അസൂയ എന്തു കൊണ്ട് ? എങ്ങിനെയതിനെ നേരിടാം ?

നിങ്ങള്‍ക്കു മോഹമുള്ളൊരു വസ്തു, ഇനിയൊരാളുടെ കയ്യില്‍ കാണുമ്പോള്‍ നിങ്ങള്‍ക്കയാളോടു തോന്നുന്ന ഈര്‍ഷ്യ അല്ലെങ്കില്‍ അസഹിഷ്ണുതയാണ് അസൂയ. അവനവന്‍റെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകര്‍ഷ്താബോധം, അതാണ് അസൂയയ്ക്കു വഴിയൊരുക്കുന്നത്. അസൂയയെ എങ്ങിനെ നേരിടാം?
 
 

सद्गुरु

അവനവന്‍റെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകര്‍ഷ്താബോധം, അതാണ് അസൂയയ്ക്കു വഴിയൊരുക്കുന്നത്. അസൂയയെ എങ്ങിനെ നേരിടാം?

അസൂയ എന്നാലെന്താണെന്ന് നമുക്കൊന്നു ചിന്തിച്ചു നോക്കാം. നിങ്ങള്‍ക്കു മോഹമുള്ളൊരു വസ്തു, ഇനിയൊരാളുടെ കയ്യില്‍ കാണുമ്പോള്‍ നിങ്ങല്‍ക്കയാളോടു തോന്നുന്ന ഈര്‍ഷ്യ, അല്ലെങ്കില്‍ അസഹിഷ്ണുതയാണ് അസൂയ. നിങ്ങള്‍ക്കുളളതില്‍ കൂടുതലായി എന്തെങ്കിലും ഈയൊരാളുടെ കൈയ്യില്‍ കാണുമ്പോഴും നിങ്ങള്‍ക്കസൂയ തോന്നാം. അസൂയയുടെ ഉറവിടം അപര്യാപ്തതയാണ്. `എനിക്കെന്തൊക്കെയൊ ഇല്ലായെന്ന തോന്നല്‍; ഉണ്ടെങ്കില്‍തന്നേയും മതിയാവോളമില്ലെന്ന തോന്നല്‍. അതുകൊണ്ടാണ് അതേ വസ്തു മറ്റൊരാളുടെ കൈവശം കാണുമ്പോള്‍ നിങ്ങള്‍ക്കസഹിഷ്ണുത തോന്നുന്നത്.

സഹതാപം, ദയ എന്ന വികാരങ്ങള്‍ നമ്മള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് അതിന്‍റെ വിപരീതമായ അസൂയയും ഈര്‍ഷ്യയുമൊക്കെ മനസ്സില്‍ ഉളവാകുന്നത്.

അവനവന്‍റെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകര്‍ഷതാബോധം, അതാണ് അസൂയയ്ക്കു വഴിയൊരുക്കുന്നത്. നിങ്ങള്‍ക്കെല്ലാ സുഖസൌകര്യങ്ങളുമുണ്ടെങ്കില്‍ നിങ്ങള്‍ക്കവരോട് ഒരസൂയയും തോന്നുകയില്ല. ഇനിയൊരാളെ നമ്മളേക്കാള്‍ മെച്ചപ്പെട്ട ഒരവസ്ഥയില്‍ കാണുമ്പോഴാണ് നമ്മുടെ മനസ്സില്‍ അസൂയ നാമ്പെടുക്കുന്നത്. അങ്ങനെയൊരാള്‍ നമ്മുടെ കണ്‍വെട്ടത്തില്ലെങ്കില്‍ നമ്മുടെ മനസ്സില്‍ അസൂയയുണ്ടാവാനുമിടയില്ല.
നമ്മള്‍ എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടതു നന്മയെയാണ്. ലോകം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിന്‍റെ കാരണവും അതു തന്നെയാണ്. കൊള്ളരുതായ്മകളെ ഒരുകാലത്തും പ്രോത്സാഹിപ്പിക്കുവാന്‍ ഇടകൊടുക്കരുത്. നല്ലമനുഷ്യരെ വാര്‍ത്തെടുക്കുന്നതിലാണ് സമൂഹം എക്കാലത്തും ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.
ചിലര്‍ ശുദ്ധരും സാത്വികരുമാണെന്ന് സ്വയം ഭാവിക്കും. എന്നാലങ്ങിനെ വിശ്വസിക്കുന്നവരോടൊപ്പം കഴിച്ചുകൂട്ടുന്നതുതന്നെ ബദ്ധിമുട്ടുള്ള കാര്യമാണ്. നല്ലവരായിരിക്കും, പക്ഷെ അവരുടെ പെരുമാറ്റം നമുക്കസഹനീയമായി അനുഭവപ്പെടും. ഇങ്ങനെയുള്ള നന്മയില്‍നിന്നാണ് സഹതാപം, ദയ തുടങ്ങിയ ഭാവങ്ങള്‍ മുളപൊട്ടുന്നത്. സമൂഹത്തിനു വേണ്ടത് സഹതാപവും കനിവുമൊന്നുമല്ല, അവര്‍ക്കാവശ്യം സ്നേഹവും മാന്യമായ സമീപനവുമാണ്. അതു രണ്ടും നല്‍കാനായാല്‍ത്തന്നെ വലിയ കാര്യമായി.

ഒരു മണിക്കൂറോളം നിങ്ങളെന്‍റെ അരികിലിരുന്നു സംസാരിച്ചു, അനുഭാവപൂര്‍വ്വം ഞാനതുമുഴുവന്‍കേള്‍ക്കുകയും ചെയ്തുവെന്നതുകൊണ്ടുമാത്രം നിങ്ങള്‍ തൃപ്തനാകുമോ? ഒരാള്‍ നന്നേ ദരിദ്രനാകാം, തീരെ നിസ്സഹായനാകാം, മിണ്ടാതിരുന്ന് അയാള്‍ പറയുന്നതു കേട്ടതുകൊണ്ടു മാത്രം അയാളുടെ പ്രശ്നം തീരുമൊ? വിശന്നു കൈനീട്ടുന്നവന് എന്തെങ്കിലും ഭക്ഷണം കൊടുക്കണം. അപ്പോഴേ അയാളുടെ വയറു നിറയൂ. വയറു നിറയുന്നതിനോടൊപ്പം തന്നെ അയാളുടെ മനസ്സും നിറയും, അയാള്‍ക്കു കൂടുതലായൊന്നും വേണ്ടി വരില്ല.

സഹതാപം, ദയ എന്ന വികാരങ്ങള്‍ നമ്മള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് അതിന്‍റെ വിപരീതമായ അസൂയയും ഈര്‍ഷ്യയുമൊക്കെ മനസ്സില്‍ ഉളവാകുന്നത്. മനസ്സില്‍ അസൂയ തോന്നുന്നത് വലിയൊരു കുറ്റമായി ഞാന്‍ കാണുന്നില്ല. എന്നാല്‍ അതൊട്ടും സുഖകരമല്ലാത്തൊരു വികാരമാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. അവനവന്‍റെ മനസ്സില്‍ അസ്വസ്ഥതയുടെ വിത്തുപാകുന്നവനെ വിവരംകെട്ടവനെന്നല്ലാതെ മറ്റെന്തു പറയാനാണ്.

എന്നാല്‍ ഒരു കുഞ്ഞു പിറന്ന നാള്‍ മുതല്‍ അവന്‍റെ കാതില്‍ നമ്മളോതുന്നത് നല്ലവനായിരിക്കണം എന്നാണ്.

വിവേകം – ഈ ലോകത്ത് സമാധാനമായി ജീവിക്കാനേറ്റവും ആവശ്യം അതാണ്. നമുക്ക് നല്ല മനുഷ്യരെയല്ലയാവശ്യം, വിവരവും വിവേകവുമുള്ളവരെയാണ്. എന്നാല്‍ ഒരു കുഞ്ഞു പിറന്ന നാള്‍ മുതല്‍ അവന്‍റെ കാതില്‍ നമ്മളോതുന്നത് നല്ലവനായിരിക്കണം എന്നാണ്. അവനെ ബുദ്ധിയും വിവേകവുമുള്ള ഒരു വ്യക്തിയായി എങ്ങിനെ വളര്‍ത്താമെന്ന് നാം കാര്യമായി ആലോചിക്കാറില്ല. നല്ലവനാകണം എന്നു പറയുന്നതിനു വേറൊരര്‍ത്ഥമുണ്ട്. അതായത്, മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഉത്തമമായിട്ടല്ല, അതുകൊണ്ട് കോട്ടം തീര്‍ത്തു നല്ലതാക്കിയെടുക്കേണ്ട ചുമതല നമ്മുടേതും കൂടിയാണ്, എന്നത്. സൃഷ്ടികര്‍ത്താവിനൊരു കൈപ്പിഴ പറ്റിയിട്ടുണ്ടെങ്കില്‍ത്തന്നെ അത് നന്നാക്കിയെടുക്കാന്‍ നമ്മള്‍ക്കു സാധിക്കുമോയെന്നു ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് സാധിക്കും, സാധിച്ചെടുക്കണം. കാരണം ഒരേ സ്രഷ്ടാവ് സൃഷ്ടിച്ചതാണല്ലോ നമ്മളെയെല്ലാവരേയും. അതുകൊണ്ട് ഒരാളിലുള്ള കോട്ടം നമ്മളിലോരോരുത്തരിലും ബാധകമായിരിക്കില്ലെ. അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നമുക്കുണ്ടാവേണ്ടതല്ലേ?

ജീവിതത്തെ മുന്നിലോട്ടു നയിക്കുന്നത്, അടിസ്ഥാനപരമായ ഒരുപിടി പ്രകൃതി നിയമങ്ങളാണ്. അവയെ അറിഞ്ഞും അനുസരിച്ചും സ്വന്തം ജീവിതം നയിക്കുക, അതുമാത്രമാണ് സുഖമായും സന്തോഷമായും കഴിയാനുള്ള അടിസ്ഥാനപരമായ മാര്‍ഗം. പ്രകൃതി ഉദാരമായി നമുക്കു നല്‍കിയിട്ടുള്ള വരദാനങ്ങളെ നമുക്ക് വിവേകപൂര്‍വം പ്രയോജനപ്പെടുത്താം. എവിടെയെങ്കിലും എന്തെങ്കിലും പാളിച്ച കണ്ടാലുറപ്പിക്കാം, നമ്മള്‍ചെയ്യുന്നത് ശരിയായ രീതിയിലല്ല എന്ന്. ഇത്രയും മനസ്സിലാക്കാന്‍ തയ്യാറായാല്‍തന്നെ പാകപ്പിഴകള്‍ കുറേയേറെ നമുക്കൊഴിവാക്കാം.. നമുക്കറിവും ധാര്‍മികവിശ്വാസങ്ങളുമൊക്കെ വേണ്ടുവോളമുണ്ടാകാം.. എന്നാലും ചെയ്യുന്നത് ചെയ്യേണ്ട വിധത്തിലായില്ലെങ്കില്‍ ഫലവും തൃപ്തികരമാവുകയില്ല.. ജീവിതം സുഗമമാക്കാന്‍ ഈയൊരു കാര്യം മാത്രം ഓര്‍മിച്ചാല്‍മതി..

 
 
  0 Comments
 
 
Login / to join the conversation1