सद्गुरु

നദികളുടെ ജീവചൈതന്യം വര്‍ദ്ധിപ്പിക്കാനായി സദ്ഗുരു ആവിഷ്‌ക്കരിച്ച പദ്ധതിയുടെ രൂപരേഖയില്‍ നിന്നും ചില പ്രസക്തഭാഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് - നാലാം ഭാഗത്തില്‍ സംരക്ഷിച്ചു കൊണ്ട് ഉപയോഗിക്കുന്ന സംസ്കാരത്തിന്‍റെ ചരിത്രമാണ്‌ വിവരിക്കുന്നത്.

നദികളോടുള്ള സ്വാഭാവികമായ ആരാധന, ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്‍റെ ഒരു ഭാഗമാണ്. ഈ പ്രകൃതിവിഭവങ്ങളെ കണ്ടറിഞ്ഞ് അനുഭവിക്കാനും, അവയുടെ മൗലീകതക്ക് കോട്ടം തട്ടാതെ സൂക്ഷിക്കാനും ആ സ്വഭാവം നമ്മുടെ പൂര്‍വികരെ പ്രാപ്തരാക്കി. ജീവന്‍ നിലനിര്‍ത്താനുള്ള ജലം മനുഷ്യരും നദികളുടെ കാര്യത്തില്‍ പ്രത്യേകം മനസ്സിരുത്തിയിരുന്നു. നദീജലം അമിതമായി ഉപയോഗിക്കുക ശീലമായിരുന്നില്ല. പരസ്പരം സഹായിച്ചു സഹകരിച്ചും കൊണ്ടുള്ള നിലനില്പ്.....അതായിരുന്നു കാലാകാലങ്ങളായി മനുഷ്യനും നദികളും തമ്മില്‍ നിലനിന്നിരുന്ന ബന്ധം.

നദികളുടെ ഇപ്പോഴത്തെ ഏറെ ശോചനീയമായ അവസ്ഥ....ജനസംഖ്യയിലുള്ള വമ്പിച്ച വര്‍ദ്ധനയും, സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളും മാത്രമാണതിന് കുറ്റക്കാര്‍ എന്നു പറഞ്ഞു കൂട. ചരിത്രാതീതകാലം മുതല്‍ക്കേ ഇവിടെ ജലസേചന പദ്ധതികള്‍ നിലവിലുണ്ടായിരുന്നു. പുരാണങ്ങളില്‍ കുളങ്ങളും, കിണറുകളും, തോടുകളും, അണക്കെട്ടുകളും നിര്‍മ്മിച്ചിട്ടുള്ളതിന്‍റെ സൂചനകള്‍കാണാം. അവര്‍ അവ വളരെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു.

നദികളില്‍ നിന്നും വെള്ളം തോടുകള്‍വഴി കൃഷിയിടങ്ങളില്‍ എത്തിച്ച് ധാന്യങ്ങള്‍ വിളയിച്ചിരുന്നതായി സിന്ധുനദീതടസംസ്‌കാരത്തിന്‍റെ ശേഷിപ്പുകളില്‍ നിന്നും മനസ്സിലാക്കാം. അതാകട്ടെ 5000 പരം കൊല്ലങ്ങള്‍ പഴക്കമുള്ളതുമാണ്, ജനങ്ങളുടെ ആവശ്യത്തിനുള്ള വെള്ളം ലഭിച്ചിരുന്നത് മിക്കവാറും ഉപരിതല ജല സ്രോതസ്സുകളില്‍ നിന്നായിരുന്നു. ചെറിയൊരു ശതമാനം ആഴം കുറഞ്ഞ കിണറുകളില്‍നിന്നും എടുത്തിരുന്നു. നദികളില്‍ ചെറിയ അണകള്‍ കെട്ടി വെള്ളം തടഞ്ഞുനിര്‍ത്തി ജലസേചനത്തിനുപയോഗിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 3700 വര്‍ഷം പഴക്കമുള്ള ജലസേചന സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൗര്യരാജാക്കന്‍മാരുടെ ഭരണകാലത്ത്, കൃഷിക്കാര്‍ നദികളില്‍നിന്നും ജലസേചനത്തിനായി വയലുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി വിശേഷാല്‍ നികുതികളടച്ചിരുന്നുവത്രെ.

സംഘകാലകവിതകളില്‍ - 150 ബി.ഡി.ഇ. - 200 ബി.ഇ - താമ്രപര്‍ണ്ണിയാറിനെ വര്‍ണ്ണിക്കുന്നുണ്ട്. അതിന്‍റെ തീരങ്ങളില്‍ നെല്ല് സമൃദ്ധമായി കൃഷിചെയ്തിരുന്നു. ചോള-പാണ്ഡ്യ രാജാക്കന്‍മാരുടെ കാലത്ത് തമിഴ് നാട്ടില്‍ ജലസേചന സൗകര്യങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പല പുതിയ സംവിധാനങ്ങളും അവരതിനായി ഏര്‍പ്പെടുത്തുകയും ചെയ്തു. കാവേരിയില്‍ വളരെ വലിയൊരു അണക്കെട്ട് 1800 കൊല്ലം മുമ്പേ നിര്‍മ്മിക്കപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാന മാതൃക ഇപ്പോഴും ഉപയോഗത്തിലുണ്ട്.

മഹാരാഷ്ട്രയില്‍ 3700 വര്‍ഷം പഴക്കമുള്ള ജലസേചന സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൗര്യരാജാക്കന്‍മാരുടെ ഭരണകാലത്ത്, കൃഷിക്കാര്‍ നദികളില്‍നിന്നും ജലസേചനത്തിനായി വയലുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി വിശേഷാല്‍ നികുതികളടച്ചിരുന്നുവത്രെ.

ആരംഭദശയില്‍ ജലസേചനമെന്നാല്‍ തോടുകള്‍ വഴി നദീജലം കൃഷിയിടങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു. അതിനുശേഷം ജലസംഭരണികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. തമിഴുനാട്ടില്‍ അതിന് ഏരികള്‍ എന്നാണ് പേര്. കര്‍ണ്ണാടകയില്‍ അവ കല്യാനികളാണ്. രാജസ്ഥാനില്‍ ബേഡികള്‍ എന്ന അവ അറിയപ്പെടുന്നു. ചവിട്ടു പടികളിലൂടെ ഇറങ്ങിച്ചെല്ലാവുന്ന കിണറുകളും അവിടെ ധാരാളമായിരുന്നു. ഈ സംഭരണികളെല്ലാം നിര്‍മ്മിക്കപ്പെട്ടത് മഴക്കാലങ്ങളില്‍ നദിയിലേക്ക് വലിയ അളവില്‍ ഒഴുകിയെത്തുന്ന വെള്ളം ശേഖരിച്ചുവെക്കാന്‍ വേണ്ടിയായിരുന്നു. ശേഷിച്ച വെള്ളം നദിയിലേക്ക് ഒഴുകിപോകാത്ത വിധത്തില്‍ അടച്ചുറപ്പുള്ളതായിരുന്നു. അവയുടെ നിര്‍മ്മാണം അത്രയും സാങ്കേതികമായി അവര്‍ പുരോഗമിച്ചിരുന്നു.

ഹാരപ്പന്‍ കാലത്തിനുശേഷം നമ്മള്‍ ഒരു സമൂഹമെന്ന നിലയില്‍ വലിയ ക്ലേശം കൂടാതെയാണ് ഇതുവരേക്കും നിലനിന്നുപോന്നിട്ടുള്ളത്. എന്നാല്‍ ഇന്ന് സ്ഥിതിമാറിയിരിക്കുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങളെല്ലാം അതിവേഗം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ജലസേചനത്തിനായും, ജലംവഴിയുള്ള വ്യാപാരങ്ങള്‍ക്കായും, ദൈനംദിന ആവശ്യങ്ങള്‍ക്കായും നമ്മള്‍ ഒരു വിധം നന്നായി ജലം ഉപയോഗിച്ചുവന്നിരുന്നു. എന്നിട്ടും ഇന്ന് പൊടുന്നനെ ഇങ്ങനെ ഒരു പ്രതിസന്ധി എങ്ങനെ സംഭവിച്ചു? കുളങ്ങളും, തടാകങ്ങളും, പുഴകളും ക്രമത്തില്‍ വറ്റിവരണ്ടുപോവുകയാണല്ലോ. ഭൂഗര്‍ഭജലത്തിന്‍റെ ക്രമാതീതമായ ചൂഷണമാണ് ഒരു കാരണം. അതിനെകുറിച്ചു മനസ്സിലാക്കുന്നതിനുമുമ്പ്, മനുഷ്യന്‍റെ ജീവിതത്തില്‍ നദികള്‍ക്കുള്ള സ്ഥാനമെന്താണെന്ന് വിസ്തരിച്ചു കാണേണ്ടതുണ്ട്.