സദ്ഗുരു: വാരണാസി, ബനാറസ്, അല്ലെങ്കിൽ കാശി - അതിനു പല പേരുകളുണ്ട്. ഭൂമിയിലെ ഏറ്റവും പുരാതനപെട്ട നഗരമാണിത്. 

kashi

കാശി വിഷ്വനാഥ് ക്ഷേത്രം 

  
സദ്‌ഗുരു: നിങ്ങൾ‌ ഈ നഗരത്തിൽ‌ പ്രവേശിച്ചാൽ‌ തന്നെ നിങ്ങൾക്ക് മുക്തി ലഭിക്കുമെന്ന് ഈ രാജ്യത്തെ ആളുകൾ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം, അത് അത്രയ്ക്ക്  ശക്തിയുളള ഒരു സ്ഥലമായിരുന്നു. എല്ലാറ്റിനുമുപരിയായി, നഗരത്തിന്റെ ഹൃദയം വിശ്വനാഥനായിരുന്നു. ഈ ക്ഷേത്രം വളരെക്കാലം മുൻപ് തന്നെ തകർക്കപ്പെട്ടിരുന്നു, എങ്കിലും ഇത് ആദിയോഗി തന്നെ പ്രതിഷ്ഠ ചെയ്തതാണെന്നാണ് ഐതിഹ്യം. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് കഴിഞ്ഞ ആറേഴു നൂറ്റാണ്ടുകളിൽ, കാശിയെ മൂന്ന് തവണ മുഴുവനായും തകർത്തു.

കാശിയിൽ 26,000 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ഇന്ന് 3,000 എണ്ണം മാത്രമേയുള്ളൂ, കാരണം, അവയെല്ലാം പടയേറ്റസമയത്ത് യഥാക്രമമായി നശിപ്പിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചതിനു, കാശിയുടെ കേന്ദ്രമായ കാശി വിശ്വനാഥ ക്ഷേത്രം ഏറ്റവും മികച്ച സ്ഥലമായിരിന്നിരിക്കണം. ക്ഷേത്രം അതിന്റെ പൂർണ്ണ മഹത്വത്തിലുണ്ടായിരുന്നപ്പോൾ നമ്മൾ  ജീവിച്ചിരുന്നില്ല എന്നത് ഒരു നിർഭാഗ്യമാണ്. അത് മൂന്നു പ്രാവശ്യം തകർക്കപ്പെടുകയും ആളുകൾ അവരെക്കൊണ്ടാവുന്ന രീതിയിൽ അതിനെ വീണ്ടും മൂന്നുതവണ പണിയുകയും ചെയ്തു.

പിന്നെ, ഔറങ്ഗസീബ് വന്നപ്പോൾ, അദ്ദേഹത്തിന് മനസ്സിലായി, ക്ഷേത്രങ്ങളെ തകർത്താൽ ആളുകൾ അത് വീണ്ടും പടുത്തിയെടുക്കുമെന്ന്. കാരണം, ഇത് എവിടെയോ ഇരിക്കുന്ന ഒരാളുടെ നേതൃത്വത്തിൽ നടക്കുന്ന മതമല്ല. ഇത് എല്ലാവരുടെയും വീടുകളിലും ഹൃദയങ്ങളിലും വസിക്കുന്ന ഒന്നാണ്. ഇത് പ്രചരിപ്പിച്ച ഒന്നല്ല; ഇത് ആളുകൾ ഉണ്ടാക്കിയ ഒരു സമ്പർക്കമാണ്. ഇത് ഒരു വിശ്വാസത്താൽ മുന്നേറിയതല്ല, മറിച്ച് അസാധാരണമായ അനുഭവത്തിലൂടെയും അസ്തിത്വവുമായുള്ള ബന്ധത്തിലൂടെയും മുന്നേറിയതാണ്. ഇത് കണ്ടപ്പോൾ, അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കാമ്പിൽ ഒരു പള്ളി പണിയാൻ തീരുമാനിച്ചു.

അദ്ദേഹം ക്ഷേത്രം മുഴുവൻ പൊളിച്ചുമാറ്റി, അതിന്റെ ഒരു ചെറിയ ഭാഗം മാത്രം അവശേഷിപ്പിച്ചു. 
എന്തിനെന്നാൽ, ഇനി ആ ക്ഷേത്രത്തെ ശരിയാക്കാൻ കഴിയില്ല എന്ന് ഈ സംസ്കാരത്തിലെ ആളുകൾക്ക് ഒരു മുന്നറിയിപ്പും പാഠവുമാവാൻ. ഇപ്പോൾ ഇവിടെയാണ് കാശി വിശ്വനാഥ് ലിംഗം ഉള്ളത്; അത് ക്ഷേത്രപരിസരത്തിന് പുറത്താണുള്ളത്. ഇത് വിശ്വേശ്വര ശ്രീകോവിലിലായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ, വടക്ക് നിന്ന് തെക്ക് വരെയുള്ള ശ്രീകോവിലിന്റെ മധ്യ പ്രദേശം മുഴുവൻ ഉൾക്കൊള്ളുന്ന ആ സ്ഥാനത്താണ് പള്ളിയുടെ കേന്ദ്രം.

ലിംഗത്തെ നീക്കം ചെയ്തു പുറത്തേക്ക് എറിഞ്ഞപ്പോൾ, അവരുടെ ഉദ്ദേശം അതിനെ കണ്ടെത്താൻ കഴിയാത്ത സ്ഥലത്തേക്ക് എറിയണമെന്നായിരുന്നു. അവർ ലിംഗത്തെ വെറുതെ പുറത്തേക്കു എറിഞ്ഞുവോ അല്ലെങ്കിൽ അതിനെ തകർത്തതിന് ശേഷം എറിഞ്ഞുവോ എന്ന് നമുക്കറിയില്ല. ചിലർ പറയുന്നു, ലിംഗത്തിന്റെ രണ്ട് കഷണങ്ങളുണ്ടെന്നും, ആളുകൾ, വികാരത്തിനാലും സ്നേഹത്തിനാലും അവയെ ഒരുമിച്ച് ചേർക്കാൻ ശ്രമിച്ചെന്നും. മാത്രമല്ല, ജ്ഞാനവാപി എന്നറിയപ്പെടുന്ന ഒരു കിണറിന്റെ കഥയുണ്ട്. ജ്ഞാനവാപി എന്നാൽ അറിവിന്റെ ഒരു കിണർ എന്നാണ്. ചിലർ പറയുന്നത്, ലിംഗത്തെ പൂർണ്ണമായും നശിപ്പിക്കാതിരിക്കാൻ വേണ്ടി ആളുകൾ ആ ലിംഗത്തെ ഈ കിണറ്റിൽ ഒളിപ്പിച്ച് സംരക്ഷിച്ചു എന്ന്.

കാര്യങ്ങളെല്ലാം ശാന്തമായതിനുശേഷം അവർ അതിനെ പുറത്തെടുത്ത് തെക്കേ മൂലയിൽ എവിടെയോ സ്ഥാപിച്ചു. അതേ ലിംഗം തന്നെയാണോ എന്ന് തന്നെ എനിക്കറിയില്ല. ആളുകളുടെ വിശ്വാസം നിലനിർത്തുന്നതിനായി മറ്റൊരു ലിംഗത്തെ സ്ഥാപിച്ചിരിക്കാനും ഇടയുണ്ട്, കാരണം, ലിംഗം നഷ്ടപ്പെട്ടെന്നറിഞ്ഞാൽ ആളുകൾ മാനസായികമായി തകർന്നുപോയേക്കാം. ആരെങ്കിലും അതിനെ മാറ്റിസ്ഥാപിച്ചിരിക്കാം, അല്ലെങ്കിൽ അവർ ആദ്യത്തെ ലിംഗത്തെ തന്നെ സംരക്ഷിച്ചിരിക്കാം. ഒരുപക്ഷേ, ആദ്യമുണ്ടായിരുന്ന ലിംഗം തകർക്കപ്പെടുകയും, ആളുകൾ അതിനെ കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കാം, അല്ലെങ്കിൽ ഒരു പുതിയ ലിംഗത്തെ തന്നെ ഉണ്ടാക്കിയിരിക്കാം. നമുക്കറിയില്ല.

സപ്തഋഷി ആരതി
സദ്ഗുരു: ഞങ്ങൾ കാശിയിൽ പോയപ്പോൾ, അവിടുത്തെ വിശ്വനാഥ ക്ഷേത്രത്തിൽ അവർ വൈകുന്നേരത്തിൽ നടത്തിയ ഒരു പ്രത്യേക പ്രക്രിയ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഈ പ്രക്രിയ ശിവന്റെ ആദ്യത്തെ ഏഴു ശിഷ്യന്മാരായ സപ്തഋഷികളെക്കുറിച്ചാണ്. 

ശിവൻ, സപ്തഋഷികളോട് പുറത്തുപോയി ജ്ഞാനം പകർന്നുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവർ ചോദിച്ചു, “ഞങ്ങൾ അകലേക്ക് പോയാൽ, എങ്ങനെയാണ് നിങ്ങളെ ആരാധിക്കേണ്ടത്? എങ്ങിനെയാണ് നിങ്ങളുടെ കൂടെ സമ്പർക്കം പുലർത്തുക?” അപ്പോൾ, ശിവൻ അവർക്ക് ഒരു പ്രക്രിയ നൽകികൊണ്ട് ഇപ്രകാരം പറഞ്ഞു, “നിങ്ങൾ എവിടെയായിരുന്നാലും ഈ പ്രക്രിയ ചെയ്യുക, ഞാൻ നിങ്ങളോടൊപ്പമുണ്ടായിരിക്കും.”

വിശ്വനാഥ ക്ഷേത്രത്തിൽ ഇന്നുവരെ ഈ ചടങ്ങിനെ സൂക്ഷിച്ചിരിക്കുന്നു. ഇതിനെ സപ്തഋഷി  ആരതി എന്ന് വിളിക്കുന്നു. ഇത് ഒരു വിശാലമായ സംവിധാനമാണ്. ഇപ്പോൾ അത് ചെയ്യുന്ന ആളുകൾ‌ക്ക് ഇതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ല, എങ്കിലും അവർ‌ ആ പ്രക്രിയ അതുപോലെതന്നെ ഇന്നും തുടരുന്നു .

ഇത് ഒരു സെൽഫോൺ ഉപയോഗിക്കുന്നതുപോലെയാണ് - അത് എങ്ങനെയാണ്  പ്രവർത്തിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല, പക്ഷേ നിങ്ങൾ അത് ഉപയോഗിക്കാൻ പഠിച്ചാൽ മതി, അത് പ്രവർത്തിക്കും. അതുപോലെതന്നെ, ഈ ആളുകൾക്ക് അതിന്റെ  സാങ്കേതികവിദ്യയെ കുറിച്ചൊന്നും അറിയില്ല, പക്ഷേ അത് എങ്ങനെ നടപ്പാക്കണമെന്ന്  അവർക്കറിയാം. അവർ ഈ വ്യവസ്ഥ അതേപടി നിലനിർത്തി, വൈകുന്നേരം ഒന്നര മണിക്കൂറോളം ഈ പ്രക്രിയ ചെയ്തുവരുന്നു. അവർ അവിടെ അടുക്കടുക്കായി ഊർജ്ജത്തെ  സൃഷ്ടിക്കുന്നു. ഞാൻ അവിടെ വെറുതെ ഇരിക്കുകയായിരുന്നു, ഈ പൂജാരികൾ ഇത് സാംഭവ്യമാക്കുന്നുവെന്നു എനിക്ക് വിശ്വസിക്കാനായില്ല.

അവർക്കിത് ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതുപോലെയല്ല, പക്ഷെ ഇത് സംഭവ്യമാക്കുന്നതിനു എത്ര പണിയുണ്ടെന്ന് എനിക്കറിയാം. ഈശയിൽ ഇത് ചെയ്യണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്, കാരണം, ഞങ്ങൾക്ക് ഇതുപോലുള്ള ഒരു പ്രക്രിയ ഇല്ല. ഞങ്ങൾ ആളുകളെ അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് നയിച്ച്‌, എല്ലാവർക്കും അനുഭവിക്കത്തക്ക വിധത്തിൽ ഒരു ഊർജ്ജത്തിന്റെ കൂമ്പാരം നിർമ്മിക്കുകയാണ് ചെയ്യുന്നത്.

kashi1

ഈ പൂജാരികൾക്ക് അവരുടെ ശക്തിയെ കുറിച്ചോ, അല്ലെങ്കിൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ചോ യാതൊരു പിടിയുമില്ല, പക്ഷെ അവർ ആ പ്രക്രിയയിൽ യാതൊരു മാറ്റവും ഏർപ്പെടുത്താതെ അപ്രകാരം തന്നെ നടത്തുകയും, അവിടെ ഒരു അത്ഭുത സംഭവം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് തികച്ചും  അതിശയകരമായിരുന്നു.

ഈ ശക്തമായ സപ്തഋഷി ആരതി കോയമ്പത്തൂരിലുള്ള ഈശാ യോഗ കേന്ദ്രത്തിലെ ആദിയോഗിയുടെ സാന്നിധ്യത്തിലുള്ള യോഗേശ്വര ലിംഗത്തിനു നടത്താൻ വേണ്ടി കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരികളെ സദ്ഗുരു ക്ഷണിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് കാണുക.