सद्गुरु

അമ്പേഷി : പല സന്ദര്‍ഭങ്ങളിലും അങ്ങ്‌ പറഞ്ഞിട്ടുണ്ട്‌, "ആദ്ധ്യാത്മിക വളര്‍ച്ചയില്‍ സ്‌ത്രീകള്‍ക്കുള്ള പ്രശ്‌നം, അവര്‍ ബുദ്ധതത്വത്തെ വിട്ട്‌ ബുദ്ധന്‍റെ പുറകെ പോകുന്നതിനാലാണ്‌." മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗുരുവിന്‍റെ ശിക്ഷണങ്ങളെക്കാള്‍ ഗുരുവിനോടാണ്‌ ആകര്‍ഷണം.” ഇതിനെ അങ്ങ്‌ എങ്ങിനെ സാധൂകരിക്കും?

സദ്‌ഗുരു : ഇത്‌ ഞാന്‍ പറഞ്ഞതല്ല, ഗൌതമന്‍ പറഞ്ഞതാണ്‌.

അമ്പേഷി : അങ്ങും പറഞ്ഞിട്ടുണ്ട്‌.

സദ്‌ഗുരു : ഞാന്‍ ഗൌതമന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചു എന്നേയുള്ളു. ഏതെങ്കിലും സത്‌സംഗില്‍വച്ച്‌ ഞാന്‍ അത്‌ നിങ്ങളെ ഓര്‍മപ്പെടുത്തിയിരിക്കാം. ധര്‍മ്മത്തിന്‍റെ പാത ലോകത്തിന്‌ കാട്ടിക്കൊടുക്കുന്നതിന്‌ സ്‌ത്രീകളേയും അനുവദിക്കണമെന്നു ബുദ്ധശിഷ്യയായ സംഘമിത്ര ആവശ്യപ്പെട്ടപ്പോള്‍ ഗൌതമന്‍ ഇങ്ങിനെ പറഞ്ഞു,

"എന്‍റെ പാത ചലനാത്മകമായി രണ്ടായിരത്തിയഞ്ഞൂറു കൊല്ലം നിലനില്‍ക്കും, എന്നാല്‍ സ്‌ത്രീകളെ അതിന്‌ നിയോഗിച്ചാല്‍ അഞ്ഞൂറു കൊല്ലത്തില്‍ അത്‌ അസ്‌തമിക്കും.”

“അതെന്തുകൊണ്ടാണ്‌?” എന്ന്‍ സംഘമിത്ര ചോദിച്ചപ്പോള്‍ ഗൌതമന്‍ പറഞ്ഞു, "ഒരു സ്‌ത്രീ എന്‍റെ കൂടെ ഇരുന്നാല്‍ അവള്‍ക്ക്‌ എന്‍റെ ബുദ്ധ തത്വത്തേക്കാള്‍ എന്നോടാവും ആകര്‍ഷണം തോന്നുക. ഇതിന്‌ കാരണം അവളുടെ വികാരങ്ങളും, പുരുഷന്‍ സ്‌ത്രീ എന്ന ദ്വന്ദ്വ ചിന്തയുമാണ്‌.”

ഈ അര്‍ത്ഥത്തിലാണ്‌ അദ്ദേഹം സ്‌ത്രീകള്‍ ബുദ്ധ തത്വത്തേക്കാള്‍ ബുദ്ധനെയാണ്‌ ഇഷ്‌ടപ്പെടുക എന്ന്‍ പറഞ്ഞത്‌. ബുദ്ധ തത്വത്തിന്‍റെ മൂര്‍ത്തീഭാവമാണ്‌ ശ്രീബുദ്ധന്‍ എങ്കിലും, അവള്‍ക്ക്‌ അതുകാണാന്‍ കഴിയുകയില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്‌ത്രീക്ക്‌ പുരുഷനോടു തോന്നുന്ന സ്വാഭാവിക ആകര്‍ഷണം കാരണം പുരുഷന്‍റെ ഗുണങ്ങളെക്കാള്‍ പുരുഷനിലേക്കാണ്‌ അവള്‍ ആകര്‍ഷിക്കപ്പെടുന്നത്‌.

സ്‌ത്രീക്ക്‌ പുരുഷനോടു തോന്നുന്ന സ്വാഭാവിക ആകര്‍ഷണം കാരണം പുരുഷന്‍റെ ഗുണങ്ങളെക്കാള്‍ പുരുഷനിലേക്കാണ്‌ അവള്‍ ആകര്‍ഷിക്കപ്പെടുന്നത്

അങ്ങിനെ ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞതാണെങ്കിലും, എപ്പോഴും അതു ശരിയാവണമെന്നില്ല. തന്‍റെ ജീവിതത്തിലെ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ഒരു സ്‌ത്രീ അതിനപ്പുറത്തേക്ക്‌ നോക്കിയേക്കാം, അന്വേഷിച്ചേക്കാം, അതാണു ചരിത്രം. ഇന്നത്തെ സ്ഥിതിയും അതുതന്നെ, മൂര്‍ത്തീ ഭാവത്തെക്കാള്‍ മൂര്‍ത്തിയോടാണ്‌ സ്‌ത്രീ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്‌. ഇതിന്‌ കാരണം അവള്‍ എല്ലാറ്റിനെയും വൈകാരികമായി കാണുന്നതുകൊണ്ടും, വികാര പ്രകടനത്തിന്‌ മൂര്‍ത്തി ആവശ്യമായതുകൊണ്ടുമാണ്‌. മൂര്‍ത്തീഭാവമില്ലാതെ വികാരങ്ങള്‍ക്ക്‌ ചലിക്കാനാവില്ല. ഭക്തിമാര്‍ഗത്തിലെ ഈ പ്രത്യേകത കൊണ്ടാണ്‌ ഈ സംസ്‌കാരത്തില്‍ ഒരോ ഗുണങ്ങള്‍ക്കും വ്യത്യസ്‌ത ദൈവങ്ങളുണ്ടായത്‌. പ്രകൃതിയിലെ വ്യത്യസ്‌ത ഗുണങ്ങളാണവയെങ്കിലും, അവയെ നാം ഓരോ മൂര്‍ത്തിയുമായി ബന്ധപ്പെടുത്തി. ഇതിനുകാരണം അമ്പേഷികളെല്ലാം വികാര പ്രകടനങ്ങളിലൂടെയാണ്‌ അമ്പേഷിച്ചത്‌ എന്നതും അതിനായി മൂര്‍ത്തീഭാവങ്ങള്‍ വേണ്ടിയിരുന്നു എന്നതുമാണ്‌. ഈ അര്‍ത്ഥത്തിലാണ്‌ ഗൌതമന്‍ അങ്ങിനെ പറഞ്ഞത്‌.

അമ്പേഷി : സദ്‌ഗുരു, വ്യക്തിപരമായി ഇക്കാര്യത്തില്‍ അങ്ങയുടെ അനുഭവം എന്താണ്‌? ഇത്തരം ആളുകളെ കൈകാര്യം ചെയ്യുന്നതില്‍ അങ്ങയുടെ അനുഭവം എന്തായിരുന്നു?

സദ്‌ഗുരു : മീരാ ഭായിയും അക്കാ മഹാദേവിയും അമ്പേഷികളായിരുന്നെങ്കിലും അവര്‍ കൃഷ്‌ണനേയും ശിവനേയും കണ്ടത് പുരുഷന്മാരായിട്ടാണ്‌. മൂര്‍ത്തീരൂപം അവര്‍ക്കു പ്രധാനമായിരുന്നു. ഈഷയിലെ ഇന്നത്തെ കാര്യമെടുത്താല്‍ ആദ്യ ദിവസം തൊട്ടേ, ഒരു പ്രത്യേക വ്യക്തിയുടെ സ്വഭാവ വൈശിഷ്‌ട്യമെന്നതിനുപരി മറ്റുള്ളവര്‍ക്കും സാക്ഷാത്‌കരിക്കാനാവുന്ന ഒരു ശാസ്‌ത്രമായിട്ടാണ്‌ ഇതിനെ അവതരിപ്പിച്ചത്‌. ഇതിന്‍റെ രീതികള്‍ എല്ലാംതന്നെ ചിട്ടയുള്ളതും ശാസ്‌ത്രീയവുമാണ്‌. ഈ ആത്മീയ യാത്രയുടെ തുടക്കത്തില്‍, വികാരപ്രകടനങ്ങള്‍ക്ക്‌ ഈഷയില്‍ അവസരം നല്‍കുന്നില്ല. ഉദാഹരണത്തിന്‌ ഭാവ സ്‌പന്ദന പരിപാടിയില്‍, ആളുകള്‍ക്ക്‌ അത്യധികം വികാരത്തള്ളല്‍ അനുഭവപ്പെടുന്നു. അനുഭവങ്ങളുടെ കൊടുമുടിയിലെത്താന്‍ വികാരത്തെ ഊര്‍ജമായി ഉപയോഗിക്കുന്നു. അത്തരം ചുറ്റുപാടില്‍ അത്‌ സാധ്യമാക്കിക്കൊടുത്ത ആളോടു വൈകാരികമായ അടുപ്പം തോന്നാം. എന്നാല്‍ ജീവിച്ചിരിക്കുന്ന ഗുരു ആ ഊര്‍ജപ്രവാഹത്തെ, ആ വികാരത്തെ തന്നില്‍ നിന്ന്‍ പരഃബ്രഹ്മത്തിലേക്ക്‌ തിരിച്ചുവിടുന്നു.

'സംയമ’ പോലുള്ള ഉന്നത ശ്രേണിയിലുള്ള പരിപാടികളില്‍, വൈകാരികമായ പ്രകടനങ്ങള്‍ കുറച്ച്‌, ഉണര്‍വിനെ പുറത്തുകൊണ്ടുവരുന്നു. ഞാന്‍ എല്ലാ രീതികളും ശാസ്‌ത്രീയമായി കൈകാര്യം ചെയ്യുന്നതിനാല്‍, വികാര പ്രകടനങ്ങള്‍ക്കു വലിയ പ്രാധാന്യമില്ല. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍, ഈഷായോഗ മാര്‍ഗത്തിന്‍റെ വൈകാരിക മാനം ചെറിയ രീതിയില്‍ മാത്രമായിരിക്കും, എന്നാല്‍ ഈ ശരീരം ത്യജിച്ചു കഴിഞ്ഞാല്‍ വൈകാരികമായ അമ്പേഷണം ഒരു പ്രധാന മാര്‍ഗമായിരിക്കും. എന്നും പരമമായ ഭക്തി, സംസാരസാഗരം താണ്ടാനുള്ള എളുപ്പ മാര്‍ഗമായിരുന്നു. ഭക്തി എന്നും ഈശ്വര സാക്ഷാത്‌കാരത്തിലേക്കുള്ള എളുപ്പവഴിയായിരുന്നു. അതേ സമയം, ഭക്തിയോടൊപ്പം ഉണര്‍വും, ജാഗ്രതയും കൈവരുത്തുന്നതിനുള്ള ഊര്‍ജത്തെ പ്രദാനം ചെയ്യുന്ന യോഗക്രിയകള്‍ ചെയ്‌തില്ലെങ്കില്‍, മതിഭ്രമത്തിലേക്കു വഴി തെറ്റി പോവാന്‍ എളുപ്പമാണ്‌. സാധാരണ ഗതിയില്‍ വളരെക്കാലത്തെ കഠിന ശ്രമത്തിനുശേഷവും എത്തിച്ചേരാന്‍ വിഷമമുള്ള ആത്മീയ തലങ്ങള്‍ കണ്ടെത്തുന്നതിനു ഭക്തിമാര്‍ഗം അതിപ്രധാനമായ ഒരു വഴിയാണ്‌. യോഗ ക്രിയകളിലൂടെ ഊര്‍ജപ്രഭാവത്തെ ഒരു പ്രത്യേക തലത്തിലെത്തിക്കുവാന്‍ കഠിനശ്രമംതന്നെ ആവശ്യമുള്ളപ്പോള്‍, ഭക്തി എന്ന വികാരത്തിന്‍റെ കരുത്തു കൊണ്ട് ഈ അനുഭവതലങ്ങള്‍ ഒരു നിമിഷത്തില്‍ പ്രാപ്‌തമാവാം.

ഒരാളിലെ വൈകാരിക ഭാവം ഇല്ലാതാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല, എന്തെന്നാല്‍ വികാരത്തെ വേണ്ടത്ര ഉണര്‍വോടെ നേര്‍വഴിയില്‍ തിരിച്ചു വിട്ടാല്‍ ആത്മസാക്ഷാത്‌കാരത്തിനുള്ള ഒരു പ്രധാന ഉപകരണമാക്കി മാറ്റാം

ഒരാളിലെ വൈകാരിക ഭാവം ഇല്ലാതാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല, എന്തെന്നാല്‍ വികാരത്തെ വേണ്ടത്ര ഉണര്‍വോടെ നേര്‍വഴിയില്‍ തിരിച്ചു വിട്ടാല്‍ ആത്മസാക്ഷാത്‌കാരത്തിനുള്ള ഒരു പ്രധാന ഉപകരണമാക്കി മാറ്റാം. മനുഷ്യരുടെ വൈകാരിക തലത്തിന്‍റെ വ്യാപ്‌തി വര്‍ദ്ധിക്കുമ്പോള്‍, അവരുമായുള്ള ഇടപെടലിലും മാറ്റം വരുന്നു. ഇതിന്‍റെയെല്ലാം പൊരുളറിയുന്ന ഒരു ചെറിയ സംഘം ആളുകളിലേക്ക്‌ എന്‍റെ പ്രവര്‍ത്തനം ചുരുക്കുന്നു. വലിയ ഒരു സംഘം ആളുകളുമായി ഇടപെടുമ്പോള്‍, സാക്ഷാത്‌കാരത്തിനു വികാരത്തെ ഒരു മാര്‍ഗമാക്കാനുള്ള പ്രവണത ഉണ്ടാവുക സാധാരണമാണ്‌. വികാരത്തെ ആദ്ധ്യാത്മിക ഉന്നമനത്തിനുള്ള മാര്‍ഗമാക്കാനുള്ള മനുഷ്യന്‍റെ പ്രേരണ സാധാരണമാണ്‌. ഇതിനു കാരണം, വൈകാരിക അനുഭൂതികള്‍ മാത്രമാണ്‌ തീവ്രമായ അനുഭവങ്ങളായി അവര്‍ മനസ്സിലാക്കിയിട്ടുള്ളത്‌. അവരുടെ ചിന്തകളും ഊര്‍ജ പ്രഭാവവും തീവ്രമായ അനുഭവങ്ങളായി അവര്‍ക്കു തോന്നിയിട്ടില്ല, എന്നാല്‍ തീവ്രമായ വികാരങ്ങളിലൂടെ തങ്ങളിലെ ആഴത്തിലുള്ള അനുഭവ തലങ്ങള്‍ അവര്‍ അറിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട് ‌ വികാരങ്ങളുപയോഗിച്ച്‌ അവിടെയെത്തുവാന്‍ സ്വാഭാവിക പ്രവണത ഉണ്ട്‌. വികാര തീവ്രതയുള്ളവരില്‍നിന്ന്‍, അവര്‍ക്ക്‌ എത്തിച്ചേരാന്‍ കഴിയാത്ത അകലം നാം സൂക്ഷിക്കുന്നു. ഇത്‌ വ്യക്തിയുമായി വൈകാരികമായി ബന്ധപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌.