അതിജീവനത്തിനുമപ്പുറം
 
 

सद्गुरु

പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവിനപ്പുറമായി നിങ്ങള്‍ അനുഭവിച്ചറിയുന്നത് ഒന്നും തന്നെ ഭൗതികമായ യാഥാര്‍ത്ഥ്യമല്ല. അതു മറ്റൊരു മാനത്തിലാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ അതിനെ ദൈവം എന്നു വിളിക്കാം. ശക്തി എന്നു വിളിക്കണമെങ്കില്‍ അങ്ങനെയുമാകാം. അതാണ് ഞാന്‍ എന്നു പറയാനാണു നിങ്ങള്‍ക്കിഷ്ടമെങ്കില്‍ അപ്രകാരവും ആകാം.

ഇപ്പോള്‍ നിങ്ങളെക്കുറിച്ചോ ഈ ലോകത്തെക്കുറിച്ചോ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍ അത് പഞ്ചേന്ദ്രിയങ്ങളിലൂടെ(സംവേദന അവയവങ്ങളിലൂടെ) ലഭിച്ചവ മാത്രമാണ് ڊ- കണ്ടും കേട്ടും സ്പര്‍ശിച്ചും രുചിച്ചും മണത്തും അിറഞ്ഞവ. . ഈ അഞ്ചുസംവേദന ഉപകരണങ്ങളും ഉറങ്ങിയാല്‍ നിങ്ങള്‍ക്ക് ലോകത്തെയോ നിങ്ങളെയോ അറിയാന്‍ കഴിയില്ല.

സംവേദന അവയവങ്ങള്‍ക്കു പരിമിതിയുണ്ട് . ഭൗതികമായ കാര്യങ്ങള്‍ മാത്രം ഗ്രഹിക്കാന്‍ കഴിയത്തക്കവണ്ണമാണ് അവ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ ഗ്രഹണശക്തി ഈ അഞ്ചിന്ദ്രിയങ്ങളില്‍ മാത്രം പരിമിതപ്പെട്ടിരുന്നാല്‍ ജീവിതത്തിന്‍റെ വ്യാപ്തിയും വ്യാപാരവും ഭൗതികമായി മാത്രമായിരിക്കും. ഇന്ദ്രിയങ്ങള്‍ ഓരോ കാര്യങ്ങളെയും അറിയുന്നത് മറ്റേതെങ്കിലും കാര്യവുമായി താരതമ്യം ചെയ്തിട്ടാണ്. ഞാന്‍ ഒരുഉരുക്കുകമ്പിയില്‍ തൊട്ടാല്‍തണുപ്പു തോന്നും. എന്‍റെ ശരീരതാപനില ഒരു പ്രത്യേക തരത്തില്‍ നില്‍ക്കുന്നതുകൊണ്ടാണ് അങ്ങനെ അനുഭവപ്പെടുന്നത്. ശരീരതാപനില വളരെ കുറച്ചുവെന്നിരിക്കട്ടെ പിന്നീടു തൊട്ടുനോക്കിയാല്‍ ആ കമ്പി ചൂടുള്ളതായി അനുഭവപ്പെടും.

യഥാര്‍ത്ഥത്തിലുള്ളതിന്‍റെ മാറ്റിമറിച്ച ഒരു പ്രതിരൂപമാണ് ഇന്ദ്രിയ ഗ്രഹണത്തിലൂടെ നിങ്ങള്‍ക്കു ലഭിക്കുന്നത്. കാരണം സംവേദന അവയവങ്ങള്‍ മറ്റേതെങ്കിലുമായി അതിനെ താരതമ്യം ചെയ്തിട്ടാണ് അനുഭവിക്കുന്നത്.

യഥാര്‍ത്ഥത്തിലുള്ളതിന്‍റെ മാറ്റിമറിച്ച ഒരു പ്രതിരൂപമാണ് ഇന്ദ്രിയ ഗ്രഹണത്തിലൂടെ നിങ്ങള്‍ക്കു ലഭിക്കുന്നത്. കാരണം സംവേദന അവയവങ്ങള്‍ മറ്റേതെങ്കിലുമായി അതിനെ താരതമ്യം ചെയ്തിട്ടാണ് അനുഭവിക്കുന്നത്. അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും എന്താണോ ഗ്രഹിക്കുന്നത്, അത്രയും മതി ജീവിക്കുവാന്‍. എന്നാല്‍ ജീവിക്കുന്നതിനപ്പുറം മറ്റെന്തെങ്കിലും നിങ്ങള്‍ അന്വേഷിക്കുന്നുവെങ്കില്‍ അപ്പോള്‍ പഞ്ചേന്ദ്രിയഅനുഭവങ്ങള്‍ മാത്രം പോര. എല്ലാ യോഗാഭ്യാസങ്ങളും മൗലികമായി ലക്ഷ്യമാക്കുന്നത് അഞ്ച്ഇന്ദ്രിയങ്ങള്‍ക്കുമപ്പുറത്തുള്ള അനുഭവം നല്‍കുന്നതിനാണ്. ഇന്ദ്രിയഗ്രഹണങ്ങള്‍ക്കുമപ്പുറത്ത് നിങ്ങള്‍ എന്തനുഭവിച്ചാലും അത് ഇന്ദ്രിയഗ്രഹണങ്ങള്‍ പോലെ ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ ആയിരിക്കില്ല. അത് മറ്റൊരു മാനത്തിലായിരിക്കും. ആ മാനത്തെ വേണമെങ്കില്‍ ദൈവമെന്നോ ശക്തിയെന്നോ ഒക്കെ വിളിക്കാം. അത്ഞാന്‍ എന്ന് അഭിമാനിക്കുകയും ചെയ്യാം.
ജീവിതത്തെ ആഴത്തില്‍ അറിയണമെന്നു നിങ്ങള്‍ക്കു ശരിക്കും താല്പര്യമുണ്ടെങ്കില്‍ ഗ്രഹണശേഷി വര്‍ധിപ്പിക്കുന്നത് എങ്ങനെയെന്നു നിങ്ങള്‍ മനസ്സിലാക്കണം. ഈ നിമിഷം നിങ്ങള്‍ ഉറങ്ങിപ്പോയാല്‍ പെട്ടെന്ന് നിങ്ങള്‍ക്കു ചുറ്റുമുള്ള മനുഷ്യര്‍ അപ്രത്യക്ഷരാകും. അപ്പോഴും നിങ്ങള്‍ ജീവനോടെ ഉണ്ടാകും. നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരും ഉണ്ടായിരിക്കും. അവരെല്ലാം ജീവനോടെ തന്നെ ഇരിക്കും. പക്ഷേ നിങ്ങളുടെ അനുഭവത്തില്‍ എല്ലാം ആവിയായിപ്പോയിരിക്കുന്നു. കാരണം ഈ അഞ്ച് ഇന്ദ്രിയങ്ങളും പ്രവര്‍ത്തനരഹിതമായതാണ്.

നിങ്ങള്‍ അനുഭവിക്കുന്ന എല്ലാം നിങ്ങള്‍ക്കുള്ളില്‍ മാത്രം സംഭവിക്കുന്നതാണ്. നിങ്ങളുടെ അനുഭവങ്ങളുടെ ഇരിപ്പിടംപോലും നിങ്ങളുടെ ഉള്ളിലാണ്. പക്ഷേ മനുഷ്യന്‍റെ അവസ്ഥ ഇതാണ്-അനുഭവങ്ങളെല്ലാം പുറത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. പുറത്തുള്ളതെല്ലാം നിങ്ങള്‍ക്കു കാണാം. അകത്തുള്ളതൊന്നും കാണാന്‍ സാധ്യവുമല്ല. പലതരം പ്രവര്‍ത്തനങ്ങളും ഉള്ളില്‍ നടക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കതൊന്നും അറിയാനാകുന്നില്ല. ധാരാളം രക്തം ശരീരത്തിലൂടെ ഒഴുകുന്നു. അത് അനുഭവിക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍ നിങ്ങളുടെ പുറത്ത് ഒരു ഉറുമ്പ് ഇഴഞ്ഞാല്‍ അതു നിങ്ങള്‍ അറിയും. ഇന്ദ്രിയങ്ങളെല്ലാം പുറത്തേക്കു കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാല്‍ എല്ലാ അനുഭവങ്ങളും ഉള്ളിലാണ്. ഇതാണ് അകവും പുറവും തമ്മില്‍ പരസ്പരബന്ധമില്ലാതാകാന്‍ കാരണം.

എല്ലാ യോഗമുറകളും അടിസ്ഥാനപരമായി പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ഒരനുഭവം നിങ്ങള്‍ക്കു നല്‍കാനുദ്ദേശിച്ചുള്ളതാണ്.

 
 
 
 
  0 Comments
 
 
Login / to join the conversation1