ധ്യാനലിംഗം എന്ന ആശയം
"ഒരു ഗുരുവിന്‌ സ്വന്തം ജീവിത കാലത്തില്‍ എത്ര പേര്‍ക്ക്‌ വഴികാട്ടിയായ പ്രകാശ ഗോപുരമായി ഇരിക്കാന്‍ കഴിയും? മനുഷ്യ പ്രയത്‌നത്തിന്‌ അളവുണ്ടല്ലോ. അതുകൊണ്ട്‌ എക്കാലവും നിലനില്‍ക്കുന്ന ഒരു ഗുരുവായി ധ്യാനലിംഗം നിര്‍മ്മിക്കുക എന്നതാണ്‌ എന്‍റെ ജന്മലക്ഷ്യം”
 
 

सद्गुरु

90 ദിവസത്തെ ഹോള്‍നെസ്‌ ക്ലാസ്സുകള്‍ തീരാറായപ്പോഴാണ്‌, ശിവയോഗിയായിട്ടും ശ്രീബ്രഹ്മായായിട്ടും ജന്മമെടുത്തിട്ടും സാധിക്കാന്‍ പറ്റാത്തതായ ധ്യാനലിംഗം എന്ന ജന്മലക്ഷ്യത്തെക്കുറിച്ച് സദ്‌ഗുരു വിവരിക്കാന്‍ തുടങ്ങിയത്.

തീവ്രമായ ആത്മസാധന കൊണ്ടും ഉള്ളിലേക്കുള്ള സഞ്ചാര പരിശീലനങ്ങളാലും അനുയായികള്‍ പക്വതയിലെത്തിച്ചേര്‍ന്നിരിക്കുന്നു എന്ന്‍ ഗുരുവിനു ബോദ്ധ്യമായി. അപ്പോഴാണ്‌, ശിവയോഗിയായിട്ടും ശ്രീബ്രഹ്മായായിട്ടും ജന്മമെടുത്തിട്ടും സാധിക്കാന്‍ പറ്റാത്തതായ ധ്യാനലിംഗം എന്ന ജന്മലക്ഷ്യത്തെക്കുറിച്ച് സദ്‌ഗുരു വിവരിക്കാന്‍ തുടങ്ങിയത്. .

"ഒരു ഗുരുവിന്‌ സ്വന്തം ജീവിത കാലത്തില്‍ എത്ര പേര്‍ക്ക്‌ വഴികാട്ടിയായ പ്രകാശ ഗോപുരമായി ഇരിക്കാന്‍ കഴിയും? മനുഷ്യ പ്രയത്‌നത്തിന്‌ അളവുണ്ടല്ലോ. അതുകൊണ്ട്‌ എക്കാലവും നിലനില്‍ക്കുന്ന ഒരു ഗുരുവായി ധ്യാനലിംഗം നിര്‍മ്മിക്കുക എന്നതാണ്‌ എന്‍റെ ജന്മലക്ഷ്യം” എന്ന്‍ സദ്‌ഗുരു പറഞ്ഞതു കേട്ട്‌ സാധകരൊക്കെ മൌനം ഭജിച്ചു. ദൈവം, മതം തുടങ്ങിയവെക്കുറിച്ച്‌ തര്‍ക്ക രീതിയില്‍ ചിന്തിക്കുന്ന സദ്‌ഗുരു ക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അനുയായികള്‍ക്ക്‌ അത്ഭുതമാണു തോന്നിയത്‌.

പലരും എണീറ്റു നിന്ന്‍, “സദ്‌ഗുരു, അങ്ങു നല്‍കിയ തെളിച്ചം കൊണ്ടാണ്‌ ഞങ്ങള്‍ ക്ഷേത്രസന്ദര്‍ശനം നിര്‍ത്തിയത്‌. എന്നിട്ട്‌ താങ്കള്‍ തന്നെ ക്ഷേത്രനിര്‍മ്മാണം നടത്താന്‍ പോവുകയാണെന്നു പറഞ്ഞാല്‍ അതിനെന്താണര്‍ത്ഥം?” എന്ന്‍ ചോദിച്ചു.

“നിങ്ങള്‍ക്ക്‌ കുണ്ഡലിനി ജീവശക്തിയെക്കുറിച്ചും അതുവഴി ഉണര്‍ത്തി വിടപ്പെടുന്ന ഏഴു ചക്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇപ്പോള്‍ മനസ്സിലായിട്ടുണ്ടല്ലോ. ഈ ഏഴു ചക്രങ്ങളും തീവ്രമായും പൂര്‍ണമായും ഉണര്‍ത്തി വിടപ്പെട്ട അവസ്ഥയില്‍ ഉള്ളതാണ്‌ ധ്യാനലിംഗം. അളവറ്റ ഊര്‍ജം ഉള്ളില്‍ നിറച്ചു സൂക്ഷിക്കുവാന്‍ കഴിവുള്ളതാണ്‌ ലിംഗരൂപം എന്ന്‍ സംശയമില്ലാതെ ശാസ്‌ത്രലോകവും അംഗീകരിച്ചിട്ടുണ്ട്‌. ഞാന്‍ രൂപപ്പെടുത്താന്‍ പോകുന്ന ധ്യാനലിംഗം ഒരു മതത്തിനും സ്വന്തമല്ല. അതു മനസ്സിലാക്കാന്‍ ദൈവ വിശ്വാസം ആവശ്യവുമില്ല” എന്ന്‍ സദ്‌ഗുരു വിശദീകരിച്ചു. “ഞാന്‍ ഇതെങ്ങനെ നിര്‍മ്മിക്കാനുദ്ദേശിക്കുന്നു; അതിനുവേണ്ടി ഞാനെന്തൊക്കെ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്‌ എന്നൊക്കെ പറഞ്ഞ്‌ നിങ്ങളെ നിങ്ങളുടേതായ ഭാവനാ ലോകത്തിലേക്ക് വിടാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഈ സംരംഭത്തില്‍ ഞാന്‍ ഓരോന്നും ചെയ്യുമ്പോള്‍ നിങ്ങള്‍ സ്വയം മനസ്സിലാക്കിക്കൊള്ളും.”

അളവറ്റ ഊര്‍ജം ഉള്ളില്‍ നിറച്ചു സൂക്ഷിക്കുവാന്‍ കഴിവുള്ളതാണ്‌ ലിംഗരൂപം. ഞാന്‍ രൂപപ്പെടുത്താന്‍ പോകുന്ന ധ്യാനലിംഗം ഒരു മതത്തിനും സ്വന്തമല്ല. അതു മനസ്സിലാക്കാന്‍ ദൈവ വിശ്വാസം ആവശ്യവുമില്ല

“താങ്കള്‍ നിര്‍മ്മിക്കാന്‍ പോകുന്നത്‌ ലോകത്തിലെ ആദ്യത്തെ ധ്യാനലിംഗമാണോ, അതോ ഇതിനുമുമ്പ്‌ ആരെങ്കിലും ധ്യാനലിംഗ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ?”എന്ന്‍ ഒരു സാധകന്‍ ചോദിച്ചു.

ചില നിമിഷങ്ങള്‍ കണ്ണടച്ച്‌ മൌനമായിരുന്ന ശേഷം സദ്‌ഗുരു പറഞ്ഞു, “ഇതിനു മുമ്പും പല ജ്ഞാനികളും ധ്യാനലിംഗ നിര്‍മ്മാണത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ മദ്ധ്യപ്രദേശത്തിലെ ഭോപാലിനരികിലെ ഭോജ്‌പൂര്‍ എന്ന സ്ഥലത്ത്‌ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു ശ്രമം ഉണ്ടായി. ധ്യാനലിംഗ നിര്‍മ്മാണം പക്ഷെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അവിടെയുള്ള ഒരു മഹായോഗി ധ്യാനലിംഗ നിര്‍മ്മാണം ഒരു യജ്ഞമായിട്ടു കരുതി അതിലേക്കായി അഘോരാത്രം പരിശ്രമിച്ചു. അദ്ദേഹത്തിന്‌ ബാഹ്യഘടകങ്ങളുടെ സഹായവുമുണ്ടായിരുന്നിരിക്കണം.

ധ്യാനലിംഗത്തിന്‍റെ ഏഴു ചക്രങ്ങള്‍ക്കും പ്രാണപ്രതിഷ്‌ഠ മൂലം ശക്തിനില നല്‍കാനായി തന്നോടൊപ്പം അഞ്ചു സ്‌ത്രീകളെയും അദ്ദേഹം തിരഞ്ഞെടുത്തിരുന്നു. തീവ്രമായ പ്രാണപ്രതിഷ്‌ഠയും തുടങ്ങി. ധ്യാനലിംഗത്തില്‍, ഏഴു ചക്രങ്ങളില്‍ നിന്നും ഉണര്‍ത്തപ്പെട്ട ശക്തി ചേര്‍ത്തു പൂട്ടുമ്പോള്‍ ധ്യാനലിംഗചക്രങ്ങള്‍ക്ക്‌ ശക്തി സംഭരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി ദേഹത്യാഗം ചെയ്യാനിടയുണ്ട്‌. അത്‌ ഇപ്പോഴുള്ള ശാസ്‌ത്രവും അംഗീകരിക്കുന്നു. മുതിര്‍ന്ന യോഗിയും ഗുരുവുമായ വ്യക്തി, ശക്തിനിലകളുടെ അടിത്തറയായ മൂലാധാര ചക്രത്തെ ഉണര്‍ത്തുന്ന കര്‍ത്തവ്യം ഏറ്റെടുത്തിരുന്നു. ആത്മസ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതും നിറുകയില്‍ സ്ഥിതി ചെയ്യുന്നതുമായ സഹസ്രഹാര ചക്രത്തെ ഉണര്‍ത്തി ശക്തിനിലയെ ലിംഗത്തില്‍ പ്രവേശിപ്പിക്കുന്ന കര്‍ത്തവ്യം മറ്റൊരു യോഗിയെയാണ്‌ ഏല്‍പ്പിച്ചിരുന്നത്‌. മൂലാധാരത്തിനും സഹസ്രഹാരത്തിനും ഇടയിലുള്ള പഞ്ചചക്രങ്ങളുടെ ചുമതല അഞ്ചു സ്‌ത്രീകള്‍ക്ക്‌ കൊടുത്തിരുന്നു.

പ്രാണപ്രതിഷ്‌ഠ അവസാന ഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. സ്വാധിഷ്‌ഠാന ചക്രത്തിന്‍റെ ചുമതല ഏറ്റെടുത്തിരുന്ന സ്‌ത്രീ ഊര്‍ജത്തിന്‍റെ പാരമ്യത്തിലേക്കു പോയ്ക്കൊണ്ടിരുന്നപ്പോള്‍ ദേഹത്യാഗം ചെയ്യേണ്ടതായി വന്നുചേര്‍ന്നു. മഹായോഗിക്ക് ആ സ്‌ത്രീ ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യങ്ങളും കൂടി ചെയ്യേണ്ടതായി വന്നു. മഹായോഗിക്ക് ഇത്‌ വലിയ ബുദ്ധിമുട്ടുണ്ടാക്കി. മാത്രമല്ല ബാഹ്യസാഹചര്യങ്ങളും ഒന്നും അനുകൂലമായിരുന്നില്ല. കാരണം പുറമെയുള്ളവര്‍ പലതും പറയാന്‍ തുടങ്ങിയിരുന്നു.

“ഇവിടെ എന്തോ സംഭവിക്കുന്നുണ്ട്‌. ഒരു സ്‌ത്രീ മരിക്കുകയും ചെയ്‌തിരിക്കുന്നു” എന്നൊക്കെയുള്ള പ്രചരണങ്ങള്‍ കാരണം ജനങ്ങളുടെ അഭിപ്രായങ്ങളില്‍ ഭിന്നതയുണ്ടാവുകയും അതവരെ അക്രമാസക്തരാക്കുകയും ചെയ്‌തു. ആ ലഹളയില്‍ യോഗിയുടെ ഇടതുകാല്‍ നഷ്‌ടപ്പെട്ടു. ശാരീരിക പ്രവര്‍ത്തനങ്ങളെ ഇതു ബാധിച്ചതിനാല്‍ ചക്രങ്ങളെ ചലിപ്പിക്കുന്നതിനു തടസ്സമുണ്ടായി.

ഒരു വ്യക്തിക്ക്‌, ദേശീയപാതയില്‍ വാഹനമോടിച്ചു വരുമ്പോള്‍ എത്തേണ്ട സ്ഥലത്തിനരികിലെത്താറാകുമ്പോള്‍ ഒരു ചെറിയ അശ്രദ്ധ തോന്നിയേക്കാം. ഇതാണ്‌ വാഹന അപകടങ്ങളുണ്ടാകാന്‍ ഉള്ള കാരണങ്ങളിലൊന്ന്‍. അതുപോലെ ധ്യാനലിംഗ പ്രതിഷ്‌ഠ സാധ്യമായേക്കും എന്ന സ്ഥിതി വന്നപ്പോള്‍ അതില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിക്ക് ശരീരത്യാഗം ചെയ്യണമെന്നു തോന്നിയത്‌ സ്വാഭാവികമാണ്‌. കാരണം ശരീരത്തെ ത്യജിക്കാനോ നിലനിര്‍ത്താനോ ഉള്ള നിയന്ത്രണശക്തി ആ വ്യക്തിക്ക് അപ്പോള്‍ ലഭിച്ചിരിക്കും. മഹായോഗിയും സ്‌ത്രീയും ശരീരത്യാഗം ചെയ്‌ത്‌ ലിംഗത്തില്‍ പ്രവേശിക്കാമെന്ന്‍ കരുതി. രണ്ടു ചക്രങ്ങളുടെ ശക്തി ധ്യാനലിംഗത്തില്‍ കടത്തിവിടേണ്ട ജോലിയാണ്‌ ബാക്കിയുണ്ടായിരുന്നത്‌.

മഹായോഗിയും സ്‌ത്രീയും ധ്യാനലിംഗത്തില്‍ ലയിച്ചു ചേര്‍ന്നശേഷം ആ ജോലി നിര്‍വ്വഹിക്കേണ്ടിയിരുന്ന യോഗിക്ക് ശക്തിനിലകളെ ധ്യാനലിംഗത്തില്‍ യോജിപ്പിച്ച്‌ പൂട്ടാന്‍ സാധിച്ചില്ല. അപ്പോള്‍ ധ്യാനലിംഗത്തില്‍ വിള്ളലുണ്ടായി

മഹായോഗിയും സ്‌ത്രീയും ധ്യാനലിംഗത്തില്‍ ലയിച്ചു ചേര്‍ന്നശേഷം ആ ജോലി നിര്‍വ്വഹിക്കേണ്ടിയിരുന്ന യോഗിക്ക് ശക്തിനിലകളെ ധ്യാനലിംഗത്തില്‍ യോജിപ്പിച്ച്‌ പൂട്ടാന്‍ സാധിച്ചില്ല. അപ്പോള്‍ ധ്യാനലിംഗത്തില്‍ വിള്ളലുണ്ടായി. അങ്ങനെ അപൂര്‍ണമായി ആ ധ്യാനലിംഗ പ്രതിഷ്‌ഠയും അതിനെ ചുറ്റിയുള്ള ക്ഷേത്രവും B.C. 992–)൦ വര്‍ഷം മുതല്‍ നില്‍ക്കുകയാണ്‌. ഭോജ്‌പൂര്‍ ധ്യാനലിംഗം യോഗശാസ്‌ത്ര പ്രകാരം അപൂര്‍ണമാണെങ്കിലും അത്‌ വളരെ ഊര്‍ജം നിറഞ്ഞതായിത്തന്നെ കാണപ്പെടുന്നു. ഇപ്പോഴും ജനങ്ങള്‍ ധ്യാനലിംഗ പ്രതിഷ്‌ഠ സന്ദര്‍ശിക്കാന്‍ അവിടെ പോകുന്നുണ്ട്‌. പക്ഷേ പൂജയൊന്നും നടക്കുന്നില്ല. വിളക്കു കത്തിക്കുന്നതു പോലുമില്ല. പുഷ്‌പങ്ങളും നാളികേരവും അവിടെ ഉപയോഗിക്കുന്നില്ല. എന്നാലും അതു ശക്തിയോടെ നിലനില്‍ക്കുകയാണ്‌. ധ്യാനയോഗ പരിശീലനം ഉള്ളവര്‍ ആ ധ്യാനലിംഗത്തിന്‍റെ മുന്നില്‍ ഇരുന്ന്‍ ആന്തരിക പ്രയാണം ചെയ്‌താല്‍, ചിലപ്പോള്‍ ഉടലുപേക്ഷിക്കാനുള്ള സാധ്യത വരെയുണ്ട്‌”.

അപ്പോള്‍, പകുതിയില്‍ കൂടുതല്‍ പണി പൂര്‍ത്തിയായി അപൂര്‍ണമായി നില്‍ക്കുന്ന ഒന്നിനെ പൂര്‍ണമാക്കുന്നത്‌ പുതിയതായി ഒന്ന്‍ ആദ്യം മുതല്‍ക്കു തന്നെ തുടങ്ങി പൂര്‍ത്തിയാക്കുന്നതിനേക്കാളും എളുപ്പമല്ലേ? എന്നൊരു സാധകന്‍ സദ്‌ഗുരുവിനോടു ചോദിച്ചു.

"അപൂര്‍ണമായി നില്‍ക്കുന്ന ഒരു ധ്യാനലിംഗത്തെ പൂര്‍ണമാക്കുന്നതിനേക്കാളും എളുപ്പമാണ്‌ പുതിയതായി ഒന്നുണ്ടാക്കുന്നത്‌. ഭോജ്‌പൂരിലെ ധ്യാനലിംഗം അപൂര്‍ണമാണ്‌. അത്‌ പുരാവസ്‌തുവകുപ്പിന്‍റെ പക്കലുമാണ്‌. അവിടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ പുരാവസ്‌തു വകുപ്പിന്‍റെ അനുവാദം വേണം. ഒരു രാത്രി അവിടെ താമസിക്കാനുള്ള അനുവാദം പോലും അവര്‍ നല്‍കിയിരുന്നില്ല. ആ സ്ഥിതിക്ക് നമ്മുടെ ഉദ്ദേശ്യം നടക്കണമെന്നില്ല. പക്ഷേ ആ ധ്യാനലിംഗത്തെയും പൂര്‍ണമാക്കണമെന്ന്‍ ഞാന്‍ മനസ്സ്‌കൊണ്ട് ആഗ്രഹിക്കുന്നു. അതിനു വേണ്ടി ചിലരെ തയാറാക്കി നിര്‍ത്തേണ്ടതാണ്‌.”

 
 
 
  0 Comments
 
 
Login / to join the conversation1