सद्गुरु

മുതിരക്ക് ചൂടും ഊര്‍ജ്ജവും ഉത്പാതിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും തണുപ്പുള്ള കാലങ്ങളില്‍ ഇത് ശരീരത്തിനാവശ്യമായ ചൂട് പകരുന്നു. മുതിര കഴിക്കുന്നത്‌ പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും.

പാകം ചെയ്യാത്ത മുതിര വിശേഷിച്ചും പോഷക സമൃദ്ധമാണ്‌. പോളിഫിനോളുകള്‍, ഫ്ലാവനോയിഡുകള്‍, പ്രോട്ടീനുകള്‍, ആന്റീഓക്സിഡന്റ് തുടങ്ങിയവ അതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലം നിങ്ങളുടെ ശരീരത്തിന്റെ യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിക്കുന്നു. ഭക്ഷണശേഷം ശരീരത്തിലുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അധികമാകുന്ന അളവ് കുറച്ചുകൊണ്ടുവരാനും മുതിരയ്ക്ക് കഴിയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ അവരുടെ ഗവേഷണങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്. മുതിര പ്രമേഹരോഗികള്‍ക്ക് പറ്റിയ ഒരു ആഹാരപദാര്‍ത്ഥമാണ്. അന്നജത്തിന്റെ ദഹനം ഇത് സാവധാനത്തിലാക്കുന്നു, ഇന്‍സുലിന് എതിരായുള്ള പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു.

പരമ്പരാഗതമായ വൈദ്യശാസ്ത്രത്തില്‍ ആസ്ത്മാ, ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍ (bronchitis)വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങള്‍ക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. ഹൃദ്രോഗമുള്ളവര്‍ക്കും മുതിര വളരെ നല്ലതാണ്

ആരോഗ്യപരമായി നോക്കുമ്പോള്‍ മുതിരയുടെ ഗുണങ്ങള്‍ ഏറെയാണ്‌. ശരീരത്തെ സംബന്ധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും മുതിര നല്ലൊരു പ്രതിവിധിയാണ്. പരമ്പരാഗതമായ വൈദ്യശാസ്ത്രത്തില്‍ ആസ്ത്മാ, ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍ (bronchitis)വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങള്‍ക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. ഹൃദ്രോഗമുള്ളവര്‍ക്കും മുതിര വളരെ നല്ലതാണ്. ആയുര്‍വേദത്തിലും മുതിര ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമായിരിക്കും എന്ന് നിര്‍ദ്ദേശിക്കുന്നു. മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങള്‍, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണില്‍ കേട് തുടങ്ങിയ അസുഖങ്ങള്‍കൊണ്ട് കുഴങ്ങുന്നവര്‍ക്കും മുതിര നല്ലൊരു ആഹാരമാണ്. അത്രയും ഔഷധശക്തി അതിനുണ്ട് എന്നര്‍ത്ഥം.

മുതിരക്ക് astringent and diuretic ഗുണങ്ങളുണ്ട്. കഫം, പനി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ മുതിര സഹായിക്കുന്നു. ചില പഠനങ്ങള്‍, മുതിര പിഴിഞ്ഞെടുത്ത ചാറ് കുടലിലെ വ്രണങ്ങള്‍ക്ക് ചികിത്സാവിധിയായി നിര്‍ദ്ദേശിക്കുന്നുണ്ട്‌. ആര്‍ത്തവ സംബന്ധമായ അലോഗ്യങ്ങള്‍ക്കും, വായുക്ഷോഭത്തിനും, ഈ അത്ഭുത പയര്‍ ഫലപ്രദമായ ഒരു മരുന്നാണ്. മുതിര കഴിക്കുന്നത്‌ പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും. കൊഴുപ്പിന്റെതായ കോശങ്ങളെ നശിപ്പിക്കാന്‍ ഇതിനു പ്രത്യേകിച്ചൊരു കഴിവുണ്ട്. മുതിരയിലെ ഫിനോള്‍ അതിന് ഈ ശക്തി നല്‍കുന്നു. മുതിരക്ക് ചൂടും ഊര്‍ജ്ജവും ഉത്പാതിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും തണുപ്പുള്ള കാലങ്ങളില്‍ ഇത് ശരീരത്തിനാവശ്യമായ ചൂട് പകരുന്നു; ഊര്‍ജം സംരക്ഷിക്കുന്നു. മനുഷ്യന്റെ ഉത്തമ സുഹൃത്താണ് മുതിര എന്ന് ഇതിനകം മനസ്സിലായിക്കാണുമല്ലോ.

 

മുതിരയും കൃഷിയും

മുതിര മണ്ണൊലിപ്പ് തടയുന്നു. ചെറിയ കാലയളവില്‍ വളരെ വേഗം വളര്‍ന്നു പടരുന്ന ഒരു വള്ളിയാണിത്. ധാതുക്കള്‍ കുറവായ, ചെരിവുള്ള പ്രദേശങ്ങളില്‍ മുതിര വളര്‍ത്തിയാല്‍ അത് മണ്ണൊലിപ്പ് ശക്തിയായി തടയുന്നതാണ്. മുതിര നല്ല കരുത്തുള്ള കൂട്ടത്തിലാണ്. പെട്ടെന്നൊന്നും നശിച്ചുപോവുകയില്ല. വരള്‍ച്ചയെ നേരിടാനും നല്ല കഴിവുണ്ട്. ദീര്‍ഘകാലം മഴ കിട്ടിയില്ലെങ്കിലും മുതിര വാടി ഉണങ്ങുമെന്ന ഭയം വേണ്ട. വലിയ ശുശ്രൂഷയും ആവശ്യമില്ല. പ്രത്യേകിച്ചും വരണ്ട പ്രദേശങ്ങളില്‍ മുതിര കര്‍ഷകര്‍ക്ക് ഇഷ്ടപ്പെട്ട വിളയാണ്. മറ്റു വിളകളൊന്നും പച്ചപിടിക്കാത്ത ഇടങ്ങളിലും മുതിര നന്നായി വളരും. ഭൂമിയുടെ പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് ഇതിനെയൊരു നല്ല ഇടവിളയായും ഉപയോഗിക്കാം.  അങ്ങിനെ പലതുകൊണ്ടും മുതിര വളരെ ഗുണകരമായ ഒരു ഭക്ഷ്യ വസ്തുവാണ്. ആഹാരമായും കാലിത്തീറ്റയായും വിറകിന്റെ കൂടെ അടുപ്പില്‍ കത്തിക്കാനും വളമായും ഒക്കെ നമുക്ക് മുതിര ഉപയോഗിക്കാം. അതിനെല്ലാം പുറമേ, വലിയ പണച്ചിലവില്ലാതെ നമുക്ക് ഗുണകരമായ ആഹാരവും ലഭിക്കുന്നു.

മനുഷ്യന്റെ മാത്രമല്ല ഭൂമിക്കും വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്താണ് മുതിര

മുതിരക്ക് വളരാന്‍ അധികം സൂര്യപ്രകാശമോ നനവോ ആവശ്യമില്ല. ദക്ഷിണേന്ത്യയിലെ പല വലിയ തോപ്പുകളിലും മുതിര കൃഷി ചെയ്യാറുണ്ട്; വലിയ മരങ്ങള്‍ക്ക് താഴെ അത് പടര്‍ന്നു വളര്‍ന്നുകൊള്ളും. കാലം കഴിഞ്ഞാല്‍ ആ മണ്ണുമായി കലര്‍ന്ന് നല്ല വളമാകുകയും ചെയ്യും. മുതിര കന്നുകാലികള്‍ക്കും കുതിരകള്‍ക്കുമൊക്കെ പോഷകഗുണമുള്ള ആഹാരമാണ്. മുപ്പത് നാല്‍പ്പത്‌ ശതമാനത്തോളം പോഷകങ്ങള്‍ അതിന്റെ തണ്ടിലും തടിയിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കാലിതീറ്റയായി ഇത് ധാരാളം ഉപയോഗിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ മുതിരയുടെ ഒരുഭാഗവും വെറുതെ കളയാനുള്ളതല്ല.

മുതിര മുളപ്പിച്ചു പാകം ചെയ്യാതെ കഴിക്കാം, അല്ലെങ്കില്‍ ഒന്നാന്തരം സൂപ്പുണ്ടാക്കി ചൂടോടെ ആസ്വദിക്കാം. പാശ്ചാത്യര്‍ക്ക് മുതിര ദഹിച്ചുവെന്നു വരില്ല, അതുകൊണ്ട് മുളപ്പിച്ചു കഴിക്കുകയാവും നല്ലത്, എങ്കില്‍ ദഹനത്തിന് പ്രയാസമുണ്ടാവില്ല. നല്ലൊരു വെള്ളത്തുണിയില്‍ മുതിര കിഴികെട്ടി ആറോ എട്ടോ മണിക്കൂര്‍ വെള്ളത്തിലിട്ട് വെക്കണം, അതിനുശേഷം പുറത്തെടുത്തു അടച്ചുവെക്കുക. മൂന്നുദിവസത്തിനുള്ളില്‍ മുളപൊട്ടും. മുളയ്ക്ക് അര ഇഞ്ച് നീളമായാല്‍ മുതിര തിന്നാന്‍ പാകമായി. പാകം ചെയ്യേണ്ടതില്ല നല്ലവണ്ണം ചവച്ചരച്ചു വേണം കഴിക്കാന്‍. ഇത് ശരീരത്തിനു വളരെ നല്ലതാണ്.

മുതിര കഴിച്ചാല്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കും. ചൂട് കൂടുതല്‍ അനുഭവപ്പെടുകയാണെങ്കില്‍, ചെറുപയര്‍ മുളപ്പിച്ചത് കഴിച്ചാല്‍ മതി. അത് ശരീരത്തെ തണുപ്പിച്ചുകൊളളും.

മുതിര സൂപ്പ്

ചേരുവകള്‍ : അര കപ്പ്‌ മുതിര, രണ്ടോ മൂന്നോ സ്പൂണ്‍ പുളി പിഴിഞ്ഞത്, ഒരു സ്പൂണ്‍ കുരുമുളക്, ഒരു സ്പൂണ്‍ ജീരകം, അര സ്പൂണ്‍ കടുക്, കുറച്ചു കറിവേപ്പിലയും മല്ലിയിലയും, രണ്ടു സ്പൂണ്‍ എണ്ണ.

പാകം ചെയ്യുന്ന വിധം : മുതിര തലേന്ന് രാത്രി കുതിരാനിടണം. രാവിലെ പ്രഷര്‍കുക്കറില്‍ നന്നായി വേവിച്ചെടുത്ത് വെള്ളം ഊറ്റി വെക്കണം. കടുകും കുരുമുളകും ജീരകവും ചൂടാക്കി മൃദുവായി പൊടിച്ചെടുക്കണം. മുതിര വേവിച്ചതില്‍ പകുതി കട്ടയില്ലാതെ ഉടച്ചെടുക്കണം. എണ്ണ ചൂടാക്കി കറിവേപ്പില വറുത്ത് അതിലേക്കു പുളിപിഴിഞ്ഞത് ഒഴിക്കണം. ഒപ്പം മുതിര ഉടച്ചതും, മുതിര വേവിച്ച ചാറും, കുരുമുളകും കടുകും ജീരകവും പൊടിച്ചതും ഉപ്പും ചേര്‍ക്കണം. ആവശ്യത്തിനു വെള്ളമൊഴിക്കാം, നന്നായി തിളച്ചതിനു ശേഷം ബാക്കിയുള്ള മുതിരയും (ഉടയ്ക്കാത്തത്)ചേര്‍ക്കാം. അടുപ്പില്‍ നിന്നും വാങ്ങിയതിനു ശേഷം കൊത്തമല്ലിയില അരിഞ്ഞു ചേര്‍ത്ത് ഉപയോഗിക്കാം. ചോറിനും ചപ്പാത്തിക്കും ചേരുന്ന നല്ലൊരു വിഭവമാണിത്.

https://www.publicdomainpictures.net