ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ പുണ്യാത്മാക്കളാണോ?
 
 

सद्गुरु

നിങ്ങളുടെ നാട്ടില്‍ ആരെങ്കിലും ഭഗവത്ഗീതയെയോ, ബൈബിളിനെയോ ഖുറാനെയോ കത്തിച്ചു കളഞ്ഞാല്‍ എന്തു സംഭവിക്കും? പകരത്തിന് നഗരത്തെത്തന്നെ ചിലര്‍ കത്തിച്ചു കളയും. നിങ്ങളുടെ ദൈവം പറഞ്ഞതാണെന്ന് നിങ്ങള്‍ ആദരിക്കുന്ന ഒരു അച്ചടിച്ച പുസ്തകം, അതേ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട സഹമനുഷ്യനേക്കാളും ഉയര്‍ന്നതായി തോന്നുന്നു. എന്തുകൊണ്ട്? നിങ്ങളോട് ദൈവങ്ങളെക്കുറിച്ചു സംസാരിച്ചവര്‍ വളരെ വികാരപൂര്‍വ്വം ആ ഗ്രന്ഥങ്ങളെപ്പറ്റി പറഞ്ഞുപറഞ്ഞ് നിങ്ങളെ അവ വിശുദ്ധ ഗ്രന്ഥങ്ങളാണെന്നു വിശ്വസിപ്പിച്ചിരിക്കുന്നു.

ദൈവങ്ങള്‍ പറഞ്ഞിട്ടു പോയതായി എഴുതപ്പെട്ടിരിക്കുന്ന ആ ഗ്രന്ഥങ്ങളില്‍ വിശുദ്ധത ഇല്ലെന്നു ഞാന്‍ പറയുന്നില്ല. അവ സത്യമല്ല എന്നു ഞാന്‍ നിഷേധിക്കുന്നുമില്ല, പക്ഷേ, രാമനെയോ, കൃഷ്ണനേയോ, യേശുവിനെയോ ഒരു മുന്‍ മാതൃകയാക്കി ജീവിതത്തെ മനസ്സിലാക്കാനുള്ള നിങ്ങളുടെ ജിജ്ഞാസയെ വളര്‍ത്താം അത്രയേ ഉള്ളൂ, അല്ലാതെ അവര്‍ പറഞ്ഞതൊക്കെ വായിച്ചതുകൊണ്ടു മാത്രം നിങ്ങള്‍ ഉയരങ്ങളിലേക്കെത്തും എന്നുള്ള വിശ്വാസം അന്ധവിശ്വാസമാണ് എന്നാണു ഞാന്‍ പറയുന്നത്.

അങ്ങനെയാണെങ്കില്‍ അവര്‍ എന്തിനാണ് ഇതൊക്കെ പറഞ്ഞത്? ഒരു നല്ല തമാശ നിങ്ങള്‍ കേള്‍ക്കുന്നു, ഒരു നല്ല പുസ്തകം വായിക്കുന്നു, രസമുള്ള ഒരു ചലച്ചിത്രം കാണുന്നു, ഉടനെ എന്തു ചെയ്യും? നിങ്ങള്‍ ആസ്വദിച്ച വിഷയത്തെ ആരോടെങ്കിലും പങ്കിടണമെന്നുള്ള തോന്നല്‍ നിങ്ങള്‍ക്കുണ്ടാകുന്നു, അല്ലേ? ഒരു ആനന്ദാനുഭവത്തെ മറ്റുള്ളവരുമായി പങ്കിടണമെന്ന് ഒരു ആഗ്രഹം തോന്നുന്നില്ലേ?

നിങ്ങളുടെ മതഗ്രന്ഥങ്ങളും അങ്ങനെ രൂപപ്പെട്ടവയാണ്. ആരോ ചിലര്‍ക്ക്, വളരെ അത്ഭുതകരമായ അനുഭവങ്ങള്‍ കിട്ടി. അവര്‍ അവയെ മറ്റുള്ളവരുമായി പങ്കിടാന്‍ ആഗ്രഹിച്ചു. അവയെ പുസ്തകങ്ങളായി എഴുതി, ശ്ലോകങ്ങളായി പറഞ്ഞുവച്ചു, അല്ലെങ്കില്‍ വേറെ ഏതോ രൂപത്തില്‍ ഉണ്ടാക്കി വച്ചു. അവയൊക്കെ നിങ്ങളുടെ ജീവനും, ജീവിതവും എത്രത്തോളം ഉന്നതമായിരിക്കണം എന്നു പറയാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്. അതു മറന്നിട്ട്, അടിസ്ഥാന ലക്ഷ്യത്തെത്തന്നെയും നിര്‍വീര്യമാക്കിക്കൊണ്ട് കൂടെ ജീവിക്കുന്ന മനുഷ്യരെ കത്തിച്ചു കളയുന്നുവല്ലോ, ഇത് എത്രത്തോളം മണ്ടത്തരമാണ്!

രാമനോ, കൃഷ്ണനോ, നബികളോ, യേശുവോ തങ്ങളുടെ ബുദ്ധിയെ പ്രയോജനപ്പെടുത്തി ആഴമുള്ള സത്യങ്ങളെ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കി. അവര്‍ ആനന്ദമയമായ ജീവിതം ജീവിച്ചു. അതുകൊണ്ടുതന്നെ അവര്‍ മഹത്വമാര്‍ന്ന നിലയിലെത്തി. എന്നാല്‍, നിങ്ങളോ? ഭഗവദ്ഗീത വായിച്ച ഉടന്‍ തന്നെ ജ്ഞാനം കിട്ടിയതുപോലെ അഹങ്കരിക്കുന്നു. സത്യം മനസ്സിലായി എന്ന മട്ടില്‍ പല കഥകളും പറയുന്നു. ഇത് എങ്ങനെയുണ്ടെന്നറിയാമോ?

ശങ്കരന്‍പിള്ള ഒരിക്കല്‍ ഒരു കടല്‍ക്കരയില്‍ ചെന്നു. അവിടെ മനോഹരമായ ഇളം കാറ്റു വീശിക്കൊണ്ടിരുന്നു. വേറെ ഒരിടത്തും അയാള്‍ക്ക് ആ സന്തോഷം ലഭിച്ചിരുന്നില്ല. തനിക്ക് ലഭിച്ച അനുഭവത്തെ തന്‍റെ ഭാര്യയോടു പങ്കിടാന്‍ അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ അയാളുടെ ഭാര്യ അപ്പോള്‍ ചികിത്സയ്ക്കുവേണ്ടി ഒരു ആശുപത്രിയില്‍ കിടക്കുകയായിരുന്നു. ശങ്കരന്‍പിള്ള ഒരു ശവപ്പെട്ടി വാങ്ങി. അതില്‍ കുറെ മണല്‍ നിറച്ചു, കടല്‍ക്കാറ്റും അകത്താക്കി പെട്ടി അടച്ചു സീലു വച്ചു. ഞാന്‍ ആസ്വദിച്ച തെന്നല്‍ നീയും ആസ്വദിക്കണം. അതിനുവേണ്ടി നിനക്കായി പ്രണയപൂര്‍വ്വം ഞാനിത് അയയ്ക്കുന്നു. ഈ പെട്ടിക്കകത്തു കിടന്നു പെട്ടി ഭദ്രമായി മൂടുക. കടല്‍ക്കരയില്‍ ഇരുന്ന് കാറ്റ് ആസ്വദിക്കുന്ന അനുഭവം നിനക്കും ഉണ്ടാകും" എന്ന് ഒരു കുറുപ്പ് എഴുതി ആ പെട്ടിയെ ഭാര്യയ്ക്ക് അയച്ചു കൊടുത്തു.

മഹാന്മാര്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ വിസ്മയകരമായ അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ് ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍. ആ വിശുദ്ധ ഗ്രന്ഥങ്ങളെ നിങ്ങള്‍ കാണാപാഠം പഠിച്ച് പറയുന്നതല്ല ശരിക്കുള്ള വളര്‍ച്ച!

പിന്നീട് അവരുടെ ഗതി എന്തായിരിക്കും എന്നു പറയേണ്ട ആവശ്യമുണ്ടോ?

വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ട് അതിലുള്ള അതേ അനുഭവങ്ങള്‍ നിങ്ങള്‍ക്കും ലഭിച്ചു എന്നു പറയുന്നതിനും ശങ്കരന്‍പിള്ള അയച്ച പെട്ടിക്കകത്ത് കയറിക്കിടന്നു കടല്‍ക്കാറ്റ് ആസ്വദിക്കുന്നതിനും തമ്മില്‍ വലിയ വ്യത്യാസമില്ല. അയാള്‍ക്കു് കിട്ടിയ അനുഭവം സത്യത്തില്‍ അനുഭവിക്കണമെങ്കില്‍ ആ കടല്‍ക്കരയിലേക്ക് എങ്ങനെ പോകണം എന്നാണ് നിങ്ങള്‍ അറിയാന്‍ ശ്രമിക്കേണ്ടത്.

മഹാന്മാര്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ വിസ്മയകരമായ അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ് ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍. ആ വിശുദ്ധ ഗ്രന്ഥങ്ങളെ നിങ്ങള്‍ കാണാപാഠം പഠിച്ച് പറയുന്നതല്ല ശരിക്കുള്ള വളര്‍ച്ച! അവര്‍ എന്തു പറഞ്ഞിരിക്കുന്നു എന്നത് നിങ്ങളുടെ അനുഭവം കൊണ്ടു മനസ്സിലാക്കാന്‍ ശ്രമിക്കുക! നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ തന്നെ ജീവിക്കാന്‍ തുടങ്ങുക. ശരി. സത്യം മനസ്സിലാക്കാന്‍ ആദ്യത്തെ കാലടി എവിടെയാണു വയ്ക്കേണ്ടത്? പറയാം.

ആഗ്രഹങ്ങള്‍ കാരണമാണല്ലോ പ്രശ്നങ്ങളുണ്ടാകുന്നത്?

എന്തിനെങ്കിലും വേണ്ടി ആഗ്രഹിച്ചുവെങ്കില്‍ അതു തടസ്സമില്ലാതെ ലഭിക്കുമോ എന്ന ഭയം നിങ്ങള്‍ക്കുണ്ടാകുന്നു. നിങ്ങളെക്കൊണ്ട് നേരിടാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ അതു പ്രശ്നമാണെന്ന് നിങ്ങള്‍ കരുതുന്നു. സത്യത്തില്‍ പ്രശ്നമെന്നു പറയുന്നത് പുറത്തല്ല, നിങ്ങളുടെ ഉള്ളിലാണ്!

ഭക്ഷണം ലഭിച്ചില്ലേ? ഇന്ന് ഏകാദശിയാണെന്നു വിചാരിക്കൂ, പിന്നെന്തു പ്രശ്നം? തടസ്സങ്ങളൊന്നും ഇല്ല എങ്കില്‍ ജീവിതം വിരസമായിരിക്കുമല്ലോ. രുചിയറിയാതെ, ഭക്ഷണമൊക്കെ നേരെ വയറ്റിനകത്തു കയറ്റി വിടുന്നതാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ജീവിതം ആസ്വദിച്ച് അനുഭവിക്കാതെ ഫലം മാത്രം കിട്ടണമെന്നാഗ്രഹിക്കുന്നത് എന്തു ന്യായമാണ്?

 
 
 
 
  0 Comments
 
 
Login / to join the conversation1