വില കൊടുത്തു വാങ്ങേണ്ട ഒന്നാണോ ഈശ്വരന്‍?
പണം ചിലവാക്കിക്കൊണ്ടു ചെയ്യുന്ന കാര്യങ്ങളില്‍ മാത്രമേ ആളുകളുടെ ശ്രദ്ധ ശരിക്കും പതിയുന്നുള്ളൂ. അവര്‍ അതില്‍ കാര്യഗൌരവത്തോടെ പങ്കെടുക്കുകയും ചെയ്യും. അങ്ങിനെ പറയേണ്ടി വരുന്നതില്‍ പ്രയാസമുണ്ട്. പക്ഷെ അതാണ്‌ സത്യം.
 
 

सद्गुरु

ഇരിക്കാന്‍ ഒരു സ്ഥലം വേണം, ലൈറ്റുകളും ഫാനുകളും വേണം. ഇതെല്ലാം വില കൊടുത്താല്‍ മാത്രമേ കിട്ടൂ. ആ വില ആരുകൊടുക്കും. നിങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ടി ഇനിയൊരാള്‍ ചിലവു ചെയ്യുക... അത് ശരിയാണോ

ചോദ്യം :- ഈശ്വരന്‍ സൌജന്യമല്ലാത്തത് എന്തുകൊണ്ടാണ്?

സദ്‌ഗുരു :- ആരുപറഞ്ഞു വിലകൊടുക്കണമെന്ന്? ആദ്ധ്യാത്മീക മാര്‍ഗ്ഗം പിന്തുടരാന്‍ ഒരു വിലയും കൊടുക്കേണ്ടതില്ല.

ചോദ്യം :- ആദ്ധ്യാത്മീക പഠനക്രമത്തിന്?

സദ്‌ഗുരു :- അങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് വില ഈടാക്കുന്നു. ഇരിക്കാന്‍ ഒരു സ്ഥലം വേണം, ലൈറ്റുകളും ഫാനുകളും വേണം. ഇതെല്ലാം വില കൊടുത്താല്‍ മാത്രമേ കിട്ടൂ. ആ വില ആരുകൊടുക്കും. നിങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ടി ഇനിയൊരാള്‍ ചിലവു ചെയ്യുക... അത് ശരിയാണോ? വില കൊടുത്താല്‍ ആദ്ധ്യാത്മീകതയുടെ അര്‍ത്ഥം നഷ്ടമായി എന്നാണോ? ആ ധാരണ തീര്‍ത്തും തെറ്റാണെന്നാണ് എന്റെ പക്ഷം.

ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ 70% വും നടക്കുന്നത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലാണ്. അതെല്ലാം മുഴുവനായും സൌജന്യവുമാണ്.

ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ 70% വും നടക്കുന്നത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലാണ്. അതെല്ലാം മുഴുവനായും സൌജന്യവുമാണ്. ആദ്ധ്യാത്മീക ക്ലാസ്സുകളും, സ്കൂളുകളും, ആശുപത്രികളും, സാമൂഹ്യ പരിപാടികളും എല്ലാം സൌജന്യ സേവനമായാണ് നടത്തിവരുന്നത്. എന്നാല്‍ നഗരത്തില്‍ എല്ലാറ്റിനും വലിയ വിലയാണ്. ഇവിടെയും ഞാന്‍ അങ്ങനെ ചെയ്യാം. എന്നാല്‍ അത് ഏതെങ്കിലും ഒരു ചേരിയിലായിരിക്കും. അങ്ങിനെയുള്ള സ്ഥലങ്ങളില്‍ നിങ്ങള്‍ എത്ര പേര്‍ വരും? ആരും വരില്ല. നിങ്ങള്‍ക്ക് വേണ്ടത് നക്ഷത്ര ഹോട്ടലുകളാണ്. അതേ സമയം അത് സൌജന്യമായിരിക്കുകയും വേണം. നിങ്ങള്‍ക്ക് നല്ല സൌകര്യങ്ങള്‍ വേണം, നല്ല ഭക്ഷണം വേണം, ചുറ്റുപാടുകള്‍ തീര്‍ച്ചയായും നന്നായിരിക്കണം. ഇതിനെല്ലാം വിലകൊടുക്കാതെ പറ്റുമോ? ആദ്ധ്യാത്മീക പാഠങ്ങള്‍ തികച്ചും സൌജന്യം തന്നെയാണ്. എനിക്കോ മറ്റാചാര്യന്മാര്‍ക്കോ ഒരു പ്രതിഫലവും നിങ്ങള്‍ തരുന്നില്ല. നിങ്ങളെ പഠിപ്പിക്കുന്നവരെല്ലാം സന്നദ്ധ സേവകരാണ്. ബാക്കിയുള്ള സേവനങ്ങള്‍ക്കുള്ള വിലയാണ് നിങ്ങള്‍ തരുന്നത്.

ഒരു കാലത്ത് പല പരിപാടികളും ഞങ്ങള്‍ സൌജന്യമായി നടത്തിയിരുന്നു. എന്നാല്‍ പങ്കെടുക്കുന്നവരുടെ പ്രതികരണം തീരെ അനുകൂലമായിരുന്നില്ല. യാതൊരു അച്ചടക്കവുമില്ലാതെ അവര്‍ വന്നും പോയുമിരുന്നു. മതിയായ ശ്രദ്ധയും താല്‍പര്യവും കാണിച്ചില്ല. മിക്കയാളുകളും തങ്ങളുടെ വാക്കിനെക്കാള്‍ വില കല്‍പ്പിക്കുന്നത് തങ്ങളുടെ പണത്തിനാണ്‌ എന്നത് കഷ്ടം തന്നെ! “ഞാന്‍ വരുന്നുണ്ട്" എന്നുറപ്പിച്ചു പറയും. അത്രതന്നെ മുന്‍‌കൂര്‍ പണമടക്കാന്‍ തയ്യാറാവില്ല .

സൌജന്യ പരിപാടികള്‍ ഫലപ്രദമാകുന്നില്ലെന്നു കണ്ടപ്പോള്‍ ഞങ്ങള്‍ വേറൊരു വഴി തേടി. “മാസവരുമാനത്തിന്റെ 20% നല്‍കുക.” അപ്പോഴും ആളുകള്‍ വന്നു. ആദായ നികുതി ആപ്പീസിലേക്ക് പോകുന്നത് പോലെ ഓരോരോ കള്ളങ്ങളുമായി. ആ കള്ളങ്ങളുടെ പുറത്താണ് ഞങ്ങള്‍ പരിപാടി തുടങ്ങിയത്. പിന്നെ ഞങ്ങള്‍ തീര്‍ച്ചയാക്കി, വ്യത്യസ്ഥ വിഭാഗക്കാര്‍ക്ക് വ്യത്യസ്ഥമായ വില നിര്‍ണയിക്കാം എന്ന്. നഗരങ്ങളില്‍ വില കുറച്ചു കൂടുതലാണ്. ചെറിയ പട്ടണങ്ങളില്‍ അത്രതന്നെയില്ല. ഗ്രാമങ്ങളില്‍ തികച്ചും സൌജന്യം.

എട്ടു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന സംയമയില്‍ ആയിരം പേരോളം പങ്കെടുക്കുന്നു. അതിനുവേണ്ടിവരുന്ന ചിലവു പറയേണ്ടതില്ലല്ലോ. പക്ഷെ പ്രതിഫലമായി ഞങ്ങള്‍ ഒന്നും സ്വീകരിക്കുന്നില്ല.

ഉന്നത ശ്രേണിയിലുള്ള പഠന പരിപാടികള്‍ സൌജന്യമായാണ് ഞങ്ങള്‍ നടത്തുന്നത്. സംയമയ്ക്കായി വരുന്നവര്‍ അതിനായിത്തന്നെ വരുന്നവരാണ്. അവിടെ പണമിടപാടുകള്‍ ഒന്നും തന്നെയില്ല. എട്ടു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന സംയമയില്‍ ആയിരം പേരോളം പങ്കെടുക്കുന്നു. അതിനുവേണ്ടിവരുന്ന ചിലവു പറയേണ്ടതില്ലല്ലോ. പക്ഷെ പ്രതിഫലമായി ഞങ്ങള്‍ ഒന്നും സ്വീകരിക്കുന്നില്ല. എല്ലാവരും അവനവനാവും വിധത്തില്‍ പരിപാടികളെ പിന്തുണയ്ക്കുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്കുവേണ്ടി ഒരു സൌജന്യ പരിപാടി - അത് തീര്‍ച്ചയായും വിഡ്ഢിത്തമാണ്, കാരണം അങ്ങിനെയുള്ള പരിപാടികള്‍ അവര്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണുന്നില്ല. അവരുടെ പൂര്‍ണ ശ്രദ്ധയും അതിലുണ്ടായിരിക്കുകയില്ല. പണം ചിലവാക്കിക്കൊണ്ടു ചെയ്യുന്ന കാര്യങ്ങളില്‍ മാത്രമേ ആളുകളുടെ ശ്രദ്ധ ശരിക്കും പതിയുന്നുള്ളൂ. അവര്‍ അതില്‍ കാര്യഗൌരവത്തോടെ പങ്കെടുക്കുകയും ചെയ്യും. അങ്ങിനെ പറയേണ്ടി വരുന്നതില്‍ പ്രയാസമുണ്ട്. പക്ഷെ അതാണ്‌ സത്യം .

 
 
  0 Comments
 
 
Login / to join the conversation1