सद्गुरु

ജീവിതം ഒരു  "ഏണിയും പാമ്പും” കളിയാണ്‌. മുജ്ജന്മ സത്കര്‍മ്മങ്ങളുടെ ഫലമായി എളുപ്പത്തില്‍ ഏണി കയറാന്‍ സാധിക്കുന്നു. ഏണി കയറി കഴിഞ്ഞാല്‍ ആളുകള്‍ ആഹ്ലാദത്തില്‍ മതിമറന്നുപോവുന്നു. സൌഭാഗ്യങ്ങളില്‍ മതിമറന്നു മടിയന്മാരായി തീരുന്നു. അതോടെ നിങ്ങളുടെ പതനവും തുടങ്ങുന്നു. പാമ്പിന്‍റെ പിടിയില്‍ താഴേയ്ക്കു പോകുന്നു.

സദ്‌ഗുരു : മുപ്പത്‌ വയസ്സിനുള്ളില്‍ നിങ്ങള്‍ ഒരുകോടി രൂപാ സമ്പാദിച്ചു എന്നു വിചാരിക്കുക. വേണമെങ്കില്‍ നിങ്ങള്‍ക്കത്‌ ധൂര്‍ത്തടിച്ചു കളയാം, അല്ലെങ്കില്‍ അതിനെ പതിന്മടങ്ങ് വര്‍ധിപ്പിക്കാം. പോയ ജന്മങ്ങളില്‍ നിങ്ങള്‍ ചെയ്ത ചില സത്‌കര്‍മ്മങ്ങള്‍ കൊണ്ടായിരിക്കാം ഇത്ര വലിയ തുക, ഇത്ര ചെറിയ വയസ്സില്‍ സമ്പാദിക്കാന്‍ കഴിഞ്ഞത്. ഈ ജന്മത്തില്‍ നിങ്ങള്‍ക്കത്‌ വര്‍ധിപ്പിക്കുകയോ ധൂര്‍ത്തടിക്കുകയോ ചെയ്യാം. അറിയപ്പെടാതെ നിരുപയോഗമാവാന്‍ ഇടയുണ്ടെങ്കിലും അതിന്‍റെ ഗുണങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിലുണ്ടാവും. കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്‌ത ആദ്ധ്യാത്മിക പരിശീലനത്തിന്റേയും സാധനകളുടെയും സത്‌ഫലങ്ങള്‍, ഭൌതിക സുഖങ്ങളായും സജ്ജനസമ്പര്‍ക്കമായും സന്തോഷം തരുന്ന ചുറ്റുപാടുകളായും എല്ലാം ഈ ജന്മത്തില്‍ നിങ്ങള്‍ക്ക്‌ ലഭ്യമാവും, എന്നാല്‍ നിങ്ങളുടെ ഉദാസീനത കാരണം ഇതൊന്നും ഫലവത്തായി പ്രയോഗിക്കുകയില്ല.

ഇതൊരു "ഏണിയും പാമ്പും” കളിയാണ്‌ എന്ന്‍ പലപ്പോഴും ഞാന്‍ പറയാന്‍ കാരണം ഒരിക്കല്‍ ഏണി കയറി കഴിഞ്ഞാല്‍ ആളുകള്‍ ആഹ്ലാദത്തില്‍ മതിമറന്നുപോവുന്നു. നിങ്ങള്‍ ചെയ്‌ത സത്കര്‍മങ്ങളുടെ ഫലമായി ലഭിക്കുന്ന സൌഭാഗ്യങ്ങളില്‍ മതിമറന്നു മടിയന്മാരായി തീരുന്നു. അതോടെ നിങ്ങളുടെ പതനവും തുടങ്ങുന്നു. പാമ്പിന്‍റെ പിടിയില്‍ താഴേയ്ക്കു പോകുന്നു. കഷ്‌ടപ്പാടുകള്‍ അനുഭവിക്കുമ്പോള്‍ വീണ്ടും മുകളിലേക്കു നോക്കും, വളരും; എന്നാല്‍ വീണ്ടും സൌഭാഗ്യങ്ങളെല്ലാം ധൂര്‍ത്തടിച്ചു താഴേയ്ക്ക്‌ വീഴും. തങ്ങളുടെ ഊര്‍ജത്തെ ഇങ്ങിനെ വൃഥാ കളയുന്നവര്‍ വിഡ്‌ഢികളാണ്‌. എന്നാല്‍ ബുദ്ധിമാനായ ഒരാള്‍ തന്‍റെ ഓരോ ശ്വാസത്തേയും വളര്‍ച്ചയ്ക്കുളള ഉപാധിയായി കാണും.

നൂറു പ്രാവശ്യം ഓര്‍മപ്പെടുത്തിയാലും, ഒരാള്‍ ഉണരാന്‍ തയ്യാറായില്ലെങ്കില്‍, സ്വന്തം സുഖത്തില്‍ മുഴുകി കഴിയുകയാണെങ്കില്‍, എനിക്കെന്തു ചെയ്യാന്‍ സാധിക്കും?

നൂറു പ്രാവശ്യം ഓര്‍മപ്പെടുത്തിയാലും, ഒരാള്‍ ഉണരാന്‍ തയ്യാറായില്ലെങ്കില്‍, സ്വന്തം സുഖത്തില്‍ മുഴുകി കഴിയുകയാണെങ്കില്‍, എനിക്കെന്തു ചെയ്യാന്‍ സാധിക്കും? അവരെ നഷ്‌ടപ്പെട്ടുപോവുകയേ നിവൃത്തിയുള്ളു. വീണ്ടും കഷ്‌ടതകള്‍ അനുഭവിച്ച്‌ അവര്‍ വീണ്ടും വളരാന്‍ ശ്രമിക്കും. ജനസംഖ്യയില്‍ ഒരു ശതമാനത്തിനുപോലും ആദ്ധ്യാത്മീക വളര്‍ച്ച സാധ്യമാവുന്നില്ല. കാര്യങ്ങളെല്ലാം നന്നായി നടക്കുമ്പോള്‍ ചിരിക്കുകയും, അല്ലാത്തപ്പോള്‍ കരയുകയും ചെയ്യുന്നു.

എന്നാല്‍ ലോകത്തില്‍ ചുരുക്കം ചിലര്‍ അനുഭവങ്ങള്‍ ഏതു രീതിയിലായാലും സമനില കൈവിടാതെ അതിനെ ശാന്തമായി നേരിടുന്നു. അവര്‍ക്ക്‌ ഒന്നും തന്നെ അനുഗ്രഹവുമല്ല, പ്രശ്‌നവുമല്ല. എല്ലാറ്റിനേയും മോചനത്തിനുള്ള മറ്റൊരു സന്ദര്‍ഭമായി കാണുന്നു. മറ്റുള്ളവര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനനുസരിച്ച്‌ ആ വഴിക്കു നീങ്ങുന്നു, കന്നുകാലികളെപ്പോലെ. മനുഷ്യജന്മം കിട്ടിയിട്ടുണ്ടെന്നല്ലാതെ മറ്റു വ്യത്യാസങ്ങള്‍ ഒന്നുമില്ല. മൃഗങ്ങളുടെ ജീവിതരീതിയും മനുഷ്യന്‍റെ ജീവീതരീതിയും തമ്മില്‍ ഗുണപരമായ വ്യത്യാസങ്ങളുണ്ടോ? അളവില്‍ വളരെയധികം വ്യത്യാസങ്ങള്‍ ഉണ്ടാകും, നിങ്ങള്‍ വ്യത്യസ്‌തങ്ങളായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കും. പുസ്തകം വായിക്കും, കാറോടിക്കും, ടെലിവിഷന്‍ കാണും. എന്നാല്‍ ഈ നിരര്‍ത്ഥകതമായ പ്രവൃത്തികള്‍ക്കപ്പുറം ഗുണപരമായി എന്തെങ്കിലും വ്യത്യാസമുണ്ടോ?

എന്തെങ്കിലും മേന്മയുണ്ടാവണമെങ്കില്‍ അത്‌ അവബോധത്തില്‍ (ജ്ഞാനം, ഉണര്‍വ്വ്) കൂടി മാത്രമേ ഉണ്ടാവുകയുള്ളു, അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഈ അവബോധം വരണ്ടതാകരുത്. സ്‌നേഹത്തിന്‍റെ നിറവുള്ളപ്പോള്‍ ഈ ഊര്‍ജജസ്വലത പതിന്മടങ്ങു വര്‍ദ്ധിക്കുന്നു. അതേപോലെ തന്നെ ഊര്‍ജജസ്വലത കൂടുമ്പോള്‍ സ്‌നേഹവും കാരുണ്യവും അതിനോടൊപ്പമുണ്ടാവും. ജാഗരൂകമായ മനസ്സിനെ സാധാരണ ഉണര്‍വായി തെറ്റിദ്ധരിക്കാറുണ്ട്‌; എന്നാല്‍ ജ്ഞാനത്തിന്റെ ആഴവും വ്യപ്‌തിയും വളരെ കൂടുതലാണ്‌. ചുറ്റുപാടുമുള്ള മനുഷ്യരുമായും വസ്‌തുക്കളുമായും ഒത്തുചേര്‍ന്നു പോകാന്‍ കഴിയാത്തത്‌ നിങ്ങളുടെ കുറ്റമല്ല, നിങ്ങളുടെ കഴിവുകേടില്‍ നിന്നുണ്ടാവുന്ന വ്യതിചലനം മാത്രമാണത്‌.

നിങ്ങള്‍ ഉണര്‍വോടെയിരിക്കുമ്പോള്‍, സ്വയം വേണ്ട മാറ്റങ്ങള്‍വരുത്തി നിങ്ങളുടെ ശരിയായ സ്ഥാനം നിലനിര്‍ത്തുക. നിങ്ങള്‍ ഒരു നാളികേരമാണെന്ന ബോധമുണ്ടായാല്‍, ഈ മലയടിവാരത്തിലോട്ടു വീഴുകയാണ്‌ വേണ്ടത്‌, അല്ലാതെ മലയുടെ മുകളിലല്ല. അതുകൊണ്ട് ‌ പ്രയോജനവുമുണ്ടാവില്ല; കാരണം, നിങ്ങള്‍ക്കവിടെ വളരാനുള്ള സാഹചര്യങ്ങളൊന്നും ഇല്ല. ഏതുവിധവും അവിടെ നിന്ന്‍ ഉരുണ്ട് ‌ താഴെയെത്തിയേ മതിയാകു. അങ്ങിനെ താഴേയ്ക്ക്‌ ഉരുളണമെങ്കില്‍ എന്തെങ്കിലുമൊക്കെ നഷ്‌ടപ്പടേണ്ടിവരും, മുറിവ്, ചതവ്, ഒടിവ് അങ്ങിനെ പലതും സംഭവിച്ചേക്കാം. അതല്ലെങ്കില്‍ പിന്നെ, അതിനു താഴേക്കെത്തണമെങ്കില്‍ ആരെങ്കിലും നാളികേരം എടുത്തു താഴെ കൊണ്ടുവരേണ്ടതായി വരും. ചിലപ്പോള്‍ അയാള്‍ അതിന്‍റെ തൊണ്ട് ‌ മാറ്റിയെന്നുവരാം. എന്താണ്‌ നഷ്‌ടമാവുക എന്ന്‍ നിങ്ങള്‍ക്കറിയില്ല. എന്നാല്‍ എന്തെങ്കിലും നഷ്‌ടമായിരിക്കും; അതിനെ എടുത്തുകൊണ്ടുവരുന്ന ആള്‍ അതിന് എതെങ്കിലുമൊക്കെ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും, അത്‌ ജീവിതത്തിന്‍റെ രീതിയാണ്‌. നിങ്ങള്‍ക്കെന്തു നേടണമെങ്കിലും അതിനൊരു വില നല്‍കണം.

ഞാന്‍ ഒരു തമാശ പറയാം. ഒരാള്‍ കയ്യില്‍ ഒരു കുഞ്ഞുമായി ബ്രിസ്റ്റലില്‍ നിന്ന്‍ ലണ്ടനിലേക്ക്‌ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. പകുതി വഴിയായപ്പോള്‍, മറ്റൊരാള്‍ രണ്ട് ‌ തടിയന്‍ സ്യൂട്ട്‌കെയ്‌സുകളുമായി കയറി ആദ്യത്തെയാളിന്‍റെ അടുത്തിരുന്നു. ഒന്നാമന്‍ അപരനോടു ചോദിച്ചു, ``നിങ്ങളുടെ സ്യൂട്ട്‌കേസുകള്‍ രണ്ടും എന്റേതു പോലുണ്ടല്ലോ. നിങ്ങളും ഒരു സെയില്‍സ്‌മാനാണോ?”

"അല്ല” രണ്ടാമന്‍ പറഞ്ഞു,  "ഞാന്‍ ഗ്രീസില്‍ പോവുന്നതിനായി വിമാനത്താവളത്തിലേക്കുള്ള വഴിയാണ്‌.”

"വളരെ നല്ലത്‌.” അപ്പോള്‍ രണ്ടാമന്‍,  "നിങ്ങള്‍ എന്താണ്‌ വില്‍പ്പന നടത്തുന്നത്‌?”

"പറഞ്ഞു,  "ഗര്‍ഭനിരോധന ഉറകളോ? അത്‌ വില്‍ക്കാന്‍ നിങ്ങള്‍ കുഞ്ഞിനേയും കൂടെ കൊണ്ടുപോകുന്നുവോ?”

"ഏയ്‌, ഇതെന്‍റെ മകനല്ല. ബ്രിസ്റ്റലില്‍ നിന്നുള്ള ഒരു പരാതിയാണ്‌”, ഒന്നാമന്‍ പറഞ്ഞു.

വിലനല്‍കാതെ ഒന്നും നിങ്ങള്‍ക്കു കിട്ടുകയില്ല. അതിവിടെ കൊടുക്കാം, അവിടെ കൊടുക്കാം, എന്തായാലും വേണ്ടില്ല, പക്ഷെ വിലനല്‍കാതെ ഒരിക്കലും രക്ഷപ്പെടാനാവില്ല. എല്ലാറ്റിനും ഒരു വിലയുണ്ട്‌.

ഒന്നു മനസ്സിലാക്കിക്കൊള്ളുക – വിലനല്‍കാതെ ഒന്നും നിങ്ങള്‍ക്കു കിട്ടുകയില്ല. അതിവിടെ കൊടുക്കാം, അവിടെ കൊടുക്കാം, എന്തായാലും വേണ്ടില്ല, പക്ഷെ വിലനല്‍കാതെ ഒരിക്കലും രക്ഷപ്പെടാനാവില്ല. എല്ലാറ്റിനും ഒരു വിലയുണ്ട്‌. ഏതു ഭൌതിക സാഹചര്യങ്ങളില്‍ നിങ്ങള്‍ എത്തിച്ചേര്‍ന്നാലും അതിന്‌ ശക്തമായ കാര്‍മിക പശ്ചാത്തലം ഉണ്ട് ‌. നിങ്ങളുടെ ഭൌതിക സാഹചര്യങ്ങള്‍ അനുവദിച്ചതിനാല്‍ മാത്രമാണ്‌ ഇന്നു നിങ്ങള്‍ക്ക്‌ ഇവിടെ ഇരിക്കാന്‍ സാധ്യമായത്‌. എത്രയോ ആളുകളാണ്‌ ഇവിടെ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നത്‌, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അവര്‍ക്കത്‌ സാധ്യമാവുന്നില്ല. അവര്‍ അതിനുള്ള അര്‍ഹത ഇനിയും നേടേണ്ടതായിട്ടിരിക്കുന്നു.