എല്ലാവരും ബ്രഹ്മചാരികളാകണമോ?
 
 

സദ്ഗുരു

ചോദ്യം: സദ്ഗുരോ, "ഞാന്‍” എന്ന ഭാവവും അതിനെ എടുത്തു കാട്ടുന്ന ധാരണകളും തീര്‍ത്തും ഉപേക്ഷിക്കണമെന്നു അങ്ങ് പറഞ്ഞുവല്ലോ. എല്ലാവരും ബ്രഹ്മചാരികളാകണമെന്നാണൊ അങ്ങ് ഉദ്ദേശിക്കുന്നത്? വിവാഹിതനായ ഒരു വ്യക്തിക്ക് ഇതെന്‍റെ ഭാര്യ, ഞാന്‍ ഇവരുടെ ഭര്‍ത്താവ് എന്നീ തോന്നലുകളില്‍ നിന്നു വിട്ടുനില്‍ക്കാനാകുമൊ?

സദ്ഗുരു: ഇങ്ങനെയൊരു ചോദ്യത്തിന് ഉത്തരം പറയാന്‍തന്നെ ഞാന്‍ തയ്യാറല്ല. നിങ്ങള്‍ ഒരു പഴുത് തേടുകയാണ്. എന്താ, വിവാഹമോചനത്തിന് ഉദ്ദേശ്യമുണ്ടോ? എന്‍റെ ചോദ്യം .... “ഞാന്‍” എന്ന ഭാവം എടുത്തുപിടിച്ചുകൊണ്ട് ഓരാള്‍ക്ക് ഇനിയൊരാളോടൊപ്പം എങ്ങനെ നന്നായി ജീവിക്കാനാകും എന്നാണ്. തുടക്കത്തില്‍ ഭംഗിയായി തുടങ്ങുന്ന പല ബന്ധങ്ങളും ക്രമേണ കയ്ക്കാന്‍ തുടങ്ങുന്നത് ഇതുകൊണ്ടാണ്. ഒരുമിച്ച് ജീവിക്കുന്നതിന്‍റെ ഉദ്ദേശ്യം തന്നെ ഒരാളോ ചിലപ്പോള്‍ രണ്ടുപേരുമോ മറക്കുന്നു. ദാമ്പത്യബന്ധത്തെ കുറിച്ചുള്ള അവകാശവാദം ദാമ്പത്യത്തെ തന്നെ ചിലപ്പോള്‍ തകിടം മറിക്കുന്നു. ബ്രഹ്മചാരി എന്ന മേല്‍വിലാസവും അത്ര നല്ലതല്ല. അത് താന്‍ പറയേണ്ടതല്ല മറ്റുള്ളവരാണ് നിങ്ങളിലെ ബ്രഹ്മചാരിത്വം തിരിച്ചറിഞ്ഞ് നിങ്ങളെ ബ്രഹ്മചാരി എന്നു വിളിക്കേണ്ടത്.

വൃക്ക എന്ന ചെറിയ അവയവത്തിന്‍റെ പ്രവര്‍ത്തനം പോലും നമ്മുടെ ബുദ്ധിക്കതീതമാണ്. ഈവക കാര്യങ്ങള്‍ ആരാണോ മനസ്സിലാക്കുന്നത് അയാളാണ് ബ്രഹ്മചാരി.

ബ്രഹ്മമാര്‍ഗത്തില്‍ ചരിക്കുന്നവനാണ് ബ്രഹ്മചാരി. അതായത് തനിക്ക് സ്വന്തമായ ലക്ഷ്യങ്ങളൊന്നുമില്ല എന്ന അവസ്ഥ. ജഗദീശന്‍റെ പാതയിലാണ് നിങ്ങള്‍. അദ്ദേഹത്തിന്‍റെ നിശ്ചയ പ്രകാരം മുന്നോട്ടു പോകുന്നു, അല്ലാതെ സ്വന്തമായ ഒരു ചിന്തയൊ മാര്‍ഗമോ ഇല്ല. എല്ലാം ഈശ്വരേച്ഛക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ജീവിതം. പരിണാമ സിദ്ധാന്തം പറയുന്നത് വാലില്ലാ കുരങ്ങനില്‍ നിന്നാണ് മനുഷ്യന്‍ രൂപം കൊണ്ടത് എന്നാണ്. വാനരായിരുന്ന കാലത്ത് നിങ്ങള്‍ മിനക്കെട്ടിരുന്ന് ആലോചിച്ചിരുന്നുവൊ, ഭാവിയില്‍ എങ്ങനെ മനുഷ്യനായി പിറവിയെടുക്കാമെന്ന്, എങ്ങനെ ഈശാ കേന്ദ്രത്തില്‍ വന്നു ചേരാമെന്ന്, ജീവിതസാഫല്യത്തിന് ഇനിയും എന്തെല്ലാം ചെയ്യാമെന്ന്? ഒന്നും നിങ്ങളായി തീരുമാനിച്ചതല്ല. എല്ലാം ദൈവഹിതം പോലെ നടന്നുപോകുന്നു. ഒരു ബ്രഹ്മചാരിക്കു നന്നായി അറിയാം, സ്വന്തം തീരുമാനങ്ങള്‍ തന്നെ എവിടേയും എത്തിക്കാന്‍ പോകുന്നില്ല എന്ന്. താന്‍ പിന്നേയും ആ ചുറ്റില്‍ കിടന്ന് വട്ടം ചുറ്റുകയേ ഉള്ളൂ എന്ന്. "വാനരനായിരുന്ന എന്നെ നരനായി മാറ്റിയ ഈശ്വരന്‍ എന്‍റെ ഇനിയുള്ള കാര്യങ്ങളും നോക്കിക്കൊള്ളും. എന്നെ ലക്ഷ്യത്തിലെത്തിച്ചു കൊള്ളും" ഇതാണ് ബ്രഹ്മചാരിയുടെ ദൃഢമായ ചിന്ത. ആ വിശ്വാസമാണ് അയാളുടെ ജീവിതത്തിനാധാരം. തനിക്കു ലഭിച്ചിട്ടുള്ള അവസരങ്ങള്‍ അയാള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നു. ജീവിത സാഫല്യത്തിനായി പ്രയത്നിക്കുന്നു.

ജീവിതത്തില്‍ ഏതു നിലയിലാണൊ അതു തന്നെയാണ് ഏറ്റവും നല്ലതായിട്ടുള്ളത്. ജീവിതത്തിന്‍റെ നിലയ്ക്കു മാറ്റം വരുത്തുവാന്‍ നിങ്ങളുടെ തുച്ഛമായ ബുദ്ധിക്കു സാധിക്കുകയില്ല. ഇപ്പോഴത്തെ നിലയില്‍ ജീവിച്ചുപോകാന്‍ ഈ ബുദ്ധി പര്യാപ്തമായിരിക്കും, എന്നാല്‍ അതിനപ്പുറത്തെ നിലയിലേയ്ക്കുയരുവാന്‍ അത് നിങ്ങളെ തുണക്കുകയില്ല. ഇപ്പോഴത്തെ ജീവിതത്തിന്‍റെ അതിര്‍ വരമ്പുകള്‍ ലംഘിക്കണമെങ്കില്‍ സ്വയം ആ വിശ്വമഹാ ചേതനയുടെ കൈകളില്‍ സമര്‍പ്പിക്കുക തന്നെ വേണം. അങ്ങനെ ചെയ്യാനായാല്‍ ആ ശക്തിയോടൊത്ത് നിങ്ങളും ഒഴുകാന്‍ തുടങ്ങും. എവിടെയാണ് ആ ശക്തി? അതെല്ലായിടത്തുമുണ്ട്. അകത്തും പുറത്തുമുള്ളത് അതുതന്നെയാണ്. മനുഷ്യന്‍ എന്ന നിലയില്‍ പോലും അവനവന്‍റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലല്ലോ. വൃക്ക എന്ന ചെറിയ അവയവത്തിന്‍റെ പ്രവര്‍ത്തനം പോലും നമ്മുടെ ബുദ്ധിക്കതീതമാണ്. ഈവക കാര്യങ്ങള്‍ ആരാണോ മനസ്സിലാക്കുന്നത് അയാളാണ് ബ്രഹ്മചാരി. തന്‍റെ നിസ്സാര ബുദ്ധിയില്‍ മുറുകെ പിടിച്ചുകൊണ്ട് അയാള്‍ ഈ ജീവിത ചക്രത്തില്‍ അന്തമില്ലാതെ ചുറ്റിത്തിരിയുന്നില്ല. തന്‍റെ ജീവിതം തന്നെ പൂര്‍ണമായും അനന്തവും അതുല്ല്യവുമായ ആ മഹാശക്തിക്കായി അടിയറവെക്കുന്നു.

നിങ്ങള്‍ ഒരു പുരുഷനെ അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ചിലര്‍ വിവാഹിതരാകുന്നത് അവനവന്‍റെ ഉദ്യോഗത്തോടും പദവിയോടുമാണ്. മറ്റുചിലര്‍ക്ക് തുണയാവുന്നത് വസ്തുവകകളാകും എല്ലാവരും വിവാഹം കഴിക്കുന്നത് ഇനിയൊരു മനുഷ്യനെയാണ് എന്ന് തീര്‍ത്തും പറയാന്‍ വയ്യ. പലര്‍ക്കും പലതാകാം ജോഡി. ബ്രഹ്മചാരികള്‍ കാലബ്രഹ്മത്തില്‍ (കാലക്രമത്തില്‍) യോഗാ കേന്ദ്രവുമായി വിവാഹിതരാവുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് ഭൗതീകമായ അടുപ്പങ്ങളെയാണ്. അങ്ങനെയൊന്ന് ഏതൊരാള്‍ക്കും ആവശ്യമാണ്. ബ്രഹ്മചാരികളുടെ ജീവിതത്തിലുമുണ്ട് ഇങ്ങനെയുള്ള ബന്ധങ്ങള്‍ അവരവരുടെ ആദ്ധ്യാത്മിക കേന്ദ്രങ്ങളുമായി വളരെ സരളവും സത്യസന്ധവുമായ ബന്ധങ്ങള്‍.

നിങ്ങളുടെ വിവാഹം, ഉദ്യോഗം, സമ്പത്ത് ഇങ്ങനെയുള്ളതെല്ലാം ഓരോ തരം ബന്ധങ്ങളാണ്..... ഏര്‍പ്പാടുകളാണ്. ജീവിതത്തെ വികസിപ്പിക്കാനും സുഗമമാക്കാനുമുള്ളതാണ് ഓരോ ബന്ധവും. അത് ജീവിതത്തിന് വിരുദ്ധമൊ നാശകരമൊ ആയിട്ടുള്ളതല്ല.

ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ വിവാഹം, ഉദ്യോഗം, സമ്പത്ത് ഇങ്ങനെയുള്ളതെല്ലാം ഓരോ തരം ബന്ധങ്ങളാണ്..... ഏര്‍പ്പാടുകളാണ്. ജീവിതത്തെ വികസിപ്പിക്കാനും സുഗമമാക്കാനുമുള്ളതാണ് ഓരോ ബന്ധവും. അത് ജീവിതത്തിന് വിരുദ്ധമൊ നാശകരമൊ ആയിട്ടുള്ളതല്ല. അത് ജീവിതത്തെ പരിമിതപ്പെടുത്തുന്നതുമല്ല. ഈ സംഗതി മനസ്സില്‍വെച്ചുകൊണ്ടുവേണം ബന്ധങ്ങള്‍ പുലര്‍ത്താന്‍. അങ്ങനെയുള്ള ബന്ധങ്ങള്‍ ആര്‍ക്കും ദോഷം ചെയ്യുന്നില്ല. അഥവാ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഒരു ബന്ധം വളരുന്നില്ലെങ്കില്‍ എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കാം.

അതില്‍ എന്നെ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. ബന്ധങ്ങളുടെ ലക്ഷ്യം ജീവിതത്തിന്‍റെ വികാസമാണ്. അതൊരു ബന്ധനമാകരുത്, മുന്നോട്ടുള്ള യാത്ര സുഗമവും സ്വതന്ത്രവുമാകാന്‍ സഹായിക്കുന്നതായിരിക്കണം. ഇത് ഓര്‍മ്മയുണ്ടായാല്‍ ഒരു ബന്ധവും പ്രശ്നമാവുകയില്ല. വിവാഹിതനായാല്‍ താന്‍ വേറെ ഏതോ ഒരു വിഭാഗത്തിലാണ് പെടുക എന്ന ചിന്തവേണ്ട. അങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക് പ്രസക്തിയില്ല. "ഞാന്‍" എന്ന ബോധം ഒന്നിനേയും കൂടുതല്‍ സുന്ദരമാകുന്നില്ല. മറിച്ച് ആ "ഞാന്‍" ബന്ധം വേണ്ടതിലധികം ശക്തമാക്കുമ്പോള്‍ ജീവിതത്തിന്‍റെ ശോഭ നഷ്ടമാവുകയാണ് ചെയ്യുന്നത്. ഏതു ബന്ധത്തിന്‍റേയും പുറകിലുള്ളത് ജീവിതത്തിന്‍റെ സുഖകരവും സ്വച്ഛവുമായ പുരോഗതിയാണ്. ആ ഓര്‍മ്മയോടുകൂടിയ ഒരു ബന്ധവും ബന്ധനമാകുന്നില്ല.

 
 
 
  0 Comments
 
 
Login / to join the conversation1