सद्गुरु

ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കപ്പെടാന്‍ നിശ്ചയിച്ചതിനു കാരണമെന്തെങ്കിലും ഉണ്ടോ? ഇങ്ങനെയൊരു യോഗാദിനത്തിന്‍റെ ആവശ്യമെന്താണ്‌? ഈ വക പൊതുവായുള്ള സംശയങ്ങള്‍ക്കുത്തരം.

ജൂണ്‍ 21 അന്താരാഷ്‌ ട്ര യോഗാദിനമായി ആചരിക്കപ്പെടാന്‍ നിശ്ചയിച്ചതിനു കാരണമെന്തെങ്കിലും ഉണ്ടോ?

ജൂണ്‍ 21 - യോഗയുടെ വീക്ഷണഗതിയില്‍ ഉത്തരായനം ആരഭിക്കുകയാണ്, സൂര്യന്‍റെ ബ്രഹ്മാന്ധചലനത്തില്‍ വടക്കുനിന്നു തെക്കുദിക്കിലേയ്ക്കുള്ള പ്രയാണം ആരംഭിക്കുകയും, അതുവഴി ഭൂമിയുമായുള്ള ബന്ധത്തിന്‌ പ്രത്യേകതരം രൂപാന്തരം സംഭവിയ്ക്കുന്നുവെന്നതുമുള്ള കാരണത്താലാണ് ഈ ദിനം യോഗാദിനമായി പ്രഖ്യാപിക്കുന്നതിലേക്ക് ശുപാര്‍ശ ചെയ്തത്.

ഉത്തരായന കാലത്ത്‌ ആദിയോഗി സ്വന്തം നയനങ്ങള്‍ തെക്കു ഭാഗത്തേയ്ക്ക്‌ ചലിപ്പിച്ചുകൊണ്ട്‌ സപ്‌തര്‍ഷികള്‍, അഥവാ ഏഴ്‌ ഋഷിമാരെ ദര്‍ശിച്ചുവെന്നതും, പില്‍ക്കാലത്ത്‌ അവരാണദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നതെന്നതും, യോഗയെന്ന ശാസ്‌ത്രം അതിനുശേഷം ലോകമെമ്പാടും ഈ ഋഷിമാരാണ് പ്രചരിപ്പിച്ചുവെന്നതും പുരാണങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. യോഗ സിദ്ധാന്തത്തില്‍ ഈ ഏഴു ശിഷ്യന്മാര്‍ക്കു പ്രഥമ യോഗാ നിര്‍ദേശങ്ങള്‍ കൈമാറിയത് ഉത്തരായനകാലത്തെ വെളുത്ത വാവ് ദിവസമാണെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഈ മഹത് ദിനം ഗുരുപൂര്‍ണിമയെന്ന പേരില്‍ ആഘോഷിയ്ക്കപ്പെടുകയും ചെയ്യുന്നു. ദക്ഷിണായനമെന്നറിയപ്പെടുന്ന കാലഘട്ടം, ആത്മീയകാര്യങ്ങളില്‍ വ്യാപൃതരായിരിയ്ക്കുന്നവര്‍ക്കു പ്രാപഞ്ചികമായ പിന്‍തുണ തരപ്പെടുത്തുന്നുവെന്നും ആധ്യാത്മികശാസ്ത്രം സ്പഷ്ടമാക്കുന്നു.

യോഗ സിദ്ധാന്തത്തില്‍ ഈ ഏഴു ശിഷ്യന്മാര്‍ക്കു പ്രഥമ യോഗാ നിര്‍ദേശങ്ങള്‍ കൈമാറിയത് ഉത്തരായനകാലത്തെ വെളുത്ത വാവ് ദിവസമാണെന്നു വിശ്വസിയ്ക്കപ്പെടുന്നു.

അന്താരാഷ്‌ട്ര യോഗാദിനമായി ജൂണ്‍ 21 നിര്‍ദ്ദേശിയ്ക്കപ്പെട്ടപ്പോള്‍ ഉത്തരഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണതെന്ന്‍ പ്രധാനമന്ത്രി മോഡി നിരൂപിയ്ക്കുകയുണ്ടായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഈ ദിവസത്തിനു പ്രത്യേകതയാര്‍ന്ന പ്രാമുഖ്യം കൈവന്നിട്ടുണ്ടെന്ന കാര്യവും നിരീക്ഷിയ്ക്കപ്പെട്ടു. വളരെ ചെറുപ്പത്തില്‍തന്നെ യോഗ അഭ്യസിച്ചു പോരുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സെപ്‌റ്റംബര്‍ 14–ന്‌ യു.എന്‍ സമ്മേളന വേദിയില്‍വച്ച്‌ ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളില്‍ 175 എണ്ണത്തിന്‍റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബര്‍ 14–ന്‌ അംഗീകരിയ്ക്കപ്പെടുകയുണ്ടായി.

ഇങ്ങനെയൊരു യോഗാദിനത്തിന്‍റെ ആവശ്യമെന്താണ്‌?

ഒരു പ്രത്യേക മതത്തിലോ സിദ്ധാന്തത്തിലോ മാത്രമായി യോഗ ഒതുങ്ങിക്കൂടുന്നില്ല. അഹിംസ, വിശ്വസ്‌നേഹം, ഭൂതദയ, സാകല്യത്വം തുടങ്ങിയവയൊക്കെ ഇതു പരിപോഷിപ്പിയ്ക്കുന്നു. ധാര്‍മികചിന്ത, വിശ്വാസ പ്രമാണങ്ങള്‍, മതങ്ങള്‍, ദേശങ്ങള്‍, ഭാഷകള്‍, നാനാതരത്തിലുള്ള പശ്ചാത്തല വൈവിധ്യങ്ങള്‍ എന്നിവയെയെല്ലാം പരിച്ഛേദിച്ചുകൊണ്ട്‌ നീങ്ങുന്ന പ്രഭാവമാണു യോഗ സൃഷ്ടിച്ചെടുക്കുന്നത്‌. ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള ആര്‍ജവവും യോഗ കൈവരിച്ചുകഴിഞ്ഞു.

അന്താരാഷ്‌ട്ര യോഗാദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച്‌ സദ്‌ഗുരു: :

ജീവിതപ്രവര്‍ത്തനത്തിന്‍റെ പര്യവേക്ഷണമാണ്‌ യോഗ ആവിഷ്‌കരിച്ചെടുക്കുന്നത്‌. മതങ്ങളെയെല്ലാം പിന്‍തള്ളിക്കൊണ്ട്‌ നിശ്ചിതമായ പരിണാമങ്ങള്‍ക്കതീതമായി മനുഷ്യവളര്‍ച്ചയ്ക്കുള്ള സാധ്യതയാണ്‌ ഇവിടെ തുറക്കപ്പെടുന്നത്‌. സംശുദ്ധമായ തരത്തില്‍ യോഗയെന്ന ശാസ്‌ത്രം അനാവരണം ചെയ്യപ്പെടണമെന്നത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്തമാണ്‌. ആന്തരികവികസന ശാസ്‌ത്രം, സൌഖ്യം, വിമോചനം എന്നിവ ഭാവി തലമുറകള്‍ക്കു നാം പ്രദാനം ചെയ്യപ്പെടേണ്ടതായ അതിവിശിഷ്ടമായ പാരിതോഷികങ്ങളുമാണ്‌.

മതങ്ങളെയെല്ലാം പിന്‍തള്ളിക്കൊണ്ട്‌ നിശ്ചിതമായ പരിണാമങ്ങള്‍ക്കതീതമായി മനുഷ്യവളര്‍ച്ചയ്ക്കുള്ള സാധ്യതയാണ്‌ ഇവിടെ തുറക്കപ്പെടുന്നത്‌.

നിര്‍ണായകമായ ഒരു ഘട്ടത്തിലാണ്‌ അന്താരാഷ്‌ട്ര യോഗാദിനം ആഗതമാകുന്നത്‌. മുന്‍പൊന്നും ഇല്ലാത്ത വിധത്തില്‍ യോഗശാസ്‌ത്രത്തിന്‌ പരമമായ പ്രാമുഖ്യം കൈവന്നു കഴിഞ്ഞു. ഈ ആധുനികകാലത്ത്‌, നമുക്ക്‌ ബൃഹത്തായ ശാസ്‌ത്ര– സാങ്കേതികസാമഗ്രികള്‍ ലഭ്യമായിത്തീര്‍ന്നിട്ടുണ്ട്‌. പക്ഷെ അവയൊക്കെ ലോകനിര്‍മിതിയ്ക്കൊപ്പം തന്നെ, സര്‍വ്വനാശം വിതയ്ക്കുന്നതിനും മതിയാകുന്ന തരത്തിലുള്ളതാണ്‌. ഈ സന്ദര്‍ഭത്തില്‍ മനുഷ്യന്‍ ആന്തരികമായ കാര്യക്ഷമതയും ജീവിതത്തിനെപ്പറ്റിയുള്ള അവബോധവും കൈവരിക്കുക എന്നത് അത്യന്താപേക്ഷിതമായിത്തീര്‍ന്നിരിക്കുന്നു. അതല്ല എങ്കില്‍ സൌഖ്യം തേടിയുള്ള പുറപ്പാട്‌ എല്ലാറ്റിനെയും നിഷ്‌ഫലമാക്കിത്തീര്‍ക്കും.

ഒരുവിഭാഗം ജനം ഇത്തരം അനുഭവങ്ങള്‍ സ്വാംശീകരിയ്ക്കുമ്പോഴോ, അല്ലെങ്കില്‍ അവരില്‍ ഒരു നിശ്ചിത ശതമാനം ധ്യാനനിഷ്‌ഠ ജീവിതത്തിന്റെ വിട്ടുനില്‍ക്കാന്‍ വയ്യാത്ത ഒരംശമായി അംഗീകരിക്കുകയോ ചെയ്യുമ്പോള്‍, സമൂഹത്തിന്റെ മനോവികാരത്തിനും ഭാവത്തിനും മാറ്റം പ്രതീക്ഷിക്കാവുന്നതാണ്‌. യോഗയും അതുവഴി ജീവിതത്തില്‍ ലഭ്യമാകുന്ന നിഷ്‌ഠയും, സത്യസന്ധതയും, സമൂഹത്തിന്റെയോ, ദേശത്ത്തിന്റെയോ, ലോകത്ത്തിന്റെയോ നേതൃത്വത്തില്‍തന്നെ ദൃഷ്ടാന്തമായി പ്രകടമാകുമ്പോള്‍ ജനസമൂഹത്തിന്റെ പ്രവര്‍ത്തന ക്ഷമതയ്ക്കുതന്നെ നാടകീയമായ പരിണാമം ഉണ്ടായിത്തീരുന്നു. ഓരോ വ്യക്തിയുടെ മനസ്സിലും ജീവിതത്തിനോടുള്ള വീക്ഷണത്തില്‍ ക്രിയാത്മകമായ പരിണാമം വരുന്നതോടെ മാനവരാശിയുടെ പ്രശ്‌നങ്ങളൊക്കെ പരിഹൃതമായിത്തീരുന്നു. വ്യക്തിതലത്തില്‍ നിന്നു വിശ്വജനീനതയിലേയ്ക്കുള്ള പ്രയാണം കൂടിയാണത്‌. അന്താരാഷ്‌ട്ര യോഗ ദിനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഈ ദിശയിലേയ്ക്കുള്ള ഉല്‍കൃഷ്ടമായ ചുവടുവയ്‌പായിത്തീരുകയാണ്‌. ഭൂമിയെന്ന ഗ്രഹത്തിലുടനീളം ഇതിനൊരു തരംഗപ്രഭാവം സൃഷ്ടിക്കാന്‍ സാധിക്കുന്നുവെന്നതും ആശാവഹമാണ്‌.