ഓരോ പ്രവൃത്തിക്കും അതിന്‍റെതായ ഭവിഷ്യത്തുണ്ട്
അന്വേഷി: സദ്‌ഗുരോ, എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം തോന്നുന്നതും, ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടോ?
 
 

सद्गुरु

അന്വേഷി: സദ്‌ഗുരോ, എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം തോന്നുന്നതും, ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടോ?

 

സദ്‌ഗുരു: പ്രവൃത്തിക്ക്‌ പുറകില്‍ ആഗ്രഹം ഉണ്ടോ? അതിനെ നിങ്ങള്‍ എങ്ങിനെ വേര്‍തിരിക്കുമെന്നറിയില്ല. ആഗ്രഹംതന്നെ ഒരുതരം പ്രവൃത്തിയാണ്‌. ഇത്‌ നിങ്ങളുടെ അവബോധത്തില്‍നിന്ന്‍ ഉയര്‍ന്നുവരും. ആഗ്രഹങ്ങള്‍ അബോധമായിട്ടാണ്‌ ഉണ്ടാവുന്നതെങ്കില്‍, നിങ്ങളുടെ പ്രവൃത്തിയും അബോധമായിട്ടായിരിക്കും. പ്രവൃത്തി എപ്പോഴും ശാരീരികമാവണമെന്നില്ല. മാനസികമായ പ്രവൃത്തിയുണ്ട്‌, വൈകാരികമായ പ്രവൃത്തിയുണ്ട്‌, ഊര്‍ജത്തിന്‍റെ പ്രവൃത്തിയുമുണ്ട്‌. ഇതെല്ലാംതന്നെ അബോധമായിട്ടാണ്‌ സംഭവിക്കുന്നതെങ്കില്‍, `ഇതാണ്‌ എന്‍റെ പ്രകൃതം’ എന്ന്‍ ചിലപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചേക്കാം. ആളുകള്‍ ദേഷ്യപ്പെടുമ്പോള്‍ നിങ്ങള്‍ ചോദിക്കും എന്തിന്‌ എന്ന്‍. അവര്‍ പറയും, ``ഇതാണ്‌ എന്‍റെ പ്രകൃതം.” ഇത്‌ നിര്‍ബന്ധ പ്രേരണയാണ്‌. ഒരു തരത്തിലുള്ള നിര്‍ബന്ധ ബുദ്ധികാരണമാണ്‌ അവര്‍ അങ്ങിനെ പറയുന്നത്‌. അതിന്‌ കാരണം ആ പ്രവൃത്തിയുമായി നിങ്ങള്‍ അത്രമാത്രം താദാത്മ്യം പ്രാപിച്ചിരിക്കുന്നതാണ്‌. ഇങ്ങിനെ ഒരു പ്രവൃത്തിയുമായി ഗാഢമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ഉണര്‍വുണ്ടാകുന്ന പ്രശ്‌നമില്ല, ഒരു പ്രവൃത്തിയും ബോധപൂര്‍വം ചെയ്യാനുമാവില്ല. ആഗ്രഹത്തിന്‍റെ കാര്യവും വ്യത്യസ്‌തമല്ല, അതും ഒരു പ്രവൃത്തിയാണ്‌. പ്രവൃത്തി ആഗ്രഹത്തില്‍നിന്ന്‍ ഉണ്ടാവുന്നു എന്ന്‍ പറയുന്നതിനേക്കാള്‍, ആഗ്രഹമാണ്‌ പ്രവൃത്തിയുടെ തുടക്കം എന്നു പറയുന്നതാവും ശരി.

ആഗ്രഹത്തിന്‍റെ കാര്യവും വ്യത്യസ്‌തമല്ല, അതും ഒരു പ്രവൃത്തിയാണ്‌. പ്രവൃത്തി ആഗ്രഹത്തില്‍നിന്ന്‍ ഉണ്ടാവുന്നു എന്ന്‍ പറയുന്നതിനേക്കാള്‍, ആഗ്രഹമാണ്‌ പ്രവൃത്തിയുടെ തുടക്കം എന്നു പറയുന്നതാവും ശരി.

`കര്‍മം’ എന്ന വാക്കിന്‌ പ്രവൃത്തി എന്നാണ്‌ അര്‍ത്ഥം. എന്നാല്‍ കൈകൊണ്ടു ചെയ്യുന്ന പ്രവൃത്തിയല്ല അതുകൊണ്ടുദ്ദേശിക്കുന്നത്‌. നിങ്ങളുടെ പ്രവൃത്തിയുടെ ഗുണം, നിങ്ങള്‍ ചെയ്യുന്നതിലല്ല. ഞാന്‍ ഇപ്പോള്‍ ഈ കല്ലെടുക്കുന്നു, അതൊരു പ്രവൃത്തിയാണ്‌. അതിന്‌ സ്വന്തമായി ഒരു ഗുണവും ഇല്ല, എന്നാല്‍ എന്‍റെ മനസ്സില്‍ അതെടുത്ത്‌ നിങ്ങളെ എറിയണമെന്ന ഉദ്ദേശമുണ്ട്. ഞാന്‍ നിങ്ങളെ ഇതുവരെയും എറിഞ്ഞിട്ടില്ല എങ്കിലും കര്‍മം നിര്‍വഹിച്ചു കഴിഞ്ഞു. ഞാന്‍ ആ കല്ല്‌ കയ്യില്‍ എടുക്കുകപോലും ചെയ്‌തിട്ടില്ല, എന്നാല്‍ ഞാന്‍ കല്ലെറിഞ്ഞപ്പോള്‍ അബദ്ധത്താല്‍ അത്‌ നിങ്ങളുടെ മുഖത്തുകൊണ്ടു എന്നിരിക്കട്ടെ. അപ്പോള്‍ കര്‍മം ദേഷ്യത്തിലുള്ളതല്ല, ശ്രദ്ധക്കുറവ്‌ കൊണ്ടുള്ളതാണ്. എന്നാല്‍ കല്ല്‌ കയ്യിലെടുത്ത്‌ നിങ്ങളുടെ മുഖത്തേക്ക്‌ എറിയണമെന്ന ഉദ്ദേശത്തോടുകൂടി നോക്കിയാല്‍പോലും, എറിഞ്ഞില്ലെങ്കിലും, കര്‍മം ചെയ്‌തുകഴിഞ്ഞു എന്നാണ്‌ ഫലം.

ഞാന്‍ ആ കല്ല്‌ കയ്യില്‍വെച്ച്‌ വെറുതെ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ നിങ്ങളുടെ തലയില്‍കൊണ്ട് ‌ മുറിവേറ്റു എന്ന്‍ വിചാരിക്കുക, അത്‌ ഗൌരവമുള്ള കര്‍മത്തിന്‌ കാരണമാവുന്നില്ല. അശ്രദ്ധമൂലമുള്ള കര്‍മമാണത്‌. മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവര്‍ത്തിയില്‍നിന്നുള്ള കര്‍മത്തില്‍നിന്ന്‍ അത്‌ വ്യത്യസ്‌തമാണ്‌.

ഒരിക്കല്‍ ഒരു പ്രവൃത്തിചെയ്‌താല്‍ അതിനൊരു ഭവിഷ്യത്തുണ്ട്‌. ഭവിഷ്യത്ത്‌ ഒരു ശിക്ഷയല്ല, കര്‍മങ്ങള്‍ ഇല്ലാതാക്കുന്ന ഒരു വഴിയാണ്‌.

അന്വേഷി: സദ്‌ഗുരോ, ഒരാളെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നതും, ഉപദ്രവിക്കുന്നതും തമ്മില്‍ കര്‍മത്തില്‍ വ്യത്യാസമുണ്ടോ? കല്ലെറിയുന്നതും, കല്ലെറിയാന്‍ ആഗ്രഹിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടോ?

സദ്‌ഗുരു: ഒരിക്കല്‍ ഒരു പ്രവൃത്തിചെയ്‌താല്‍ അതിനൊരു ഭവിഷ്യത്തുണ്ട്‌. ഭവിഷ്യത്ത്‌ ഒരു ശിക്ഷയല്ല, കര്‍മങ്ങള്‍ ഇല്ലാതാക്കുന്ന ഒരു വഴിയാണ്‌. അതാദ്യം മനസ്സിലാക്കണം. നിങ്ങള്‍ നിരന്തരം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന കര്‍മഫലങ്ങള്‍ തീര്‍ക്കാന്‍വേണ്ടി ജീവിതം കണ്ടെത്തിയ ഒരു മാര്‍ഗം. എന്നാല്‍ നിങ്ങള്‍ മനസ്സിലൂടെ സൃഷ്‌ടിക്കുന്ന കര്‍മങ്ങള്‍ക്ക്‌, പുറമേ ഭവിഷ്യത്തുകള്‍ ഇല്ലെങ്കിലും അതുളവാക്കുന്ന ക്ലേശം ആഴത്തിലുള്ളതായിരിക്കും.

 
 
  0 Comments
 
 
Login / to join the conversation1