അജ്ഞതയുടെ നോവ്
 
 

सद्गुरु

ആത്മീയത എന്നത് നിങ്ങളുടെ ജീവിതത്തിലെ മറ്റെന്തിനേയും പോലെ മാത്രമാണ്. ജീവിതത്തില്‍ നിങ്ങള്‍ ഒരുകാര്യം ചെയ്തു കഴിയുമ്പോള്‍, അടുത്തത് രംഗപ്രവേശം ചെയ്യുന്നു. അതുപോലെ, നിങ്ങള്‍ എല്ലാം ചെയ്തു മതിയാകുമ്പോള്‍, ആത്മീയ പ്രക്രിയ തുടങ്ങുകയായി.

ഉദാഹരണത്തിന് ജീവിതത്തിന്‍റെ മൗലികതയിലേക്ക് വന്നാല്‍, ആത്മീയത എന്നത് ഏറെക്കുറെ ലൈംഗികത പോലെയാണ്. അതായത്, ഒരു പതിനാലു വയസ്സാകുമ്പോള്‍, പെട്ടെന്ന് നിങ്ങള്‍ അത് അറിയുന്നു. (ചിരി) കുട്ടിയായിരുന്നപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ വാനോളം പ്രാധാന്യമുണ്ടെന്ന് നിങ്ങള്‍ അതുവരെ ധരിച്ചിരുന്ന ആ ചെറിയ വസ്തുക്കളൊക്കെ പെട്ടെന്ന് അപ്രധാനമാകുന്നു. നിങ്ങള്‍ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങളും, മറ്റും ചവറ്റുകുട്ടയില്‍ സ്ഥാനം കണ്ടെത്തുന്നു. എല്ലാതരം കുട്ടിക്കളികളും അപ്രത്യക്ഷമാകുന്നു. അപ്പോള്‍ പെട്ടെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. അതുപോലെതന്നെ, നിങ്ങളില്‍ ഒരു പ്രത്യേക അവബോധം ഉയര്‍ന്നു വരുമ്പോള്‍, ഈ കളികളൊന്നും നിങ്ങളെ തൃപ്തിപ്പെടുത്താന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്നു.

നിങ്ങള്‍ക്കു പതിനാലു വയസ്സായപ്പോള്‍, പെട്ടെന്ന് ആ വലിയ കാര്യം മനസ്സിലാകുകയും അപ്പോള്‍ അതുവരെ ചെയ്തതെല്ലാം നിസ്സാരമായതായിരുന്നു എന്ന് തോന്നുകയും ചെയ്തു. ആ വലിയ കാര്യം എപ്പോഴാണോ നിസ്സാരമായിത്തീരുന്നത്, അപ്പോള്‍ നിങ്ങള്‍ ആത്മീയതയിലേക്ക് തിരിയുന്നു. (ചിരി) ജീവിതത്തില്‍ നിങ്ങള്‍ വളരെ പ്രാധാന്യം കല്പിച്ചിരുന്ന വലിയ കാര്യങ്ങളെല്ലാം വെറും നിസ്സാരമായിത്തീരുമ്പോള്‍, ആത്മീയത ഉടലെടുക്കുന്നു. അവിടെ ഹോര്‍മോണുകളാണ് നിങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രലോഭനമായതെങ്കില്‍, ഇക്കാര്യത്തില്‍ അവബോധത്തിനു മാത്രമാണ് ഈ പക്വതയ്ക്ക് പ്രേരണയാകാന്‍ കഴിയുന്നത്.

നിങ്ങള്‍ക്കു നിങ്ങളെ സ്വയം കാണാനുള്ള അവബോധം ഉണ്ടാകുമ്പോള്‍, ജീവിതത്തിലെ പല പ്രവൃത്തികളും, പല നിര്‍ബന്ധപ്രേരണകളും, പല അഭിലാഷങ്ങളും വെറും അവസാനമില്ലാത്ത കാര്യങ്ങളാണെന്നും അവ നിങ്ങളെ പ്രത്യേകിച്ചൊന്നിലേക്കും നയിക്കുകയില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുന്നു. അന്‍പത്-അറുപത് വര്‍ഷത്തോളം നിങ്ങള്‍ അതിനു പുറകെയായിരുന്നു, എന്നിട്ടും അവ നിങ്ങളെ ഒരിഞ്ചുപോലും മുന്‍പോട്ടു നയിച്ചില്ല. ഒന്നുകില്‍ ഇതിലൂടെയെല്ലാം കടന്നുപോയശേഷം നിങ്ങളുടെ മരണക്കിടക്കയില്‍ വച്ചായിരിക്കും നിങ്ങളതു മനസ്സിലാക്കുക, അല്ലെങ്കില്‍ തുടക്കത്തില്‍ തന്നെയോ, ഇടയില്‍വച്ചോ നിങ്ങളില്‍ ജീവിതം ബാക്കിയിരിക്കെതന്നെ ഈ തിരിച്ചറിവുണ്ടാകുന്നു.


അതുകൊണ്ട്, ഈ ആദ്ധ്യാത്മിക പ്രക്രിയ എവിടെയെങ്കിലുംവെച്ച് തുടങ്ങിയേ തീരു. പക്ഷെ നിങ്ങള്‍ ജീവിക്കുന്ന പരിമിതികള്‍ക്കപ്പുറം പോകാനുള്ള അദമ്യമായ ആഗ്രഹം നിങ്ങളില്‍ എപ്പോഴും ഉണ്ട്.

അതുകൊണ്ട്, ഈ ആദ്ധ്യാത്മിക പ്രക്രിയ എവിടെയെങ്കിലുംവെച്ച് തുടങ്ങിയേ തീരു. പക്ഷെ നിങ്ങള്‍ ജീവിക്കുന്ന പരിമിതികള്‍ക്കപ്പുറം പോകാനുള്ള അദമ്യമായ ആഗ്രഹം നിങ്ങളില്‍ എപ്പോഴും ഉണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ ചെറിയകാര്യങ്ങളിലും നമ്മള്‍ ആഴത്തില്‍ മുഴുകുമ്പോള്‍, അത് നമുക്ക് എല്ലാമാണ് എന്ന് തോന്നും, അങ്ങനെയല്ലേ? ഓരോ ചെറിയ കാര്യങ്ങളും - നമുക്കിഷ്ടമുള്ളതു ഭക്ഷിക്കുന്നതുമുതല്‍, നമുക്കിഷ്ടമുള്ളതു ചെയ്യുന്നതുവരെ, ബന്ധങ്ങളും അതുപോലുള്ള മറ്റുകാര്യങ്ങളും - നമ്മളിത്തരം കാര്യങ്ങളുമായി ഗാഢമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍, അവയാണ് ജീവിതത്തിലെ എല്ലാമെന്ന് നാം ധരിക്കുന്നു, അവ വളരെ വേണ്ടപ്പെട്ടവയാകുന്നു. ഈ നിലയില്‍നിന്ന് അല്പം ഉയര്‍ന്ന് ഇവയെ നോക്കിക്കാണുവാന്‍ നമുക്ക് കഴിഞ്ഞാല്‍, പെട്ടന്നവയെല്ലാം വളരെ നിസ്സാരങ്ങളായ കാര്യങ്ങളായി നമുക്കു തോന്നും. എന്ത് നരകമാണ് തന്നെ ഇതില്‍കൊണ്ടെത്തിച്ചത് എന്ന് നിങ്ങള്‍ അത്ഭുതപ്പെടും.

'ഞാന്‍ ഇത്തരം ചെറിയ കാര്യങ്ങളില്‍ എന്തുകൊണ്ട് ഇങ്ങനെ അകപ്പെട്ടുപോയി' എന്ന ചോദ്യം നിങ്ങളില്‍ ഉയരാന്‍ തുടങ്ങിയാല്‍ നിങ്ങളില്‍ ആത്മീയപ്രക്രിയ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അധികം പേരും ആത്മീയത സഹിക്കുന്നത് ബോധപൂര്‍വ്വമല്ല. സഹിക്കുന്നത് എന്ന് ഞാന്‍ പറയുവാന്‍ കാരണം, നിങ്ങള്‍ ബോധപൂര്‍വ്വമല്ലാതെ പരമാത്മാവിനെ തേടുമ്പോള്‍, നിങ്ങള്‍ക്ക് ജീവിത്തില്‍ ഒരുപാട് അസംബന്ധങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അത്യധികമായ സഹനശക്തി ആവശ്യമാണ്. കാരണം, അത് നിങ്ങളെ ഒരുപാട് അനാവശ്യകാര്യങ്ങളിലൂടെ വലിച്ചിഴയ്ക്കുന്നു - ഒരു വലിയ പ്രാതല്‍, ഒരു ഷോപ്പിംഗ്, ഒരു വിവാഹം അങ്ങനെ പലതും. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നിങ്ങള്‍ ബോധപൂര്‍വ്വമല്ലാതെ ഏതെങ്കിലും തരത്തിലുള്ള സാക്ഷാത്ക്കാരം തേടുന്നതുകൊണ്ടാണ്. എന്തൊക്കെയായാലും, എല്ലാവരും പൂര്‍ണ്ണതയ്ക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്, അല്ലേ? ബോധപൂര്‍വ്വമോ അല്ലാതെയോ എന്നതുമാത്രമാണ് വ്യത്യാസം.

സത്യത്തെ തേടുന്നു എന്ന് നമ്മള്‍ പറയുമ്പോള്‍, സത്യം എന്നത് ഒരു അന്വേഷണത്തിന്‍റേയും അവസാനമല്ല എന്ന് നമ്മള്‍ അറിയണം. സത്യം നാം പോകുന്ന ഒരു ഇടമല്ല. അത് ഒരു ലക്ഷ്യസ്ഥാനമല്ല. അതൊരു ജീവിതാനുഭവം മാത്രമാണ്. നിങ്ങള്‍ക്ക് ഒരിക്കലും സത്യത്തിലേക്കെത്തുവാന്‍ കഴിയില്ല, എന്നാല്‍ നിങ്ങള്‍ക്ക് സത്യമായിത്തീരാന്‍ കഴിയും. നിങ്ങളിലെ എല്ലാ അസംബന്ധങ്ങളെയും നിങ്ങള്‍ ഉപേക്ഷിച്ചാല്‍, പിന്നെ നിങ്ങള്‍ സത്യമാണ്. നിങ്ങളിലുള്ള എല്ലാ പരിമിതികളെയും നിങ്ങള്‍ തകര്‍ത്തുകളഞ്ഞാല്‍, പിന്നെ നിങ്ങള്‍ സത്യമാണ്. എന്നാല്‍ നിങ്ങള്‍ക്കൊരിക്കലും അവിടെ എത്തുവാന്‍ കഴിയുകയില്ല. അതൊരു പരിസമാപ്തിയല്ല. അതൊരു യാത്രയല്ല, അതൊരു ലക്ഷ്യസ്ഥാനവുമല്ല, അതായിത്തീരുകയാണ് വേണ്ടത്.

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സ്വയം ശേഖരിച്ച എല്ലാ പരിമിതികള്‍ക്കും അതീതമായി ജീവിതത്തെ അനുഭവിക്കാനും അതിനെ നോക്കിക്കാണാനും തയ്യാറായാല്‍, നിങ്ങള്‍ സത്യമായിത്തീരുന്നു. ഇതിനെ റിഥംബര എന്നു വിളിക്കാം അല്ലെങ്കില്‍ ഈ അവസ്ഥയിലെത്തിയ വ്യക്തിയെ, ഇതിനെ മനസ്സിലാക്കിയ വ്യക്തിയെ റിഥംബരപ്രജ്ഞന്‍ എന്നു വിളിക്കാം. 'റിഥ്' എന്നു പറഞ്ഞാല്‍ എല്ലാറ്റിനും അടിസ്ഥാനമായത് എന്നാണ്, ഈ പ്രപഞ്ചത്തില്‍ ജീവനാധാരമായതാണ് 'റിഥ്.'


ഈ അവസ്ഥയിലെത്തിയ വ്യക്തിയെ, ഇതിനെ മനസ്സിലാക്കിയ വ്യക്തിയെ റിഥംബരപ്രജ്ഞന്‍ എന്നു വിളിക്കാം. 'റിഥ്' എന്നു പറഞ്ഞാല്‍ എല്ലാറ്റിനും അടിസ്ഥാനമായത് എന്നാണ്, ഈ പ്രപഞ്ചത്തില്‍ ജീവനാധാരമായതാണ് 'റിഥ്.'

നിങ്ങളിലെ അബദ്ധങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ അബദ്ധധാരണകള്‍ ഉണ്ടായാലും, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു ജീവനാണ്, അല്ലേ? എല്ലാവരും ജീവനല്ലേ? ശരി. അടിസ്ഥാനപരമായി നിങ്ങള്‍ ജീവനാണ്. നിങ്ങള്‍ ജീവനാണെങ്കില്‍ ജീവന്‍റെ അടിസ്ഥാനം തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രാപ്യമാകേണ്ടതാണ്. അതിന്‍റെ വേര് ഇവിടെയായാലും, ആകാശത്തിലായാലും, മറ്റെവിടെയായാലും, തീര്‍ച്ചയായും അത് എവിടെയെങ്കിലും വേരുറപ്പിച്ചിരുക്കും, ഇല്ലേ? ജീവന്‍ അതുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. ജീവന്‍ എന്താണോ, അത് എപ്പോഴും അതിന്‍റെ ഉത്ഭവസ്ഥാനവുമായി ബന്ധത്തിലായിരിക്കണം.

അതുകൊണ്ട് നിങ്ങള്‍ ആരാണെന്നതിന്‍റെ ഉറവിടത്തിലേക്ക് എത്തുമ്പോള്‍, അത് സത്യമാണ്. അതവിടെ എപ്പോഴുമുണ്ട്. നിങ്ങള്‍ ശേഖരിച്ചുകൂട്ടിയ ശരീരം, മനസ്സ് എന്നീ കൂമ്പാരങ്ങളാല്‍ അത് മൂടപ്പെട്ടിരിക്കുന്നു എന്നു മാത്രം. ഈ രണ്ടു കൂമ്പാരങ്ങളും അതിനെ മറച്ചിരിക്കുന്നു. ഇപ്പോള്‍ മുഴുവന്‍ പരിശ്രമവും, നിങ്ങള്‍ അതിരാവിലെ യോഗാസന എന്ന പേരില്‍ ചെയ്യുന്ന എല്ലാ തരത്തിലുമുള്ള പീഡനങ്ങളും, ഇതിനുവേണ്ടിയാണ്. (ചിരി) ശരീരം ഒരിക്കലും കുനിയാത്ത ആളുകള്‍ക്ക്, എല്ലാസമയവും കട്ടിലില്‍ കഴിച്ചുകൂട്ടുന്നവര്‍ക്ക്, യോഗാസനങ്ങള്‍ തീര്‍ച്ചയായും ഒരു പീഡനമായി തോന്നാം, അല്ലേ? അതല്ലെങ്കില്‍ ശ്വാസം പിടിച്ചുനിര്‍ത്തുക എന്ന 'മരണക്കളി', (ചിരിക്കുന്നു) ശ്വാസം പിടിച്ചുനിര്‍ത്തുക എന്നാല്‍ മരണമാണ്, അല്ലേ? എന്നാല്‍ ആളുകള്‍ അവകാശപ്പെടുന്നു പ്രാണായാമം ജീവിതത്തെ ഉദ്ദീപിപ്പിക്കുന്നതാണെന്ന്!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈഷ ഫൗണ്ടേഷന്‍ ഇന്നു കാണുന്ന ഈ നിലയ്ക്കെത്തുന്നതിന് വളരെ മുന്‍പ്, 'സംയമ' പ്രോഗ്രാം നടക്കുമ്പോള്‍, ഒരു കൂട്ടം ആള്‍ക്കാര്‍ ഇവിടെ വന്ന് ഞങ്ങളെ തടയാന്‍ ശ്രമിച്ചു, ആദ്ധ്യാത്മികതയുടെ തൊട്ടിലായ ഭാരതത്തിലാണിതെന്നോര്‍ക്കണം. അവര്‍ ഭയങ്കരമായി തര്‍ക്കിച്ചു, 'എന്തുകൊണ്ട് നിങ്ങള്‍ ആളുകളെ സംസാരിക്കുന്നതില്‍നിന്നു വിലക്കുന്നു? ഞങ്ങള്‍ പോലീസിനെ വിളിക്കും.' വിശ്വസിക്കാന്‍ പ്രയാസമാണ്; ഇന്ത്യയാണിത്. (ചിരിക്കുന്നു) ഒരു ചെറുപ്പക്കാരന്‍ ദേഷ്യത്തോടെ പറഞ്ഞു, 'ദൈവം ഞങ്ങള്‍ക്ക് വായ തന്നത് സംസാരിക്കുവാനാണ്. നിങ്ങള്‍ എന്തിനതു വിലക്കുന്നു?' ഞാനവരോട് പറഞ്ഞു, 'നിങ്ങള്‍ക്ക് ദൈവം വായ തന്നത് ഒരുപക്ഷെ കലമ്പുന്നതിനായിരിക്കും. എന്നാല്‍ എന്‍റെ ദൈവം എന്നോട് പറഞ്ഞത് സംസാരിക്കാതിരിക്കുവാനാണ്. അപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാമല്ലോ.' . ഇതൊന്നും എവിടെയും എത്തുകയില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവര്‍ക്ക് വേണ്ടത് ശാരീരികമായി നിങ്ങളെ എന്തെങ്കിലും ചെയ്യുകയാണ്. തുടക്കം വാക്കിലൂടെയാണെങ്കിലും അവരുടെ ലക്ഷ്യം ദേഹോപദ്രവമാണ്.

പരമമായതിനെ അന്വേഷിക്കുക എന്ന പ്രക്രിയ വളരെ ലളിതമാണ്. എങ്കിലും നിര്‍ഭാഗ്യവശാല്‍, ഈ ഭൂമിയിലെ ഒട്ടുമിക്കവരുടെയും അനുഭവത്തില്‍ ഇത് വളരെ സങ്കീര്‍ണ്ണവും അസാദ്ധ്യവുമായ പ്രക്രിയയാണ്. അതിനുകാരണം നിങ്ങള്‍ എന്തിനെ അന്വേഷിക്കുന്നുവോ, അത് നിങ്ങളില്‍ തന്നെ മറഞ്ഞിരിക്കുന്നു എന്നതാണ്. നിങ്ങള്‍ എന്നു ഞാന്‍ പറയുമ്പോള്‍, നിങ്ങള്‍ എന്തൊക്കെ കാര്യങ്ങളുമായാണോ താദാത്മ്യം പ്രാപിച്ചിരിക്കുന്നത്, അതിനെയാണ് ഉദ്ദേശിക്കുന്നത്. അതായത്, ഇപ്പോള്‍ 'ഞാന്‍' എന്ന് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങളുടെ അനുഭവത്തില്‍ വരുന്നത്, നിങ്ങളുടെ സ്വന്തം ശരീരം, നിങ്ങളുടെ സ്വന്തം മനസ്സ്, നിങ്ങളുടെ സ്വന്തമായുള്ള മറ്റുകാര്യങ്ങള്‍, ഇതൊക്കെയാണ്. നിങ്ങള്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും രൂപത്തില്‍ ശേഖരിച്ചിരിക്കുന്നതെല്ലാം എപ്പോഴും ബാഹ്യമായതിലേക്കാണ് ശ്രദ്ധ കേദ്ധ്രീകരിച്ചിരിക്കുന്നത്. നിങ്ങളുടെ ശരീരം നൂറു ശതമാനവും അങ്ങനെയാണ്, ഇത് മനസ്സിലാക്കൂ.

 
 
 
 
  0 Comments
 
 
Login / to join the conversation1