ഏതു മതത്തില്‍ വിശ്വസിച്ചാലും – എളുപ്പമുള്ള മാര്‍ഗം

ആദിയോഗി ആവിഷ്‌ക്കരിച്ച യോഗശാസ്‌ത്രം തികച്ചും മതാതീതമാണ്‌. ഇന്ന മാതിരിചെയ്യൂ എന്ന കുറേ നിര്‍ദ്ദേശങ്ങള്‍, നമ്മള്‍ അതു പാലിക്കുന്നു. അതിന് ഒരു പ്രത്യേക ദൈവത്തിലും ഒരു പ്രത്യേക മതത്തിലും വിശ്വസിക്കേണ്ട ആവശ്യമില്ല, മതങ്ങള്‍ക്കെല്ലാം എത്രയോ മുമ്പുണ്ടായിട്ടുള്ളതാണിത്‌.
 
 

सद्गुरु

 

ഏവര്‍ക്കും എളുപ്പത്തില്‍ പിന്‍തുടരാവുന്ന ഒരാത്മീയ സാധന, ജീവിതത്തെ ധന്യമാക്കാന്‍ എല്ലാവര്‍ക്കും ഒരവസരം. മനുഷ്യജീവിതത്തിലേക്ക്‌ ആദ്ധ്യാത്മികനിഷ്‌ഠയുടെതായ ഒരു വഴി കാണിച്ചു കൊടുക്കുക, സഹജീവികള്‍ക്കുവേണ്ടി നമുക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സംഭാവനയായിരിക്കും അത

ഞാന്‍ ഇന്നത്തെ ഞാനായിത്തീര്‍ന്നത്‌ യോഗശാസ്‌ത്രത്തിന്റെ മാഹാത്മ്യം കൊണ്ടാണ്‌. പ്രത്യേകിച്ചുളള നിബന്ധനകളുടെ നൂലാമാലകളൊന്നും ഇല്ലാതെ എല്ലാവര്‍ക്കും യഥേഷ്‌ടം പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്‌ ഈ ശാസ്‌ത്രം. “യോഗ അഭ്യസിക്കണമെങ്കില്‍ ആദ്യം ഗുരുപൂജ നടത്തണം” എന്ന്‍ ആരെങ്കിലും കുട്ടിക്കാലത്ത്‌ ശഠിച്ചിരുന്നുവെങ്കില്‍ അന്നേ ഞാന്‍ മുഖം തിരിച്ച്‌ മാറിപ്പോകുമായിരുന്നു. ഗുരുവിനെ നമസ്‌ക്കരിക്കണം, വിളക്കു കൊളുത്തണം ഈ വക ചടങ്ങുകളൊന്നും എനിക്കിഷ്‌ടമല്ലായിരുന്നു.

“യോഗ അഭ്യസിക്കണമെങ്കില്‍ ആദ്യം ഗുരുപൂജ നടത്തണം” എന്ന്‍ ആരെങ്കിലും കുട്ടിക്കാലത്ത്‌ ശഠിച്ചിരുന്നുവെങ്കില്‍ അന്നേ ഞാന്‍ മുഖം തിരിച്ച്‌ മാറിപ്പോകുമായിരുന്നു

ആദിയോഗി ആവിഷ്‌ക്കരിച്ച യോഗശാസ്‌ത്രം തികച്ചും മതാതീതമാണ്‌. ഇന്ന മാതിരിചെയ്യൂ എന്ന കുറേ നിര്‍ദ്ദേശങ്ങള്‍, നമ്മള്‍ അതു പാലിക്കുന്നു. അതിന് ഒരു പ്രത്യേക ദൈവത്തിലും ഒരു പ്രത്യേക മതത്തിലും വിശ്വസിക്കേണ്ട ആവശ്യമില്ല, മതങ്ങള്‍ക്കെല്ലാം എത്രയോ മുമ്പുണ്ടായിട്ടുള്ളതാണിത്‌. ആധുനിക ലോകത്തിന്‌ പ്രത്യേകിച്ചും അമൂല്യമായിട്ടുള്ളതാണീ അറിവ്‌, കാരണം ബൌദ്ധീകമായി നമ്മള്‍ ഒരിടത്ത്‌ ഉറച്ചുപോയിരിക്കുകയാണ്‌.

ചെറുപ്പകാലത്ത്‌ എനിക്കുണ്ടായിരുന്ന ഒരു പ്രശ്‌നം വിളക്കു കൊളുത്തില്ല, നമസ്‌ക്കരിക്കില്ല, അമ്പലത്തില്‍ പോവില്ല, വേറെ ആരെങ്കിലും മന്ത്രം ജപിച്ചാല്‍ തന്നേയും ഞാന്‍ എഴുന്നേറ്റു പോകും – അതെല്ലാം ബുദ്ധിയുടെ പ്രശ്‌നമാണ്‌. ബുദ്ധിക്ക്‌ കൂടുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുംതോറും ഈ പ്രശ്‌നം കൂടുതല്‍ പേരെ ബാധിക്കും. ഈ പ്രശ്‌നത്തിനുളള ഒരേയൊരു പരിഹാരമാര്‍ഗം യോഗയാണ്‌. ഇത്‌ തികച്ചും ശാസ്‌ത്രീയമായ സമീപനമാണ്‌. മറ്റെല്ലാ വഴികളും മനുഷ്യരില്‍ വിഭാഗീയത വളര്‍ത്തുന്നതാണ്‌. ആ ഒരു ദിശയിലേക്കാണ്‌ ഇന്നത്തെ ലോകം നീങ്ങുന്നത്‌. അതിനുമുമ്പായി യോഗശാസ്‌ത്രത്തെ കുറിച്ചും അതിന്റെ പ്രണേതാവായ ആദിയോഗിയെ കുറിച്ചും ലോകം മനസ്സിലാക്കിയിരിക്കണമെന്നാണ്‌ എന്റെ ആഗ്രഹം.

ഞങ്ങള്‍ 112 ആദിയോഗി മണ്‌ഡലങ്ങള്‍ സ്ഥാപിക്കും, മണ്ഡലത്തിലെത്തുന്ന ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കാനായി 112 നിര്‍ദേശങ്ങളുണ്ടായിരിക്കും. അതില്‍ ഒന്ന്‍ യഥേഷ്‌ടം തിരഞ്ഞെടുത്ത്‌ ധ്യാനിക്കാവുന്നതാണ്‌. തുടക്കത്തില്‍ മൂന്നു മിനിറ്റു നേരത്തെ സാധനയാവാം. ഒരു മനുഷ്യന്‌ പരമപദം പൂകാനായി 112 നിര്‍ദേശങ്ങളാണ്‌ ആദിയോഗി പറഞ്ഞു തന്നിരിക്കുന്നത്‌. ഈ നിര്‍ദ്ദേശങ്ങളെ ലഘൂകരിച്ച്‌ 112 സാധനകളായി മാറ്റിയിട്ടുണ്ട്‌. ആര്‍ക്കും ചെയ്യാവുന്ന സുഗമമായ സാധനകള്‍. ഇതില്‍ ഏതെങ്കിലും ഒന്ന്‍ നിങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാം. മനസ്സിരുത്തി അത്‌ പ്രായോഗികമാക്കാം. നിങ്ങളുടെ ജീവിതത്തെ ഏറ്റവും സരളമായ വിധത്തില്‍ അത്‌ രൂപാന്തരപ്പെടുത്തിയിരിക്കും.

മനുഷ്യജീവിതത്തിലേക്ക്‌ ആദ്ധ്യാത്മികനിഷ്‌ഠയുടെതായ ഒരു വഴി കാണിച്ചു കൊടുക്കുക, സഹജീവികള്‍ക്കുവേണ്ടി നമുക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സംഭാവനയായിരിക്കും അത്

ആദിയോഗി മണ്‌ഡലത്തില്‍ വന്ന്‍ 112 നിര്‍ദേശങ്ങളില്‍ അവനവന്‌ താല്‍പര്യം തോന്നുന്നത്‌ മനസ്സിലുറപ്പിച്ച്‌ മൂന്നുമിനിറ്റു നേരത്തെ സാധനയില്‍ തുടങ്ങാം. അതുകൊണ്ട് പ്രയോജനം കിട്ടുന്നുവെന്നു തോന്നിയാല്‍ സമയം പതുക്കെ പതുക്കെ നീട്ടിക്കൊണ്ട് പോകാം, 6 മിനിറ്റ്‌, 12, 24 എന്നിങ്ങനെ. ഏവര്‍ക്കും എളുപ്പത്തില്‍ പിന്‍തുടരാവുന്ന ഒരു ആത്മീയ സാധന. ജീവിതത്തെ ധന്യമാക്കാന്‍ എല്ലാവര്‍ക്കും ഒരവസരം. മനുഷ്യജീവിതത്തിലേക്ക്‌ ആദ്ധ്യാത്മികനിഷ്‌ഠയുടെതായ ഒരു വഴി കാണിച്ചു കൊടുക്കുക, സഹജീവികള്‍ക്കുവേണ്ടി നമുക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സംഭാവനയായിരിക്കും അത്‌.

 
 
  0 Comments
 
 
Login / to join the conversation1