ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം
“എന്തിനാണിങ്ങനെ നടുവൊടിഞ്ഞ്‌ കൂനിക്കൂടിയിരിക്കുന്നത്? നടുവു നിവര്‍ത്തി ഇരിക്കൂ.” എത്ര തവണ ഇങ്ങനെയൊരു നിര്‍ദേശം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്, അച്ഛനമ്മമാരുടെയടുത്ത് നിന്ന്, സ്കൂളില്‍ നിന്ന്, കംപ്യുട്ടര്‍ ഉപയോഗിക്കുമ്പോള്‍...
 
 

सद्गुरु

ശരീര അവയവങ്ങളെല്ലാം നട്ടും ബോള്‍ട്ടുമിട്ട്‌ യഥാസ്‌ഥാനത്ത് ഉറപ്പിച്ചിരിക്കുകയല്ല. വളരെ അയവുള്ളതാണ്‌ അവയുടെ ഘടന. അതിന്റേതായ ഒരു വലയ്ക്കകത്ത്‌ ഒതുങ്ങി തൂങ്ങിക്കിടക്കുന്നതു പോലെയാണ്‌

സദ്‌ഗുരു: – ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം നെഞ്ചിലോ ഉദരഭാഗത്തോ ആയിട്ടാണ്‌. ഇവയൊന്നുംതന്നെ നട്ടും ബോള്‍ട്ടുമിട്ട്‌ യഥാസ്‌ഥാനത്തുറപ്പിച്ചിരിക്കുകയല്ല. വളരെ അയവുള്ളതാണ്‌ അവയുടെ ഘടന. അതിന്റേതായ ഒരു വലയ്ക്കകത്ത്‌ ഒതുങ്ങി തൂങ്ങിക്കിടക്കുകയാണ്‌. നമ്മള്‍ നേരെ, നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയാണെങ്കില്‍ അതായിരിക്കും അവയെ സംബന്ധിച്ചിടത്തോളം ഏറ്റവും സൌകര്യപ്രദമായ നില. ഒരു ചാരുകസേലയില്‍ ചാരിയിരുന്ന്‍ ആയിരം കിലോമീറ്റര്‍ യാത്രചെയ്യുന്ന ഒരാളുടെ ആയുസ്സ്‌ മൂന്നുമുതല്‍ അഞ്ചു കൊല്ലംവരെ കുറയാനിടയുണ്ട്‌

വയറു നിറച്ചു ഭക്ഷണം കഴിച്ച്‌ അലസമായി ചാരിയിരിക്കുന്നത്‌ തീരെ നന്നല്ല. ചാരിയിരുന്നു കൊണ്ടാണ്‌ ഇന്നത്തെ യാത്രകളിലധികവും. അത്‌ നമ്മുടെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു

ഇന്നത്തെ ആളുകള്‍ പറയുന്നത്‌ പിന്നോക്കം ചാരി കുറച്ചൊന്ന്‍ അയഞ്ഞിരിയ്ക്കുന്നതാണ്‌ ഏറ്റവും സൌകര്യപ്രദം എന്നാണ്‌. എന്നാല്‍ അങ്ങിനെ നടുവൊടിഞ്ഞ മട്ടിലുള്ള ഇരുപ്പ്‌ അവയവങ്ങളെ സംബന്ധിച്ചിടത്തോളം തീരെ സുഖകരമല്ല. വേണ്ടമാതിരി പ്രവര്‍ത്തിക്കാന്‍ അവയ്ക്കു സാധിക്കാതെ വരും. വിശേഷിച്ചും വയറു നിറച്ചു ഭക്ഷണം കഴിച്ച്‌ അലസമായി ചാരിയിരിക്കുന്നത്‌ തീരെ നന്നല്ല. ചാരിയിരുന്നു കൊണ്ടാണ്‌ ഇന്നത്തെ യാത്രകളിലധികവും. അത്‌ നമ്മുടെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. അങ്ങനെ ആരോഗ്യത്തിനും ആ ഇരുപ്പ്‌ ഹാനികരമായിത്തീരുന്നു.

sitting-straight-bearശരീരം നിവര്‍ത്തിപ്പിടിക്കുന്നത്‌, അതാണ്‌ സുഖവും സൌകര്യവും എന്നു കരുതിയിട്ടല്ല, സുഖവും സൌകര്യവും വേണ്ടെന്നുവെച്ചിട്ടുമല്ല. അവനവന്റെ ആരോഗ്യത്തിന്‌ അതാണ്‌ ഏറ്റവും ശരിയായ നില എന്ന്‍ ബോധമുള്ളതുകൊണ്ടാണ്‌. പതുക്കെ പതുക്കെ നിങ്ങളുടെ മാംസപേശികളും ആ നില ശീലമാക്കിക്കൊളളും. അതോടെ മുമ്പു തോന്നിയിരുന്ന പ്രയാസം ഇല്ലാതാവുകയും ചെയ്യും. നട്ടെല്ല് നിവര്‍ത്തിയിരുന്ന്‍ ആന്തരികാവയവങ്ങളെ സൌകര്യപൂര്‍വ്വം അവയുടെ ജോലികള്‍ ചെയ്യാന്‍ അനുവദിക്കുക. ഒടിഞ്ഞു തൂങ്ങിയിരുന്നാല്‍ അവയ്ക്ക് ആയാസമായി അവരുടെ ജോലി നിര്‍വ്വഹിക്കുവാന്‍ സാദ്ധ്യമല്ലാതെ വരും. എത്ര കാലം കഴിഞ്ഞാലും നിങ്ങളുടെ ഈ ശീലവുമായി നിങ്ങളുടെ ആന്തരാവയവങ്ങള്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരാന്‍ കഴിയുകയുമില്ല. അതുകൊണ്ട് തുടക്കം മുതലേ നമുക്ക്‌ നമ്മുടെ ശരീരത്തെ നല്ല ശീലങ്ങള്‍ പരിശീലിപ്പിക്കാം, തല ഉയര്‍ത്തി നടു നിവര്‍ത്തിയിരിയ്ക്കാന്‍. അങ്ങനെ നമുക്ക്‌ നമ്മുടെ ആന്തരികപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാം, ആരോഗ്യം പരിപാലിയ്ക്കാം.

എഴുന്നേറ്റ ഉടനെ ഒരു ബെഡ് കോഫി

നമ്മുടെ ഇടയില്‍ അധികം പേര്‍ക്കും രാവിലെ എഴുന്നേറ്റ ഉടനെ ഒരു കപ്പ്‌ കാപ്പി കുടിക്കാനായില്ലെങ്കില്‍ ദിവസം മുന്നോട്ടു നീങ്ങില്ല എന്ന തോന്നലാണ്‌. അതിരാവിലെ ഒരു കപ്പ്‌ കാപ്പി കുടിച്ചാലേ ദിനചര്യകള്‍ തുടങ്ങാനാവുകയുള്ളു എന്ന്‍ പലരും പറയാറുണ്ട്‌. ചിലര്‍ കാപ്പിയുടെ ഗുണങ്ങള്‍ വാഴ്‌ത്തുന്നു. പ്രമേഹവും, പാര്‍ക്കിന്‍സണ്‍സ്‌ രോഗവും തടയാനുള്ള ഉത്തമമാര്‍ഗ്ഗമായി എടുത്തുകാട്ടുന്നു. വേറെ ചിലര്‍ പറയുന്നത്‌ കാപ്പി കാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നു എന്നാണ്‌.

കാപ്പിക്ക്‌ അതിന്റേതായ ഗുണങ്ങളുണ്ട്‌. അതാര്‍ക്കും നിഷേധിക്കാനാവില്ല. അത്‌ നിങ്ങള്‍ക്ക്‌ ഉണര്‍വ്വും ഊര്‍ജവും പകരുന്നു, ഉന്മേഷവാനാക്കുന്നു. പ്രത്യേകിച്ചും ഇടക്ക്‌ വല്ലപ്പോഴുമാണ്‌ കാപ്പി കുടിക്കുന്നതെങ്കില്‍ ആ വ്യത്യാസം വ്യക്തമായും അനുഭവപ്പെടും. എന്നാല്‍ നിത്യേന കാപ്പി കുടിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ അതിന്‌ അടിമപ്പെടുകയും ചെയ്യും ‘കാപ്പിയില്ലാതെ വയ്യ’ എന്ന സ്ഥിതിയിലാവും. കുറെ നേരത്തേക്ക്‌ മനസ്സിനൊരു ലാഘവം തോന്നും. അതു കഴിഞ്ഞാല്‍ വീണ്ടും ‘കാപ്പി കുടിക്കാതെ വയ്യ’ എന്ന സ്ഥിതിയിലാകും.

രണ്ടു മാസത്തോളം കാപ്പി കുടി തീര്‍ത്തും വേണ്ടെന്നുവെക്കുക. അതിനു ശേഷം രാവിലെ ഒരു കപ്പു കടുപ്പമുള്ള കാപ്പി കുടിച്ചു നോക്കൂ. കൈകള്‍ വിറയ്ക്കാന്‍ തുടങ്ങും

രണ്ടു മാസത്തോളം കാപ്പി കുടി തീര്‍ത്തും വേണ്ടെന്നുവെക്കുക. അതിനു ശേഷം രാവിലെ ഒരു കപ്പു കടുപ്പമുള്ള കാപ്പി കുടിച്ചു നോക്കൂ. കൈകള്‍ വിറയ്ക്കാന്‍ തുടങ്ങും, അതുപോലെ ആറുമാസം കാപ്പി മുടങ്ങാതെ കുടിച്ചതിനുശേഷം അത്‌ വേണ്ടെന്നു വെച്ചാലോ, അപ്പോഴും നിങ്ങള്‍ക്ക്‌ പലവിധ അസ്വസ്ഥ്യങ്ങള്‍ അനുഭവപ്പെടും. അതുകൊണ്ട് കാപ്പികുടി വേണ്ടെന്നു വെക്കണമെന്നാണൊ? എന്നു ഞാന്‍ പറയുകയില്ല, അത്‌ നിങ്ങളുടെ തീരുമാനമാണ്‌. ഒന്നിനും അടിമയാകാതെ സ്വയം രക്ഷിക്കണമെന്നാണ്‌ എനിക്കു പറയാനുള്ളത്‌. എന്തിനേയും ഏതിനേയും ബോധപൂര്‍വ്വം ഗുണദോഷങ്ങളറിഞ്ഞ്‌ സമീപിക്കുക. സിഗരറ്റൊ, കാപ്പിയോ, എന്തിന്‌ ഈശ്വരചിന്തകളില്‍ പോലും, വരും വരായ്‌കളറിഞ്ഞുവേണം ചെന്നുചാടാന്‍. എന്ത്‌ എത്രത്തോളമാവാം, അത്‌ നിര്‍ണയിക്കേണ്ടത്‌ അവനവനാണ്‌. ``ഞാന്‍ അറിഞ്ഞില്ല” എന്ന്‍ പരിതപിക്കാന്‍ ഇടയാവരുത്‌. ജീവിതത്തിലെ ഒരു നിമിഷവും കണക്കില്‍പ്പെടുത്താതെ കൈവിട്ടുകളയരുത്‌.

ലഹരിപദാര്‍ത്ഥങ്ങള്‍, അത്‌ ഏതു തരത്തിലുള്ളതായാലും അമിതമായി ഉപയോഗിച്ചാല്‍ വലുതായ വില തന്നെ കൊടുക്കേണ്ടിവരും. ചിലര്‍ പറയും “അതു കൊണ്ടെന്താ? ആയുസ്സ്‌ പത്തോ ഇരുപതോ വര്‍ഷം കുറയുമായിരിക്കും. സാരമില്ല. ജീവിക്കുന്നത് സുഖിക്കാനല്ലേ?” ഈ മനോഭാവം ഒട്ടും ശരിയല്ല. നിര്‍ബന്ധപൂര്‍വ്വം ശീലമാക്കേണ്ട ഒരു സംഗതിയല്ല കാപ്പികുടി. വല്ലപ്പോഴും ഒരു കപ്പ്‌ കാപ്പി കുടിച്ചു, അതിന്റെ രുചി ആസ്വദിച്ചു, അതില്‍ തെറ്റില്ല. അത്‌ ദിവസേനയുള്ള പതിവായാല്‍, അതില്ലാതെ വയ്യ എന്ന നിലയിലെത്തിയാല്‍, നിശ്ചയമായും അതൊരു പ്രശ്‌നമാകും. നിങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഒരു കാരണവശാലും ഇത്തരം ഒഴിഞ്ഞുമാറാനാകാത്ത പദാര്‍ത്ഥങ്ങളില്‍ കുടുങ്ങിപ്പോകാന്‍ അനുവദിക്കരുത്.

നിങ്ങള്‍ എന്ത്‌ ഭക്ഷണം കഴിക്കണം, ഏതു പാനീയം കുടിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല, അതൊക്കെ നിങ്ങളുടെ ഇഷ്‌ടം. ഗുണദോഷങ്ങള്‍ എല്ലാറ്റിനുമുണ്ട്‌. കണ്ടും അറിഞ്ഞും പെരുമാറാനാകണം. നിങ്ങളറിയാതെ ഒന്നുംതന്നെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കരുത്‌, മരണംപോലും.

 
 
  0 Comments
 
 
Login / to join the conversation1