സ്വന്തം അജ്ഞതയുടെ വേദനകൾ അധികമാളുകളും അറിയാത്തത് അവർ സ്വന്തം വിശ്വാസപ്രമാണങ്ങളിൽ അഭയം തേടുന്നതു കൊണ്ടാണ്. ഈ വിശ്വാസ പ്രമാണങ്ങൾ ഒരു കാലത്തും നിങ്ങളെ മോചിതരാക്കില്ല, എന്നാൽ ഇന്നത്തേക്ക് ആശ്വാസം നൽകുകയും ചെയ്യും. "ഓ! ഈശ്വരൻ എന്നെ സംരക്ഷിക്കുന്നുണ്ട്! എന്‍റെ അച്ഛന്‍റെ ആത്മാവ് എന്നെ സംരക്ഷിക്കുന്നുണ്ട്". ഇത്തരം വിശ്വാസങ്ങൾ നിങ്ങളെ സുഖമായി ഉറങ്ങുവാൻ സഹായിക്കും. എന്നാൽ നിങ്ങളെ സ്വാതന്ത്രരാക്കില്ല; നേരെ മറിച്ച് നിങ്ങളെ കൂടുതൽ കുരുക്കിലാക്കുകയാണ് ചെയ്യുക.

ഇത്തരം വിശ്വാസങ്ങൾ നിങ്ങളെ സുഖമായി ഉറങ്ങുവാൻ സഹായിക്കും. എന്നാൽ നിങ്ങളെ സ്വാതന്ത്രരാക്കില്ല; നേരെ മറിച്ച് നിങ്ങളെ കൂടുതൽ കുരുക്കിലാക്കുകയാണ് ചെയ്യുക.

സ്വാതന്ത്ര്യം ആണ് കാംക്ഷിക്കുന്നതെങ്കിൽ എല്ലാ വസ്തുക്കളെയും അതിന്‍റെ തനതു രൂപത്തിൽ കാണണം. വാസ്തവത്തിൽ നിങ്ങൾക്ക് നിങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ല. താൻ ആരാണ്, എവിടെ നിന്നു വന്നു, എവിടേക്കു പോകുന്നു എന്നീ കാര്യങ്ങൾ അറിയില്ല എന്ന ആ വേദനാജനകമായ സത്യം മനസ്സിലാക്കിയിട്ടും, എല്ലാം ശരിയാണെന്ന മട്ടിൽ ജീവിക്കുകയാണെങ്കിൽ, അത് ഒരു വലിയ അപരാധമാണ്. ഈ ഭയാനകമായ സംഗതി മനസ്സിൽ പതിയുകയും നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ആ അറിവിനായി എന്തെങ്കിലും ചെയ്യുവാൻ തയ്യാറാകും. അപ്പോൾ ആ അറിവ് അകലെയല്ല; എന്തെന്നാൽ അത് ഇവിടെ തന്നെയുണ്ട് .

ഈ അറിവ് ഒരു മല മുകളിലാണുള്ളതെങ്കിൽ നിങ്ങൾക്ക് ആ മല കയറുവാൻ സാധിക്കുമോ എന്ന പ്രശ്‍നം ഉണ്ടാകും. എന്നാൽ അത് ഇവിടെത്തന്നെ ഉള്ളപ്പോൾ നിങ്ങൾക്ക് അത് കിട്ടുമോ ഇല്ലയോ എന്ന പ്രശ്‍നം ഉദിക്കുന്നില്ല. നിങ്ങൾ അതിനായി ആഗ്രഹിക്കുന്നുണ്ടോ, ആ ആഗ്രഹം എത്ര മാത്രം ശക്തമാണ് എന്നതു മാത്രമായിരിക്കും കണക്കിലെടുക്കേണ്ടത്.

നിങ്ങൾ ഒരിക്കലും കാണാത്ത, അനുഭവിക്കാത്ത ഈശ്വരൻ, ആത്മാവ്, പരമാത്മാവ് എന്നിവയെപ്പറ്റിയുള്ള വിശ്വാസ പ്രമാണങ്ങളെ ആശ്രയിച്ച് സ്വയം മെനഞ്ഞെടുക്കുന്ന നുണകളിൽ വിശ്വസിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ, ഈ അറിയുവാനുള്ള ആഗ്രഹം ഉണ്ടായിരിക്കുകയില്ല, അതിനാലാണ് അത് അറിയാതിരിക്കുന്നത്.