• നിങ്ങളുടെ കോപം നിങ്ങളുടെ പ്രശ്നമാണ് - അതു നിങ്ങളില്‍ത്തന്നെ ഒതുക്കുക.
    love1
  • കോപവും ഭയവും, നിര്‍ബന്ധപ്രേരണകളുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്.  ആ പ്രേരണകളെയാണു നിങ്ങള്‍ ‍കൈകാര്യം ചെയ്യേണ്ടത്.love2
  • ഈര്‍ച്ച, ദ്വേഷ്യം,വെറുപ്പ്‌, ക്ഷോഭം ഇവയെല്ലാം ഒരേ പരമ്പരയിലുള്ള, പടിപടിയായി വളരുന്ന,
    വികാരങ്ങളാണ്. നിങ്ങള്‍ക്കുവളരെ നേരിയ തോതിലുള്ള അസ്വാസ്ഥ്യം തോന്നിയാല്‍പോലും അതിന്മേലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്." love3
  • നിങ്ങളോട് ആരെങ്കിലും കോപിക്കുന്നത് നിങ്ങള്‍ക്കിഷ്ടപ്പെടുകയില്ല. എന്നാല്‍ കോപം മറ്റുള്ളവരിലേക്കു തിരിച്ചു വിടുന്നത് ഒരു പരിഹാരമായിട്ടാണ് നിങ്ങള്‍ കരുതുന്നത്.love4
  • ഭയം, കോപം, ദുരിതം, മോഹഭംഗം, വിഷാദം, നിരാശ ഇവയെല്ലാം ആത്മനിയന്ത്രണമില്ലാത്ത മനസ്സിന്‍റെ ഉല്‍പ്പന്നങ്ങളാണ്.love5