എന്റെ കര്‍മം എന്റെ മകനിലേക്കു മാറ്റിസ്ഥാപിക്കപ്പെടുമോ?
അന്വേഷി: കര്‍മപാശം തലമുറയില്‍ നിന്ന്‍ തലമുറയിലേക്ക്‌ മാറിക്കൊണ്ടിരിക്കുമോ സദ്‌ഗുരു?അതുപോലെ സാമൂഹിക വ്യവസ്ഥിതി എന്നാല്‍ എന്താണ്‌ ?
 
 

सद्गुरु

വക്രിച്ച് വികൃതമായ ശരീരമുള്ള മഹാഗുരു അഷ്ടവക്രനും, രാജാക്കന്മാരില്‍ പരമയോഗ്യനായ ജനകമഹാരാജാവും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം നിലനിന്നിരുന്നു. അദ്ദേഹം രാജാവായിരുന്നെങ്കിലും പരിത്യാഗിയുമായിരുന്നു. ഭക്തിനിര്‍ഭരമായ ആ ബന്ധം എങ്ങിനെ തുടങ്ങി എന്നതിനെപ്പറ്റി സദ്ഗുരു വിവരിക്കുന്നു.

അന്വേഷി: സാമൂഹിക വ്യവസ്ഥിതി (social conditions) എന്താണ്‌ സദ്‌ഗുരോ?

സദ്‌ഗുരു: സമൂഹത്തിന്‌ തനതായ വ്യവസ്ഥിതി ഉണ്ട് ‌. ശരിയല്ലേ? ചെറിയ കാര്യങ്ങള്‍ക്കുപോലും സമൂഹം മുഴുവന്‍ അസ്വസ്ഥമാകാറുണ്ട്‌. അത്‌ ഏതെങ്കിലും തെറ്റിന്‍റെ പേരിലാവണമെന്നില്ല. അമേരിക്കയില്‍ വേനല്‍ക്കാലത്ത്‌ ആളുകള്‍ ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കും. ചിലര്‍ മിനി സ്‌കര്‍ട്ട്‌ ധരിക്കും; എന്നാല്‍ ആചാരരീതിയില്‍ വസ്‌ത്രം ധരിച്ച്‌ നിങ്ങള്‍ ചെന്നാല്‍ ആളുകള്‍ അതില്‍ അപാകത കാണും, ``അവള്‍ എന്താണ്‌ കാട്ടുന്നത്‌? എന്തിനാണിങ്ങനെ മൂടിപ്പൊതിഞ്ഞ്‌ നടക്കുന്നത്‌?” എന്നാല്‍ അവിടുത്തെ വസ്‌ത്രധാരണ രീതി, ഭാരതത്തില്‍, ആളുകളെ അസ്വസ്ഥരാക്കും. ഇത്‌ ഒരു തരത്തിലുള്ള അഹന്ത, മറ്റേത്‌ വേറൊരു അഹന്ത. നിങ്ങളുടെ കര്‍മം കൂട്ടായ കര്‍മത്തിന്‍റെ ഭാഗമായിത്തീരുന്നു. ഇതിനെ നിങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കണം.

നല്ലതും ചീത്തയുമെന്ന ഉള്‍ക്കാഴ്‌ച നിങ്ങള്‍ക്ക്‌ പഠിപ്പിച്ചുതന്നതാണ്‌. നിങ്ങള്‍ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍നിന്നാണ്‌ അത്‌ ഉള്‍ക്കൊണ്ടത്‌

നല്ലതും ചീത്തയുമെന്ന ഉള്‍ക്കാഴ്‌ച നിങ്ങള്‍ക്ക്‌ പഠിപ്പിച്ചുതന്നതാണ്‌. നിങ്ങള്‍ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍നിന്നാണ്‌ അത്‌ ഉള്‍ക്കൊണ്ടത്‌. ഉദാഹരണത്തിന്‌ പിണ്ഡാരികള്‍ എന്ന കൊള്ളക്കാരുടെ കാര്യം എടുക്കാം. കുട്ടിക്കാലം തൊട്ടേ, കൊള്ളയടിക്കാനും കൊലപാതകം ചെയ്യാനും അവരെ ശീലിപ്പിക്കുന്നു. അവരുടെ ഈ മോഷണ കൊലപാതക കലകളില്‍ അവരെ നിപുണരാക്കുവാനും വിജയിപ്പിക്കാനും അവര്‍ക്ക്‌ ദൈവങ്ങളുണ്ട്.. ബ്രിട്ടീഷ്‌ പട്ടാളത്തെ അവര്‍ക്കെതിരെ ഇറക്കിവിട്ടപ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെ അവര്‍ കൊല്ലപ്പെട്ടുന്നു. ഇത്‌ അവരെ തികച്ചും സംഭ്രാന്തരാക്കി, എന്തെന്നാല്‍ അവരുടെ കാഴ്‌ചപ്പാടില്‍ അവര്‍ തെറ്റൊന്നും ചെയ്‌തിരുന്നില്ല. പിണ്ഡാരി സമൂഹത്തിന്‍റെ വ്യവസ്ഥ ഒരു നല്ല കൊള്ളക്കാരനാവുക എന്നതായിരുന്നു. ഇതുതന്നെയാണ്‌ അമേരിക്കന്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയിലും; നിങ്ങള്‍ ജീവിതത്തില്‍ ഒരാളെയെങ്കിലും കൊന്നില്ലെങ്കില്‍ ഒന്നിനും കൊള്ളരുതാത്തവനാണ്‌. കൊല്ലപ്പെടുന്നയാളുടെ തലയോട്‌ അവര്‍ സ്വന്തം കഴുത്തില്‍ ധരിക്കുമായിരുന്നു. അപ്പോള്‍ ഏതാണ്‌ ശരി, ഏതാണ്‌ തെറ്റ്‌ എന്നുള്ള കാര്യം സമൂഹത്തിന്‍റെ തനത്‌ വ്യക്തിത്വത്തെ അനുസരിച്ചിരിക്കുന്നു.

നിങ്ങള്‍ ചെയ്യുന്ന അസംബന്ധങ്ങളുടെ ഫലങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നു. പക്ഷെ അതു മറ്റൊരാളിലേക്ക്‌ മാറ്റുക സാധ്യമല്ല

അന്വേഷി: കര്‍മപാശം തലമുറയില്‍ നിന്ന്‍ തലമുറയിലേക്ക്‌ മാറിക്കൊണ്ടിരിക്കുമോ സദ്‌ഗുരു?

സദ്‌ഗുരു: നിങ്ങളുടെ കര്‍മം അടുത്ത തലമുറക്ക്‌ കൈമാറുമോ? നിങ്ങളുടെ കര്‍മങ്ങള്‍ നിങ്ങളുടെ മക്കളിലേക്ക്‌ കൈമാറുമോ എന്നാണോ ചോദിക്കുന്നത്‌? പാരമ്പര്യ കര്‍മമോ? നോക്കൂ, നിങ്ങള്‍ എവിടെ ആയിരുന്നാലും, ആരുടെ കൂടെ ആയിരുന്നാലും അയാളുടെ കര്‍മങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നിങ്ങളേയും ബാധിക്കും. നിങ്ങളുടെ സുഹൃത്ത്‌ ഒരു മോഷ്‌ടാവാണെന്ന്‍ സങ്കല്‍പ്പിക്കുക. നിങ്ങള്‍ ഒരു തെറ്റും ചെയ്‌തിട്ടുണ്ടാവില്ല. എന്നാല്‍ പോലീസ്‌ വരുമ്പോള്‍ അവര്‍ രണ്ടു പേരേയും പിടികൂടും. കൂട്ടുകാരന്‍റെ കൂടെ ഒരു കൊല്ലത്തെ ജയില്‍ശിക്ഷ നിങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടി വരില്ല, എന്നാല്‍ ഒരു ദിവസമെങ്കിലും നിങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും. ജയിലില്‍ കിടക്കേണ്ടിവന്നത്‌ അയാളുടെ കര്‍മഫലം നിങ്ങള്‍ക്കനുഭവിക്കേണ്ടി വന്നതിനാലാണ്‌, എന്നാല്‍ ആ സമയത്ത്‌ അയാളുടെ കൂടെ ഉണ്ടാവാന്‍ ഇടവന്നത്‌ നിങ്ങളുടെ കര്‍മവും. ഇതുപോലെ മാതാപിതാക്കളുടെ കര്‍മഫലം കുഞ്ഞുങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. നിങ്ങള്‍ ചെയ്യുന്ന അസംബന്ധങ്ങളുടെ ഫലങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നു. മറ്റൊരാളിലേക്ക്‌ മാറ്റുക സാധ്യമല്ല. നിങ്ങളുടെ കര്‍മം മകനിലേക്ക്‌ മാറ്റാമെന്നു വിചാരിച്ചാല്‍ അത്‌ നടപ്പില്ല. അതു വെറുമൊരു സ്വാധീനത മാത്രമാണ്‌.

 
 
  0 Comments
 
 
Login / to join the conversation1