നദിരക്ഷായാത്ര ഒന്നാം പാദം
 
 
എഴാം ദിവസം

EarlyMorningSadhguruInBegaluru-640x480
ബാംഗ്ലൂരില്‍ നടന്ന ബൈക്ക് റാലിയില്‍ നിന്നും.

ധോല്ലു കുനിത പ്രകടനത്തിന് ശേഷം, വാസു ദീക്ഷിതും ബാന്‍ഡും ഗാനങ്ങളെക്കൊണ്ട് സദസ്സിനെ ആവേശഭരിതരാക്കി. കര്‍ണാടക മുഖ്യമന്ത്രിയും സട്ഗുരുവും വേദിയിലേക്ക് വന്നു. ഉഷ ഉതുപ്പ് ഗാനങ്ങള്‍ ആലപിച്ചു. നടന്‍ പുനീത് രാജ്കുമാറും അവരുടെ കൂടെച്ചേര്‍ന്നു.

വിലാസ് നായകിന്‍റെ അതിവേഗ ചിത്രരചന ഉജ്ജ്വലമായിരുന്നു.

 
 
 
ആറാം ദിവസം

സദ്ഗുരുവിന്‍റെ ജന്മപട്ടണമായ മനോഹരമായ മൈസൂരില്‍ നദിരക്ഷായാത്ര എത്തിച്ചേര്‍ന്നു.

 
 
 
നാലാം ദിവസം

കാവേരിയുടെ കരയിലുള്ള വേദി കനത്ത മഴ കാരണം നനഞ്ഞു കിടന്നു. എന്നാല്‍
ഉത്സാഹഭരിതരായ ജനക്കൂട്ടം ആവേശത്തോടെ ഒത്തുചേര്‍ന്നു.Prep-640x480

നമ്മല്‍വര്‍ ഇക്കളോജിക്കല്‍ ഫൌണ്ടേഷന്‍ അംഗം അംഗല്‍സ് രാജ, ഷഡ്പദശാസ്ത്ര വിദഗ്ദന്‍ പൂച്ചി നീ സെല്‍വം, കര്‍ഷക കൂട്ടായ്മകളുടെ പ്രതിനിധികള്‍, സെയ്ന്‍റ ജോസഫ്‌സ്‌ കോളേജിലെ റെ.ഫാദര്‍. ലിയോ ഫെര്‍ണാണ്ടോ, മുന്‍ സി.ബി.ഐ. സ്പെഷ്യല്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Capture-768x430

 
 
 
 
 
 
 
 
 
 
 
 
മൂന്നാം ദിവസം

തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ ചിത്രകാരന്മാരും, വേലകളി, തെയ്യം, പടയണി, കുമ്മാട്ടി കളി, അര്‍ജുനനൃത്തം, പുലികളി കലാകാരന്മാരും ഒരു ഉത്സവാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.

Rfr-in-Triv-12

Rfr-in-Triv-15

തിരുവന്തപുരത്തെ വിജയകരമായ പരിപാടിയോടെ കേരളം നദികളെ രക്ഷിക്കാനുള്ള പദ്ധതിയില്‍ ഔദ്യോഗികമായി പങ്കാളിയാവുന്ന ആദ്യത്തെ സംസ്ഥാനമായി. മാനവീയം വീഥിയില്‍ നടന്ന വരവേല്‍പ്പിനു ശേഷം, ടാഗോര്‍ തിയേറ്ററില്‍ പ്രധാന പരിപാടി നടന്നു. പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാര്‍ 'നിളാനദി' എന്ന ഗീതം ആലപിച്ചു. ജലവിഭവമന്ത്രി ശ്രീ. മാത്യു ടി. തോമസ്‌, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍കേന്ദ്ര മന്ത്രിയും എംഎല്‍എയുമായ ശ്രീ ഒ. രാജഗോപാല്‍, മലയാളം യുനിവേര്സിറ്റി വൈസ് ചാന്‍സലര്‍ ശ്രീ കെ.ജയകുമാര്‍, പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 
 
രണ്ടാം ദിവസം

നദിരക്ഷായാത്രയുടെ പരിപാടി നടക്കുന്ന സ്ഥലം മധുരയിലെ മനോഹരമായ ഗാന്ധി മെമ്മോറിയല്‍ മ്യൂസിയമായിരുന്നു. ആള്‍ക്കൂട്ടം താരതമ്യേന കുറവായിരുന്നു - ഏതാനും ആയിരമാളുകള്‍ മാത്രം - എന്നാല്‍ അവരെല്ലാവരും ഈ ഉദ്യമത്തെക്കുറിച്ച് കേള്‍ക്കാന്‍ അതീവഉത്സാഹഭരിതരായിരുന്നു.
WhatsApp-Image-2017-09-04-at-07.07.29

WhatsApp-Image-2017-09-04-at-07.20.25
പരിപാടി മധുരയിലായിരുന്നതിനാല്‍ സാഹിത്യകാരന്മാര്‍ അവരുടെ സാന്നിധ്യം അറിയിച്ചു. പ്രശസ്ത മലയാളം, തമിഴ് നിരൂപകനും എഴുത്തുകാരനുമായ ബി.ജയമോഹന്‍, തമിഴ് പണ്ഡിതന്‍ ഡോ. ജ്ഞാനസംബന്ധന്‍, തമിഴ് നാട് ചേമ്പര്‍ ഓഫ് കൊമേര്‍സ് പ്രസിഡന്‍റ് തിരു എസ്.രത്തിനവേലു, ജില്ലാ കളക്ടര്‍ തിരു കെ. വീര രാഘവ റാവു, മദുരൈ റിജിയണല്‍ പാസ്പോര്‍ട്ട്‌ ഓഫീസര്‍ ശ്രീ മനീശ്വര്‍ രാജ എന്നിവര്‍ വേദിയില്‍ സന്നിഹിതനായിരുന്നു.

 
 
ഒന്നാം ദിവസം

 

സദ്ഗുരു കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അടിയന്തിരമായി നദികളെ രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞപ്പോള്‍ ആളുകള്‍ വളരെ ഉത്സാഹത്തോടെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വന്നു. സമൂഹത്തിന്‍റെ എല്ലാ തുറകളില്‍ നിന്നുമുള്ളവര്‍, സര്‍കാരുകള്‍, രാജ്യരക്ഷാവിഭാഗങ്ങള്‍, സിനിമാ, സ്പോര്‍ട്സ് താരങ്ങള്‍ - എല്ലാവരും തങ്ങളുടെ സന്ദേശം പങ്കു വെച്ച് നദികളെ രക്ഷിക്കാനുള്ള ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒരുപാടാളുകള്‍ സ്കൂളുകളിലും, കോളേജുകളിലും ഓഫീസുകളിലും, നദികളെ രക്ഷിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി തെരുവീഥികളില്‍ നിന്നും, രാജ്യത്തെ എല്ലാവരും ഈ പരിപാടിയുടെ പ്രാധാന്യം മനസ്സിലാക്കുകയും മിസ്സ്ഡ് കാള്‍ ചെയ്യുമെന്നും ഉറപ്പു വരുത്തി.

ചെറിയ ഉറവകളായി തുടങ്ങിയ പിന്തുണ ഒരു നദിയായി മാറിയിരിക്കുന്നു. മുന്നോട്ടു കുതിക്കാന്‍ സമയമായിരിക്കുന്നു. ഭാരതം മഹാഭാരതം.

4:00 PM

 

സദസ്സില്‍ ബഹുമാനപ്പെട്ട പഞ്ചാബ് ഗവര്‍ണര്‍ ശ്രീ.വി.പി. സിംഗ് ബാദ്നോര്‍, കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍, തമിഴ് നാട് ഗ്രാമ വികസന മന്ത്രി തിരു എസ്.പി. വേലുമണി എന്നിവര്‍ സന്നിഹിതരായിരുന്നു. സ്പോര്‍ട്സ് താരങ്ങളായ വിരേന്ദര്‍ സെവാഗ്, വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ഫോര്‍മുല വണ്‍ റേസിംഗ് താരം നരേന്‍ കാര്‍ത്തികേയന്‍ എന്നിവരും മഹിന്ദ്ര ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് വീജയ് റാം നക്ര, സാങ്കേതിക പങ്കാളിയായ തമിഴ് നാട് അഗ്രിക്കള്‍ച്ചര്‍ യുണിവേര്സിറ്റിയെ പ്രതിനിധീകരിച്ച് ഡോ.കെ. രാമസ്വാമി എന്നിവരും പങ്കെടുത്തു.
ഞാന്‍ ഇവിടെ മാത്രമല്ല ഉണ്ടാവുക, ഡല്‍ഹിയില്‍ സദ്ഗുരുവിനെ സ്വീകരിക്കാനും ഞാനുണ്ടാകും, കേന്ദ്ര പരിസ്ഥിതി വനം വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. "ഇന്ന് സദ്ഗുരു നമ്മുടെ കുട്ടികളോടുള്ള നമ്മുടെ കടമയെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. ഇത് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയാണു, അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്. സദ്ഗുരുവിന്‍റെ അനുഗ്രഹത്താല്‍ ഈ ഉദ്യമം അതിന്‍റെ പൂര്‍ണ്ണതയിലെത്തും, നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങള്‍ ഇതില്‍ അഭിമാനം കൊള്ളും " അദ്ദേഹം പറഞ്ഞു.

On-The-Way-To-Coimbatore-Rally-For-Rivers-Day-01-Pic-1-768x512

On-The-Way-To-Coimbatore-Rally-For-Rivers-Day-01-Pic-5-768x576

Rally-For-Rivers-Sadhguru-and-Chief-Guests-Reaches-the-Venue-Day-01-Coimbatore-02-768x600

Rally-For-Rivers-Sadhguru-and-Chief-Guests-Reaches-the-Venue-Day-01-Coimbatore-03-768x576

സദ്ഗുരു പറഞ്ഞു, " ഇതൊരു പ്രക്ഷോഭമോ പ്രതിഷേധമോ അല്ല. നമ്മുടെ നദികള്‍ ശോഷിച്ചു കൊണ്ടിരിക്കുകയാണെന്നുള്ള അവബോധം സൃഷ്ടിക്കാനുള്ള പ്രചാരണമാണ്. വെള്ളം ഉപയോഗിക്കുന്ന എല്ലാവരും നദികളെ രക്ഷിക്കാന്‍ ഒരുമിക്കണം." ഭാവി തലമുറയെപ്പറ്റി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, "ഇന്ത്യയിലെ ഒരു പൌരന്‍ എന്നാ നിലയ്ക്ക് നദികളുടെ ഇപ്പോളുള്ള അവസ്ഥ മാറ്റാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ നദികള്‍ എങ്ങനെ നമ്മുടെ കൈയ്യില്‍ ഏല്‍പ്പിച്ചോ, അതുപോലെ നാം നമ്മുടെ നദികളെ വരും തലമുറക്ക് കൈമാറണം. നമ്മുടെ രാജ്യത്തിന്‍റെ ക്ഷേമത്തിനായി, വരും തലമുറയ്ക്കും, ഈ തലമുറയ്ക്കും വേണ്ടി നമുക്ക് മുന്നോട്ടുവന്ന് ഇത് സംഭവ്യമാക്കാം."

കേന്ദ്ര മന്ത്രി നദിരക്ഷായാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. യാത്ര 16 സംസ്ഥാനങ്ങളിലൂടെ കടന്നു പോയി, 23 നഗരങ്ങളില്‍ പ്രധാനപരിപാടികള്‍ സംഘടിപ്പിച്ച് 7000 കിലോമീറ്റര്‍ യാത്ര ചെയ്ത് ഒക്ടോബര്‍ 2ന് അവസാനിക്കും.

 
 
 
  0 Comments
 
 
Login / to join the conversation1