"അപ്പോള്‍ ഇനി യോഗ"

എന്താണ് യോഗ? എന്തിനാണ് യോഗ? പതഞ്‌ജലി എഴുതിയ യോഗസൂത്രങ്ങളില്‍ ആദ്യസൂത്രം ഒരു പകുതി വാക്യമാണ്‌ – "അപ്പോള്‍ ഇനി യോഗ.” എന്താണതിന്റെയര്‍ത്ഥം?
 
 

सद्गुरु

എന്താണ് യോഗ? എന്തിനാണ് യോഗ? പതഞ്‌ജലി എഴുതിയ യോഗസൂത്രങ്ങളില്‍ ആദ്യസൂത്രം ഒരു പകുതി വാക്യമാണ്‌ – "അപ്പോള്‍ ഇനി യോഗ.” എന്താണതിന്റെയര്‍ത്ഥം?

സദ്ഗുരു : ജീവിതത്തില്‍ സന്തോഷവും, സമാധാനവും തേടി നിങ്ങള്‍ പലതും പരീക്ഷിച്ചു കാണണം – പണം, സമ്പത്ത്‌, വിനോദം, ഇതല്ലാതെ ഇനിയും പലതും. ജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താല്‍ പല വഴികളിലുംകൂടി സഞ്ചരിച്ചു കാണും, പല മനുഷ്യരെയും കാണാന്‍ ശ്രമിച്ചിരിക്കാം. ആദ്യക്ഷണങ്ങളില്‍ ഇതെല്ലാം ഉപയോഗപ്രദമായിരുന്നു എന്ന് തോന്നിയിരുന്നിരിക്കാം. പക്ഷെ അതെല്ലാം തന്നെ നൈമിഷികം മാത്രമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അധികസമയം എടുക്കേണ്ടി വന്നുകാണില്ല. എല്ലാം പഴയതുപോലെ പ്രശ്‌നങ്ങള്‍ നിറഞ്ഞതും, സംഘര്‍ഷാത്മകവുമായി. ഈ ഒരവസരത്തിലാണ്‌ ഈ പകുതിവാക്യം അര്‍ത്ഥവത്താകുന്നത്, എല്ലാ ശ്രമങ്ങളും വിഫലമായി, “അപ്പോള്‍ ഇനി യോഗയിലേക്ക്”.

എല്ലാ ശ്രമങ്ങളും വിഫലമായി, “അപ്പോള്‍ ഇനി യോഗയിലേക്ക്”.

ഒരു ജോലി കിട്ടിയാല്‍ ജീവിതത്തില്‍ എല്ലാമായി എന്നു കരുതിയിരുന്ന സമയമുണ്ടായിരുന്നു, പിന്നീടു് വിവാഹിതനായാല്‍ ജീവിതം മനോഹരമായിത്തീരും എന്നു കരുതി. കുഞ്ഞുങ്ങളായി, കുടുംബമായി, വീടായി, വാഹനമായി. ഓരോന്നും കൈയ്ക്കുള്ളിലാകുമ്പോള്‍ സംതൃപ്തിയും സന്തോഷവും കൊണ്ട് മനസ്സ് നിറഞ്ഞു തുളുമ്പും. നിങ്ങള്‍ക്കു ലഭ്യമായതെല്ലാം പക്ഷെ, ഒരു നിശ്ചിതകാലത്തേക്കു മാത്രം തൃപ്തി നല്‍കി. അതു കഴിഞ്ഞാല്‍ വീണ്ടും അതൃപ്തി, ജീവിതത്തില്‍ എന്തോ ഒരു കുറവ്. ഈ വക നൈമിഷികമായ സുഖഭോഗങ്ങളെല്ലാം ജീവിതത്തില്‍ വേണം, എന്നാല്‍ ഇവയൊന്നും ആത്യന്തികമായി ഉപയോഗപ്രദമാകുകയില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍, ആ ഒരു തലത്തില്‍ നിങ്ങളെത്തിയിട്ടുണ്ടെങ്കില്‍, അപ്പോഴാണ്‌, “ഇനി യോഗ” എന്നതിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങുന്നത്.

പ്രായോഗികമായി ചിന്തിച്ചാല്‍, ഇതിനര്‍ത്ഥം അവനവന്‍, അവനവന്റെ ഉള്ളില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന വസ്തുത നിങ്ങള്‍ തിരിച്ചറിയുകയെന്നതാണ്‌. ജീവിതം സുന്ദരമാകണമെങ്കില്‍, നിങ്ങള്‍ നിങ്ങളില്‍ത്തന്നെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു, വേറെ ഒരു വഴിയുമില്ല. ഔദ്യോഗിക രംഗത്തു പ്രവര്‍ത്തിക്കുകകയാണെങ്കില്‍, സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടേക്കാം. കുടുംബത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, തൊട്ടടുത്തുള്ള കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കാം, സാമൂഹിക പരിതസ്ഥിതികള്‍ മെച്ചപ്പെട്ടേക്കാം, പക്ഷേ ജീവിതം മെച്ചപ്പെടുകയില്ല. ജീവിതം അഭൂതകരമായി അനുഭവപ്പെടണമെങ്കില്‍, അവനവന്റെ ഉള്ളിലേക്കാണ്, ‘ഞാന്‍' എന്നു നിങ്ങള്‍ വിശ്വസിക്കുന്ന ആ പ്രതിഫലനത്തിലേക്കാണ് ശ്രദ്ധ ചെലുത്തേണ്ടത്. അതുകൊണ്ടാണ്, “അപ്പോള്‍ ഇനി യോഗ.”

ജീവിതം അഭൂതകരമായി അനുഭവപ്പെടണമെങ്കില്‍, അവനവന്റെ ഉള്ളിലേക്കാണ്, ‘ഞാന്‍' എന്നു നിങ്ങള്‍ വിശ്വസിക്കുന്ന ആ പ്രതിഫലനത്തിലേക്കാണ് ശ്രദ്ധ ചെലുത്തേണ്ടത്. അതുകൊണ്ടാണ്, “അപ്പോള്‍ ഇനി യോഗ.”

അതുകൊണ്ട്‌ ആദ്യമായി മനസ്സിലാക്കേണ്ടത്‌, നിങ്ങളുടെ കുടുംബമോ, നിങ്ങളുടെ ജോലിസ്ഥലമോ അല്ല ഇവിടെ പ്രസക്തം. ആ ഒരവസരത്തില്‍ ആവക കാര്യങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടി തന്നിരുന്നതായിരുന്നിരിക്കാം; തര്‍ക്കമില്ല. അല്ലെങ്കില്‍ അതിനു പുറകേ പോകില്ലായിരുന്നല്ലോ? പക്ഷെ, കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അതേ സൌകര്യങ്ങള്‍ നിങ്ങളുടെ തന്നെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായി മാറി. നിങ്ങളുടെ സന്തോഷത്തിനും ദുരിതത്തിനും, സൌഖ്യത്തിനും രോഗത്തിനും എല്ലാറ്റിനും കാരണഭുതന്‍ നിങ്ങള്‍തന്നെയാണ് എന്നിക്കാലത്തിനുള്ളില്‍ മനസ്സിലായിരിക്കണം. അതായത്, ജീവിതത്തില്‍ ഒന്നും തന്നെ പ്രാവര്‍ത്തികമായില്ലെന്ന്‍ നിങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു, അതിനുള്ള കാരണമെന്താണെന്ന്‍ ഒരു തുമ്പും നിങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ല, അറിവില്ലായ്‌മയുടെ വേദന നിങ്ങളെ കീറിമുറിക്കുന്നുമുണ്ട് – ഈ ഒരവസ്ഥയില്‍ എത്തുമ്പോഴാണ്‌, “അപ്പോള്‍ ഇനി യോഗ”.

ആദ്യത്തെ സൂത്രം “അപ്പോള്‍ ഇനി യോഗ” എന്നായതിനര്‍ത്ഥം, എല്ലാ പടവുകളു പയറ്റിത്തെളിഞ്ഞു, ജീവിതം കൈവിട്ടുപോകുന്നു, ആകെ ഒരുതരം അമ്പരപ്പ് - മനുഷ്യന്‍ ഈ അവസ്ഥയിലെത്തിച്ചേരുമ്പോള്‍, ശരിയായ ജീവിതത്തെ അറിയാനൊരു വഴിയുണ്ട്‌, അതിനുവേണ്ടിയുള്ള പ്രയാണം തുടങ്ങും. അങ്ങിനെ അല്ല എന്നുണ്ടെങ്കില്‍ ഇപ്പോഴും യോഗയ്ക്ക്‌ സമയമായിട്ടില്ല. അതിലേക്കെത്തുന്നതിനുമുമ്പ്‌ നമുക്കവനവനോടും, സമൂഹത്തോടും, ലോകത്തോടുതന്നെ കുറെയേറെ പോരാടേണ്ടിവരും.

 
 
  0 Comments
 
 
Login / to join the conversation1