सद्गुरु

മോചനം മാത്രം ലക്ഷ്യമാക്കി കാത്തിരിക്കുന്ന പ്രജ്ഞയുള്ള ഒരു വിഭാഗം ആത്മാക്കളുണ്ട്. അവയെ ഞാന്‍ 'സ്വര്‍ഗവാസികള്‍' എന്ന് വിളിക്കുന്നു. അവ യക്ഷനോ, ഗന്ധര്‍വനോ, ദേവനോ ഒന്നുമായിത്തീരുന്നില്ല. ഒന്നിലും പെടാതെ മോചനം മാത്രം നോക്കി കഴിയുന്നവര്‍.

അന്വേഷി: സദ്ഗുരോ ഞങ്ങള്‍ കേള്‍ക്കുന്ന ഈ പേയ്പിശാചുക്കളുടെ കഥകളില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

സദ്ഗുരു: നിങ്ങള്‍ ഉദ്ദേശിക്കുന്ന പേയ് – പിശാചുക്കള്‍ അകാലത്ത്, അസാധാരണ മരണം സംഭവിച്ചവരാണ്. നിങ്ങള്‍ ഏതെങ്കിലും അപകടത്തില്‍ മരിച്ചാലും, ആരാലെങ്കിലും കൊല ചെയ്യപ്പെട്ടാലും അമിത മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങള്‍ മൂലമുണ്ടാവുന്ന രോഗങ്ങളാല്‍ മരണപ്പെട്ടാലും, നിങ്ങളുടെ പ്രാരബ്ധ കര്‍മ്മങ്ങള്‍ ചെയ്തുതീരാതെ അവശേഷിക്കും. ആത്മഹത്യ ചെയ്താലും ഇതു തന്നെ സംഭവിക്കും. ഇങ്ങിനെയുള്ള ആത്മാക്കള്‍ ശക്തമായ രീതിയില്‍ അവരവരുടെ പ്രവണതകള്‍ കാണിക്കും. അവ പ്രവര്‍ത്തിക്കുന്നത് പ്രത്യേക രീതിയിലായതിനാല്‍ നിങ്ങള്‍ക്ക് അവയെ എളുപ്പത്തില്‍ കാണുവാന്‍ സാധിക്കും. ഒന്നും ചെയ്യാനില്ലെങ്കില്‍പ്പോലും അവ പ്രത്യക്ഷത്തില്‍ വരും.

നിങ്ങള്‍ അവയെ കാണുവാന്‍ ഇടവന്നാല്‍ നിങ്ങളുടെ പരിമിതികള്‍ കാരണം നിങ്ങള്‍ പരിഭ്രാന്തരാകും

നിങ്ങള്‍ അവയെ കാണുവാന്‍ ഇടവന്നാല്‍ നിങ്ങളുടെ പരിമിതികള്‍ കാരണം നിങ്ങള്‍ പരിഭ്രാന്തരാകും. അത് നിങ്ങളുടെ ഒരു മാനസികാവസ്ഥയാണ്, അവയ്ക്ക് അതില്‍ പങ്കൊന്നുമില്ല. തലയില്ലാതെ ഒരാളെ കണ്ടുവെന്നാല്‍ എന്താണ് പ്രശ്നം? ഏതായാലും കൂടുതല്‍പേരും തലയില്ലാത്താവരാണ്, അഥവാ തലയുണ്ടെങ്കില്‍ തന്നെ അതിനൊട്ട് വിലയുമില്ല (ചിരിക്കുന്നു). തലയില്ലാത്ത ആളെ കണ്ടെന്നു വിചാരിച്ച് മാനസിക വിഭ്രാന്ത്രിയുണ്ടാവേണ്ട കാര്യമില്ല.

അന്വേഷി: സദ്ഗുരോ, നമ്മള്‍ ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രേതാത്മാക്കളില്‍, മാലാഖയുടെ സ്ഥാനം എവിടെയാണ്? അവയും പ്രേതാത്മാക്കളാണോ? അതോ അവയുടെ സ്ഥാനം അതിനു മുകളിലാണോ? മോചനത്തിനടുത്തേക്ക് അവ വികാസം പ്രാപിച്ചിട്ടുണ്ടോ?

സദ്ഗുരു: മാലാഖ എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക. ആ വാക്കുതന്നെ മാനസിക വിഭ്രാന്തി സൃഷ്ടിക്കാന്‍ പോന്നതാണ്, ശരിയല്ലേ?

അന്വേഷി: ശരിയാണ്. എന്നാല്‍ മാലാഖ എന്ന പേര് ഒരു കൂട്ടം മനുഷ്യര്‍ ഈ ആത്മാക്കളെ വിളിക്കാന്‍ വേണ്ടി തിരഞ്ഞെടുത്തതാണോ?

സദ്ഗുരു: നമ്മുടെ സംസ്കൃതിയില്‍ പലതരം മാലാഖമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെ യക്ഷന്മാര്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍ എന്നെല്ലാം പേരിട്ടു വിളിക്കുന്നു. വികാസ പരിണാമത്തിന്‍റെ വിവിധ ദിശയിലുള്ള അവര്‍ ഓരോ തരത്തില്‍ അവധിക്കാലം ചിലവഴിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ചിലര്‍ ഒന്നാം ക്ലാസില്‍, ചിലര്‍ രണ്ടാം ക്ലാസില്‍, വേറെ ചിലര്‍ മറ്റൊരു ക്ലാസ്സില്‍, ചിലര്‍ നരകത്തിലും, എന്നാല്‍ ഈ അവധിയിലൊന്നും പ്രവേശിക്കാതെ മോചനം മാത്രം ലക്ഷ്യമാക്കി കാത്തിരിക്കുന്ന പ്രജ്ഞയുള്ള ഒരു വിഭാഗം ആത്മാക്കളുണ്ട്. അവയെ ഞാന്‍ 'സ്വര്‍ഗവാസികള്‍' എന്ന് വിളിക്കുന്നു. അവ യക്ഷനോ, ഗന്ധര്‍വനോ, ദേവനോ ഒന്നുമായിത്തീരുന്നില്ല. ഒന്നിലും പെടാതെ മോചനം മാത്രം നോക്കി കഴിയുന്നവര്‍. നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോ?

നമ്മുടെ സംസ്കൃതിയില്‍ പലതരം മാലാഖമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെ യക്ഷന്മാര്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍ എന്നെല്ലാം പേരിട്ടു വിളിക്കുന്നു

അന്വേഷി: ആ സ്ഥാനം മറ്റുള്ളവയേക്കാള്‍ നല്ലതാണോ ?

നമ്മുടെ സംസ്കൃതിയില്‍ പലതരം മാലാഖമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെ യക്ഷന്മാര്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍ എന്നെല്ലാം പേരിട്ടു വിളിക്കുന്നു.

സദ്ഗുരു: അതെ, പലതരത്തിലും. എന്തുകൊണ്ടെന്നാല്‍ അവര്‍ ലക്ഷ്യമാക്കുന്നത് മോചനം മാത്രമാണ്. മറ്റുള്ളവരെല്ലാം അവധിക്കാലം ആഘോഷിക്കുന്നു. സന്തുഷ്ടിയും ആനന്ദവും നിലനില്‍ക്കുന്ന ഒരുതരം സ്വര്‍ഗം അവര്‍ ആസ്വദിക്കുകയാണ്. ഒരു ആര്‍ഭാട ജീവിതം. നമുക്കറിവുള്ള തരത്തിലുള്ള ആര്‍ഭാടമല്ല അവയുടേത്, എന്നാല്‍ അവധിക്കാലം ആഘോഷിച്ചു തീരുമ്പോള്‍, വീണ്ടും ഭൗതികശരീരം സ്വീകരിക്കും. ഒരുത്തരും യക്ഷനോ, ഗന്ധര്‍വനോ, ദേവനോ ആയി സ്ഥിരം മാറുന്നില്ല.

ആ ശീതാവസ്ഥ കുറച്ചുനാള്‍ ആസ്വദിക്കുന്നു. അതിനുശേഷം വീണ്ടും ഭൗതിക ശരീരം എടുക്കുന്നു. ഇതൊന്നും ഭാരതത്തില്‍ പുതുമയുള്ള കാര്യമല്ല. പൗരാണികകാലം തൊട്ടേ ഇതെല്ലാം ഇവിടെ പറഞ്ഞിരുന്ന കാര്യങ്ങളാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ വായിച്ചറിഞ്ഞതല്ല, നേരില്‍ കാണുന്നതാണ്. ഇതെല്ലാം സത്യം തന്നെയാണ്.

അന്വേഷി: ഇതെല്ലാം ഭാരതീയ സംസ്കൃതിയിലെ അറിവുകളാണ് എന്നു തോന്നുന്നു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ക്ക് അതിനെക്കുറിച്ച് അറിയാം, മറ്റുള്ളവര്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യരില്‍ ഭൂരിഭാഗവും വളര്‍ന്നുവന്നത് ഇത്തരത്തില്‍ വിലയേറിയ ഒരു സംസ്ക്കാരത്തിലൂടെയല്ല.

സദ്ഗുരു: അവരും മാലാഖമാരിലും രക്തരക്ഷസ്സുകളിലും വിശ്വസിക്കുന്നു. അമേരിക്കയില്‍ ധ്യാനം ശീലിക്കുന്ന പലരും മാലാഖമാര്‍ അവരുടെ അടുത്ത് വരുന്നതായി ആരംഭകാലത്ത് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നോടൊപ്പം കുറച്ചു നാള്‍ ചിലവഴിച്ചശേഷം അത്തരം കെട്ടുകഥകളുമായി എന്‍റടുത്തു വരുവാന്‍ ആരും ധൈര്യപ്പെടാറില്ല. അതെല്ലാം മനസ്സിന്‍റെ വിഭ്രാന്തികളാണ്. അതുകൊണ്ടുതന്നെയാണ് ഞാന്‍ മുന്‍പ് ഇത്തരം കാര്യങ്ങള്‍ പറയാത്തത്. ഞാനത് പറഞ്ഞാല്‍ ആശ്രമത്തിലെ ഏറ്റവും വിഡ്ഢികളായവരായിരിക്കും ആദ്യം ഗന്ധര്‍വന്മാരെ കാണുന്നത്. ബുദ്ധിയുള്ളവര്‍ അവയെ കാണുകയില്ല. മന്ദബുദ്ധികള്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് എല്ലായിടത്തും ഗന്ധര്‍വന്മാരെ കാണും. മാലാഖമാര്‍ തങ്ങളുടെ തുണയ്ക്കെത്തിയെന്നുവരെ അവര്‍ പറഞ്ഞു ഫലിപ്പിക്കുന്നു.

അന്യഗ്രഹ ജീവികളെ കണ്ടെന്നു പറയുന്നവരും കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവരും എല്ലാം അവകാശപ്പെടുന്നത് അദൃശ്യ ശക്തികള്‍ അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നു എന്നാണ്. ഞാന്‍ പറഞ്ഞ വിവരങ്ങള്‍ വെച്ച് എന്ത് വിഡ്ഢിത്തവും കാണിക്കാന്‍ ആളുകള്‍ക്ക് സാധിക്കും. അതിനാലാണ് ഇതിനെക്കുറിച്ച് മുന്‍പ് സംസാരിക്കാത്തത്.