ആര്യവേപ്പിന് ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനാകും

ബാക്ടീരിയ മൂലമുണ്ടാകുന്ന വിവിധ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്ക്കെതിരെ വളരെ പ്രയോജനകരമായ വിധത്തില്‍ ഉപയോഗപ്പെടുത്താവുന്ന ബഹുമുഖ ഗുണങ്ങളുള്ളതും, പ്രകൃതിദത്തവുമായ ഔഷധ ഗുണമുള്ളതാണ് ആര്യവേപ്പ്. കൂടാതെ അത് യോഗസാധകര്‍ക്കും വളരെ ഉപകാരപ്രദമാണ്.
 
 

सद्गुरु

ഭൂമിയില്‍ കണ്ടുവരുന്ന ഏതിനം ഇലകളെക്കാളും അതിവിശിഷ്ടമായ ഇലയാണ് ആര്യവേപ്പില. ജീവശാസ്ത്രപരമായി പ്രവര്‍ത്തന ക്ഷമതയുള്ള ഏതാണ്ട് 130ല്‍പരം രാസസംയുക്തങ്ങള്‍ ആര്യവേപ്പിലയില്‍ ഉണ്ടെന്നു നമുക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

സദ്‌ഗുരു : എല്ലാ ദിവസവും ആര്യവേപ്പില കഴിക്കുന്നത്‌ വഴി ക്യാന്‍സര്‍ സെല്ലുകളുടെ ക്രമാതീതമായ വളര്‍ച്ചയെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തുവാന്‍ കഴിയും. ആര്യവേപ്പിന് നിരവധി അവിശ്വസനീയമായ ഗുണങ്ങള്‍ ഉള്ളതില്‍ വെച്ച് ഏറ്റവും പ്രധാനപെട്ട ഒന്ന് ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനുതകുന്നു എന്നതാണ്. എല്ലാ മനുഷ്യരിലും ക്യാന്‍സര്‍ ഉണ്ടാക്കാനുതകുന്ന സെല്ലുകള്‍ ഉണ്ട്, എന്നാലത് ഓരോരുത്തരിലും പലേ ക്രമത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവ ക്രമം തെറ്റി ഒറ്റതിരിഞ്ഞ്ശരീരത്തിലാകെ തന്നെ ഓടിനടന്നാലും ശരീരത്തിന് ഒരു പ്രശ്നവും ഉണ്ടാവുകയില്ല, എന്നാല്‍ ചില പ്രത്യേക പരിതസ്ഥിതികള്‍ സംജാതമാകുമ്പോള്‍ ആ സെല്ലുകള്‍ ഒരു പ്രത്യേക ക്രമത്തിലായിത്തീരും. അവയെല്ലാം ചേര്‍ന്ന് ഒരിടത്ത് തന്നെ അടിഞ്ഞുകൂടി കിടന്നാലാണ് ക്യാന്‍സര്‍ എന്ന പ്രശ്നം ഉടലെടുക്കുന്നത്. കുറ്റങ്ങള്‍ ചെയത് ചെയത് പിന്നീടത്‌ വലിയ തോതില്‍ സംഘടിത ക്രിമിനല്‍ കുറ്റമായി മാറുന്നത് പോലെയാണ് ക്യാന്‍സറിന്റെ കാര്യവും. ആര്യവേപ്പില നിത്യവും കഴിക്കുകയാണെങ്കില്‍ ശരീരത്തിലുടലെടുക്കുന്ന ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച ഒരു പരിധിവരെ തടഞ്ഞുനിര്‍‍ത്തുവാന്‍ കഴിയും. അത്തരം സെല്ലുകള്‍ ഒത്തുചേര്‍ന്നു ശരീരവ്യൂഹത്തിനു ദോഷം വരാത്ത വിധം പ്രവര്‍ത്തിക്കാനും ആര്യവേപ്പിലയ്ക്ക് കഴിയും.

കുറ്റങ്ങള്‍ ചെയത് ചെയത് പിന്നീടത്‌ വലിയ തോതില്‍ സംഘടിത ക്രിമിനല്‍ കുറ്റമായി മാറുന്നത് പോലെയാണ് ക്യാന്‍സറിന്റെ കാര്യവും

ബാക്ടീരിയകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം

ഇന്ന് ലോകം മുഴുവന്‍ വിവിധതരം ബാക്ടീരിയകളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതേപോലെതന്നെയാണ് നമ്മുടെ ശരീരത്തിലും. നമുക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തത്ര എത്രയോ ഇരട്ടി സൂക്ഷ്മാണുക്കള്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇവയില്‍ ഏറിയ പങ്കും നമ്മുടെ ശരീരത്തിന് അനുഗുണമായവയാണ്. അത്തരം അണുക്കളില്ലാതെ നമ്മുടെ ദഹനേന്ദ്രിയ പ്രവര്‍ത്തനം അസാദ്ധ്യവുമാണ്. അതില്ലാതെ നമുക്ക് ജീവിച്ചിരിക്കാന്‍തന്നെ കഴിയില്ലെന്നര്‍ത്ഥം. എന്നാല്‍ മറ്റുതരം ബാക്ടീരിയകളാണ് ശരീരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇപ്രകാരമുള്ള ബാക്ടീരിയകളെ ശരീരത്തില്‍ നിലനിര്‍ത്തുന്നത് വഴി എപ്പോഴും നമുക്ക് എത്രയോ ഊര്‍ജ്ജം ചിലവഴിക്കേണ്ടിവരുന്നു. ഉയര്‍ന്ന അളവില്‍ മേല്പറഞ്ഞ തരം ബാക്ടീരിയകള്‍ ശരീരത്തില്‍ പെരുകുവാന്‍ ഇടയാകുന്നു എങ്കില്‍ അവയെ ചെറുത്തു തോല്പിക്കുവാന്‍ വളരെയധികം ഊര്‍ജ്ജം നമുക്ക് ചിലവഴിക്കേണ്ടതായി വരും. അങ്ങിനെ വരുമ്പോള്‍ നമ്മള്‍ ശക്തി ക്ഷയിച്ച് തളര്‍ന്നു ക്ഷീണിതരായി കാണപ്പെടും. ആര്യവേപ്പിലയുടെ അകത്തേക്കും പുറത്തേക്കും ഉള്ള ഉപയോഗം മൂലം മേല്പറഞ്ഞ തരം ദോഷകാരിയായ ബാക്ടീരിയകള്‍ ക്രമാതീതമായ തോതില്‍ വര്‍ദ്ധിക്കാതിരിക്കാന്‍ സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് ദോഷകാരിയായ ബാക്ടീരിയകളെ തടഞ്ഞുനിര്‍ത്തുവാനാവശ്യമായത്ര ഊര്‍ജ്ജം അധികമായി ചിലവഴിക്കേണ്ടി വരികയില്ല.

ഒരു നിശ്ചിത അളവില്‍ ആര്യവേപ്പില നാം നിത്യവും കഴിക്കുകയാണെങ്കില്‍ കുടലുകളെ ബാധിക്കാനിടയുള്ള ദോഷകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. കുടല്‍ വ്യൂഹത്തെ സദാ ശുദ്ധവും, അണുവിമുക്തവും ആയി നിലനിര്‍ത്താനാകും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ചെറുതായൊരു ദുര്‍ഗന്ധം അനുഭവപ്പെടുന്നു എങ്കില്‍ അതിനര്‍ത്ഥം ആ ഭാഗത്ത് കൂടുതലായി ബാക്ടീരിയകള്‍ പ്രവര്‍ത്തനം നടത്തുന്നു എന്നാണ്. ഒട്ടുമിക്കവര്‍ക്കും ത്വക്ക് രോഗം അനുഭവപ്പെടുന്നുണ്ടായിരിക്കാം. അവര്‍ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ട് ശരീരം കഴുകുകയാണെങ്കില്‍ തൊലി ശുദ്ധമാകും, തിളക്കമുള്ളതുമായി തീരും. ആര്യവേപ്പില കൊണ്ടുണ്ടാക്കിയ പെയ്സ്റ്റ് ശരീരത്തില്‍ പുരട്ടി തിരുമ്മിയ ശേഷം അല്‍പനേരം ഉണങ്ങാനനുവദിക്കുക, പിന്നീട് വെള്ളംകൊണ്ട് കഴുകിക്കളയുകയാണെങ്കില്‍ അത് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു നല്ല ഔഷധമായിരിക്കും. അതുമല്ലെങ്കില്‍ ആര്യവേപ്പില തലേദിവസം രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വെച്ചതിനു ശേഷം പിറ്റേന്ന് രാവിലെ കുളിച്ചാലും മതി.

ഒരു നിശ്ചിത അളവില്‍ ആര്യവേപ്പില നാം നിത്യവും കഴിക്കുകയാണെങ്കില്‍ കുടലുകളെ ബാധിക്കാനിടയുള്ള ദോഷകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും

യോഗ സാധനയ്ക്ക്

ശരീര പ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഊര്‍ജ്ജം ഉത്പ്പാതിപ്പിക്കുവാന്‍ ആര്യവേപ്പില സഹായകരമാകും. എല്ലാത്തിനും ഉപരിയായി ശരീരത്തില്‍ ചൂട് ഉത്‌പ്പാദിപ്പിക്കുന്നു. ശീതത്തിനോടു ഏറ്റവും സാമ്യമുള്ള ഇംഗ്ലീഷ് പദം 'COLD' എന്നാണ്, എന്നാല്‍ അതല്ല ശീതത്തിന്റെ ശരിയായ അര്‍ത്ഥം. നിങ്ങളുടെ ശാരീരിക വ്യവസ്ഥ ശീത നിലയിലേക്ക് മാറുമ്പോള്‍ ശരീരത്തില്‍ കഫം, നീര്‍കെട്ട് തുടങ്ങിയവയുടെ അഥവാ ശ്ലെഷ്മത്തിന്റെ തോത് ഉയരും. ശരീരപ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ശ്ലെഷ്മം(കഫം)ശരീരത്തിലുണ്ടാകുന്ന പല അവസ്ഥകളെയും സൂചിപ്പിക്കുന്നു. ഉദാ:-സാധാരണ കാണുന്ന ജലദോഷം.

ഒരു ഹഠയോഗിയെ സംബന്ധിച്ചിടത്തോളം ആര്യവേപ്പില വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആര്യവേപ്പില ശരീരത്തില്‍ കുറച്ചു ഉഷ്ണപ്രകൃതി ഉണ്ടാക്കുന്നു. ഉഷ്ണം എന്ന് പറയുമ്പോള്‍ നിങ്ങളില്‍ കുറച്ചധികം ഇന്ധനം ഉണ്ടെന്നാണര്‍ത്ഥം. അപരിചിതമായ തലങ്ങള്‍ തിരഞ്ഞു കണ്ടെത്താന്‍ സഞ്ചരിക്കുന്ന ഒരു സാധകന് സാധാരണ ഗതിയില്‍ ആവശ്യമുള്ളതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ഊര്‍ജ്ജം കൈയ്യില്‍ കരുതിവെക്കുന്നത്‌ ഗുണകരമായിരിക്കും. ശരീരത്തിന്റെ പ്രവര്‍ത്തന വ്യവസ്ഥ ശീതാവസ്ഥയിലാണെങ്കില്‍, അധികം പ്രയത്നിക്കാനാവാത്ത ഒരവസ്ഥ ശരീരത്തിന് വന്നുചേരും. നേരെ മറിച്ച് കൂടുതല്‍ ഉഷ്ണാവസ്ഥയില്‍ ശാരീരിക ക്ഷമത സൂക്ഷിച്ചുവെക്കുന്ന ഒരുവന് ഏതു പ്രതികൂല സാഹചര്യത്തെ നേരിടേണ്ടിവന്നാലും, ഭക്ഷണം ലഭിക്കാനാകാത്ത അവസ്ഥ സംജാതമായാല്‍ പോലും, അതിനെ നേരിടാന്‍, കൈയ്യില്‍ കരുതിയിട്ടുള്ള അധിക ഊര്‍ജ്ജം ബാഹ്യ തലത്തിലുണ്ടാകുന്ന പ്രേരണകളെ നേരിടാന്‍ സഹായിക്കും. ആര്യവേപ്പില വളരെ സഹായകരമാംവിധം ശരീര വ്യവസ്ഥകളെ നിലനിര്‍ത്തുവാന്‍ സഹായിക്കും.

ആര്യവേപ്പില കൂടുതലളവില്‍ ഉപയോഗിക്കാനിടയാകുന്നവരില്‍ ശുക്ലാണുക്കള്‍ക്ക് നാശം സംഭവിക്കാനിടയാകും

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ആര്യവേപ്പില കൂടുതലളവില്‍ ഉപയോഗിക്കാനിടയാകുന്നവരില്‍ ശുക്ലാണുക്കള്‍ക്ക് നാശം സംഭവിക്കാനിടയാകും. സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കുന്ന ആദ്യത്തെ അഞ്ചു മാസം ഭ്രൂണം വളരുന്ന ഘട്ടത്തില്‍ ആര്യവേപ്പില കഴിക്കരുത്. അണ്ടാശയത്തിനു അത് യാതൊരു വിധ ഹാനിയും വരുത്തുന്നതല്ല, പക്ഷെ ആര്യവേപ്പിലയുടെ ഉപയോഗം ശരീരത്തില്‍ കൂടുതല്‍ ചൂട് ഉത്പ്പാദിപ്പിക്കും. ഭ്രൂണം വളരുന്ന ഘട്ടത്തില്‍ അമിതമായ ചൂട് ഉണ്ടാകാനിടയായാല്‍ അത് ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന ഘട്ടത്തില്‍ ആര്യവേപ്പില കഴിക്കുവാന്‍ പാടുള്ളതല്ല, കാരണം കൂടുതലായി ഉദ്പ്പാതിപ്പിക്കുന്ന ചൂട് കാരണം കുഞ്ഞിനെ ഒരു ബാഹ്യവസ്തുവായി (foriegn body)ശാരീരിക വ്യവസ്ഥ പരിഗണിച്ചേക്കും.

ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കുകയാണെങ്കില്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാനിടയുണ്ട്. അത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വ്യക്തമായി അനുഭവപ്പെടുക. ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ അതിന്‍റെ തോത് കുറച്ചു കൊണ്ട് വരും. ആര്യവേപ്പിലയുടെ ഉപയോഗം ആ ഘട്ടത്തില്‍ പൂര്‍ണമായി ഉപേക്ഷിക്കണം എന്ന് ഞങ്ങള്‍ കരുതുന്നില്ല. യോഗസാധനകള്‍ ചെയ്യുന്നവര്‍ക്ക് ശരീരപ്രവര്‍ത്തനത്തിനായി അല്പം ചൂട് ഉണ്ടായിരിക്കേണ്ടതാണ്. നിത്യേന ആര്യവേപ്പില കഴിക്കുന്നവരില്‍ ചില സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം ചുരുങ്ങുന്നതായി അനുഭവപ്പെട്ടേക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കുറച്ചു വെള്ളം കൂടുതലായി കുടിച്ചാല്‍ മതി. എന്നിട്ടും ചൂട് കുറയുന്നില്ലെങ്കില്‍ നാരങ്ങാ നീര് ചേര്‍ത്ത വെള്ളം കുടിക്കാം. എന്നിട്ടും ചൂട് കുറയാത്തവര്‍ ഒരു ഗ്ലാസ് കുമ്പളങ്ങ നീര്‍ കുടിച്ചാല്‍ ശരീരം നന്നായി തണുക്കും. ചെയ്യാവുന്ന മറ്റൊരു കാര്യം ആവണക്കെണ്ണ ഉപയോഗിക്കുക എന്നതാണ്. അല്പം ആവണക്കെണ്ണ പൊക്കിളിലോ, ഹൃദയ ചക്രയിലോ (അനാഹത ചക്ര)തൊണ്ടക്കുഴിയിലോ (വിശുദ്ധിചക്ര)അതുമല്ലെങ്കില്‍ ഇരു ചെവികളുടെയും പുറകില്‍ പുരട്ടി തിരുമ്മുകയാണെങ്കില്‍ ഉടനെ ശരീര പ്രവര്‍ത്തനം തണുക്കുന്നതാണ്.

 
 
  0 Comments
 
 
Login / to join the conversation1