सद्गुरु

പുറത്ത് വീണ്ടും പടക്കം പൊട്ടുന്ന ശബ്ദം കേട്ടു. ഞാന്‍, കാരണം ആരാഞ്ഞു. ഏതോ ഒരു നടന്‍റെ ചലചിത്രം പരാജയപ്പെട്ടതില്‍ സന്തോഷിച്ച് മറ്റൊരു നടന്‍റെ ആരാധകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതാണത്രേ. എന്തൊരു വിഡ്ഢിത്തമാണ്!

നിങ്ങള്‍ ഫുട്ബോള്‍ കളിക്കാന്‍ പോവുകയാണ്. നിങ്ങളെ നേരിടാന്‍ ഒരു ടീം കാണുമല്ലോ. അത് നിങ്ങളെക്കാളും കഴിവുള്ള ടീമാണെങ്കില്‍ നിങ്ങളെ ഗോളടിക്കാന്‍ അവര്‍ സമ്മതിക്കില്ല. നിങ്ങള്‍ അശ്രദ്ധയോടെ ഇരിക്കുന്ന സമയത്തില്‍ അവര്‍ ഗോളടിക്കും. അതുകൊണ്ട് അവരെ ശത്രുക്കളായി കരുതി കളിസ്ഥലത്തുനിന്നും വിരട്ടിയോടിക്കുമോ? നേരിടാന്‍ ഒരു ടീമില്ല എങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടംപോലെ പന്തുമായി എതിര്‍വശത്തു പോകാം. രണ്ടു തൂണുകള്‍ക്കിടയിലുള്ള സ്ഥലത്ത് എത്രപ്രാവശ്യം വേണമെങ്കിലും ഗോളടിക്കാം. അങ്ങനെ ചെയ്താല്‍ അതിന്‍റെ പേര് ഫുട്ബോള്‍ മത്സരം എന്നാണോ? അതല്ലെങ്കില്‍ വിജയിച്ചു കാണിക്കണം എന്ന വാശിയോടെ, ഒട്ടും തുല്യരല്ലാത്ത, കളി പഠിച്ചു വരുന്ന ടീമിനോട് കളിച്ചു ജയിക്കുമോ?

യമകുചി കരാട്ടേയില്‍ സമര്‍ത്ഥനാണ്. പല മത്സരങ്ങളിലും പങ്കെടുത്ത് വിജയിച്ചിട്ടുള്ള ആളാണ്. ഒരിക്കല്‍ അദ്ദേഹത്തിനു സ്വന്തം ഗുരുവിനെ നേരിടേണ്ടിവന്നു. തനിക്കറിയാവുന്ന തരത്തിലൊക്കെ അദ്ദേഹം ശ്രമിച്ചു നോക്കി. ഗുരുവിനെ വീഴ്ത്താന്‍ പറ്റിയില്ല. അദ്ദേഹത്തിന് ക്ഷമ നശിക്കാന്‍ തുടങ്ങി. ക്ഷോഭംകൊണ്ട് അദ്ദേഹം ഗുരുവിനുനേരെ തെറ്റായ രീതിയില്‍ ചില അഭ്യാസങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അപ്പോഴും കുറച്ചു മുറിവുകള്‍ ഉണ്ടായി എന്നല്ലാതെ കാര്യമൊന്നുമുണ്ടായില്ല. മത്സരം തീര്‍ന്നശേഷം ഗുരുവിനെ നമസ്ക്കരിച്ചു തന്‍റെ പരാജയത്തിന്‍റെ കാരണം എന്താണെന്നാരാഞ്ഞു.

"നീ എന്നെ എങ്ങനെയാണ് കണ്ടത് മകനേ?" ഗുരു ചോദിച്ചു. "മത്സരം എന്നു വന്നു കഴിഞ്ഞാല്‍ അവിടെ ഗുരു ശിഷ്യന്‍ എന്നുള്ള വ്യത്യാസങ്ങള്‍ ഒന്നുമില്ല. താങ്കളുടെ ദുര്‍ബലമായ വശങ്ങള്‍ ഏതാണെന്നു കണ്ടെത്തി താങ്കളെ അടിയറവു പറയിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ സാധിച്ചില്ല, ഗുരുവേ എന്താണു കാരണം?" ഗുരു നിലത്ത് ഒരു രേഖ വരച്ചു. എന്നിട്ടു ചോദിച്ചു, "ഈ രേഖയെ ചെറുതാക്കണമെങ്കില്‍ നീ എന്തു ചെയ്യും?" യമകുചി ആ രേഖയുടെ ഒരു ഭാഗം മായ്ച്ചു. ഗുരു ചോദിച്ചു, "രേഖ മായ്ക്കാന്‍ പറ്റാത്തതായി പാറയില്‍ ഉള്ളതാണെങ്കിലോ?" യമകുചിക്ക് ഉത്തരം മുട്ടി. ഗുരു ആ രേഖയുടെ അരികില്‍ അതിനെക്കാളും വലിയ മറ്റൊരു രേഖ വരച്ചു. എന്നിട്ടു പറഞ്ഞു, "ഇപ്പോള്‍ ആദ്യത്തെ രേഖ ചെറുതായി അല്ലേ? അതുപോലെ ആരെയെങ്കിലും ജയിക്കണം എന്നു തോന്നിയാല്‍ അയാളെ ചെറുതാക്കണം എന്നു വിചാരിക്കാതെ അയാളെക്കാളും കഴിവു നിങ്ങള്‍ക്ക് ഉണ്ടാകാന്‍ വേണ്ടി ശ്രമിക്കുക. നീ നിനക്കു വേണ്ടി കളിക്കുക., അവനെ എതിര്‍ക്കാന്‍ വേണ്ടി കളിക്കരുത്." യമകുചിക്കു മനസ്സിലായി.

നിങ്ങള്‍ ഏതു മേഖലയിലാണെങ്കിലും മത്സരങ്ങളെ നേരിടേണ്ടി വരും. നിങ്ങളോടു മത്സരിക്കാന്‍ വരുന്ന ആളെ നിങ്ങള്‍ ശത്രുവായി കരുതിയാല്‍ നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടും.

നിങ്ങള്‍ ഏതു മേഖലയിലാണെങ്കിലും മത്സരങ്ങളെ നേരിടേണ്ടി വരും. നിങ്ങളോടു മത്സരിക്കാന്‍ വരുന്ന ആളെ നിങ്ങള്‍ ശത്രുവായി കരുതിയാല്‍ നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടും. നിരത്തിലൂടെ നിങ്ങള്‍ നടന്നു പോകുന്നു എന്നു കരുതുക. അപ്പോള്‍ നിങ്ങളുടെ ചെവിക്കരുകില്‍ ഒരാള്‍ വന്ന് "വിഡ്ഢി" എന്നു പറയുന്നു എന്നു കരുതുക. അതുകേട്ട ഉടന്‍ തന്നെ നിങ്ങളുടെ രക്തം തിളയ്ക്കും. പറഞ്ഞത് നിങ്ങളെക്കാളും ബലം കുറഞ്ഞവന്‍ ആണെങ്കില്‍ നിങ്ങള്‍ വഴക്കിനു പോകും. ബലം കൂടിയവന്‍ ആണെങ്കിലോ?

രാവിലെ നിങ്ങള്‍ എണീക്കുന്നു. ജാലകം തുറക്കുന്നു. അയാള്‍ നിങ്ങളുടെ ഗൃഹത്തെ നോക്കിക്കൊണ്ട് നില്‍ക്കുന്നു. അയാള്‍ ഇപ്പോള്‍ നിങ്ങളെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. നിങ്ങളെ നോക്കി കാര്‍ക്കിച്ച് തുപ്പേണ്ട, കല്ലെടുത്ത് എറിയേണ്ട, വെറുതെ നിന്നാല്‍ത്തന്നെ മതിയാകും. നിങ്ങള്‍ക്ക് ഹൃദയമിടിപ്പ് കൂടുമല്ലോ, കാര്യങ്ങള്‍ മാറിമറയുന്നുവല്ലോ.

അയാള്‍ വലിയവനോ ചെറിയവനോ ആകട്ടെ. നിങ്ങളെ അയാള്‍ വിഡ്ഢിയാക്കിയല്ലോ അല്ലേ? നിങ്ങള്‍ സുഹൃത്താണെന്നു കരുതുന്നവര്‍ക്കുപോലും ഈ ശക്തിയില്ലല്ലോ. ആരെയെങ്കിലും നിങ്ങള്‍ ശത്രുവായി കരുതിയാല്‍, അയാള്‍ കഴിവു കൂടിയ ആളായി മാറുന്നതു കണ്ടോ? നന്നായിട്ടു മനസ്സിലാക്കിക്കൊള്ളുക നിങ്ങള്‍ ഇവിടെ ആരുമായിട്ടും യുദ്ധം ചെയ്യാന്‍ വന്നതല്ല. ഒരാളിനെ നശിപ്പിച്ചാല്‍ മറ്റൊരാള്‍ അവിടെ നില്‍ക്കും. നിങ്ങളുടെ കഴിവിന്‍റെ ഭൂരിഭാഗവും നല്ല രീതിയില്‍ പ്രയോജനപ്പെടാതെ ഉډൂലന ശക്തിയായി പാഴായിപ്പോകും.

അന്യരെ ശത്രുവായി കരുതരുത്. അസൂയയ്ക്കും ഭയത്തിനും വശംവദനായാല്‍ നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവുമാണ് മങ്ങിപ്പോകുന്നത്. അതുകൊണ്ട് നിങ്ങള്‍ എടുത്തുവയ്ക്കുന്ന ഓരോ കാലടിയും നിങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കട്ടെ. മറ്റൊരാള്‍ക്ക് എതിരായി ഇരിക്കരുത്. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്കു വേണ്ടി വച്ചിട്ടുള്ള കൊടുമുടിയുടെ നെറുകയില്‍ എത്തിച്ചേരാനുള്ള സഞ്ചാരം സുഖപ്രദമായിരിക്കൂ. മുഴുവന്‍ കഴിവും പുറത്തെടുത്തു പ്രവര്‍ത്തിക്കുന്നതിലാണ് യഥാര്‍ത്ഥമായ ജയം കുടികൊള്ളുന്നത്., അതിനുവേണ്ടി നിങ്ങളുടെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും കഴിവിനെ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. ഇതിന് ശരിയായ രീതിയിലുള്ള യോഗയെക്കാളും നല്ല സാധനം വേറെ ഇല്ല.

മുഴുവന്‍ കഴിവും പുറത്തെടുത്തു പ്രവര്‍ത്തിക്കുന്നതിലാണ് യഥാര്‍ത്ഥമായ ജയം കുടികൊള്ളുന്നത്., അതിനുവേണ്ടി നിങ്ങളുടെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും കഴിവിനെ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. ഇതിന് ശരിയായ രീതിയിലുള്ള യോഗയെക്കാളും നല്ല സാധനം വേറെ ഇല്ല.

ദൈവത്തോട് ചേര്‍ന്നിരിക്കണമെങ്കില്‍ ദൈനംദിന ചര്യകളെയൊക്കെ, നിങ്ങളെപ്പോലെ ഉപേക്ഷിക്കണോ?

എന്‍റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെ കഴുകുന്നു. അത് ദൈനംദിനചര്യയല്ലേ! തെങ്ങുകള്‍ക്ക് വെള്ളം ഒഴിക്കുന്നു. എനിക്കാവശ്യമുള്ള ആഹാരം ഞാന്‍ പാകം ചെയ്യുന്നു. ഇതൊക്കെ ചില്ലറകാര്യങ്ങളാണോ? ഇതൊക്കെ ഉപേക്ഷിച്ചിട്ട് ഈ ലോകത്തില്‍ എങ്ങനെ ജീവിക്കാന്‍ പോകുന്നു?

നിങ്ങള്‍ രാഷ്ട്രീയക്കാരനായിരിക്കാം, കണക്കെഴുതുന്ന ആളായിരിക്കാം, വലിയ അധികാരിയായിരിക്കാം, നിരത്തുവൃത്തിയാക്കുന്ന ആളുമായേക്കാം ആരായാലും ഈ ലോകത്തില്‍ ജീവിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്തേ പറ്റൂ. അവയൊക്കെ നിസ്സാരകാര്യങ്ങള്‍ എന്നു കരുതുമ്പോഴാണ് അപകടങ്ങള്‍ പിണയുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യം ഏതാണോ അത് താല്‍പര്യപൂര്‍വ്വം പൂര്‍ണ്ണമായും ചെയ്താല്‍ നിങ്ങള്‍ ദൈവത്തോട് ചേര്‍ന്നിരിക്കുന്നു എന്നുതന്നെ അര്‍ത്ഥമാകുന്നു. മറ്റൊരാളെപ്പോലെ ജീവിക്കണം എന്നു തീരുമാനിച്ചുകൊണ്ടു വെറുതെ വേദനിക്കരുത്.