सद्गुरु

ചോദ്യം: നമസ്കാരം, സദ്ഗുരോ. അന്നദാനത്തിന്റെ പ്രാധാന്യം എന്താണ്? നമ്മുടെ സംസ്കാരത്തിൽ അത് ഇത്രയധികം പ്രകീർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

സദ്ഗുരു: വിശപ്പ് നമ്മെ വളരെ അധികം ദുർബലപ്പെടുത്തുന്ന ഒരു അനുഭവമാണ്. ഈ ജീവിതത്തിൽ ഞാൻ സുഭിക്ഷമായി ആഹാരം കഴിക്കുന്നുണ്ട്. എന്നാൽ ചില ജന്മങ്ങളോളം ഞാൻ വിശപ്പ് അനുഭവിച്ചിട്ടുണ്ട് - മറ്റാരും അറിയാത്ത വിധത്തിലുള്ള വിശപ്പ്. വിശപ്പ് സഹിച്ചുകൊണ്ട് നിങ്ങളുടെ അന്തസ്സും ശ്രദ്ധയും നിലനിർത്തുന്നത് അത്യന്തം ദുഷ്കരമായ കാര്യമാണ്. ഇത് ഓരോ സന്യാസിയുടെയും സാധനയാണ്. നമ്മുടെ ബ്രഹ്മചാരികളും ചെറിയ തോതിൽ ഇത് അനുഭവിക്കുന്നുണ്ട്. എല്ലാ ഏകാദശി ദിവസങ്ങളിലും - അമാവാസിക്കും, പൗര്‍മിക്കും ശേഷം വരുന്ന പതിനൊന്നാം ദിവസമാണ് ഏകാദശി - അവർ ഭക്ഷണം ഉപേക്ഷിക്കും. എന്നാൽ ആ ദിവസങ്ങളിൽ വിശപ്പ് കൂടുതൽ അനുഭവിക്കുന്നതിനായി അവർ കൂടുതൽ അദ്ധ്വാനിക്കും
ഈ ലോകത്തിന്റെ അമ്മയായിരിക്കുവാൻ നിങ്ങള്‍ക്കു ലഭിക്കുന്ന അവസരമാണ് അന്നദാനം .

ശക്തമായ വിശപ്പ് അനുഭവപ്പെടുമ്പോഴും, നിങ്ങൾ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കുവാനും, നിങ്ങളുടെ അന്തസ്സ് നിലനിർത്തുവാനും സാധിക്കുന്നതിന് - വിശന്നാലും കോപം വരാതെ ഇരിക്കുന്നതിന് വളരെ അധികം മാനസീക സ്ഥൈര്യം നേടേണ്ടതുണ്ട്. ഭൂരിഭാഗം ആളുകൾക്കും വിശപ്പ് അനുഭവപ്പെടുമ്പോൾ ജീവൻ നഷ്ടപെടുന്നതുപോലെയുള്ള അനുഭവമാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കാതിരുന്നാൽ മരണം സംഭവിക്കും. അതുകൊണ്ട് അന്നദാനം ഒരു ജീവൻരക്ഷാ ഉപാധിയാണ്.

വിശപ്പ് സഹിച്ചുകൊണ്ട് നിങ്ങളുടെ അന്തസ്സും ശ്രദ്ധയും നിലനിർത്തുന്നത് അത്യന്തം ദുഷ്കരമായ കാര്യമാണ്. ഇത് ഓരോ സന്യാസിയുടെയും സാധനയാണ്

മഹാശിവരാത്രി പോലുള്ള ഒരു സന്ദർഭത്തിൽ അമ്പതു രൂപ പോലും ചിലവാക്കാൻ ഇല്ലാത്ത ധാരാളം ആളുകൾ ഈഷ യോഗ സെന്ററിൽ എത്തുന്നുണ്ട്. എന്നിട്ടും അവർക്ക് അവിടെ ഉണ്ടായിരിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. ബസ്സിൽ യാത്ര ചെയ്യുവാൻ കഴിവില്ലാത്തവരായതു കൊണ്ട് അവർ ദീർഘ ദൂരം നടന്നാണ് അവിടെ എത്തുന്നത്. അവർക്ക് അന്നദാനം ഒരു വലിയ കാര്യമായിരിക്കും.

അന്നമാകുന്ന ശരീരം

ഇതിനെല്ലാം ഉപരിയായി ഈ സമർപ്പണത്തിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. ഈ സമർപ്പണം വെറും ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ഭൗതിക ശരീരം അന്നമയകോശം അഥവാ അന്നമാകുന്ന ശരീരം എന്നാണ് അറിയപ്പെടുന്നത്. നാം കഴിക്കുന്ന ഭക്ഷണം മൂലമാണ് ഈ ശരീരം ഉണ്ടാകുന്നത് എന്നതുകൊണ്ടാണ് ഇപ്രകാരം പറയുന്നത്. നിങ്ങൾ അന്നദാനം നിർവഹിക്കുമ്പോൾ നിങ്ങളുടെ ശരീരം തന്നെയാണ് അവർക്കു നൽകുന്നത്.

മറ്റുള്ള മനുഷ്യരുമായി ശക്തമായ ഒരു അടുപ്പം സ്ഥാപിക്കുന്നതിനും അന്നദാനം സഹായകമാണ്. പൂർണ്ണമായ മനസ്സോടെ, സ്നേഹത്തോടെ ഭക്തിയോടെ സ്വന്തം കൈയാൽ അന്നം നൽകുന്നത് ഇതിനാണ്.

ഭക്ഷണവുമായി നിങ്ങൾക്കുള്ള ബന്ധത്തെ കുറിച്ച് ബോധം ജനിപ്പിക്കുന്നതിനും അന്നദാനം സഹായകരമാകുന്നു. ഇതിനെ ഭക്ഷണമായി കാണരുത്; ഇത് ജീവൻ തന്നെയാണ്. നമ്മളെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമാണിത് - നമ്മുടെ മുൻപിൽ വരുന്ന ഭക്ഷണം നമുക്ക് ഉപയോഗിക്കുകയോ കളയുകയോ ചെയ്യാവുന്ന ഒരു ഉത്പന്നമല്ല. അത് ജീവനാണ്. നിങ്ങളുടെ ജീവിതം മുൻപോട്ടു പോകണമെങ്കിൽ നിങ്ങൾ ഭക്ഷണം, ജലം, വായു, നാം നടക്കുന്ന ഭൂമി എന്നിവയെ ജീവനായി തന്നെ കാണണം. എന്തെന്നാൽ ഈ വസ്തുക്കൾ കൊണ്ടാണ് നിങ്ങളുടെ ശരീരം കെട്ടിപ്പടുത്തിരിക്കുന്നത്. അവയെ ജീവനായി തന്നെ കണ്ടാൽ അവ നിങ്ങൾക്കുള്ളിൽ വ്യത്യസ്തമായ രീതിയിൽ വർത്തിക്കുന്നത് കാണാം. ഉത്പന്നങ്ങളായി കണ്ടാൽ നിങ്ങളുടെ ശരീരം ഒരു കമ്പോള കേന്ദ്രമാക്കും.

മറ്റുള്ള മനുഷ്യരുമായി ശക്തമായ ഒരു അടുപ്പം സ്ഥാപിക്കുന്നതിനും അനാദാനം സഹായകമാണ്. പൂർണ്ണമായ മനസ്സോടെ, സ്നേഹത്തോടെ ഭക്തിയോടെ സ്വന്തം കൈയാൽ അന്നം നൽകുന്നത് ഇതിനാണ്. ജീവിതം നൽകുവാനുള്ള ഒരു അവസരം ആരോ നിങ്ങൾക്ക് നല്കിയതുകൊണ്ടാണ് നിങ്ങൾ ഇത് ഭക്തിയോടെ ചെയ്യുന്നത്. ഇത് അർത്ഥവത്തായ കാര്യമാണ് – ആരോ നിങ്ങളെ അവർക്കു ഉപരിയായി കണക്കാക്കി നിങ്ങളിൽ നിന്നും സ്വീകരിക്കുകയാണ്.

ലോക മാതാവ്.

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ നിങ്ങളുടെ അമ്മയെ സ്നേഹത്തോടും നന്ദിയോടും കൂടിയാണ് സ്മരിക്കുന്നത്. എന്നാൽ അവർ നിങ്ങൾക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ ഈ സ്നേഹം നിങ്ങൾക്ക് കാണിക്കാനാകുമോ? മാതൃത്വത്തിന്റെ സുപ്രധാന ഭാഗമാണ് അന്നദാനം. പാല് മുതൽ നമുക്ക് ലഭിച്ച എല്ലാ ഭക്ഷണവും അമ്മ നല്കിയതുകൊണ്ടാണ് - അമ്മ അന്നദാനം നടത്തിയതുകൊണ്ടാണ് - നാം അമ്മയെ സ്നേഹിക്കുന്നത്.

നിങ്ങളുടെ ജീവിതം മുൻപോട്ടു പോകണമെങ്കിൽ നിങ്ങൾ ഭക്ഷണം, ജലം, വായു, നാം നടക്കുന്ന ഭൂമി എന്നിവയെ ജീവനായി തന്നെ കാണണം

ഈ ലോകത്തിന്റെ അമ്മയാകാനുള്ള ഒരു അവസരമാണ് അന്നദാനത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. ഇത് നിങ്ങൾ ജീവിതത്തിലെ ഓരോ നിമിഷവും ഓര്‍മിക്കേണ്ടതാണ്.