അനാഹത ചക്രം - അനാഹതയെന്ന സാധ്യതയും അപകടങ്ങളും

അനാഹത ചക്രത്തിൽ ആറ് ചക്രങ്ങളാണ് സന്ധിക്കുന്നത് - താഴെയുള്ള മൂന്നും, മുകളിലുള്ള മൂന്നും. അനാഹത ചക്രത്തിന്‍റെ മേഖലയിൽ പ്രവേശിക്കുന്നതിന്‍റെ സാധ്യതകളും, അപകടങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് ആ മേഖല അത്ഭുതകരമായ ഒരു ഇടമാണ് എന്നാണ്. എന്നാൽ. ആ മേഖലയിൽ പ്രവേശിക്കുവാൻ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലാത്ത ഒരാൾ അതിനു ശ്രമിച്ചാൽ അത് ഭയാനകമാകുമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
 

സദ്ഗുരു : അനാഹത ചക്രത്തെ ചിത്രീകരിക്കുന്നത് അന്യോന്യം ഖണ്ടിക്കുന്ന രണ്ട് ത്രികോണങ്ങളായിട്ടാണ്. അവ അങ്ങിനെ ചേരുമ്പോൾ ആറ് മുനകളും, നടുവിൽ ഒരു ബിന്ദുവുമുള്ള ഒരു നക്ഷത്രത്തിന്‍റെ രൂപമുള്ളതായി തീരും.. താഴെയുള്ള മൂന്നു ചക്രങ്ങളും, മുകളിലുള്ള മൂന്നു ചക്രങ്ങളും ഒരു ബിന്ദുവിൽ, ഒരു പ്രത്യേക തരത്തിൽ ലയിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. അതിനർത്ഥം അനാഹതത്തിൽ ആറുഗുണങ്ങൾ. ഒന്ന് ചേർന്നിരിക്കുന്നു എന്നാണ്. വിവിധ സംസ്കാരങ്ങൾ ഇതിനെ വ്യത്യസ്തമായ രീതികളിൽ കാണുന്നുണ്ടെങ്കിലും, ആത്യന്തികമായി അത് മുകളിലോട്ടു നീങ്ങുന്ന ത്രികോണത്തിന്‍റെയും, താഴോട്ടു തിരിഞ്ഞു നിൽക്കുന്ന ത്രികോണത്തിന്‍റെയും കൂട്ടിമുട്ടലായിട്ടാണ് കാണുന്നത്. മുകളിലേക്ക് തിരിഞ്ഞു നിൽക്കുന്ന ത്രികോണം സൂചിപ്പിക്കുന്നത് എല്ലാ സൃഷ്ടിജാലങ്ങളും ഉയരുവാൻ - ഉയരുക എന്നതിന് അവർ എന്ത് അർഥം കൊടുത്താലും - ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.

ഉയരുവാനുള്ള നൈസർഗികമായ വ്യഗ്രത

ഒരു പുഴുവിന് മരത്തിൽ കയറുവാനായിരിക്കും മോഹം. ഒരു പക്ഷിക്ക് ആകാശത്തിലേക്കു ഉയർന്നു പറക്കുവാനായിരിക്കും ആഗ്രഹം. മനുഷ്യന് ധനികനാകണമെന്നും, പ്രശസ്തി നേടണമെന്നും ശക്തനാകണമെന്നും, വിഞ്ജാനം നേടണമെന്നും ആഗ്രഹമുണ്ടായിരിക്കും. ഇവയെല്ലാം തന്നെ ഉയരുവാനുള്ള ശ്രമങ്ങളാണ്. ഇത് സൃഷ്ടിയുടെ സ്വഭാവമാണ്. എല്ലാ ജീവജാലങ്ങളും തങ്ങളുടെ കഴിവിന്‍റെ പരമാവധി ഉയരത്തിൽ എത്തുവാനാണ് ശ്രമിക്കുന്നത്. ചില ജീവികൾ ഇത് ബോധപൂർവം ചെയ്യുമ്പോൾ മറ്റുള്ളവർ ബോധപൂര്‍വ്വമല്ലാതെയാണ് ഇതിനു ശ്രമിക്കുന്നത്. എന്നിരുന്നാലും ഓരോന്നും ഉയരുവാൻ ആയി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാ ജീവജാലങ്ങളും തങ്ങളുടെ കഴിവിന്‍റെ പരമാവധി ഉയരത്തിൽ എത്തുവാനാണ് ശ്രമിക്കുന്നത്. ചില ജീവികൾ ഇത് ബോധപൂർവം ചെയ്യുമ്പോൾ മറ്റുള്ളവർ ബോധപൂര്‍വ്വമല്ലാതെയാണ് ഇതിനു ശ്രമിക്കുന്നത്.

പണത്തിന് പിന്നാലെ പായുന്ന ഒരാളെക്കുറിച്ച് നിങ്ങൾക്ക് ഒരു നല്ല അഭിപ്രായമുണ്ടായിരിക്കില്ല. എന്നാൽ അതു ശരിയല്ല; അയാളും തനിക്കു ലഭിച്ച ചവിട്ടു പടികളിലൂടെ മുകളിലേക്ക് കയറുവാൻ ശ്രമിക്കുകയാണ്. ഇന്നിപ്പോൾ അയാളുടെ ചവിട്ടുപടികൾ പണംകൊണ്ടുള്ളവയാണ്. നിങ്ങൾക്കോരോരുത്തർക്കും തങ്ങളുടെ പടികൾ ഊർജമാണെന്നോ, അനുഭവമാണെന്നോ തോന്നാം. വേറൊരാൾക്ക് അത് വികാരങ്ങളാകാം. വിവിധ ആളുകൾ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കും എന്നിരുന്നാലും എല്ലാ ജീവികളും, അവ മനുഷ്യനാകട്ടെ മറ്റേതെങ്കിലും ജീവിയാകട്ടെ, ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഉയരാനാണ്‌. ഇത് ജീവിതത്തിന്‍റെയും സൃഷ്ടിയുടെയും സ്വഭാവമാണ്. നാം ഭൂമിയിൽ ഉറച്ചു നില്‍ക്കുന്നതു കൊണ്ടാണ് ഉയരണമെന്ന മോഹം ഉടലെടുക്കുന്നത്. നാം ഇവിടെയായിരിക്കുമ്പോൾ വേറൊരിടത്ത് ആകുവാൻ സാധ്യമല്ല. ഒരിടത്തു നിൽക്കേണ്ടി വരുന്നതു കൊണ്ട് നമുക്കു തോന്നും മുകളിലേക്ക് പോകുന്നതാണ് നല്ലതെന്ന്.

എല്ലായിടവും പ്രഭവ സ്ഥാനമാണ്.

എല്ലാത്തിന്‍റെയും പ്രഭവ സ്ഥാനമെന്ന് നാം കരുതുന്നത് ഒരുസ്ഥലത്തേക്കു മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അത് എല്ലായിടത്തും സഞ്ചരിക്കുകയും എല്ലാ വസ്തുക്കളിലും അലിഞ്ഞു ചേരുകയും ചെയ്യുന്നു. അതിനു ദിശകളോ പ്രത്യേക സ്ഥാനങ്ങളോ ഇല്ല. ഏതെങ്കിലും ഒരു സ്ഥലത്തു നില്‍ക്കുകയാണെങ്കിലേ നിങ്ങൾക്ക് പോകുവാൻ ഒരു ദിശ ഉണ്ടാകുകയുള്ളൂ. നിങ്ങൾ ഭൂമിയിൽ ഉറച്ചു നിൽക്കുന്നില്ല എങ്കിൽ നിങ്ങൾ എല്ലായിടത്തും വ്യാപിച്ചിരിക്കുകയായിരിക്കും. പോകുവാൻ ഒരിടവും ഇല്ലാത്തതിനാൽ അവിടുള്ളതെല്ലാം നിങ്ങൾ ആഗിരണം ചെയ്യും.

ഈ അർത്ഥത്തിലാണ് യോഗയുടെ ഭാഷയിൽ ഈ രണ്ടു ത്രികോണങ്ങളും ഉപയോഗിച്ചിട്ടുള്ളത്. ജീവി ഉയരുവാൻ ശ്രമിക്കുമ്പോൾ, പ്രഭവ സ്ഥാനം താഴേക്കു വരികയോ, മുകളിലേക്ക് ഉയരുകയോ ചെയ്യുന്നില്ല; പകരം അത് എല്ലാത്തിലും ലയിച്ചു ചേരുകയാണ്. അതിനെ നമുക്ക് വായുവിനോട് ഉപമിക്കാം - വായു നമ്മുടെ നാസാരന്ധ്രങ്ങളിൽ മാത്രമല്ല കയറുന്നത്; നമ്മുടെ ചെവി, തൊലിയിലുള്ള സൂക്ഷ്മ രന്ധ്രങ്ങൾ, തുറന്നു വയ്ക്കുകയാണെങ്കിൽ നമ്മുടെ വായ, എന്നിവിടങ്ങളിലെല്ലാം വായു പ്രവേശിക്കും. വായുവിന് അതിൽ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ല; എവിടെയെല്ലാം ഇടമുണ്ടോ അവിടെയെല്ലാം വായു പ്രവേശിക്കും.

ഒരു താരതമ്യത്തിനായി പറയുകയാണെങ്കിൽ, ഇതുപോലെ സൃഷ്ടിയുടെ പ്രഭവസ്ഥാനവും എല്ലായിടത്തും സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇവിടെ ഇരിക്കുമ്പോൾ, നിങ്ങളുടെ അനുമാന പ്രകാരം, നല്ല വായു നിങ്ങളുടെ ശ്വാസനാളത്തിലൂടെ താഴേക്ക്‌ ഇറങ്ങുകയാണ്. അതെ സമയം ദുഷിച്ച വായു, അതെ നാളത്തിലൂടെ മുകളിലേക്ക് വരികയും ചെയ്യുന്നുണ്ട്. നാം നല്ലത് എന്ന് വിശേഷിപ്പിക്കുന്നത്, നമുക്ക് ഗുണകരമായിട്ടുള്ള വസ്തുക്കളെയാണ്. ഈ പ്രപഞ്ചത്തിലെ മറ്റു ജീവികൾ അതുമായി വിയോജിച്ചേക്കാം. ഇത് സാന്ദര്‍ഭികമായ ഒരു അവധാരണം മാത്രമാണ്. വാസ്തവത്തിൽ വായു നിങ്ങളുടെ ദേഹത്തിലെ എല്ലാ സുഷിരങ്ങളിൽ കൂടിയും പോകുന്നുണ്ട്. എന്നാൽ ശ്വാസ നാളമാണ് പ്രധാനപ്പെട്ട പാതയാകുന്നത്. നിങ്ങൾ ശ്വസിക്കാതിരുന്നാൽ മരിക്കുമെന്നുള്ളതുകൊണ്ട് ഇത് സത്യമാണെന്നു വിശ്വസിക്കാം.

സാധ്യതകളും അപകടങ്ങളും

ഈ സന്ദർഭത്തിൽ നാം കണക്കിലെടുക്കുന്ന ജീവി, അതായത് നിങ്ങൾ, മുകളിലേക്ക് കയറുവാൻ ശ്രമിക്കുകയാണ്; അതു മുകളിലേക്ക് ചലിക്കുന്ന ത്രികോണമാണ്. സൃഷ്ടിയുടെ സ്രോതസ്സ് അഥവാ ദൈവികം എന്ന് പറയുന്നത് താഴോട്ടു തിരിഞ്ഞു നിൽക്കുന്ന ത്രികോണമാണ്. ഈ രണ്ടു ത്രികോണങ്ങളും ശരിയായി സന്ധിക്കുന്നതും, ആറ് മുനകൾ ഉള്ള, നടുവിൽ ഒരു ബിന്ദുവോട് കൂടിയതാണ് അനാഹതം. ഒരു ബിന്ദുവിൽ അനേകം സാധ്യതകളുണ്ടെന്നു ഇതിൽനിന്നും വ്യക്തമാകുന്നുണ്ട്. ഒരു ബിന്ദുവിൽ അനേകം സാധ്യതകളുള്ളപ്പോൾ അധികമാളുകളും ആ സാധ്യതകളെല്ലാം നഷ്ടപ്പെടുത്തും. അവിടെ അനേകം കാര്യങ്ങൾ ഒരേ സമയം നടക്കുന്നതുകൊണ്ട് അതിൽ ശ്രദ്ധിക്കുന്ന ആൾക്ക് യാതൊന്നും നേടുവാൻ കഴിയുകയില്ല. പക്ഷെ അത് അവനെ രസിപ്പിക്കും.

ഈ രണ്ടു ത്രികോണങ്ങളും ശരിയായി സന്ധിക്കുന്നതും, ആറ് മുനകൾ ഉള്ള, നടുവിൽ ഒരു ബിന്ദുവോട് കൂടിയതാണ് അനാഹതം. ഒരു ബിന്ദുവിൽ അനേകം സാധ്യതകളുണ്ടെന്നു ഇതിൽനിന്നും വ്യക്തമാകുന്നുണ്ട്.

വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വളരെ അധികം സ്വാതന്ത്ര്യം ലഭിക്കുന്നതുകൊണ്ട് അമേരിക്കൻ സർവകലാശാലകളിൽ ചേരുന്ന കുട്ടികളെ പോലെയാണത്. തങ്ങൾ എന്ത് പഠിക്കണമെന്ന് അറിയുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ, അതെല്ലെങ്കിൽ ഒരു പ്രത്യേക തരത്തിൽ വളർന്നു വന്ന വിദ്യാർത്ഥികൾ, തങ്ങൾക്കു വേണ്ട വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കും. ഒന്നുകിൽ നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് വേണ്ടതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നിങ്ങൾ എന്തുചെയ്യുവാൻ ഉദ്ദേശിക്കുന്നുവോ അതിൽ തീവ്രമായ താല്‍പര്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബിരുദ പഠനത്തിന് ചേരുന്നവർ രണ്ട് മാസം ഒരു വിഷയം പഠിക്കും. അടുത്ത രണ്ട് മാസം വേറെ വിഷയം പഠിക്കും. അടുത്ത കുറെ മാസം വേറെ ഏതെങ്കിലും വിഷയം പഠിക്കും. അങ്ങിനെ നാല് കൊല്ലം കഴിയുമ്പോഴും തങ്ങൾക്കു എന്താണ് വേണ്ടതെന്നു അവർക്ക് നിശ്ചയമുണ്ടാകില്ല. കൂടുതൽ സാധ്യതകൾ ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. കൃത്യത ഇല്ലാത്തപ്പോൾ നിങ്ങൾ എല്ലാത്തിലും കൈ വെച്ചു നോക്കും. പക്ഷെ ശരിയായ ഒരു തിരഞ്ഞെടുപ്പ് നടത്തുവാൻ നിങ്ങൾക്കു സാധിക്കുകയില്ല. ഇതിനാലാണ് ലോകത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ഭാഗ്യത്തിനെ ആശ്രയിക്കുന്നത്.

അനാഹതത്തിൽ തിരഞ്ഞെടുപ്പിനുള്ള വസ്തുക്കൾ അനേകമാണ്. ഞാൻ വളരെ ചുരുക്കം ആളുകളെ മാത്രമേ അനാഹത സാധനയിൽ പങ്കെടുക്കുവാൻ അനുവദിക്കാറുള്ളു. അതിനു കാരണം അതിൽ കൂടുതൽ സാധ്യതകളും അതിനോടനുബന്ധമായ പ്രശ്നങ്ങളും ഉണ്ട് എന്നതാണ്. അനാഹത സാധന ചെയ്യുവാൻ രണ്ട് കാര്യങ്ങൾ അത്യാവശ്യമാണ് ; മധുരമായ വികാരങ്ങളും, ഉറപ്പാർന്ന ബുദ്ധിയും. ബുദ്ധി എന്ന് പറഞ്ഞാൽ തിരിച്ചറിയുവാനുള്ള കഴിവാണ് ഉദ്ദേശിക്കുന്നത്; വാസ്തവികമായതും അല്ലാത്തതും തമ്മിലും, ഓർമ്മയും സങ്കല്‍പ്പവും തമ്മിലും, അനുഭവവും, ഭാവനാസൃഷ്ടികളും തമ്മിൽ തിരിച്ചറിയുവാനുള്ള കഴിവ് വേണം. ഇതിന്‍റെ അഭാവത്തിൽ അനാഹത സാധന അസാധ്യമാണ്. സാധാരണ ഗതിയിൽ ഉറച്ച മനസ്സുള്ള ഒരാൾക്ക് പോലും ഭ്രാന്തു പിടിക്കുമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അവിടെ കേൾക്കുകയും കാണുകയും ചെയ്യേണ്ടി വരിക. അത്തരത്തിലുള്ള ഒരു ചെറിയ സാധ്യത ഉള്ള ആൾക്ക് അത് പൂര്‍ണ്ണമാകുവാൻ ഇതു കാരണമാകും.

അനാഹത - കൂട്ടിമുട്ടലില്ലാതെ ഉണ്ടാകുന്ന നാദം.

അനാഹതം എന്ന വാക്കിന്‍റെ അർഥം മാറ്റൊലി ഇല്ലാത്ത ശബ്ദം എന്നാണ്. വസ്തുക്കൾ തമ്മിൽ കൂട്ടി മുട്ടാതെ ഉണ്ടാകുന്ന ശബ്ദം, അനാഹതം, എന്ന പേര് വന്നത്, അനാഹതയുടെ ആദ്യത്തെ പ്രത്യക്ഷ ഭാവം ശബ്ദമായതു കൊണ്ടാണ്. ഈ ലോകത്തിലെ ഭൂരിഭാഗം ശബ്ദങ്ങളും രണ്ട് വസ്തുക്കൾ തമ്മിൽ കൂട്ടി മുട്ടുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. എന്നാൽ ഇത് കൂട്ടിമുട്ടലില്ലാതെ ഉണ്ടാകുന്ന ശബ്ദമാണ്. നിങ്ങൾ നിശ്ശബ്ദമായി ഇരുന്നാൽ അനേകം ശബ്ദങ്ങൾ ഉണ്ടാകുന്നത് കേൾക്കാം. അത്തരത്തിലുള്ള നൂറ്റി എട്ടു ശബ്ദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി ഈ സംസ്കാരത്തിൽ ഉൾപ്പെടുന്ന വിവിധ ദേവതകൾക്കു വ്യത്യസ്ത ശബ്ദങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് നിങ്ങളെ ശിവ എന്ന് പറയുകയാണെങ്കിൽ അതു ഡമരു ആണ്. ഇത്തരം സാംസ്കാരിക കാര്യങ്ങൾ പരിചയമില്ലാത്തവർക്ക് ഡമരു രണ്ട് സമഭുജ ത്രികോണങ്ങൾ അവയുടെ അഗ്രങ്ങൾ തമ്മിൽ മുട്ടുന്ന രീതിയിൽ ഉണ്ടാക്കിയിട്ടുള്ള ഒരു വാദ്യോപകരണമാണ്.

നിങ്ങൾ അനാഹതത്തിൽ എത്തുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ ഊർജം അനാഹതയിൽ ശക്തി പ്രാപിക്കുമ്പോൾ, ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ നിങ്ങൾ കേട്ട് തുടങ്ങും. ഒരു മണിയുടെ നാദമോ, ഒരു ചെണ്ടയുടെ ശബ്ദമോ, പുല്ലാങ്കുഴൽ ശബ്ദമോ കേട്ട് തുടങ്ങും. പക്ഷി മൃഗാദികൾ, ഭൂമി, അന്തരീക്ഷം എന്നിവയുടെ ഭാഷ നിങ്ങള്‍ക്കു മനസ്സിലായി തുടങ്ങും. ഇത്തരം ശബ്ദങ്ങൾ കേൾക്കുന്നത് അനാഹതത്തിൽ നിന്നാണ്.

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ച് അവയെ മധുരവികാരങ്ങളാക്കി തീർക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ പല മേഖലകൾ നിരീക്ഷിക്കുവാനും അതിൽ സംതൃപ്തി നേടുവാനും കഴിയുകയുള്ളൂ. അല്ലാതെ നിങ്ങൾ അനാഹതത്തിൽ എത്തി അജ്ഞാതമായ കാഴ്ചകൾ കാണുകയും ശബ്ദങ്ങൾ കേൾക്കുകയും ചെയ്‌താൽ നിങ്ങൾ പരിഭ്രാന്തരാകും.

സാധാരണയായി ഇങ്ങിനെ ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നത് മാനസിക നില തെറ്റുന്നതിന്‍റെ ലക്ഷണമായിട്ടാണ് കണക്കാക്കുന്നത്. അത് ശരിയാണ്. മാനസികമായി ഒരു തരത്തിൽ സമതുലനം ഇല്ലാത്ത ഒരാൾ മറ്റൊരു തരത്തിൽ കൂടുതൽ ഗ്രഹിക്കുവാൻ ശക്തനായിരിക്കും. ഒരു സ്ഥാന ചലനം വേറൊരു തരത്തിൽ അവരെ സഹായിക്കും; പക്ഷെ അത്തരം ശക്തി സമ്പാദനം നിങ്ങള്‍ക്കു ഗുണകരമല്ല. നടക്കാൻ തുടങ്ങിയ ഒരു ശിശുവിനെ ഒരു മാരത്തോൺ ഓട്ടത്തിൽ പങ്കെടുപ്പിക്കുന്നത് പോലെയാണത്. ആ ഉദ്യമം ശിശുവിനെ അപകടത്തിലാക്കും. നിങ്ങൾ അതിനായി തയ്യാറല്ലെങ്കിൽ, നല്ല കാര്യങ്ങളും കൂടുതലായി പോയാൽ ദോഷമേ ചെയ്യുകയുള്ളൂ.

അതിനാല്‍ നിങ്ങൾ എന്തെങ്കിലും ശബ്ദങ്ങൾ കേള്‍ക്കുന്നതിനു മുന്‍പു നിങ്ങളുടെ വിവേചന ക്ഷമത പരിപൂർണ്ണമായിരിക്കണം; നിങ്ങളുടെ വികാരങ്ങൾ മധുരതരമായിരിക്കണം. മനസ്സിൽ മാധുര്യം നിറഞ്ഞിരിക്കുന്നില്ലെങ്കിൽ പല കാര്യങ്ങളും നിങ്ങൾക്കു ചെയ്യുവാൻ സാധിക്കുകയില്ല; നിങ്ങൾ വാസ്തവത്തിൽ കഴിവില്ലാത്തവനാകും. മനസ്സിൽ മധുരതരമായ വികാരങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ ഈ ലോകത്തെയും അവിടെയുള്ള സർവ വസ്തുക്കളെയും നിരാകരിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ച് അവയെ മധുരവികാരങ്ങളാക്കി തീർക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ പല മേഖലകൾ നിരീക്ഷിക്കുവാനും അതിൽ സംതൃപ്തി നേടുവാനും കഴിയുകയുള്ളൂ. അല്ലാതെ നിങ്ങൾ അനാഹതത്തിൽ എത്തി അജ്ഞാതമായ കാഴ്ചകൾ കാണുകയും ശബ്ദങ്ങൾ കേൾക്കുകയും ചെയ്‌താൽ നിങ്ങൾ പരിഭ്രാന്തരാകും.

ഇത് ഒരു ഭ്രമാത്മകമായ സിനിമ (ഹൊറർ മൂവി ) കാണുന്നത് പോലെയാണ്. ഞാൻ കണ്ടിടത്തോളം ഇത്തരം സിനിമകൾ പരിതാപകരമാണ്.. അവ എന്നെ ഒരിക്കലും പേടിപ്പിച്ചിട്ടില്ല ഉദാഹരണത്തിന് കണ്ണിൽ നിന്നും രക്തം വരുന്നതായി കാണിക്കും. ശരീരത്തിൽ എല്ലായിടത്തും, എപ്പോഴും രക്തം പ്രവഹിക്കുന്നില്ലേ? അപ്പോൾ അതിൽ ഭയാനകമായി എന്താണുള്ളത്? രക്തം ഇവിടെ നിന്നും ഒലിക്കുന്നു എന്നതിന് പ്രാധാന്യം വല്ലതുമുണ്ടോ? വളരെ അധികം ആളുകൾക്ക് ശരീരത്തിൽ രക്തം പ്രവഹിക്കുന്നുണ്ടെന്നു അറിയാത്തതുകൊണ്ടാണ് ഇത് ഭയാനകമായി തോന്നുന്നത്. അതുപോലെ ഇതിനെക്കുറിച്ചുള്ള അറിവ് ഇല്ലാത്ത ആളുകൾക്ക് അനാഹതത്തിൽ സ്പർശിക്കുമ്പോൾ പ്രത്യേക ദൃശ്യങ്ങൾ പെട്ടെന്ന് ഉയരുന്നത് കാണുമ്പോൾ, ഭയം തോന്നും.

ഉഗ്ര മൂർത്തികളും അനാഹതവും.

യോഗ ശാസ്ത്രത്തിൽ തന്ത്ര യോഗ എന്ന ഒരു വിഭാഗമുണ്ട്. തന്ത്രയോഗത്തില്‍ ഒരു പ്രധാന വിഭാഗമാണ് യോഗികൾ സ്വന്തമായി മൂർത്തികളെ സൃഷ്ടിക്കുക എന്നത്. അവർ ഒരു ഊർജം സൃഷ്ടിക്കുകയും അതിനെ ഒരു മൂർത്തിയാക്കുകയും ചെയ്യുന്നു. ഈ രൂപം, അത് പുരുഷ രൂപമാകാം, സ്ത്രീ രൂപമാകാം, വേറെ എന്തെങ്കിലും രൂപമാകാം, യോഗിയെ സദാ അനുഗമിക്കുന്നു. അതിനാലാണ് ആ യോഗിക്കു വേറെ ആരും കൂട്ടിനായി വേണ്ടാത്തത്. ഈ രൂപം എപ്പോഴും കൂടെ ഉള്ളതുകൊണ്ട്, അയാൾ വിവാഹം കഴിക്കുന്നില്ല, സാധാരണയായി അവർ ഭയാനകമായ സ്ത്രീ രൂപങ്ങളെയാണ് സൃഷ്ടിക്കുന്നത്.

രാഗിണി, ഡാകിനി, ചിന്നമസ്താ, കാളി എന്നിവരുടെ രൂപങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. ഇവയെല്ലാം ഭയം ജനിപ്പിക്കുന്ന സ്ത്രീ രൂപങ്ങളാണ്. അത്തരം രൂപങ്ങൾ വേണമെന്നതു കൊണ്ടാണ് അവർ ഈ രൂപങ്ങളെ സൃഷ്ടിച്ചത്. ശാരീരിക ഭംഗി മൂലമോ മറ്റേതെങ്കിലും തരത്തിലോ തങ്ങളെ ആകർഷിക്കുവാൻ സാധ്യതയില്ലാത്ത രൂപങ്ങളെയാണ് അവർക്കു വേണ്ടിയിരുന്നത്. വേറൊരു കാരണം കൂടിയുണ്ട്. ഞാൻ നിങ്ങൾക്കു കുറച്ചു കളിമണ്ണ് തന്നിട്ട് ആദിയോഗിയുടെ രൂപം ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടു എന്ന് വിചാരിക്കുക. ആ രൂപം എങ്ങിനെ ഇരിക്കുമെന്ന് നിങ്ങൾക്ക് അറിയാം. നിങ്ങളുടെ കൈകൾ നല്ലൊരു രൂപത്തെ ഉണ്ടാക്കുവാൻ കഴിവില്ലാത്തതായതു കൊണ്ട് രൂപം വിരൂപമായിരിക്കും.

കാരണം എന്തുതന്നെ ആയാലും, അവർ ഇത്തരത്തിലുള്ള രൂപങ്ങളെയാണ് ഉണ്ടാക്കിയത്. അവയെ ഉണ്ടാക്കിയ യോഗികൾ എന്നോ മൺമറഞ്ഞു പോയി. അവരുടെ ആവശ്യത്തിന് വേണ്ടി ഈ മൂർത്തികളെ അവർ സൃഷ്ടിച്ചു; എന്നിട്ടു അവരെ സ്വതന്ത്രമായി തുറന്നു വിട്ടു.അവയിൽ പല മൂർത്തികളും ഇന്നും ഇവിടെയുണ്ട്. ആ മൂർത്തികളെ ഉപയോഗിക്കുന്ന കുറേ ആളുകളും ഉണ്ട്. നിങ്ങൾ അനാഹതത്തിൽ എത്തിച്ചേർന്നാൽ ഈ മൂർത്തികൾക്കു ഒരു സ്വാഗതം ലഭിക്കുന്നത് പോലെയാണ്. അതിനാൽ അവർ നിങ്ങളെ സമീപിച്ചേക്കും. അവർ നിങ്ങളെ സമീപിച്ചാൽ നിങ്ങൾക്ക് അവരുമായി കളിക്കുവാൻ സാധിക്കുകയില്ല; എന്തെന്നാൽ അവർ നിങ്ങളെ പോലെ അല്ലാത്തതുകൊണ്ട് അവ നിങ്ങളെ ഭയപെടുത്തുകയാണ് ചെയ്യുക.

യോഗ ശാസ്ത്രത്തിൽ തന്ത്ര യോഗ എന്ന ഒരു വിഭാഗമുണ്ട്. തന്ത്രയോഗത്തില്‍ ഒരു പ്രധാന വിഭാഗമാണ് യോഗികൾ സ്വന്തമായി മൂർത്തികളെ സൃഷ്ടിക്കുക എന്നത്. അവർ ഒരു ഊർജം സൃഷ്ടിക്കുകയും അതിനെ ഒരു മൂർത്തിയാക്കുകയും ചെയ്യുന്നു.

മൂക്കിന് പകരം രണ്ട് ദ്വാരങ്ങളുള്ള ഒരാളെ കണ്ടു എന്ന് വിചാരിക്കുക. നിങ്ങൾ ഭയന്നു പോകും. അത്തരം അവസ്ഥയിൽ നിങ്ങൾ അനാഹതത്തിൽ എത്തുവാൻ ശ്രമിക്കരുത്. എന്തെന്നാൽ അത് വിവിധ തരത്തിലുള്ള അതിസൂക്ഷ്മമായ രൂപങ്ങളെ സൃഷ്ടിക്കും. അനാഹതത്തിനു സൃഷ്ടിക്കുള്ള ശക്തിയുണ്ട്; അവിടെയാണ് മനുഷ്യർക്ക് സൃഷ്ടികൾ നടത്താവുന്നത്. ആ നിലയിലേക്ക് നിങ്ങൾ എത്തിയാൽ ഈ മൂർത്തികൾ നിങ്ങളിലേക്ക് ആകര്‍ഷിക്കപെടും. കല, സംഗീതം, മുതലായവക്ക് മുൻപേ തന്നെ ഈ സൂക്ഷ്മ മൂർത്തികൾ നിങ്ങളിലെത്തും, എന്തെന്നാൽ അവർക്കു ഭാരം ഏറ്റവും കുറവാണ്. ആലസ്യം ഏറ്റവും കുറവാണ്. കാളി നിങ്ങളെ സമീപിക്കും. ചില ആളുകൾ ജീവിതകാലം മുഴുവനും കാളിയെ കാണുവാൻ ആഗ്രഹിക്കും. പക്ഷെ ഉറക്കത്തിൽ കാളി നിങ്ങളുടെ അടുത്തു വന്നാൽ.....നാളെ നിങ്ങളുടെ കിടക്ക കഴുകി ഉണക്കേണ്ടിവരും! ഇതു പലർക്കും സംഭവിച്ചിട്ടുണ്ട്; തങ്ങൾ തികച്ചും ക്രമമായി വർത്തിക്കുന്നവരാണെന്നും പല മേഖലകളെ പരിശോധിക്കുവാൻ ധൈര്യമുള്ളവരാണ് എന്നും വിശ്വസിച്ചിരുന്ന ആളുകൾ ഒരു ചെറിയ കാര്യം കൊണ്ടു ജീവിതകാലം മുഴുവനും കഷ്ടത്തിലാകും.

അനാഹതം വിട്ടാൽ വിശുദ്ധിയിൽ ആണ് ചെന്നെത്തുക. വിശുദ്ധി മാന്ത്രികതയുടെ കേന്ദ്രമാണ്. മന്ത്രവാദം സ്വായത്തമാക്കണമെങ്കിൽ നിങ്ങളെപോലെയല്ലാത്ത ജീവികളുമായി സമരസപെട്ടു പോകുവാൻ പഠിക്കണം. നിങ്ങളെ പോലെയുള്ള രൂപമില്ലാത്തതിനെയെല്ലാം വികൃതമായിട്ടായിരിക്കും നിങ്ങൾക്ക് തോന്നുക. കാളി, ചിന്നമസ്താ ഡാകിനി, ലങ്കിനി ഇവരെല്ലാം നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കും. ഇതു വാസ്തവത്തിൽ അത്ഭുതകരമായ ഒരു അവസരമാണ്. പക്ഷെ വികാരപരമായ മാധുര്യവും, ബുദ്ധികൂർമതയും നിലനിർത്തിയിട്ടില്ലെങ്കിൽ അതു ഭയാനകമായ ഒരു അനുഭവമാകുകയും നിങ്ങളുടെ മനസ്സിനെ തകർത്തു കളയുകയും ചെയ്യും.

കാലഘട്ടത്തിന്‍റെ ദുർദശ

എല്ലാദിവസവും വിചിത്രമായത് എന്തെങ്കിലും സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടാൽ, വാസ്തവമായിട്ടല്ലെങ്കിൽ കൂടി, അധികമാളുകൾക്കും മനസ്സിന്‍റെ സ്ഥിരത നഷ്ടപ്പെടും. അതിനു കാരണം അവർക്ക് ശക്തമായ ഒരു മനസ്സ് ഇല്ല എന്നതാണ്. ഞാൻ ഇത് കളിയാക്കി പറയുകയല്ല. ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മാനവരാശിക്ക് ചെയ്തിട്ടുള്ള ഏറ്റവും വലിയ ദ്രോഹമാണ് മനസ്സിനെ പ്രവർത്തിപ്പിക്കുവാൻ പഠിപ്പിക്കാതെ ഓർമയെ മാത്രം ഉപയോഗിക്കുവാൻ പഠിപ്പിക്കുന്നത്. ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ലക്ഷ്യം നമ്മുടെ സാമ്പത്തിക ചട്ടക്കൂട്ടിൽ എവിടെയെങ്കിലും വയ്ക്കുവാൻ പറ്റുന്ന ഒരു വസ്തുവിനെ സൃഷ്ടിക്കുക എന്നതാണ്. അല്ലാതെ ഒരു മഹാനായ മനുഷ്യനെ സൃഷ്ടിക്കുകയല്ല. ഉയർന്ന ഗുണങ്ങളുള്ള വ്യക്തികളെ സമൂഹങ്ങൾക്കു ആവശ്യമില്ല. എന്തെന്നാൽ അവർ നിര്‍ദ്ദേശങ്ങൾ അനുസരിക്കുകയില്ല. സാമൂഹിക ചുറ്റുപാടിൽ അവർ യോജിച്ചു നില്‍ക്കുകയില്ല. പണ്ടത്തെ കാലഘട്ടത്തിൽ ശ്രേഷ്ഠതയുടെ ലക്ഷണങ്ങൾ കാണിച്ചവരെയെല്ലാം വധിച്ചു കളഞ്ഞു. എന്തെന്നാൽ ഇടത്തരമായവരെ പേടിക്കേണ്ടതില്ല, അതേസമയം ശ്രേഷ്ഠത കാര്യങ്ങൾ മാറ്റി മറിക്കും.

വികാരങ്ങളുടെ മാധുര്യവും ബുദ്ധിയുടെ കൂര്‍മ്മതയും ഒന്നിച്ചു കൊണ്ടുപോകുവാൻ പറ്റുന്ന തരത്തില്‍ ഇന്ന് മനുഷ്യ മനസ്സ് വികസിക്കുന്നില്ല. ബുദ്ധി കൂടുതലുള്ളവർ മനസ്സിൽ കയ്‌പേറിയ വികാരങ്ങൾ സൂക്ഷിക്കുന്നവരായിരിക്കും. കൂർമ്മ ബുദ്ധിയും, മധുര വികാരങ്ങളും ഉള്ള ആളുകളെ കാണുവാൻ വിഷമമാണ്. മനഃശക്തിയുള്ളവരുടെ വിചാരം മറ്റുള്ളവരെയെല്ലാം മുറിവേല്‍പ്പിക്കണമെന്നാണ്. മധുര വികാരങ്ങൾ ഉള്ളവർ വിഡ്ഢികളാണെന്നാണ് പൊതുവെയുള്ള വിചാരം. ഇത് ഒരു നിശ്ചിത നിയമം പോലെയാണ്. ബുദ്ധി കൂര്‍മ്മതയുണ്ടെങ്കിൽ വികാരപരമായ മാധുര്യം ഉണ്ടായിരിക്കുകയില്ല. മധുര വികാരങ്ങൾ ആണ് ഉള്ളതെങ്കിൽ നിങ്ങൾ ഒരു വിഡ്ഢിയാണ്. ഇത്തരം ചേരി തിരിവ് ലോകത്തെങ്ങും നടക്കുന്നുണ്ട്. ഇത് ഒരു നല്ല കാര്യമല്ല. അനാഹതം അദ്ഭുതകരമായ ഒരു ഇടമാണ്. പക്ഷെ ഇന്നത്തെ ലോകത്തിൽ ബുദ്ധിശക്തി കൂട്ടുവാനും, വികാരങ്ങളെ മധുരതരമായി നിലനിർത്തുവാനും മനുഷ്യരെ പഠിപ്പിക്കുന്നത് ഒരു കഠിന പ്രയത്നമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

സമതുലനം ഉണ്ടെങ്കിലേ അനാഹത സാധന ചെയ്യുവാൻ സാധിക്കുകയുള്ളു.

ചില പരമ്പരാഗത സമ്പ്രദായങ്ങളിൽ അനാഹതം ഒരാളുടെ രണ്ട് തലങ്ങൾ കൂട്ടിമുട്ടുന്ന ഇടമായിട്ടാണ് കാണുന്നത്. താന്ത്രിക സ്വഭാവമുള്ള മറ്റു ചിലർ മനുഷ്യനും അവന്‍റെ ദൈവീകമായ കഴിവുകളും തമ്മിൽ കൂട്ടിമുട്ടുന്ന ഇടമായിട്ടാണ് അനാഹതത്തെ കാണുന്നത്. അനാഹതം അദ്ഭുതകരമായ ഒരു ഇടമാണ്; എന്നാൽ നിങ്ങള്‍ അതിനു വേണ്ട തയാറെടുപ്പുകൾ നടത്തിയിട്ടില്ലെങ്കിൽ അതു ഭയാനകമായിരിക്കും. ഈ പ്രപഞ്ചത്തിന്‍റെ കാമ്പ് അതിബൃഹത്തായ ഒരു സ്ഥലമായിരിക്കണം. എന്നാൽ നിങ്ങൾ അവിടെ പോകുവാൻ തയ്യാറാണോ? നിങ്ങളുടെ വ്യവസ്ഥിതി അതിനായി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ അവിടെ പ്രവേശിക്കുവാൻ സാധ്യമാകുകയുള്ളൂ.

 
 
  0 Comments
 
 
Login / to join the conversation1