ഉറക്കവും വിശ്രമവും
2017ലെ ജയ്‌പൂർ ലിറ്റററി ഫെസ്റ്റിവൽ വേദിയിൽ വച്ച് ഈ ലോക പ്രശസ്ത സാഹിത്യോത്സവത്തിന്‍റെ മാനേജിങ് ഡയറക്ടറായ സാൻജോയ് റോയ് സദ്ഗുരുവിനോട് ഉറക്കത്തെപ്പറ്റിയും അതിനെക്കുറിച്ചുണ്ടാകുന്ന വേവലാതിയെ കുറിച്ചും സംസാരിക്കുന്നു. ഉറക്കത്തെക്കുറിച്ചും , വിശ്രമത്തെക്കുറിച്ചും, തന്‍റെ ഉറക്കത്തിന്‍റെ അളവിനെ കുറിച്ചും , നമ്മുടെ ശരീരമാകുന്ന യന്ത്രത്തെ എങ്ങിനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ചുമാണ് സദ്ഗുരു സംസാരിക്കുന്നത്.
 
 

സാൻജോയ് റോയ് : അങ്ങയുടെ "ഇന്നർ എൻജിനീയറിങ് : എ യോഗിസ് ഗൈഡ് ടു ജോയ് " എന്ന പുസ്തകത്തിൽ, അങ്ങ് ഉറക്കം, ഉറക്കത്തിന്‍റെ ആവശ്യത്തെക്കുറിച്ചുള്ള നമ്മുടെ വേവലാതി, നാം അനാവശ്യമായി വേവലാതിപ്പെടുന്ന മറ്റു പല കാര്യങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

സദ്ഗുരു : ശരീരത്തിന് ഉറക്കമല്ല വേണ്ടത്; വിശ്രമമാണ്. ഭൂരിഭാഗം ആളുകളെ സംബന്ധിച്ചും ഉറക്കമാണ് അവർ അറിഞ്ഞിട്ടുള്ള ഏറ്റവും ഗാഢമായ വിശ്രമം. അതിനാലാണ് അവർ അതിനെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ വാസ്തവത്തിൽ ശരീരം ഉറക്കം ആവശ്യപെടുന്നില്ല; അത് വിശ്രമം മാത്രമേ ആവശ്യപെടുന്നുള്ളു. നിങ്ങൾ കൂടുതൽ പണി എടുക്കുമ്പോൾ , ശാരീരികമായ പിരിമുറുക്കം കുറേയൊക്കെ നിങ്ങളിൽ അവശേഷിക്കും. അങ്ങിനെ ഒരു സമയത്ത്, ശരീരം ഉറക്കം ആഗ്രഹിക്കുന്നു.

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന വിദഗ്ധർ എന്ന് സ്വയം വിളിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെ അങ്ങിനെ പ്രോത്സാഹിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല; ക്ഷീണം ഉള്ളപ്പോൾ മനുഷ്യർ ഉറങ്ങിക്കൊള്ളും. പക്ഷെ മനുഷ്യരെ എട്ടു മുതൽ പത്തു മണിക്കൂർ വരെ ഉറക്കുന്നതിനെ കുറിച്ചാണ് ഇവർ സംസാരിക്കുന്നത്. നിങ്ങൾ നൂറു വയസ്സ് വരെ ജീവിച്ചു എന്ന് വിചാരിക്കുക. ദിവസവും എട്ടു മണിക്കൂർ ഉറങ്ങിയാൽ നിങ്ങൾ അതിൽ മുപ്പത്തിമൂന്നു കൊല്ലം ഉറങ്ങിയിട്ടുണ്ടായിരിക്കും.

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന വിദഗ്ധർ എന്ന് സ്വയം വിളിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെ അങ്ങിനെ പ്രോത്സാഹിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല; ക്ഷീണം ഉള്ളപ്പോൾ മനുഷ്യർ ഉറങ്ങിക്കൊള്ളും.

വിശ്രമത്തിനെ കുറിച്ച് മനുഷ്യർ ശരിയായി മനസ്സിലാക്കിയിട്ടില്ല. ഈ ലളിതമായ കാര്യം ഒന്ന് പരീക്ഷിച്ചു നോക്കു. ഭക്ഷണത്തിനു മുൻപും പിൻപും നിങ്ങളുടെ നാഡി മിടിപ്പ് (പൾസ്) പരിശോധിച്ചു നോക്കു. നിങ്ങൾ ഇഷ ക്രിയ എന്ന ദിവസവും പന്ത്രണ്ട് മിനിട്ടു മാത്രം ആവശ്യമായി വരുന്ന ലളിതമായ ക്രിയ, പഠിക്കുകയും നാല് മുതൽ ആറ് ആഴ്ച അത് പരിശീലിക്കുകയും ചെയ്തു എങ്കിൽ ,അതിനു ശേഷം ഇപ്രകാരം നാഡി മിടിപ്പ് ഭക്ഷണത്തിനു മുൻപും പിൻപും പരിശോധിച്ചാൽ , അത് കുറഞ്ഞിട്ടുണ്ടെന്നു കാണാം. അതായത് നിങ്ങൾ താഴ്ന്ന ആർ. പി . എം (റെവല്യൂഷ്യൻസ് പെർ മിനിറ്റ്) ലാണ് പോകുന്നത് എന്ന് കാണാം. നിങ്ങളുടെ കാർ എപ്പോഴും 5000 ആർ.പി.എം ഇൽ ഓടിച്ചുകൊണ്ടിരുന്നാൽ അത് 2000 ആർ.പി.എം ഇൽ ഓടിക്കുന്നതിനേക്കാൾ വേഗത്തിൽ നിരുപയോഗപ്രദമാകും. അതുപോലെ നിങ്ങൾ തുടർച്ചയായി ഉയർന്ന നാഡിമിടിപ്പോടെയാണ് ജീവിക്കുന്നത് എങ്കിൽ നിങ്ങളുടെ ശരീരം ക്ഷീണിക്കുകയും അതിനെ മറികടക്കാൻ കൂടുതൽ ഉറക്കം ആവശ്യപ്പെടുകയും ചെയ്യും.

വിശ്രമത്തിൽനിന്നും നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നത് സൗഖ്യം ആണ്. പൂർണമായ സൗഖ്യത്തോടെ നിങ്ങൾ ഇവിടെ ഇരിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന പിരിമുറുക്കം വളരെ കുറവാകും. ഇരുപത്തി ഏഴു കൊല്ലം മുൻപ് ഞാൻ ശരാശരി രണ്ടര മുതൽ മൂന്നു മണിക്കൂർ ഉറക്കം മതി എന്ന് കണ്ട് പിടിച്ചു . ഇപ്പോൾ ഞാൻ കുറച്ചു മടിയനായിട്ടുണ്ട്; അതുകൊണ്ട് നാല്, നാലര മണിക്കൂർ ഉറങ്ങുന്നുണ്ട്!

ഇത്ര മണിക്കൂർ ഉറങ്ങണമെന്നു നിശ്ചയിക്കേണ്ട ആവശ്യമില്ല . വേണ്ടത്ര വിശ്രമം ലഭിച്ചു എന്ന് മനസ്സിലായാൽ ഉണർന്നു എഴുന്നേൽക്കണം . നിങ്ങളുടെ ശരീരവും മനസ്സും ഒരു നിശ്ചിത തലത്തിലുള്ള ഉണർവിലും , ബോധത്തിലും നിലനിർത്തിയാൽ , വേണ്ടത്ര വിശ്രമം ലഭിച്ചയുടൻ അവ പ്രവൃത്തിയിലേക്കു തിരിച്ചു വരുവാൻ തയ്യാറാകും

 
 
 
 
  0 Comments
 
 
Login / to join the conversation1