ആഭിചാരവൃത്തി അവനവനു ദോഷം ചെയ്യും

രോഗശാന്തി കൈവരുത്തും എന്നവകാശപ്പെടുന്ന എല്ലാവരും കഷ്ടപ്പെടും. അവര്‍ മാത്രമല്ല അവര്‍ക്ക് വിധേയരായവരും കഷ്ടപ്പെടും. അതുകൊണ്ട് ഒരു തരത്തിലുള്ള ഗൂഢക്രിയകളും നല്ലതല്ല
 
 

सद्गुरु

അമ്പേഷി: ഏത് പിശാചിനെ വേണമെങ്കിലും വിരല്‍ഞൊടിച്ച് കുപ്പിക്കുളളിലാക്കാന്‍ പറ്റുന്ന തരത്തിലുള്ള ആഭിചാരവൃത്തി ചെയ്യുന്നവര്‍ പ്രായമാകുമ്പോള്‍ ഈ പിശാചുക്കള്‍ അവരെ പിടികൂടുമോ?.

സദ്ഗുരു: ശരിയാണ്, പിശാചുക്കള്‍ അവരെ പിടികൂടും. പിശാചുക്കള്‍ മാത്രമല്ല സ്വന്തം ജീവോര്‍ജവും അവര്‍ക്കെതിരേ പ്രവര്‍ത്തിക്കും. ഭീതിദമായ മരണമാവും അവരെ കാത്തിരിക്കുക. മരണംകൊണ്ടുമാത്രം അത് തീരുന്നില്ല. അവര്‍ സമ്പാദിച്ചുകൂട്ടുന്ന കര്‍മ്മദോഷങ്ങളും വളരെ വലുതാണ്. രോഗശാന്തി കൈവരുത്തും എന്നവകാശപ്പെടുന്ന എല്ലാവരും കഷ്ടപ്പെടും. അവര്‍ മാത്രമല്ല അവര്‍ക്ക് വിധേയരായവരും കഷ്ടപ്പെടും. അതുകൊണ്ട് ഒരു തരത്തിലുള്ള ഗൂഢക്രിയകളും നല്ലതല്ല.

ഏതെങ്കിലും കാരണവശാല്‍ ഗൂഢക്രിയകള്‍ ചെയ്യേണ്ടിവന്നാല്‍, ഞാന്‍ അതിനുമുന്‍പ് അതില്‍നിന്ന് വരാവുന്ന കടുത്ത സമ്മര്‍ദ്ദങ്ങള്‍ താങ്ങാനുള്ള ഉപാധികളും സൃഷ്ടിക്കുന്നു

ഏതെങ്കിലും കാരണവശാല്‍ ഗൂഢക്രിയകള്‍ ചെയ്യേണ്ടിവന്നാല്‍, ഞാന്‍ അതിനുമുന്‍പ് അതില്‍നിന്ന് വരാവുന്ന കടുത്ത സമ്മര്‍ദ്ദങ്ങള്‍ താങ്ങാനുള്ള ഉപാധികളും സൃഷ്ടിക്കുന്നു. ധ്യാനലിംഗത്തിലെ 'വിശുദ്ധിചക്ര'യുടെ പ്രതിഷ്ഠാകര്‍മ്മം ഇത്തരത്തിലായിരുന്നു. നല്ലകാര്യത്തിനായിട്ടാണ് അത് ചെയ്തതെങ്കിലും, അത് ആഭിചാരക്രിയ തന്നെയാണ്. കര്‍മ്മങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുന്ന പ്രവൃത്തിപഥത്തിലാണ് നിങ്ങള്‍ കടന്നു ചെല്ലുന്നത്. അതിനാല്‍ ആ പ്രവൃത്തിയില്‍ എന്‍റെ പങ്ക് ഇല്ലാതാക്കാനുള്ള ഉപാധികള്‍ ഞാന്‍ സൃഷ്ടിച്ചു. ഞാന്‍ അതിനുള്ള പ്രവൃത്തി ആരംഭിച്ചശേഷം ബാക്കി, സ്വയം സംഭവിക്കാന്‍ വേണ്ടി വിടുന്നു. പ്രതിഷ്ഠയിലെ ആ ഒരുഭാഗം മാത്രമേ ഗൂഢമായിരുന്നുള്ളു

ത്രികോണസൃഷ്ടി ഗൂഢക്രിയയായിരുന്നു, എന്നാല്‍ അതിനെ ഊര്‍ജ ആവാഹനത്തിനുള്ള ചുഴിയാക്കിയത് ഗൂഢക്രിയയായിരുന്നില്ല. അത് ഒരു വ്യത്യസ്ത മണ്ഡലമായിരുന്നു. അതില്‍ പങ്കാളികളായിരുന്നവര്‍ക്ക് അതില്‍നിന്ന് ആവശ്യമില്ലാത്ത അടയാളങ്ങള്‍ വീഴാതിരിക്കുവാന്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. വേണ്ടത്ര കരുതലുകളോടെയാണ് അത് ചെയ്തതെങ്കിലും, എപ്പോഴും അത് ചെയ്തുകൊണ്ടിരുന്നാല്‍ കടുത്ത ഹാനികള്‍ക്ക് കാരണമാവും.

സദ്ഗുരു ശ്രീബ്രഹ്മയ്ക്ക് സംഭവിച്ച ഒരു കാര്യം പറയാം. ബ്രിട്ടീഷ് ഭരണകാലത്ത് നീലഗിരിയിലാണത് സംഭവിച്ചത്. അന്നൊരിക്കല്‍ പട്ടാളം 'ആരും റെയില്‍വേ സ്റ്റേഷനരികിലുള്ള റെയില്‍പ്പാളം മുറിച്ചുകടക്കാന്‍ പാടില്ല' എന്ന ആജ്ഞ പുറപ്പെടുവിച്ചു. റെയില്‍വേ ട്രാക്കിന് എതിര്‍വശത്തായിരുന്നു ആശ്രമം സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ ടൗണില്‍ പോകുന്നതിനായി അദ്ദേഹത്തിന് പാളം മുറിച്ചു കടക്കേണ്ടതായിട്ടുണ്ടായിരുന്നു. പട്ടാളത്തിന്‍റെ ഉത്തരവ് കണക്കാക്കാതെ പാളം മുറിച്ചുകടന്ന ഭീകര രൂപിയായ അദ്ദേഹത്തോട് തിരിച്ചുപോകുവാന്‍ അവര്‍ ആവശ്യപ്പെട്ടു. സദ്ഗുരു അത് വകവെക്കാതെ നടന്നു. അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന് സമയമില്ലായിരുന്നു. പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്ന അദ്ദേഹത്തെ അവര്‍ തടവിലാക്കി വച്ചു. അതിനാല്‍ അദ്ദേഹം ജയിലഴികളിലൂടെ നടന്നു പുറത്തു വന്ന് പല കാര്യനിര്‍വ്വഹണങ്ങള്‍ക്കായി യാത്രയായി.

ഇത്തരം ഗൂഢക്രിയകള്‍ സ്വന്തം കാര്യസാദ്ധ്യത്തിനായി ചെയ്യാന്‍ പാടില്ല. അങ്ങിനെയുള്ളവരുടെ അന്ത്യം ഭയാനകമായിരിക്കും

അദ്ദേഹം ഒരു അസാമാന്യ വ്യക്തിയാണെന്ന് അവര്‍ മനസ്സിലാക്കിയെങ്കിലും സര്‍ക്കാര്‍ ഉത്തരവനുസരിക്കാന്‍ നിര്‍ബന്ധിതരായ അവര്‍, അദ്ദേഹം പോയ ഇടത്തെല്ലാം കൂടെപ്പോയി. അദ്ദേഹത്തിന്‍റെ ഭക്തരായ പലരും അവരോട് പറഞ്ഞു, "ഇത് ഞങ്ങളുടെ ഗുരുവാണ്, നിങ്ങള്‍ അദ്ദേഹത്തെ തൊട്ടുപോവരുത്."

എന്നാല്‍ പട്ടാളക്കാര്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവുണ്ടായിരുന്നു. അദ്ദേഹം ഒരു സാധാരണക്കാരനല്ല എന്ന് അവര്‍ പറഞ്ഞു നോക്കി, എന്നാല്‍ പട്ടാളക്കാര്‍ക്ക് കൂടുതല്‍ തെളിവുകള്‍ വേണമായിരുന്നു. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ആളായിരുന്നില്ല സദ്ഗുരു. അതിനാല്‍ അദ്ദേഹം അവിടെനിന്ന ഒരു ബാലനെ തന്‍റെ അടുത്ത് വിളിച്ച് അവന്‍റെ ശിരസ്സില്‍ കൈവച്ചിട്ട് “തടാകത്തിന്‍റെ മുകളിലൂടെ നടക്കുക” എന്ന് പറഞ്ഞു. ബാലന്‍ ജലനിരപ്പിന് മീതെകൂടി തടാകത്തിനക്കരെപ്പോയി തിരിച്ചുവന്നു. അപ്പോഴേക്കും അവിടെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. പട്ടാളക്കാര്‍ ഇതുകണ്ടു ഭയന്നുപോയി. അവര്‍ എളുപ്പം സ്ഥലം വിട്ടു. ഇത്തരം ഗൂഢക്രിയകള്‍ സ്വന്തം കാര്യസാദ്ധ്യത്തിനായി ചെയ്യാന്‍ പാടില്ല. പണത്തിനും പ്രതാപത്തിനും വേണ്ടി പലരും ഈ പ്രവൃത്തികള്‍ ചെയ്യാറുണ്ട്. അങ്ങിനെയുള്ളവരുടെ അന്ത്യം ഭയാനകമായിരിക്കും.

അമ്പേഷി: സദ്ഗുരു ബാലയോഗിയുടെ ശരീരത്തില്‍ പ്രവേശിച്ചത് ഗൂഢക്രിയയായിരുന്നില്ലേ?

സദ്ഗുരു: അത് ഗൂഢത്തിനതീതമാണ്, അതിന്‍റെ ഒരു ഭാഗം മാത്രമേ ഗൂഢമായിരുന്നുളളു. അതിലെ കൂടുതല്‍ ഭാഗവും ഗൂഢതലങ്ങളിലായിരുന്നില്ല. ഇന്ന് നിങ്ങളെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ വാള്‍ കൊണ്ടോ, ലേസര്‍ഗണ്‍ കൊണ്ടോ കൊല്ലാന്‍ കഴിയും, എന്നാല്‍ ആഭിചാരക്രിയകള്‍ കൊണ്ട് ഇതൊന്നുമില്ലാതെ നിങ്ങളുടെ മരണം സംഭവിക്കും. ഒരു ആഭിചാര ക്രിയയിലൂടെ നിങ്ങളെ അവര്‍ക്ക് ഇവിടെ വച്ച് കൊല്ലാന്‍ കഴിയും. എല്ലാവര്‍ക്കും ആരാണത് ചെയ്തതെന്നറിയാമെങ്കിലും തെളിവില്ലാത്തതിനാല്‍ അവരെ അറസ്റ്റ് ചെയ്യാനാവില്ല. വളരെ സൂക്ഷ്മമാണെങ്കിലും ആ പ്രവൃത്തി ഭൗതിക തലങ്ങളിലാണ്. നിര്‍ഭാഗ്യവശാല്‍ അതിന്‍റെ നെഗറ്റീവായ കാര്യങ്ങള്‍ മാത്രമേ എല്ലാവരും അറിയുന്നുള്ളു. പോസീറ്റിവായ കാര്യങ്ങളും അതിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ പ്രപഞ്ചത്തിനെ സംബന്ധിച്ച് പോസീറ്റീവും, നെഗറ്റീവുമില്ല. നിങ്ങള്‍ അതിക്രമിച്ചു കടക്കുന്നത് ജീവിതത്തിന്‍റെ വേറൊരു അനുഭവതലത്തിലേക്കാണ്, അതിന് ഒരു വില നല്‍കേണ്ടതായിട്ടുണ്ട്.

 
 
  0 Comments
 
 
Login / to join the conversation1