എപ്പോള്‍ വിവാഹം കഴിക്കണം?
 
 

सद्गुरु

ഇരുപതു വയസ്സു കഴിഞ്ഞ ഉടന്‍തന്നെ എപ്പോഴാണ് വിവാഹസദ്യ തരാന്‍ പോകുന്നത്? എന്നു ചോദിക്കുന്നത് ഇപ്പോള്‍ ഒരു ശീലമായിട്ടുണ്ട്. വിദ്യാഭ്യാസം പോലെ, ഉദ്യോഗം പോലെ, വിവാഹം എന്നതും നമ്മുടെ സമൂഹത്തില്‍ അന്തസ്സിന്‍റെ അടയാളമായി കരുതപ്പെടുന്നു.

വിവാഹം തനിക്കാവശ്യമാണോ അല്ലയോ എന്നൊന്നും ചിന്തിക്കാതെ എല്ലാവരും ചെയ്യുന്നതുപോലെ താനും ചെയ്യണം എന്നാഗ്രഹിക്കുന്നു. പിന്നീട് മൂന്നാം ദിവസം തന്നെ പ്രേതബാധയേറ്റതുപോലെ കാണപ്പെടുകയും ചെയ്യും.

വിവാഹം മാത്രമല്ല, നിങ്ങള്‍ എന്തു പ്രവൃത്തി ചെയ്താലും അതിന്‍റെ പ്രത്യാഘാതങ്ങള്‍ പിന്നാലെവരും എന്നുള്ളതു മറക്കരുത്. അവയെ നേരിടാനും നിങ്ങള്‍ സന്നദ്ധരായിരിക്കണം. പ്രായം കൂടിയവര്‍ തങ്ങളേക്കാളും ഇളയവര്‍ക്ക് കപടമറ്റ സ്നേഹം പ്രകടിപ്പിക്കുവാന്‍ പഠിപ്പിച്ചു കൊടുക്കുന്നില്ല, പകരം പെണ്‍മക്കളുള്ള മാതാപിതാക്കളില്‍ ഭൂരിപക്ഷവും വിവാഹം കഴിഞ്ഞ് ചെന്നുകയറുന്ന വീട്ടിലുള്ളവരെ അനുസരിച്ചും അഡ്ജസ്റ്റ് ചെയ്തും കഴിയണം എന്ന് പറഞ്ഞു കൊടുക്കുന്നു. ഇങ്ങനെയുള്ളവര്‍ സ്വന്തം മകളുടെ ഉത്തരവാദിത്തത്തെ മറ്റൊരു ചുമലിലേക്ക് മാറ്റാമെന്നു കരുതി അവള്‍ക്ക് ഒരു ഇണയെ അന്വേഷിക്കുന്നു.

ശങ്കരന്‍പിള്ളയുടെ അവിവാഹിതയായ മകള്‍ ഒരു ദിവസം ഗര്‍ഭിണിയായി. ശങ്കരന്‍പിള്ളയ്ക്ക് വല്ലാത്ത ക്ഷോഭം തോന്നി. മകളെ തലങ്ങും വിലങ്ങും തല്ലിയിട്ട് ഗര്‍ഭത്തിനുത്തരവാദി ആരാണെന്ന് ചോദിച്ചു. മകള്‍ കരഞ്ഞുകൊണ്ട് ആളുടെ പേര് പറഞ്ഞു. ശങ്കരന്‍പിള്ള തോക്കെടുത്തുകൊണ്ട് ഉടന്‍തന്നെ അയാളെ അന്വേഷിച്ച് ചെന്നു. കൊട്ടാരംപോലുള്ള ആ വീട്ടിന്‍റെ വാതില്‍ ചവിട്ടിത്തുറന്ന് കട്ടിലില്‍ കിടക്കുകയായിരുന്ന അയാളുടെ നെറ്റിയില്‍ തോക്കു മുട്ടിച്ചു. അയാള്‍ കേണപേക്ഷിച്ചു, "ധൃതി വയ്ക്കരുത്, നമുക്ക് ഇതു സംസാരിച്ചു തീര്‍ക്കാമല്ലോ." പക്ഷേ ശങ്കരന്‍പിള്ള ഗര്‍ജ്ജിച്ചു. "നീ ഇന്നാട്ടിലെ വലിയ ബിസിനസ്കാരായിരിക്കാം എന്നാല്‍ നീ ഒരു യുവതിയെ വഞ്ചിച്ചിരിക്കുകയാണ്. ഞാന്‍ നിന്നെ കൊല്ലും." "നോക്കൂ, നിങ്ങളുടെ മകള്‍ക്ക് പെണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ പത്തുലക്ഷം രൂപ ഞാന്‍ തരാനിരിക്കുകയായിരുന്നു" എന്ന് അയാള്‍ പറഞ്ഞു. ശങ്കരന്‍പിള്ള ചോദിച്ചു. "ആണ്‍കുഞ്ഞാണെങ്കിലോ?" "ഇരുപതു ലക്ഷം രൂപ തരാം" അയാള്‍ മറുപടി പറഞ്ഞു. ശങ്കരന്‍പിള്ള തോക്ക് പോക്കറ്റില്‍ വച്ചിട്ട് അയാളുടെ മുന്നില്‍ ബഹുമാനത്തോടെ നിന്നു. പിന്നെ, ചമ്മലോടു കൂടി ചോദിച്ചു, "ഒരു പക്ഷേ, ഗര്‍ഭം അലസിപ്പോയാല്‍ മറ്റൊരു ചാന്‍സു കൂടി കൊടുക്കുമോ?"

ആണായാലും ശരി, പെണ്ണായാലും ശരി, സമ്പന്നമായ കുടുംബം, കൈനിറയെ ശമ്പളം എന്നിവ മാത്രമാണ് ജീവിതം എന്നു കരുതുന്നത് പരിതാപകരമാണ്. മനപ്പൊരുത്തം നോക്കാതെ മറ്റു കാര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് രണ്ടുപേരെ ഒരു കള്ളിക്കുള്ളില്‍ കൊണ്ടുവരുന്നതാണ് പല വിവാഹങ്ങളും പരാജയപ്പെടുന്നതിനുള്ള അടിസ്ഥാന കാരണം.

സമ്പത്തും സൗകര്യങ്ങളും മാത്രം നോക്കി വിവാഹങ്ങള്‍ നടത്തുന്നവര്‍ക്കും ശങ്കരന്‍പിള്ളയ്ക്കും തമ്മില്‍ വലിയ വ്യത്യാസമില്ല. ആണായാലും ശരി, പെണ്ണായാലും ശരി, സമ്പന്നമായ കുടുംബം, കൈനിറയെ ശമ്പളം എന്നിവ മാത്രമാണ് ജീവിതം എന്നു കരുതുന്നത് പരിതാപകരമാണ്. മനപ്പൊരുത്തം നോക്കാതെ മറ്റു കാര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് രണ്ടുപേരെ ഒരു കള്ളിക്കുള്ളില്‍ കൊണ്ടുവരുന്നതാണ് പല വിവാഹങ്ങളും പരാജയപ്പെടുന്നതിനുള്ള അടിസ്ഥാന കാരണം.

നിങ്ങളുടെ വിവാഹജീവിതം എങ്ങനെ സന്തോഷകരമാക്കാം എന്നു പഠിപ്പിക്കാനായി നൂറു കണക്കിന് പുസ്തകങ്ങള്‍ മറ്റു രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു വരുന്നു. ഒരു ദിവസം ഇത്ര പ്രാവശ്യം ഐ ലവ് യൂ എന്നു പറയുക, ഇത്ര പ്രാവശ്യം സംസാരിക്കുക, ഇത്ര പ്രാവശ്യം ചുംബിക്കുക എന്നു തുടങ്ങി പലതും അതില്‍ വിവരിച്ച് വില്‍ക്കുന്നു. ജനിച്ച കുഞ്ഞിന് മാതാവ് എത്ര ചുംബനം നല്‍കണം എന്നതു പഠിപ്പിക്കാന്‍ പോലും അവിടെ ആളുകളുണ്ട്.
അതൊക്കെ പഠിച്ച് അതുപോലെയൊക്കെ എണ്ണിക്കൊണ്ടിരുന്നാല്‍ ഒരാഴ്ചയ്ക്കകം ഭ്രാന്താശുപത്രിയില്‍ പോയി കിടക്കേണ്ടതായി വരും. യഥാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ ആലിംഗനം ചെയ്യാനും ചുംബിക്കുവാനും യോജിച്ച സമയം ഏതാണെന്നു ഹൃദയം തന്നെ തീരുമാനിക്കും.

ഒരു ദമ്പതിയുടെ ഇരുപത്തഞ്ചാമത്തെ വിവാഹ വാര്‍ഷികാഘോഷങ്ങള്‍ വളരെ ഭംഗിയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു. ഭാര്യ തരളിത മാനസയായി അദ്ദേഹത്തെ സ്വന്തം ചുമലില്‍ ചാരിയിരുത്തി ചോദിച്ചു. "പ്രിയതമാ, എന്‍റെ മേല്‍ അത്രയ്ക്കും സ്നേഹമാണോ. എന്തിനാണ് ഇത്രയ്ക്ക് വികാരഭരിതനാകുന്നത്?" ഭര്‍ത്താവ് കണ്ണീരടക്കാന്‍ കഴിയാതെ മറുപടി പറഞ്ഞു, "നാം പ്രേമിച്ച് സന്തോഷപൂര്‍വ്വം കറങ്ങി നടന്ന സമയത്ത് നിന്‍റച്ഛന്‍ ജഡ്ജിയായിരുന്നു. ഓര്‍മ്മയുണ്ടോ?" "ഉണ്ടല്ലോ." നമ്മുടെ കാര്യം അറിഞ്ഞ് ഒരു ദിവസം അദ്ദേഹം എന്നെ അന്വേഷിച്ചുവന്നു, എന്‍റെ മകളെ വിവാഹം കഴിക്കാതെ ചതിക്കാമെന്ന് കരുതിയാല്‍ നിന്നെ 25 വര്‍ഷം ജയിലിലടയ്ക്കും എന്ന് എന്നെ ഭീഷണിപ്പെടുത്തി. ആ ഭീഷണിക്ക് ഞാന്‍ വഴങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ സ്വതന്ത്രനാകുമായിരുന്ന ദിവസമാണിന്ന്" അയാള്‍ പറഞ്ഞു.

വിവാഹം എന്നത് ഇങ്ങനെയുള്ള വേദന മാത്രമാണോ? അല്ല. അല്ലേ അല്ല. രണ്ടു ജീവന്‍ പരസ്പരം മനസ്സിലാക്കി ജീവിതത്തെ ആനന്ദമയമാക്കാനുള്ള സന്ദര്‍ഭമാണത്.

വിവാഹം എന്നത് ഇങ്ങനെയുള്ള വേദന മാത്രമാണോ? അല്ല. അല്ലേ അല്ല. രണ്ടു ജീവന്‍ പരസ്പരം മനസ്സിലാക്കി ജീവിതത്തെ ആനന്ദമയമാക്കാനുള്ള സന്ദര്‍ഭമാണത്. യഥാര്‍ത്ഥ സ്നേഹം പങ്കിടാന്‍ ലഭിക്കുന്ന ഒരു നല്ല സന്ദര്‍ഭം, എന്നാല്‍ വിവാഹത്തിനുശേഷം പങ്കാളിയില്‍നിന്നും എന്ത് ആദായം ലഭിക്കും എന്നുള്ള പ്രതീക്ഷയോടെ മാത്രം ഭാര്യാഭര്‍ത്തൃബന്ധം രൂപീകരിക്കപ്പെടുകയാണെങ്കില്‍ ജീവിതം പരാജയപ്പെടും. കോടതിവരെ പോയില്ലെങ്കിലും വീടിനകത്ത് വിവാഹം പരാജയത്തില്‍ തന്നെ കലാശിക്കും.

ഇരുവരുടെയും ഇടയിലുള്ള ബന്ധം നല്ലതായിരിക്കണമെങ്കില്‍ അവിടെ ആദായക്കണക്കുകള്‍ ഉണ്ടാകാന്‍ പാടില്ല. തീവ്ര സ്നേഹം മാത്രം ഉണ്ടായിരുന്നാല്‍ ജീവിതം ഉയര്‍ച്ച താഴ്ചകളില്‍ വീണാലും മുറിവേല്‍ക്കാതെ സുഖമായി പൊങ്ങിക്കിടന്നു യാത്ര ചെയ്യാന്‍ സാധിക്കും.

എനിക്ക് ചലചിത്രം കാണുന്നത് ഇഷ്ടമാണ്. എന്‍റെ ഭാര്യയ്ക്ക് ഒട്ടും ഇഷ്ടമല്ല. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നു. എന്താണ് പരിഹാരം?

എന്തിനാണ് നിങ്ങള്‍ വിവാഹം ചെയ്തത്? ചലചിത്രം കാണാനാണോ? അല്ലല്ലോ. സന്തോഷപൂര്‍വ്വം ജീവിക്കാന്‍ വേണ്ടിയല്ലേ? ഒരേ ചെടിയില്‍ വിടര്‍ന്നാലും രണ്ടു പുഷ്പങ്ങള്‍ ഒരേപോലെ ഇരിക്കുകയില്ല. ലോകം മുഴുവന്‍ അന്വേഷിച്ചാലും നിങ്ങളുടെ ഭാര്യയെപ്പോലെ മറ്റൊരാളെ നിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയില്ല. നിങ്ങള്‍ അവരുടെ വ്യക്തിത്വത്തെ മാനിക്കുക. നിങ്ങള്‍ക്കിഷ്ടപ്പെട്ടതൊക്കെ ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കരുത്. ചലച്ചിത്രം ഉണ്ടെങ്കില്‍ എന്ത്, ഇല്ലെങ്കില്‍ എന്ത്? സ്വന്തമായി ഗൃഹം ഉണ്ടെങ്കില്‍ എന്ത്, ഇല്ലെങ്കില്‍ എന്ത്? കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ എന്ത്, ഇല്ലെങ്കില്‍ എന്ത്?

ചെറിയ ചെറിയ കാര്യങ്ങള്‍ക്കെല്ലാം വിഷമിച്ച് ആ ഭാരത്തെ അവരുടെ പുറത്തിടാതിരിക്കുക. നിങ്ങളുടെ ദു:ഖങ്ങള്‍ പങ്കിടാന്‍ വേണ്ടിയാണോ അവരെ നിങ്ങള്‍ വിവാഹം കഴിച്ചത്? നിങ്ങളുടെ സന്തോഷങ്ങള്‍ ഇരട്ടിക്കും എന്നു കരുയില്ലേ വിവാഹം ചെയ്തത്? രണ്ടു പേരുടെയും സന്തോഷത്തിന് പ്രാധാന്യം കൊടുക്കുക. ചലചിത്രം കണ്ടില്ലെങ്കിലും ജീവിതം സന്തോഷപൂര്‍വ്വം മുന്നോട്ടു പോകും.

 
 
  0 Comments
 
 
Login / to join the conversation1