सद्गुरु

അന്വേഷി: ഏത് രീതിയിലാണ് ധ്യാനലിംഗം അസാധാരണമാകുന്നത്? അതിന്‍റെ പ്രത്യേകതകള്‍ എന്തെല്ലാമാണ് സദ്ഗുരോ?

സദ്ഗുരു: ധ്യാനലിംഗത്തിന്‍റെ അസാധാരണത്വം ഏഴുചക്രങ്ങളും അതില്‍ ഉറപ്പാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ചെമ്പുകുഴലിനുളളില്‍ രസം നിറച്ച 'ലിംഗദണ്ഡി'ല്‍ ഏഴു ചക്രങ്ങളും അതിന്‍റെ വളയങ്ങള്‍ കൊണ്ട് കൂടുതല്‍ സുരക്ഷിതമാക്കിയിരിക്കുന്നു. 'ചക്രങ്ങള്‍' എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? നിങ്ങളുടെ ശരീരത്തില്‍ ജീവിതത്തിന്‍റെ ഏഴു തലങ്ങള്‍, ഏഴു വിവിധ അനുഭവതലങ്ങള്‍, ഏഴ് കേന്ദ്ര സ്ഥാനങ്ങള്‍ ഉണ്ട്. ആദ്യത്തേതായ 'മൂലാധാരചക്രം' മലദ്വാരത്തിനും ജനനേന്ദ്രിയത്തിനും മധ്യേ സ്ഥിതിചെയ്യുന്നു. 'സ്വാധിഷ്ഠാന ചക്രം' ജനനേന്ദ്രിയത്തിന് തൊട്ട് മുകളിലും 'മണിപൂരകം' പൊക്കിളിന് താഴെയും സ്ഥിതിചെയ്യുന്നു. നെഞ്ചിന്‍റെ മധ്യഭാഗം താഴത്തെ വാരിയെല്ല് ചേരുന്ന സ്ഥലത്ത് 'അനഹത' ചക്രവും, തൊണ്ടക്കുഴിയില്‍ 'വിശുദ്ധി' ചക്രവും, രണ്ട് പുരികങ്ങളുടെ മദ്ധ്യഭാഗത്ത് 'ആജ്ഞാ' ചക്രവും, 'സഹസ്രാര ചക്രം' ഉച്ചിയിലും സ്ഥിതിചയ്യുന്നു. ഈ ഏഴു ചക്രങ്ങള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്?


ഊര്‍ജപ്രഭാവം കൂടുതല്‍ 'മണിപൂരക' ത്തിലാവുമ്പോള്‍ കര്‍മങ്ങള്‍ ചെയ്യുന്നതില്‍ സന്തുഷ്ടി കാണുന്നു.

നിങ്ങള്‍ നിങ്ങളുടെ 'മൂലാധാര' ത്തിലാവുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭക്ഷണവും, ഉറക്കവുമാവും പ്രധാന കാര്യങ്ങള്‍. 'സ്വാധിഷ്ഠാന'ത്തിലാവുമ്പോള്‍ സുഖലോലുപത്വത്തിനാവും പ്രാധാന്യം. നിങ്ങളുടെ ശ്രദ്ധ ഭൗതിക സുഖങ്ങളിലായിരിക്കും. ഊര്‍ജപ്രഭാവം കൂടുതല്‍ 'മണിപൂരക' ത്തിലാവുമ്പോള്‍ കര്‍മങ്ങള്‍ ചെയ്യുന്നതില്‍ സന്തുഷ്ടി കാണുന്നു. ലോകത്തില്‍ ഏത് കാര്യവും അവര്‍ക്ക് ചെയ്യാന്‍ കഴിയും. ഊര്‍ജപ്രഭാവം 'അനഹത'ത്തിലാവുമ്പോള്‍ നിങ്ങള്‍ക്ക് താല്‍പര്യം സൃഷ്ടിപരമായ കാര്യങ്ങളിലായിരിക്കും. ഊര്‍ജപ്രഭാവം കൂടുതല്‍ 'വിശുദ്ധി' ചക്രത്തിലാകുമ്പോള്‍ നിങ്ങള്‍ ശക്തനും പ്രതാപിയുമാവുന്നു. 'ആജ്ഞാ'ചക്രത്തില്‍ ഊര്‍ജപ്രഭാവം കൂടിയിരിക്കുമ്പോള്‍ നിങ്ങള്‍ ശാന്തിയിലാവുന്നു. ഊര്‍ജം ആജ്ഞയിലെത്തുമ്പോള്‍ ഭൗതിക സാക്ഷാത്കാരത്തിലെത്തുന്നു. അനുഭവതലത്തില്‍ നിങ്ങള്‍ അപ്പോള്‍ സാക്ഷാത്കാരത്തിലെത്തിയിട്ടില്ല. നിങ്ങളില്‍ ഒരു പ്രത്യേക സമാധാനവും സ്ഥിരതയും സംഭവിക്കുന്നു. ചുറ്റും എന്തു സംഭവിച്ചാലും അത് നിങ്ങളെ ബാധിക്കുന്നില്ല. ഊര്‍ജശക്തി ഒരു വിസ്ഫോടനമായി 'സഹസ്രാര' യിലെത്തുമ്പോള്‍ എന്തെന്നറിയാത്ത ഹര്‍ഷോന്മാദത്തിലെത്തിച്ചേരുന്നു. നിങ്ങളുടെ ഉളളില്‍ ഏതു തരത്തിലുളള അനുഭവങ്ങളുണ്ടായാലും അവയെല്ലാം ജീവോര്‍ജത്തിന്‍റെ ബാഹ്യാവിഷ്കാരമാണ്. ക്രോധം, ദുരിതാവസ്ഥ, ശാന്തി, ആഹ്ലാദം, ഹര്‍ഷോന്മാദം ഇതെല്ലാം ഒരേ ഊര്‍ജത്തിന്‍റെ വിവിധ പ്രകടനങ്ങളാണ്. ഈ ഏഴു തലങ്ങളിലൂടെയാണ് ഒരാളുടെ ജീവിതം പ്രകടമാവുന്നത്.


സദ്ഗുരു ശ്രീബ്രഹ്മയായുളള എന്‍റെ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ 'ചക്രേശ്വര'ന്‍ എന്നറിയപ്പെട്ടിരുന്നു.

സദ്ഗുരു ശ്രീബ്രഹ്മയായുളള എന്‍റെ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ 'ചക്രേശ്വര'ന്‍ എന്നറിയപ്പെട്ടിരുന്നു. നിങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുളളവര്‍ അത് കേട്ടുകാണും. അതിന്‍റെയര്‍ത്ഥം നൂറ്റിപ്പതിനാല് ചക്രങ്ങളിലും ആധിപത്യം ഉള്ളയാള്‍ എന്നാണ്. അതിനാലാണ് ഇന്ന് നമുക്ക് ആളുകളെ സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് നയിക്കാനാവുന്നത്. ചക്രങ്ങളുടെ മേലുളള അസാധാരണമായ ആധിപത്യത്തിന്‍റെ തെളിവായി അദ്ദേഹം പ്രദര്‍ശിപ്പിച്ച ഗുണവിശേഷങ്ങളാണ് 'ചക്രേശ്വര' എന്ന പേര് അദ്ദേഹത്തിന് നേടിക്കൊടുത്തത്. അപൂര്‍വമായ ഒരു കാര്യം അദ്ദേഹം ചെയ്തത് അദ്ദേഹം ദേഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞത് ഏഴ് ചക്രങ്ങളില്‍ കൂടിയുമായിരുന്നു എന്നതാണ്. സാധാരണയോഗികള്‍ ദേഹം വെടിയുന്നത് അവര്‍ക്ക് ആധിപത്യമുളള ഏതെങ്കിലും ഒരു ചക്രത്തില്‍ കൂടിയായിരിക്കും അല്ലെങ്കില്‍ അവരുടെ പ്രവണതകള്‍ക്കനുസരിച്ച രീതിയില്‍. ധ്യാനലിംഗ പ്രതിഷ്ഠക്കുളള തയ്യാറെടുപ്പായാണ് അദ്ദേഹം അങ്ങിനെ തന്‍റെ ശരീരം വെടിഞ്ഞത്. നിങ്ങള്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്‍റെ വാക്കുകളാണ്. (ചിരിക്കുന്നു).

ധ്യാനലിംഗത്തിന്‍റെ അപൂര്‍വത അതില്‍ ഏഴ് ചക്രങ്ങളും അതിന്‍റെ ഉച്ചസ്ഥായിയില്‍ ഉത്തേജിതമായിരിക്കുന്നു എന്നതാണ്. ഊര്‍ജ ശക്തിയുടെ പരമോന്നത ഭാവമാണ് അതില്‍ വെളിപ്പെട്ടിരിക്കുന്നത്. അതിനപ്പുറം രൂപം നിലനില്‍ക്കുകയില്ല. ആ അവസ്ഥയിലാണ് പ്രതിഷ്ഠ നടത്തിയിട്ടുളളത്. മൂന്നര വര്‍ഷങ്ങള്‍ നീണ്ടുനിന്ന തീവ്ര പ്രതിഷ്ഠായജ്ഞമാണ് അതിനായി നടത്തിയത്. ആ സമയത്ത് ആളുകള്‍ സാക്ഷ്യം വഹിച്ച സംഭവങ്ങളും അനുഭവങ്ങളും തീര്‍ത്തും അവിശ്വസനീയമാണ്. നിരവധി യോഗികളും സിദ്ധന്മാരും, ധ്യാനലിംഗ സൃഷ്ടിക്കുവേണ്ടി ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ പലകാരണങ്ങളാല്‍ അതിനുവേണ്ട ചേരുവകള്‍ ഒത്തു വരാത്തതിനാല്‍ ആ ശ്രമങ്ങളെല്ലാം വിഫലമായി. ഇപ്പോഴത്തെ ബീഹാറില്‍ ഇതുപോലെ മൂന്നു ലിംഗങ്ങള്‍ ഉണ്ടായിരുന്നു. അവയെല്ലാം മണ്ണില്‍ മറഞ്ഞുകഴിഞ്ഞു അവയ്ക്കു മുകളില്‍ കെട്ടിടങ്ങളുമായി, എന്നാല്‍ അവിടുത്തെ ഊര്‍ജരൂപം ഇപ്പോഴും നിലനില്‍ക്കുന്നു. അവ എവിടെയാണെന്ന് നമുക്കറിയാം. മറ്റുളളവയൊന്നും പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. ധ്യാനലിംഗ പ്രതിഷ്ഠക്ക് ശ്രമം നടന്ന ഡസന്‍ കണക്കിന് സ്ഥലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഓരോ കാരണത്താല്‍ അവയൊന്നും പൂര്‍ത്തീകരിക്കാനായില്ല.