सद्गुरु

കാര്‍ത്തിക് തുടര്‍ച്ചയായി പുക വലിക്കുമായിരുന്നു. യുവാവായതിനാലും ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാലും അയാളുടെ ശരീരത്തിന് വലിയ പ്രയാസങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ദിവസം പുകവലിക്കാനുള്ള ആഗ്രഹം തന്നെ വിട്ടു പോയെന്നു കാര്‍ത്തിക് മനസ്സിലാക്കി – എന്ത് കൊണ്ടെന്നറിയാന്‍ തുടര്‍ന്ന് വായിക്കൂ.

ആ ഏഴു ദിവസങ്ങളും അമേരിക്കയില്‍ നിന്ന് അവള്‍ എന്നെ വിളിക്കുമായിരുന്നു. ഓരോ ദിവസവും എന്ത് മനോഹരമായ അനുഭവമാണെന്നും, പുതുതായി എന്തൊക്കെ പഠിച്ചെന്നും, ജീവിതത്തെക്കുറിച്ച് എന്തൊക്കെ കൂടുതലറിയാന്‍ കഴിഞ്ഞെന്നും അവളെന്നോട് പറഞ്ഞു. അവളുടെ സന്തോഷവും ഉത്സാഹവും പകര്‍ച്ച വ്യാധി പോലെ പടരുന്നുണ്ടായിരുന്നു. ഇതെല്ലാം ഒരു യോഗ ക്ലാസ്സിനെക്കുറിച്ചായിരുന്നു. പുതുമ നഷ്ടപ്പെട്ടാല്‍ അവളിതൊക്കെ വിട്ടു കളയും എന്നാണ് ഞാന്‍ കരുതിയത്‌. എന്നാല്‍ ഞാന്‍ അന്ന് യോഗയെക്കുറിച്ച് അല്‍പ്പം പോലും മനസ്സിലാക്കിയിരുന്നില്ല.

അവള്‍ യോഗാ പ്രോഗ്രാം പൂര്‍ത്തിയാക്കിയയുടന്‍ ഇന്നര്‍ എഞ്ചിനീയറിംഗ് അഥവാ ഇഷാ യോഗാ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഏതൊരു അനുസരണയുള്ള ഭര്‍ത്താവിനേയും പോലെ ചെന്നെയില്‍ ഞാന്‍ താമസിക്കുന്ന നംഗനല്ലൂരിനടുത്ത് അണ്ണാ നഗറില്‍ ഇംഗ്ലീഷിലുള്ള അടുത്ത പ്രോഗ്രാമില്‍ ഞാന്‍ ചേര്‍ന്നു. പ്രോഗ്രാം ദിവസം അടുക്കുന്നതിനുനസരിച്ചു ഞാനെന്തിനാണ് ഇതിനൊക്കെ പോവുന്നതെന്ന് ഞാനൊരുപാട് ചിന്തിച്ചിരുന്നു.

വിവാഹം കഴിഞ്ഞതിനു ശേഷം ഭാര്യയുമായി വളരെ നല്ല നിലയിലായിരുന്നു പോയ്ക്കൊണ്ടിരുന്നത്. എന്നാല്‍ എന്‍റെ പുകവലി ശീലം ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. മൂന്ന് മണിക്കൂര്‍ വീതം ഏഴു ദിവസം. എന്തായാലും അവളെ സന്തോഷിപ്പിക്കാന്‍ ഞാനീ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ഏഴു ദിവസവും യോഗയ്ക്ക് മുന്‍പും ശേഷവും ഒരു മനസ്താപവുമില്ലാതെ ഞാന്‍ ഇഷ്ടം പോലെ പുക വലിക്കുമായിരുന്നു. എന്നാല്‍ ഈ ഏഴു ദിവസങ്ങളില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു.


യോഗ ചെയ്യാന്‍ തുടങ്ങി അല്‍പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ പുകവലി പഴയ പോലെ ആസ്വദിക്കുന്നില്ലെന്ന് തിരിച്ചറിയാന്‍ തുടങ്ങി.

ദിവസം രണ്ടു നേരം യോഗ ചെയ്യണമെന്നുണ്ടെങ്കില്‍ യോഗ ചെയ്യുന്നതിന് മുന്‍പു നാല് മണിക്കൂറെങ്കിലും പുകവലിക്കാതെ ഇരിക്കണം. അത് കൊണ്ട് തന്നെ പുകവലിയുടെ അളവ് കുറഞ്ഞു വന്നു. യോഗ ചെയ്യുന്നത് വളരെ നല്ല അനുഭവമായതിനാല്‍, യോഗ ചെയ്യുന്നത് നിര്‍ത്താനോ, നിബന്ധനകള്‍ തെറ്റിക്കാനോ സാധിച്ചില്ല. യോഗ ചെയ്യാന്‍ തുടങ്ങി അല്‍പദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞാന്‍ പുകവലി പഴയ പോലെ ആസ്വദിക്കുന്നില്ലെന്ന് തിരിച്ചറിയാന്‍ തുടങ്ങി. എന്നാലോ പുകവലി നിര്‍ത്താനുള്ള മനസ്സും ഉണ്ടായിരുന്നില്ല. ഇഷാ യോഗയും എന്‍റെ പ്രിയപ്പെട്ട സിഗരറ്റും തമ്മിലുള്ള വടംവലിയായിരുന്നു അപ്പോള്‍. കാരണം എനിക്ക് രണ്ടും നഷ്ടപ്പെടുത്താന്‍ മനസ്സുണ്ടായിരുന്നില്ല. നാല്‍പ്പതു ദിവസത്തെ യോഗസാധനകള്‍ക്ക് ശേഷം എനിക്ക് ഒരു സിഗരറ്റ് പോലും തൊടാനുള്ള മനസ്സുണ്ടായിരുന്നില്ല.

വളരെ വേഗം തന്നെ മദ്യപാനവും നിന്നു. മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തിയിട്ടു ഇപ്പോള്‍ എട്ടു വര്‍ഷമായി. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ പൂര്‍ണ്ണമായിത് മനസിലാക്കാനാകുന്നില്ല. പിന്നോട്ട് നോക്കുമ്പോള്‍ പുകവലിക്കുന്നത് എന്ത് വിഡ്ഢിത്തമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കുറച്ചു കാലത്തിനു ശേഷം പുകവലിയില്‍ നിന്ന് അല്‍പ്പം പോലും ലഹരി എനിക്ക് കിട്ടിയിരുന്നില്ല.


അനായാസമായി അതെന്നെ വിട്ടു പോയതില്‍ എനിക്കിന്ന് ഒരുപാടു സന്തോഷമുണ്ട്. ഞാന്‍ യോഗയെന്ന ലഹരി കണ്ടെത്തിയിരിക്കുന്നു. യോഗയെന്ന നിധി നമുക്ക് സമ്മാനിച്ച എല്ലാ ഗുരുക്കന്മാര്‍ക്കും എന്‍റെ പ്രണാമം.

പുകവലിയോടു ഞാന്‍ പൂര്‍ണ്ണമായും അടിമപ്പെട്ടു പോയിരുന്നു. എന്നാല്‍ എല്ലാ ആസക്തികളെയും പോലെ ഒരു ക്ഷണികമായ നിര്‍വൃതി അതെനിക്ക് തന്നിരുന്നു. പിന്നെ കൂട്ടുകെട്ടുകളും മറ്റും കാരണം അപകടകരവും അര്‍ത്ഥശൂന്യവുമായ ഈ ശീലത്തോട് എന്‍റെ മനസ്സ് പൂര്‍ണ്ണമായും അടിമപ്പെട്ടു പോയി. അനായാസമായി അതെന്നെ വിട്ടു പോയതില്‍ എനിക്കിന്ന് ഒരുപാടു സന്തോഷമുണ്ട്. ഞാന്‍ യോഗയെന്ന ലഹരി കണ്ടെത്തിയിരിക്കുന്നു. യോഗയെന്ന നിധി നമുക്ക് സമ്മാനിച്ച എല്ലാ ഗുരുക്കന്മാര്‍ക്കും എന്‍റെ പ്രണാമം.

അവസാനമായി പുകവലിക്കുന്ന എന്‍റെ സുഹൃത്ത്ക്കള്‍ക്ക്‌ ചെറിയൊരു ഉപദേശം. നിങ്ങള്‍ പുകവലിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്താന്‍ ശ്രമിക്കേണ്ട. നിങ്ങള്‍ യോഗ തുടര്‍ച്ചയായി ചെയ്യൂ. നിങ്ങളില്‍ പറ്റിപ്പിടിച്ചിട്ടുള്ള അഴുക്കെല്ലാം ഒരു അടയാളം പോലുമില്ലാതെ അപ്രത്യക്ഷമാകും. പിന്നെ നിങ്ങള്‍ക്ക് ശരിയായ ജീവിതം ആസ്വദിക്കാനാകും.

കാര്‍ത്തിക് ,സേല്‍സ് ഡയറക്ടര്‍, നംഗനല്ലൂര്‍, ചെന്നൈ