കാവേരി കോളിംഗ് . കര്‍ഷകരുടെ വഴിത്താരയിൽ പടമുഖത്തെ പോരാളികള്‍

സന്നദ്ധസേവകരുടെ നിറവാര്‍ന്ന ഹൃദയങ്ങളിൽ നിന്നും നമുക്ക് ആഹാരം നൽകുന്നവരെക്കുറിച്ചുള്ള നഗ്നവും പരുഷവുമായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിയിൽ വരുന്നു
കാവേരി കോളിംഗ് . കര്‍ഷകരുടെ വഴിത്താരയിൽ   പടമുഖത്തെ പോരാളികള്‍
 

ഒരിക്കലും ഒരു കര്‍ഷകനും ഈ ഗതി വരാതിരിക്കട്ടെ!

 "ഇന്ത്യയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള കര്‍ഷകരിൽ ആര്‍ക്കുംതന്നെ ഇതു സംഭവിക്കാതിരിക്കട്ടെ."ഫാര്‍മേഴ്സ് ഔട്ട്റീ ച്ച് കാംപെയിനിന്‍റെ വേളയിൽ താന്‍ കണ്ടുമുട്ടിയ കര്‍ഷകരുടെ യാതന കള്‍ മനസ്സിലാക്കിയ അനുപിന്‍റെ ഹൃദയഭേദകമായ വാക്കുകളാണിത്. .

"ഞാന്‍ ഈ ഗ്രാമത്തിലെത്തിയപ്പോള്‍ മദ്യംകഴിച്ചിരിക്കു ന്ന പല കര്‍ഷകരെയും കണ്ടുമുട്ടുകയുണ്ടായി. അവരുടെ കണ്ണുകള്‍ ചുവന്നിരുന്നു. അവര്‍ ദുഃഖിതരും നിരാശരുമായി കാണപ്പെട്ടു. എന്തുകൊണ്ടാണ് അവര്‍ ഉച്ചസമയത്തു മദ്യപിക്കുന്നത്?"ഞാന്‍ അദ്ഭുതപ്പെട്ടു.

"ഇങ്ങനെയെല്ലാമാണെങ്കിലും നമ്മുടെ തമിഴ് സംസാരിക്കുന്ന സന്നദ്ധസേവകര്‍ കാര്‍ഷികവനവത്കരണത്തിന്‍റെ പ്രയോജനങ്ങളെക്കുറിച്ചു വിവരിക്കാന്‍ തുടങ്ങി. എങ്ങനെയാണ് അത് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്നും ജീവിതപ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ പോകുന്നതെന്നും അവര്‍ വിശദീകരിച്ചു. ഞാനിതെല്ലാം നിശ്ശബ്ദം കണ്ടു നിൽക്കുകയായിരുന്നു. ഈ കര്‍ഷകരിൽ പലരും ഞങ്ങള്‍ പറയുന്നതു കേട്ടിട്ട് വ്യാകുലചിത്തരും കൂടുതൽ ദുഃഖിതര്‍പോലുമായിത്തീരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ തമിഴനായ ഒരു സന്നദ്ധസേവകന്‍റെ സഹായം തേടിയിട്ട് അവരോടു ചോദിച്ചു,'ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതു പോലെ തോന്നുന്നു. എന്തുകൊണ്ടാണത്?' ഞാന്‍ അവരിൽ നിന്നും ഈ മറുപടി പ്രതീക്ഷിച്ചിരുന്നില്ല. .

"അവര്‍ പറഞ്ഞു,'ഞങ്ങള്‍ ഇതെല്ലാം അറിയുന്നതിന് അ ല്പം വൈകിപ്പോയിരിക്കുന്നു. ഏകദേശം നാലോ അഞ്ചോ വര്‍ഷത്തി നുമുന്‍പ് കടബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനായി ഞങ്ങള്‍ ഞങ്ങളുടെ ഭൂമി വില്പന നടത്തി. ഇപ്പോള്‍ ഞങ്ങള്‍ വെറും തൊഴിലാളികളാണ്. അടുത്ത നേരത്തേയ്ക്കുള്ള അന്നം എപ്പോള്‍ ലഭിക്കുമെന്നറിയില്ല. ഞങ്ങളുടെ കുട്ടികളും തൊഴിലാളികളായി പണിയെടുക്കുകയാണ്

"ഞാന്‍ നിശ്ചലനായിനിന്നു, കരയാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട്. നമുക്കുവേണ്ടി ആഹാരം കൃഷിചെയ്യുന്ന ആളുകള്‍ക്കാണ് ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നത്. എനിക്കിതു വിശ്വസിക്കാന്‍ക ഴിയുന്നില്ല. കാവേരി വിളിക്കുന്നുവെന്ന പേരിൽ സദ്ഗുരു മുന്‍കയ്യെടുത്തിരിക്കുന്ന പദ്ധതി അധികംവൈകാതെതന്നെ ഫലംകാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു."ഈ ഞെട്ടിക്കുന്ന സത്യം വിവരിക്കു മ്പോള്‍ അനൂപ് അങ്ങേയറ്റത്തെ മനോവ്യഥ അനുഭവിക്കുന്നുണ്ടായിരു ന്നു.

നമ്മുടെ രാജ്യത്തെ എല്ലാ ഭാഗത്തുമുള്ള കര്‍ഷകരെ സംബന്ധിച്ചും ഇതു വാസ്തവമാണ്. സ്വന്തമായി ചെറിയ നിലങ്ങളുള്ള, ജലലഭ്യതയില്ലാത്ത, അപ്രായോഗികവും കാലഹരണപ്പെട്ടതുമായ കൃഷി രീതികളുംമാത്രം കൈവശമുള്ള അവര്‍ക്ക് തങ്ങളുടെ ഭൂമിയിൽ തുടര്‍ച്ചയായി കൃഷിചെയ്യാന്‍കഴിയുന്നില്ല. പല തലമുറകളായി തങ്ങള്‍ക്ക് ആഹാ രംനൽകിയിരുന്ന ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ അവര്‍ കടബാദ്ധ്യതകള്‍ കുന്നുകൂട്ടുന്നു. പിന്നീട് തികഞ്ഞ നിരാശയിൽ അവര്‍ തങ്ങളുടെ ഭൂമി വില്പനനടത്തുകയുംചെയ്യുന്നു. ജലത്തെയും മ ണ്ണിന്‍റെ സ്ഥിതിയെയും മാത്രം ആശ്രയിച്ചു നിലനിൽക്കുന്ന ഒരു തൊഴി ലിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവര്‍ക്കറിയില്ല.

നാനാത്വത്തിൽ ഏകത്വമുള്ളവര്‍

കാവേരി വിളിയ്ക്കുന്നു എന്ന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കിടയിൽ നടത്തപ്പെടുന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങളിലേ ര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിനു സന്നദ്ധസേവകരിലൊരാളാണ് അനൂ പ്. ഇന്ത്യയിലെ ഡെൽഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാ ദ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഈ സന്നദ്ധസേവകര്‍ വന്നി ട്ടുള്ളത്. ഇവരിൽ ചിലര്‍ വീട്ടമ്മമാരോ ഉത്സാഹശീലരായ യുവ വിദ്യാര്‍ ത്ഥികളോ ആണ്. മറ്റുള്ളവരാകട്ടെ പേരെടുത്ത ഡോക്ടര്‍മാരും ബിസി നസ്സുകാരും എഞ്ചിനിയര്‍മാരുമാണ്. ഇവരെല്ലാവരുംതന്നെ കര്‍ഷകര്‍ക്കു ള്ള ഞങ്ങളുടെ സേവനപ്രവര്‍ത്തനങ്ങളിൽ ഭാഗഭാക്കാകുന്നതിനായി ത ങ്ങളുടെ തിരക്കുകളിൽ നിന്നും സമയം മാറ്റിവച്ചിരിക്കുകയാണ്. നമ്മുടെ കർഷകരെ സംബന്ധിച്ച കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ മുന്‍പൊരി ക്കലും അനുഭവിച്ചിട്ടില്ലാത്തവിധം അവരുടെ ഉള്ളുലക്കുന്നതാണെ ങ്കിലും ആ വികാരം അവരുടെ ആത്മവീര്യത്തെ ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്. സന്തോഷത്തോടെയും ആഘോഷപൂര്‍വ്വകമായും തങ്ങളുടെ സേവനം നൽകുന്നതിന് അവര്‍ ഉത്സുകരായിരിക്കുന്നു. ഈ യാത്രയിൽ അവരുടെ അനിയന്ത്രിതമായ ആവേശത്തിന്റെ ഒരു നേർക്കാഴ്ച ഇതാ.

പടക്കളത്തിലെ പോരാളികള്‍

"ഒരുകൂട്ടം കിറുക്കന്മാരായ സന്നദ്ധസേവകരാണ് നമു ക്കിവിടെയുള്ളതെന്നു ഞാന്‍ പറയും! ഇന്നലെമുതൽ ഇവിടെ നിര്‍ത്താ തെ മഴപെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ താമസസൗകര്യ ങ്ങളാകട്ടെ അവരിൽ ഭൂരിഭാഗവും പരിചയിച്ചിട്ടുള്ളതുപോലെ അത്രമേൽ സൗകര്യപ്രദമല്ല. രാത്രിയിലാണെങ്കിൽ തുളച്ചുകയറുന്ന തണുപ്പാണ്. ഇവരിലാരെങ്കിലും നല്ലപോലെ ഉറങ്ങിയിരുന്നോയെന്നു ഞാന്‍ സംശയിക്കുന്നു. എന്നാൽ ഇവരെല്ലാവരുംതന്നെ തങ്ങളുടെ രാവിലെയുള്ള സാധനയ്ക്കുശേഷം 7.30-യോടുകൂടി പോകാന്‍തയ്യാറാകുന്നു!"ഈഷയിലെ ഒരു ബ്രഹ്മചാരിയായ സ്വാമി പ്രജാഗര പറഞ്ഞതാണിത്. ഇദ്ദേഹമാണ് കാവേരി കോളിംഗ് 'ആക്ഷൻ നൌ' എന്നിതിന്റ്റെ കർണാടകയിലെ ചുമതലവഹിക്കുന്നത്.

"ഞങ്ങളെല്ലാവരും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നി ന്നുള്ളവരും വിവിധ പ്രായക്കാരുമാണ്. എന്നാൽ ഞങ്ങളുടെ മുന്നിൽ ഒറ്റ ലക്ഷ്യമേയുള്ളൂ. കാര്‍ഷികവനവത്കരണത്തെക്കുറിച്ചുള്ള സദ്ഗു രുവിന്‍റെ സന്ദേശം കര്‍ഷകര്‍ക്കിടയിൽ പ്രചരിപ്പിക്കുകയെന്നതാണത്. നാനാത്വത്തിൽ ഏകത്വത്തിന്‍റേതായ ഒരനുഭവമാണ് ശരിക്കും ഇതു ഞങ്ങള്‍ക്കു നൽകുന്നത്. ഭാഷയാണ് എനിക്കുള്ള പ്രധാന പ്രതിബ ന്ധം. എന്നാൽ ഉദ്ദേശശുദ്ധിയും ആത്മശക്തിയും ഇതിനെ മറികടക്കുമെ ന്നു ഞാന്‍ വിശ്വസിക്കുന്നു. ഗ്രാമത്തിലെ ആളുകള്‍ എന്‍റെ ഉത്സാഹ വും പങ്കാളിത്തവും തിരിച്ചറിയുകയും അടുത്തതവണ വരുമ്പോള്‍ ഞാ നവരോട് കന്നടത്തിൽ സംസാരിക്കണമെന്ന് അവരിൽ പലരും പറയു കയുംചെയ്തു."

“ "ഉദാരരമായ പെരുമാറ്റം ഇപ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങളു ടെ പ്രത്യേക്തയാണ്. അവരുടെ അകമഴിഞ്ഞ സൗഹാര്‍ദ്ദവും തുറവിയും തങ്ങളുടെ ഗ്രാമത്തിലെത്തുന്ന അതിഥികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സന്നദ്ധതയും തികച്ചും വിസ്മയകരമാണ്. അവരുടെ പക്കലുള്ളത് വള രെക്കുറച്ചുമാത്രമാണ്. എന്നാൽ നഗരത്തിൽ നിന്നുവരുന്ന ഞങ്ങളുമായി അവയെല്ലാം പങ്കുവയ്ക്കുന്നതിന് അവരാഗ്രഹിക്കുന്നു. മറിച്ച്, ഞങ്ങള്‍ക്കു ധാരാളമുണ്ട്. എന്നാൽ പങ്കുവയ്ക്കുന്നതിനുള്ള മനോഭാവമില്ല,"ശില്പി എന്ന വ്യവസായസംരംഭക പറഞ്ഞു. അവര്‍ ഗ്രാമീണ ഇന്ത്യയുടെ മനോ ഹാരിത ആസ്വദിക്കുകയായിരുന്നു. ഈ ബ്ലോഗു വായിക്കുന്ന നഗര വാസികളെ പ്രചോദിപ്പിക്കുന്നതിനായി തനിക്ക് ഇവിടെവച്ചുണ്ടായ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. പങ്കുവയ്ക്കലി നായി നിങ്ങള്‍ക്കു വളരെയധികമൊന്നുമുണ്ടായിരിക്കേണ്ടതില്ലെന്ന് അ വര്‍ നിരീക്ഷിച്ചു. പങ്കുവയ്ക്കലിനുള്ള സന്നദ്ധതയിലാണ് വാസ്തവത്തിൽ സമൃദ്ധിയുള്ളത്. .

"കാര്‍ഷികവനവത്കരണത്തോടു ഗ്രാമീണര്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലേറെ അനുകൂല മനഃസ്ഥിതിയുള്ളവരാണ്. എന്നാൽ അവ ശ്യവേളകളിൽ വിളവെടുപ്പുനടത്തുന്നതിന് അവരെ സഹായിക്കുന്നതര ത്തിലുള്ള ഒരു നയപരിപാടി സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ആവിഷ്കരി ക്കേണ്ടതാണ്. തങ്ങളുടെ വൃക്ഷങ്ങള്‍ മുറിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളിൽ അവരെ ക്ലേശിപ്പിക്കാന്‍ പാടുള്ളതല്ല."കഴിഞ്ഞ ഏതാനും ദിവസങ്ങ ളായി ഗ്രാമീണര്‍ക്കിടയിൽ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സ ന്നദ്ധസേവകന്‍റെ വാക്കുകളാണിത്.

"ഒരു ദിവസം ഞങ്ങളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നത് നഞ്ചനാഗുഡുവിനു സമീപത്തുള്ള ഒരു പ്രദേശത്താണ്. അന്ന് അവിടെ കനത്ത മഴപെയ്യുകയും ഞങ്ങള്‍ക്കു കാഴ്ചയ്ക്കു പ്രയാസം നേരിടുകയുംചെയ്തു. പകൽ സമയം മുഴുവന്‍ തികഞ്ഞ ഇരുട്ടായിരുന്നു. രാവിലത്തെ ഗുരുപൂജയ്ക്കുശേഷം ഇഷയിലെ ഒരു സന്നദ്ധസേവകനാ യ ഞങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ഇത്തരമൊരു കാലാവസ്ഥയിൽ വെളി യിൽപ്പോകുന്നതിനായി ഞങ്ങള്‍ ഉറക്കമെുണര്‍ന്നിട്ടുണ്ടോ എന്നന്വേഷി ച്ചു. "ഉവ്വ്"എന്ന ഞങ്ങളുടെ ഉച്ചത്തിലുള്ള മറുപടി ഇപ്പോഴും എന്‍റെ കാ തുകളിൽ മുഴങ്ങുന്നു. അതായിരുന്നു ഈ യോദ്ധാക്കളുടെ ആത്മവീര്യം!" ഒരു സന്നദ്ദസേവകന്‍ ഓര്‍മ്മിയ്ക്കുന്നു.

കൂടുത വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കുക. കര്‍ഷകര്‍ മെച്ചപ്പെട്ട ജീവിതംനയിയ്ക്കുകയും കാവേരി അവളുടെ പൂര്‍ണ്ണ മഹത്വത്തോടുകൂടി ഒഴുകുകയുംചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുമായി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉത്സാഹികളായ ഈ യോദ്ധാക്കളോടൊപ്പം അണിചേരുക. സാമ്പത്തിക മാറ്റത്തിന്‍റെയും യഥാര്‍ത്ഥ സ്ഥിരതയുടെയും സന്ദേശങ്ങള്‍ വഹിച്ചുകൊണ്ട് വീടുകളിൽ നിന്നും വീടുകളിലേക്കും കര്‍ഷകരിൽ നിന്നും കര്‍ഷകരിലേക്കും അവര്‍ നിരന്തരം സഞ്ചരിച്ചുവരുന്നു..

Editor’s Note: ആർക്കും കാവേരി കോളിംഗ് പിന്തുണയ്ക്കാൻ കഴിയും. ഏർപ്പെടാനുള്ള ചില വഴികൾ ഇതാ:

ഒരു തൈയ്ക്ക് Rs.42 രൂപ

സന്നദ്ധസേവ

ഒരു ക്രൗഡ് ഫണ്ടിംഗ് പേജ് ആരംഭിക്കുക