सद्गुरु

ലോകത്തെയാകമാനം വട്ടുപിടിപ്പിക്കണമെങ്കില്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ. ഏറ്റവും കനപ്പെട്ടത് എന്ന് ലോകം പരിഗണിക്കുന്ന ഒരു വസ്തു പൂര്‍ണ്ണമായും നീക്കംചെയ്യുക. നല്ല ആഹാരം, പാനീയം, വസ്ത്രം, സുഖസൗകര്യങ്ങള്‍...... എന്തൊക്കെത്തന്നെ കൊടുത്താലും ഒരു നൂറ്റാണ്ടിനുള്ളില്‍ ലോകത്തിനു മുഴുവന്‍ ഭ്രാന്തു പിടിക്കും. ജനങ്ങള്‍ക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നു. എന്നാല്‍ അതേ സമയം കാമ്പുള്ളത് എന്ന് അവര്‍ കരുതുന്നു എല്ലാ വസ്തുക്കളും തീര്‍ത്തും നീക്കം ചെയ്യുന്നു. അതോടെ ആ ഒരു തലമുറ മുഴുവന്‍ ചിത്തഭ്രമത്തിനടിമപ്പെടും. ലോകത്തിലെ അതിസമ്പന്നമായ പല സമൂഹങ്ങളിലും ഈ പ്രതിഭാസം കാണാവുന്നതാണ്.

ഇന്ത്യയിലെ നഗരങ്ങളിലും ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളില്‍ അത് കുറവാണ്, കാരണം അവര്‍ക്കതിനുള്ള സമയമില്ല.

താന്‍ ഏര്‍പ്പെടുന്ന ജോലികളില്‍ മനുഷ്യന് എന്തെങ്കിലും അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താന്‍ കഴിയണം. അല്ല എങ്കില്‍ അവന്‍റെ മനസ്സിന്‍റെ സമനില തെറ്റാന്‍ സര്‍വസാദ്ധ്യതകളുമുണ്ട്.

സമ്പന്നന്‍മാര്‍ക്ക് മാത്രം താങ്ങാനാവുന്ന ഒരു ആഢംബരമാണ് മനസ്സിന്‍റെ ഭ്രാന്താവസ്ഥ, കാരണം, ജീവിതത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ തല്ക്കാലം വട്ടുപിടിച്ചാലും കുഴപ്പമൊന്നുമില്ല. ഈയൊരു സ്ഥിതിവിശേഷത്തിലേക്ക് മനുഷ്യരാശിയാകെത്തന്നെ വഴുതി വീഴുകയില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാമനുഷ്യരും ഒരുപോലെ ആത്മീയ സാധനകളുടെ പാതയിലേക്കു തിരിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് ഈ ലോകത്തില്‍ നമ്മള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും അതിന്‍റേയായ അര്‍ത്ഥവും ലഭ്യവും നിശ്ചയമായും ഉണ്ടായിരിക്കണം. അത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഗതിയാണ്.

സംഗീതമായാലും, നൃത്തമായാലും, ചിത്രകലയായാലും... വേറെ ഏതു പ്രവൃത്തിയായാലും ഈ സംഗതി ഓര്‍മ്മയില്‍വെക്കുക തന്നെ വേണം. അര്‍ത്ഥശൂന്യമായ പ്രവൃത്തികള്‍ മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുക ഒടുവില്‍ ഭ്രാന്താവസ്ഥയിലായിരിക്കും. തുടക്കത്തില്‍ അത് ഒരു വ്യക്തിയുടെ പ്രശ്നമായി തോന്നാം. എന്നാല്‍ അത് ഒരു സാമൂഹ്യ പ്രശ്നമായി മാറാന്‍ അധികം വൈകുകയില്ല.

അധികമാളുകളും പ്രശ്നങ്ങളെ പ്രശ്നങ്ങളാക്കി കാണുന്നത്, അത് പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുമ്പോഴാണ്. എന്നാല്‍ ഒരു വിത്തിനെ കാണുമ്പോള്‍ത്തന്നെ, അത് ഏതു തരത്തിലുള്ള ചെടിയായാണ് വളരുകയെന്നും, ഏതുതരത്തിലുള്ള പൂവും കായുമാണ് തരിക എന്നും അറിഞ്ഞിരിക്കേണ്ടതാണ്. ജീവിതത്തെ കുറിച്ച് തികച്ചും അജ്ഞനായ ഒരാള്‍ മാത്രമേ അതിന്‍റെ കാഫലം കാണുവരെ കാത്തിരിക്കുകയുള്ളൂ. രണ്ടുമൂന്നുപേര്‍ ആ കാ തിന്ന് മരിച്ചു വീഴുമ്പോള്‍ അയാള്‍ മനസ്സിലാക്കുന്നു, അതൊരു വിഷക്കായയാണെന്ന്, എന്നാല്‍ ജീവിതത്തെകുറിച്ച് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും വീണുകാണുമ്പോഴേ മനസ്സിലാകും, അതിലുണ്ടാവുക വിഷക്കായയാണെന്ന്. അങ്ങനെയാണല്ലോ നമ്മുടെ പൂര്‍വ്വികډാര്‍ ആയിരമായിരമാണ്ടുകള്‍ക്കു മുമ്പേ മനസ്സിലാക്കിയത് എന്തെല്ലാം ഭക്ഷിക്കണമെന്നും ഏതെല്ലാം ഒഴിവാക്കണമെന്നും, ലോകത്തിലുള്ള കോടിക്കണക്കിനു സസ്യജാലങ്ങളില്‍നിന്നും അവര്‍ സുരക്ഷിതമായവ മാത്രം തിരഞ്ഞെടുത്തത് ഈ ബോധത്തിന്‍റെ വെളിച്ചത്തിലാണ്. കണ്ടതെല്ലാം വാരിവിഴുങ്ങി കുറെപേര്‍ ചത്തുവീണു. അങ്ങനെ അവര്‍ കാര്യം മനസ്സിലാക്കി. അല്ല അങ്ങനെയല്ല അവര്‍ സത്യം മനസ്സിലാക്കിയത്, ഓരോന്നും കൈയ്യിലെടുത്ത് സൂക്ഷ്മപരിശോധനക്കു വിധേയമാക്കി. അവര്‍ ഭക്ഷ്യയോഗ്യവും അല്ലാത്തതുമായി വസ്തുക്കളെ തരംതിരിച്ചു.


ആധുനിക സമൂഹത്തിന്‍റെ കാഴ്ചപ്പാട് ഏറെക്കുറെ ഉപരിപ്ലവമാണ്. ഈ കാഴ്ചപ്പാട് മനുഷ്യന്‍റെ സമനില തെറ്റിക്കാന്‍ കാരണമാവുന്നു.

ആധുനിക സമൂഹത്തിന്‍റെ കാഴ്ചപ്പാട് ഏറെക്കുറെ ഉപരിപ്ലവമാണ്. ഈ കാഴ്ചപ്പാട് മനുഷ്യന്‍റെ സമനില തെറ്റിക്കാന്‍ കാരണമാവുന്നു.

സദ്ഗുരു:- സാധാരണയായി യോഗികള്‍ ശ്മശാനത്തില്‍ നിന്നും ചാരം ശേഖരിക്കുന്ന പതിവുണ്ട്. അതിനു സാധിച്ചില്ലെങ്കില്‍ പശുവിന്‍റെ ചാണകം ഉണക്കി കത്തിച്ച് ഭസ്മമാക്കി ഉപയോഗിക്കാറുണ്ട്. പശു എന്നതിനുപകരം അതിന്‍റെ പുലിംഗമായ കാള എന്ന പദമുപയോഗിച്ചാല്‍, അത് സൂചിപ്പിക്കുന്നത് എന്താണെന്ന് വേഗം പിടികിട്ടും. (ബുള്‍ഷിറ്റ്) അതായത് ശുദ്ധ അസംബന്ധം.

മനുഷ്യന്‍റെ നശ്വരമായ പ്രകൃതിയെ കുറിച്ച് ആലോചിക്കാതിരിക്കുന്നവര്‍, ആ ചിന്തയെ മന:പൂര്‍വം ഒഴിവാക്കുന്നവര്‍....വിവരം കെട്ടവരാണ്. കാളച്ചാണം (ബുള്‍ഷിറ്റ്) തലയില്‍ നിറച്ചു നടക്കുന്നവര്‍. അതുകൊണ്ടാണ് പശുവിന്‍റെ ചാണകം വിഭൂതിയുണ്ടാക്കാനായി നമ്മള്‍ ഉപയോഗിക്കുന്നത്. നെല്ലിന്‍റെ ഉമി കത്തിച്ചും ഭസ്മമുണ്ടാക്കാറുണ്ട്, അരികത്തിച്ച് ചാമ്പലാക്കാം. എന്നാല്‍ നമുക്കുപയോഗിക്കാന്‍ പാകത്തിനുള്ള ഭസ്മം കിട്ടുകയില്ല. ഉമിയില്‍ നിന്നേ ശരിയായ ഭസ്മം കിട്ടൂ. ശരീരമല്ല കാതലായ ഭാഗം, അത് കേവലം ഉമിയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിഭൂതി ശരീരത്തിന്‍റെ നശ്വരത നമ്മളെ സദാ ഒര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭസ്മം ധരിക്കുന്നത്, ഞാന്‍ മര്‍ത്ത്യനാണ് എന്ന് ശരീരത്തില്‍ എഴുതിവെക്കുന്നതിനു തുല്യമാണ്.