ആകാശ തത്വത്തെക്കുറിച്ച് അവബോധരാവുക
ഒരു സാധകന്‍ സദ്ഗുരുവിനോടു ചോദിച്ചു ആകാശത്തെ എങ്ങനെ അനുഭവിച്ചറിയാം എന്ന്. പഞ്ചഭൂതങ്ങളില്‍ മറ്റു നാലും നിലനില്‍ക്കുന്നത് ആകാശത്തെ ആധാരമാക്കിയിട്ടാണല്ലോ?
 
 

ചോദ്യം:- എന്‍റെ ചോദ്യം ആകാശത്തെ സംബന്ധിച്ചിട്ടുള്ളതാണ്. തുറസ്സായ ഒരു സ്ഥലത്തിരുന്ന് ആകാശത്തെ നിരീക്ഷിച്ച് അതിനെക്കുറിച്ച് കൂടുതല്‍ അവബോധം നേടാനാകുമോ? അല്ലെങ്കില്‍ ചക്രവാളത്തിലേക്കോ സമുദ്രത്തിലേക്കോ നോക്കിയിരുന്ന്... നമ്മുടെ ഉള്ളിലും ചുറ്റിലുമുള്ള പ്രകൃതിയെ മനസ്സിലാക്കാന്‍ ഇതു സഹായിക്കുമോ?

സദ്ഗുരു: സഹായിച്ചേക്കാം എന്നേ പറയാനാവൂ. എന്നാല്‍ തുറന്ന സ്ഥലങ്ങളില്‍ ചെന്നിരിക്കുമ്പോള്‍ സാധാരണയായി എല്ലാവരും ശ്രമിക്കുന്നത് കാറ്റില്‍ നിന്നും, വെയിലില്‍ നിന്നും അല്ലെങ്കില്‍ മഴയില്‍ നിന്നും അവനവനെ ഒഴിച്ചുനിര്‍ത്താനാണ്. ഓരോ സ്ഥലത്തും ഓരോ മട്ടിലായിരിക്കുമല്ലോ കാലാവസ്ഥ. തനിയെ തുറസ്സായ ഒരു സ്ഥലത്തു ചെന്നിരുന്ന് ആകാശഗണത്തില്‍ തന്നെ മനസ്സിരുത്തി അതിനെ കുറിച്ചുള്ള അവബോധം നേടാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ എല്ലാവര്‍ക്കും എപ്പോഴും അതിനു സാധിച്ചെന്നു വരില്ല. എന്നാലും പ്രയോഗിച്ചു നോക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം നിങ്ങളുടെ ദൈനംദിന ഇടപാടുകളില്‍ പൂര്‍ണ്ണശ്രദ്ധ ചെലുത്തുക എന്നതാണ്. ശ്വാസോച്ഛ്വാസം, ഭക്ഷണം, കുടിവെള്ളം, ശരീരത്തിനകത്തും പുറത്തുമുള്ള താപനില, ഈ വക കാര്യങ്ങളില്‍ കൂടുതല്‍ മനസ്സിരുത്തൂ.

പ്രയോഗിച്ചു നോക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം നിങ്ങളുടെ ദൈനംദിന ഇടപാടുകളില്‍ പൂര്‍ണ്ണശ്രദ്ധ ചെലുത്തുക എന്നതാണ്. ശ്വാസോച്ഛ്വാസം, ഭക്ഷണം, കുടിവെള്ളം, ശരീരത്തിനകത്തും പുറത്തുമുള്ള താപനില, ഈ വക കാര്യങ്ങളില്‍ കൂടുതല്‍ മനസ്സിരുത്തൂ.

എല്ലാവരും എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ശ്വാസോച്ഛ്വാസം, അത് ഒച്ചയനക്കങ്ങളില്ലാത്തതല്ല, നമ്മള്‍ അറിയുന്നില്ലെങ്കിലും അതു നമ്മുടെ ശരീരത്തെ മുഴുവന്‍ ചലിപ്പിക്കുന്നു. അതു വരെ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കുന്നില്ലെന്നത് എന്നെ വളരെ അതിശയിപ്പിച്ചിട്ടുള്ള ഒരു സംഗതിയാണ്. സ്വന്തം ശ്വാസത്തെ ശ്രദ്ധിക്കാനാകാത്ത ആള്‍ അതിലും സൂക്ഷ്മമായ ആകാശത്തെ എങ്ങനെ മനസ്സിലാക്കാന്‍. എന്നാലും തുറസ്സായ ഒരിടത്ത് പ്രകൃതിയുമായി ചേര്‍ന്നിരിക്കുന്നതു നല്ലതു തന്നെ. എന്നാല്‍ അതിലും പ്രധാനം നമ്മുടെ തന്നെ ദൈനം ദിന വ്യവഹാരങ്ങളെ നിരീക്ഷിക്കുകയാണ്. ശ്വസിക്കുന്നത്, ആഹാരം കഴിക്കുന്നത്. വെള്ളം കുടിക്കുന്നത്, നടക്കുന്നത്, തൊടുന്നത്.... എല്ലാം തികച്ചും ബോധപൂര്‍വ്വമാകട്ടെ. മൈതാനത്തില്‍ തനിയെ ചെന്നിരിക്കുന്നതിനേക്കാള്‍ ഒരു നല്ല തുടക്കം ഇതായിരിക്കും. ജീവിതാനുഭവങ്ങള്‍ നിങ്ങളറിയാതെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്കു വരുന്നതായി ബോദ്ധ്യപ്പെടും.

നമ്മള്‍ നിത്യേന ചെയ്യുന്ന പല കാര്യങ്ങളെക്കുറിച്ചും നമ്മള്‍ ആലോചിക്കാറില്ല. കിട്ടുന്നത് വാരി വിഴുങ്ങുന്നു, കുടിച്ചു തീര്‍ക്കുന്നു.... ശ്വാസോച്ഛ്വാസം പോലും തീര്‍ത്തും അറിയാതെയാണ് നടക്കുന്നത്. വസ്തുക്കളെ തൊടുത്തതുപോലും ബോധപൂര്‍വമല്ല. ഒരു വിധം എല്ലാവരുടേയും സ്ഥിതി ഇതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ബോധപൂര്‍വ്വം ചെയ്യാന്‍ സാധിക്കും. അതു കൊണ്ടു ചെയ്യുന്ന പ്രവൃത്തികളുടെ വേഗം കുറഞ്ഞു പോകും എന്ന ഭയം വേണ്ട. ഈ സംഗതി പ്രത്യേകം ഓര്‍ക്കേണ്ടതാണ്, കാരണം ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധവെച്ചാല്‍ അതു മാത്രമേ ചെയ്യാനാകൂ, മറ്റൊന്നും ചെയ്യാനാവില്ല എന്നാണു സാമാന്യമായ ധാരണ. അതു തെറ്റാണ്.

മനുഷ്യ മസ്തിഷ്‌കം അതിശയകരമായ ഒരു സംഗതിയാണ്. അതു തന്നെയാണ് അതിന്‍റെ സൗന്ദര്യവും. അതിനു സങ്കീര്‍ണ്ണമായ നിരവധി ആന്തരിക പ്രവര്‍ത്തനങ്ങള്‍ നടത്താനാവും, അതേസമയം പല കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുമാവും. നിങ്ങള്‍ കാറോടിക്കുന്നു. ഒപ്പം അരികത്തിരിക്കുന്ന ആളുമായി സംസാരിക്കുന്നു. അവിടെ ഒരേ സമയം രണ്ടു കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നു. അതുപോലെ തന്നെ, നിങ്ങള്‍ എന്തു കാര്യം ചെയ്യുകയാണെങ്കിലും നിങ്ങള്‍ക്കു ശ്വാസത്തില്‍ ശ്രദ്ധിക്കാനാകും. ശ്വാസം എപ്പോഴും സംഭാവിക്കുന്നതായതു കൊണ്ട് നിങ്ങള്‍ക്കതില്‍ മനസ്സിരുത്താം. അതേ സമയം കഴിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന വെള്ളത്തിലും കൂടി ശ്രദ്ധവെക്കാം. മൈതാനത്തില്‍ തനിയെ ചെന്നിരിക്കുന്നതിനേക്കാള്‍ നല്ല തുടക്കം ഇങ്ങനെ ചെയ്യുന്നതായിരിക്കും.

 
 
 
 
  0 Comments
 
 
Login / to join the conversation1