചു തന്നെ ശിശുവിന്‍റെ ആജ്ഞാചക്രവികാസം ഉറപ്പാക്കാം. ഭാരതീയ സാംസ്‌കാരത്തില്‍ സ്വതവേ, ഗര്‍ഭിണികള്‍ക്ക് സവിശേഷമായ ശ്രദ്ധ നല്‍കി പോരുന്നുണ്ട്. അവരുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും വേണ്ടതായ കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. ഗര്‍ഭകാലത്ത് അവര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നു. ആഹാരം ദാനം ചെയ്യുന്നു, പുണ്യഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നു. എന്നാല്‍ ജനനവും മരണവും പണം വാരാനുള്ള ഏറ്റവും നല്ല ബിസിനസ്സാണ്.

ഗര്‍ഭകാലം മുതല്‍ പ്രസവം വരെ അമ്മയ്ക്കും കുഞ്ഞിനും പലവിധ മുന്‍കരുതലുകള്‍ നല്‍കി വരുന്നുണ്ട്. ഏതു തരം അന്തരീക്ഷത്തില്‍ വസിക്കണം, ആരൊക്കെയായി സഹവസിക്കാം, ഏതെല്ലാം നിറങ്ങള്‍ കാണാം എന്നൊക്കെ. ഭാരതത്തിലെ ഇത്തരം സംസ്‌കാരത്തോട് സാമ്യമുള്ള മറ്റൊന്ന് ജൂത(യഹൂദ) സംസ്‌കാരമാണ്. ഒരു പക്ഷെ ഇന്ന് ഇന്ത്യക്കാരേക്കാള്‍ ആ സംസ്‌കാരത്തെ സംരക്ഷിക്കുന്നതും അവരായിരിക്കും. ഇന്ത്യക്കാരാകട്ടെ അവരുടെ പാരമ്പര്യത്തെ തുലച്ച് പാശ്ചാത്യ സാംസ്‌കാരത്തെ പുണരാനുള്ള ദാഹത്തിലാണ്.

പണ്ടൊക്കെ, ഭാരതത്തില്‍ ഒരു കുഞ്ഞു പിറന്നാല്‍ ആദ്യം നോക്കുന്നത് കുഞ്ഞിന്‍റെ കൃഷ്ണമണിയുടെ ചലനമായിരുന്നു! അതിന്‍റെ സ്ഥിരതയാണ് ഒരു ശുഭലക്ഷണം, കുഞ്ഞ് ഏത് വിധമാണ് ലോകത്തെ നോക്കുന്നത് എന്നത്. ചില കുഞ്ഞുങ്ങള്‍ പ്രസവിച്ചപ്പോള്‍ തന്നെ പക്വതയാര്‍ന്നൊരു ഭാവമാണ്. ശിശുവിന്‍റെ കരച്ചിലാണ് മറ്റൊരു ലക്ഷണം. ആദ്യകരച്ചില്‍ കേട്ടാല്‍ തന്നെ, ഭാവിയില്‍ ആ കുഞ്ഞ് ആരായി തീരുമെന്ന് പറയാന്‍ കഴിവുള്ള, പ്രസവ ശുശ്രൂഷകര്‍ ഉള്ള നാടായിരുന്നു നമ്മുടേത്. ചില ശിശുക്കള്‍ പുതിയ ലോകം കണ്ട് ആകെ ആശങ്ക പൂണ്ട് കരയുന്നു. ചിലര്‍, ഈ നാശംപിടിച്ച ലോകത്ത് പിറന്നല്ലോ എന്ന് അരിശം പൂണ്ട മട്ടില്‍ കരയുന്നു. ഇങ്ങനെ ശിശുവിലാപം പലരത്തിലുണ്ട്.

ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന സവിശേഷമായ ചില പരിചരണങ്ങ ളിലൂടെ, ഗര്‍ഭസ്ഥ ശിശുവിന്‍റെ ചക്രങ്ങളുടെ വികാസം ഒരു പരിധി വരെ നിര്‍ണ്ണയിക്കാനാവും. എന്നാല്‍ ഇന്നത്തെ സാമൂഹ്യ,സാമ്പത്തിക ജീവിത സാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ ജോലിക്ക് പോവുകയും, പാര്‍ട്ടികളില്‍ പങ്കെടുക്കുകയും മദ്യപിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയാണ്. അതുകൊണ്ട്, എല്ലാം പ്രകൃതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ചക്രങ്ങള്‍ എങ്ങനെ വികസിക്കും എന്നതില്‍ ഇപ്പോള്‍ നമുക്ക് ഒരു പങ്കുമില്ല. എന്നാല്‍ നേരായ ജീവിതരീതിയിലൂടെ, ചില സവിശേഷ ഗുണങ്ങളിലേക്ക് ഉയരാനാവും. അവരുടെ അന്തിമ ഫലത്തിന്‍റെ നൂറുശതമാനവും നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷെ ശരിയായ ജീവിത ചര്യയിലൂടെ എത്തുന്നത് മികച്ച ഫലത്തില്‍ തന്നെയാവും എന്നതില്‍ സംശയമില്ല.

വരും തലമുറയ്ക്കായി

ജനിക്കാന്‍ പോവുന്ന കുഞ്ഞ് സദ്ഗുണ സമ്പന്നനാവാന്‍ വേണ്ടിയാണിതെല്ലാം. പക്ഷെ അതിനാവശ്യമായ സംരക്ഷണവും കാരണവന്മാരുടെ ഇടപെടലുകളും നിര്‍ഭാഗ്യവശാല്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. കാരണം നമുക്ക് നമ്മുടെ ജീവിതം മാത്രം മുഖ്യാവശ്യമായിരിക്കുന്നു. അമേരിക്കയില്‍ ഒരു ഉപദേശകയെ ഏര്‍പ്പാടാക്കി. പൊക്കം കുറഞ്ഞ് വണ്ണമുള്ള ഒരു സ്ത്രീ. പോരാത്തതിന് ഗര്‍ഭിണിയും 'പ്രസവത്തിന്‍റെ ദിവസം ഏതാണ്ട് എന്നായിട്ടു വരും?' ഞാന്‍ ചോദിച്ചു. 'മിക്കവാറും നാളെ രാവിലെ' 'എന്നിട്ടാണോ നിങ്ങള്‍ ഇവിടെ നാലുപാടും ഓടിനടക്കുന്നത്? ഞാന്‍ അമ്പരന്നു. 'ഓ ഇതെന്‍റെ രണ്ടാമത്തെ കുഞ്ഞാണ്. ആദ്യപ്രസവത്തിനും ഇതുപോലെ രണ്ടു മണിക്കൂര്‍ മുമ്പുവരെ ഞാന്‍ മുടിഞ്ഞ പണിതിരക്കിലായിരുന്നു.' സ്വന്തം ജീവിതം സാമ്പത്തിക നേട്ടങ്ങള്‍, ആഘോഷങ്ങള്‍, മറ്റ് സാമൂഹ്യ വിഷയങ്ങള്‍, ഇതൊക്കെയാണ് നമുക്കിന്ന് പ്രധാനവിഷയങ്ങള്‍.

എന്നാല്‍ നേരായ ജീവിതരീതിയിലൂടെ, ചില സവിശേഷ ഗുണങ്ങളിലേക്ക് ഉയരാനാവും. അവരുടെ അന്തിമ ഫലത്തിന്‍റെ നൂറുശതമാനവും നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷെ ശരിയായ ജീവിത ചര്യയിലൂടെ എത്തുന്നത് മികച്ച ഫലത്തില്‍ തന്നെയാവും എന്നതില്‍ സംശയമില്ല.

വയറ്റില്‍ കിടക്കുന്ന കുഞ്ഞോ, വരും തലമുറയോ ഒന്നുമല്ല. അടുത്ത തലമുറയെ നമ്മുടേതിനേക്കാള്‍ മികച്ചതാക്കുവാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല. ഭാവിതലമുറ നമ്മുടേതിനേക്കാള്‍ ഒരുപടി താഴെ വന്നാല്‍, അത് മാനവികതയോടു ചെയ്യുന്ന ക്രൂരതയായിക്കും. തലമുറയെ നയിക്കേണ്ടത് മുന്നോട്ടാണ്, പിന്നോട്ടല്ല. ഇളം തലമുറയെ സ്വാധീനിക്കാന്‍ സഹായിക്കുന്ന അനേകം കാര്യങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതേണ്ടി വരുമെന്നാണ് തോന്നുന്നത്. പക്ഷെ അതിലൊരു പ്രശ്‌നമുണ്ട്. പിന്നെ നാടുമുഴുവന്‍ ഗര്‍ഭിണികളെക്കൊണ്ട് നിറയും. നല്ല കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള മത്സരമായിരിക്കും പിന്നെ. അതാണു പ്രശ്‌നം. അതുകൊണ്ട് എന്‍റെ ജീവിതാവസാനത്തില്‍ മാത്രമേ ഞാന്‍ ആ വിഷയത്തെക്കുറിച്ച് എഴുതാന്‍ മുതിരുകയുള്ളൂ. ഇവിടെ ഒരു ശിശു ജനന വിസ്‌ഫോടനം തല്‍ക്കാലം വേണ്ട!

 
 
 
  0 Comments
 
 
Login / to join the conversation1