ദൈവത്തെ കൂടാതെ നിങ്ങള്‍ക്കു ജീവിക്കാനാകുമോ?
ഒരു നല്ല ജീവിതത്തിന് ദൈവത്തില്‍ വിശ്വസിക്കേണ്ടതുണ്ടോ? എപ്രകാരം നല്ലൊരു ജീവിതം നിങ്ങള്‍ക്കു നയിക്കാനാകുമെന്ന് സദ്ഗുരു പറയുന്നു.
 
 

ചോദ്യം: അര്‍ത്ഥവത്തായ ആനന്ദകരമായ ഒരു ജീവിതത്തിന് ദൈവത്തില്‍ വിശ്വസിക്കുന്നത് ഒരുപാധിയായി കരുതാനാകുമോ? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത്തരമൊരു ജീവിതം ദൈവമില്ലാതെ സാധ്യമാകുമോ?

സദ്ഗുരു: ഈ ലോകത്തെ നമുക്കൊന്നു നിരീക്ഷിക്കാം. വിശ്വാസികളെല്ലാം ആനന്ദഭരിതമായൊരു ജീവിതമാണോ നയിക്കുന്നത്? അല്ല. ഹര്‍ഷപുളകിതമായ ചില ഭക്തന്മാരുണ്ടാവാം. പക്ഷേ അത്തരക്കാര്‍ വളരെ കുറവാണ്. പണ്ടു കാലത്ത് ഒരു മീരാഭായിയും, ഒരു രാമകൃഷ്ണപരമഹംസനുമുണ്ടായിരുന്നു; അദ്ദേഹം ആനന്ദോന്മാദത്താല്‍ നൃത്തം ചെയ്തു കൊണ്ടിരുന്നു. ഇക്കാലത്ത് അത്തരം ഭക്തന്മാരെ നമുക്കു കാണാനാകില്ല.

ലോകത്തില്‍ 90% ആളുകളും ഏതെങ്കിലും ദൈവവിശ്വാസമുള്ളവരാണ്. 90% ആളുകളും യഥാര്‍ത്ഥത്തില്‍ ആനന്ദമുള്ളവരാണെങ്കില്‍ ഞാനീ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തിയില്‍ നിന്നും എനിക്ക് വിരമിക്കാം. അത്തരമൊരു ദിനം വന്നണയാന്‍ ഞാന്‍ ആത്മാര്‍ഥമായി കൊതിക്കുന്നു.

ലോകത്തില്‍ 90% ആളുകളും ഏതെങ്കിലും ദൈവവിശ്വാസമുള്ളവരാണ്. 90% ആളുകളും യഥാര്‍ത്ഥത്തില്‍ ആനന്ദമുള്ളവരാണെങ്കില്‍ ഞാനീ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തിയില്‍ നിന്നും എനിക്ക് വിരമിക്കാം.

എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോള്‍ ദൈവത്തെ തൊഴാനായി ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ക്ക് എന്തു സംഭവിക്കുന്നുവെന്നറിയാനുള്ള ജിജ്ഞാസ എനിക്കുണ്ടായിരുന്നു. അതു കൊണ്ട്, ഒരു പ്രധാന ക്ഷേത്രത്തിന്‍റെ കവാടത്തില്‍, ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുന്നവരെ നിരീക്ഷിക്കാനായി ഞാന്‍ പോയി നിന്നിരുന്നു. ഞാന്‍ കണ്ടിട്ടുള്ളവര്‍ പൊതുവേ മറ്റുള്ളവരെ പറ്റി പരദൂഷണം പറയുന്നതായാണ് മനസ്സിലായത്. ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ ചിലരുടെ പാദരക്ഷകള്‍ വേറെയാരുടെയെങ്കിലും ഒപ്പം പുറത്തേക്കു പോകും. ചെരുപ്പു നഷ്ടപ്പെട്ടാല്‍ അവര്‍ ദൈവത്തെ ശപിക്കും.

ക്ഷേത്രങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും പുറത്തേക്കു വരുന്നവരെക്കാളേറെ ഹോട്ടലുകളില്‍ നിന്നും മടങ്ങി വരുന്നവരുടെ മുഖത്ത് സന്തോഷം കാണാം. ചിലര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഒരല്‍പം പോലും സന്തോഷമില്ലാത്തവരായി തിരിച്ചു വരുന്നതു കണ്ടിട്ടുണ്ട്. ചിലരാകട്ടെ ഒരു ഇഡ്ഡലിയോ ദോശയോ തിന്നു വരുമ്പോള്‍ ഏറെ സന്തോഷമുള്ളവരായി കാണാം. സൃഷ്ടിയുടെ ഉറവിടവുമായുള്ള ബന്ധം

ഭക്തന്മാരുടെ മുഖത്ത് സന്തോഷമില്ലാത്തതിന്‍റെ കാരണം ദിവ്യതയുടെ ഒരനുഭവവും ഇവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ്. അവര്‍ക്ക് കേവലമായ വിശ്വാസം മാത്രമുണ്ട്.

“ദൈവത്തെ ഒഴിവാക്കി എനിക്ക് നല്ലൊരു ജീവിതം നയിക്കാനാകുമോ?” ഇല്ല. അത്തരം ഒരു സാധ്യതയുള്ളതായി ഞാന്‍ കരുതുന്നില്ല.

ദൈവം എന്നു പറയുന്നതെന്താണ്? സൃഷ്ടിയുടെ ഉറവിടം എന്തായാലും, അതാണ് ദൈവം. സൃഷ്ടിയുടെ ഉറവിടമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ?

ദൈവം എന്നു പറയുന്നതെന്താണ്? സൃഷ്ടിയുടെ ഉറവിടം എന്തായാലും, അതാണ് ദൈവം. സൃഷ്ടിയുടെ ഉറവിടമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ?

സൃഷ്ടിയുടെ ഉറവിടം ഉള്ളതു കൊണ്ട് അവിടെ ഒരു സൃഷ്ടിയുണ്ട്. സൃഷ്ടി കൂടാതെ നിങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍ കഴിയുമോ? ഇല്ല. അത്തരമൊരു സാധ്യതയേ ഇല്ല.

സൃഷ്ടിയുടെ ഉറവിടത്തെ പറ്റിയുള്ള അവബോധം ഇല്ലാതെയും നിങ്ങള്‍ക്കു ജീവിക്കാനാകുമോ? പറ്റും; പക്ഷെ അതു നല്ലൊരു ജീവിതമാകില്ല. എന്നാല്‍ സൃഷ്ടിയുടെ ഉറവയുമായി നിങ്ങള്‍ അവബോധമുള്ളവനാണെങ്കില്‍, സൃഷ്ടിയുടെ ഉറവയുമായി നേരിട്ടുള്ള ബന്ധവും ഉണ്ടെങ്കില്‍ നിങ്ങള്‍ പൂര്‍ണമായും നന്നായി ജീവിക്കും.

ഒരു കഥ പറയാം; ഇരുപത്തി രണ്ടാം നൂറ്റാണ്ടില്‍ ഒരു സംഘം ശാസ്ത്രജ്ഞര്‍ ദൈവത്തെ ചെന്നു കാണാന്‍ തീരുമാനിച്ചു. അവര്‍ ദൈവത്തിനു മുന്നില്‍ ചെന്നു പറഞ്ഞു:”ഹേ വൃദ്ധനായ മനുഷ്യാ, നിങ്ങള്‍ സൃഷ്ടിയില്‍ മനോഹരമായത് ചിലതു ചെയ്തു. അതിനു നന്ദിയുണ്ട്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ക്കു ചെയ്യാനാവുന്നതൊക്കെയും ഞങ്ങള്‍ക്കും ചെയ്യാനാകും! അങ്ങേക്ക് റിട്ടയര്‍ ചെയ്യാന്‍ സമയമായെന്നു തോന്നുന്നു”. ദൈവം പ്രതിവചിച്ചു: “ അങ്ങനെയോ? എന്തൊക്കെയാണ് നിങ്ങള്‍ക്കു ചെയ്യാനാവുക?” “ഞങ്ങള്‍ക്ക് ജീവന്‍ സൃഷ്ടിക്കാന്‍ കഴിയും”

“എനിക്കതു കാണിച്ചു തരൂ!” ദൈവം മൊഴിഞ്ഞു. അപ്പോഴവര്‍ ഒരല്‍പം മണ്ണ് കൈയ്യിലെടുക്കുകയുംഅതില്‍ നിന്നൊരു കൊച്ചു കുഞ്ഞിനെ ഉണ്ടാക്കുകയും ചെയ്തു. അത് അപ്പോള്‍ ജീവനുള്ളതായി മാറി.

“ഓക്കെ, അത് ശ്രദ്ധേയം തന്നെ.പക്ഷെ ഒന്നാമതായി നിങ്ങള്‍ നിങ്ങളുടെ സ്വന്തം മണ്ണു കൊണ്ടു വരൂ.”

നിങ്ങള്‍ എന്തു ചെയ്യുന്നുണ്ടെങ്കിലും ഇതിനകം തന്നെ ഇവിടെയുള്ളതിനെ, ആ ഉറവിടത്തെ ആശ്രയിച്ചാണ്‌ നിങ്ങളതു ചെയ്യുന്നത്. അത് മുഴുവനായും ഒഴിവാക്കി എങ്ങനെ നിങ്ങള്‍ എന്തെങ്കിലും ചെയ്യും? അത് ഒഴിവാക്കിയാല്‍ പിന്നെ ഒന്നുമില്ല! നിങ്ങള്‍ക്കു വേണമെങ്കില്‍ ദൈവവുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ ബന്ധപ്പെടാതിരിക്കാം. ബന്ധപ്പെടാതെയാണു നിങ്ങള്‍ ജീവിക്കുന്നതെങ്കിലും നിങ്ങള്‍ക്കു ചില ശേഷികള്‍ ഉണ്ടാവാം, പക്ഷെ ഒപ്പം വലിയ പ്രയാസം ഉണ്ടാവും. എത്രയോ പേര്‍ക്ക് അതാണിപ്പോള്‍ സംഭവിക്കുന്നത്‌. മറിച്ച് ആ ഉറവിടവുമായി നിങ്ങള്‍ കണ്ണിചേര്‍ക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പൂര്‍ണ്ണമായ ഹര്‍ഷോന്മാദത്തില്‍ ചെയ്യേണ്ടത് ചെയ്തു ജീവിക്കും.

 
 
 
 
  0 Comments
 
 
Login / to join the conversation1