सद्गुरु

വെണ്ടക്കായയെ ആരോഗ്യദായകമാക്കുന്നത് പ്രധാനമായും അതില്‍ അടങ്ങിയിട്ടുള്ള നാരുകളാണ്. യുജിനോള്‍ എന്ന നാരുകള്‍ ദഹന വേഗത കുറയ്ക്കുന്നു, രക്തത്തില്‍ നിന്നും പഞ്ചസാര ആഗിരണം ചെയ്യാനും സഹായിക്കുന്നു.

വേണ്ട സാധനങ്ങള്‍ :

1. ഇളം വെണ്ടക്കായ - 1 കിലോ
2. അണ്ടിപ്പരിപ്പ് അരച്ചെടുത്തത് - പത്തോ പന്ത്രണ്ടോ
3. തേങ്ങ അരച്ചത് - ഒരു കപ്പ്‌
4. തക്കാളി തൊലികളഞ്ഞ് വേവിച്ച് അരച്ചത് - 2 കപ്പ്‌
5. കറുവാപ്പട്ട - ചെറിയ കഷ്ണം
6. മല്ലിപ്പൊടി - 2 ടീ സ്പൂണ്‍
7. മഞ്ഞപ്പൊടി - 1 ടീ സ്പൂണ്‍
8. മുളകുപൊടി - 1 ടീ സ്പൂണ്‍
9. ജീരകപ്പൊടി - 1 ടീ സ്പൂണ്‍
10. വെണ്ണ – ½ കപ്പ്‌
11. ഇഞ്ചി അരച്ചത് - 1 ടീ സ്പൂണ്‍
12. പാചക എണ്ണ - 1 കപ്പ്‌
13. ആവശ്യാനുസരണം ഉപ്പ്
14. കൊത്തമല്ലി ഇല അരിഞ്ഞത് - 1 ടേബിള്സ്പൂ്ണ്‍

പാചകം ചെയ്യേണ്ട വിധം

വെണ്ടക്കായ കഴുകി തുടച്ചെടുക്കുക. കടയും തലയും മുറിച്ച് മാറ്റുക. തിളച്ച എണ്ണയില്‍ വറുത്തു കോരുക. വേറൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക.അതിലേക്ക് തക്കാളി അരച്ചത് ചേര്ത്ത് എണ്ണ തെളിയുംവരെ മൂപ്പിക്കുക. അണ്ടിപ്പരിപ്പ് അരച്ചത് ചേര്ത്ത് വീണ്ടും വഴറ്റുക. മല്ലി, മുളക്, മഞ്ഞള്‍ പൊടികളും, ജീരകപ്പൊടിയും, കരുവാപ്പട്ടയും ചേര്ത്ത് വഴറ്റുക. തേങ്ങ അരച്ചത് ചേര്ത്ത് പച്ചമണം പോകുന്നതുവരെ തിളപ്പിക്കുക. അവസാനമായി വറുത്ത വെണ്ടക്കായയും പാകത്തിന് ഉപ്പും ചേര്ത്ത് കുറുകിയ പരുവത്തില്‍ വാങ്ങാം. കറിയുടെ മീതെ പച്ചക്കൊത്തമല്ലി ഇല അരിഞ്ഞത് വിതറാം.

ഈ കറി ചോറിനും ചപ്പാത്തിക്കും അനുയോജ്യമാണ്.

ഇതില്‍ ധാരാളം ഫോളിക് ആസിഡ് ഉണ്ട്. (Folate) ഫോലെറ്റ് ഗര്‍ഭ ധാരണത്തിന് സഹായിക്കുന്നു, ഭൂണത്തിന്റെ വളര്ച്ചമയെ സഹായിക്കുന്നു, ഗര്‍ഭം അലസാനുള്ള സാദ്ധ്യത കുറക്കുന്നു.

വേണ്ടക്കായയുടെ ഗുണങ്ങള്‍

വളരെ കുറച്ച് കാലറി, ധാരാളം നാരുകളടങ്ങിയിരിക്കുന്നു.ശരീരഭാരം കുറക്കാന്‍ നല്ലതാണ്. കുറച്ച് കാലറിയും കൂടുതല്‍ നാരുകളുമുള്ളതുകൊണ്ട് വെണ്ടക്ക കഴിച്ചാല്‍ ഏറെ നേരത്തേക്ക് വിശപ്പ്‌ തോന്നുകയില്ല. ദോഷകരമായ കൊളസ്ട്രോള്‍ കുറയ്ക്കുന്ന പെക്ടിന്‍ (pectin) ഇതിലടങ്ങിയിരിക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ക്ലോട്ടുകളും (clot) കൊളസ്ട്രോളും കുറച്ചുകൊണ്ടുവരുവാന്‍ pectin സഹായിക്കുന്നു.

വെണ്ടക്കായയെ ആരോഗ്യദായകമാക്കുന്നത് പ്രധാനമായും അതില്‍ അടങ്ങിയിട്ടുള്ള നാരുകളാണ്. യുജിനോള്‍ എന്ന നാരുകള്‍ ദഹന വേഗത കുറയ്ക്കുന്നു, രക്തത്തില്‍ നിന്നും പഞ്ചസാര ആഗിരണം ചെയ്യാനും സഹായിക്കുന്നു. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടാതെ, കുറച്ചുകൊണ്ടുവരുന്നു.

ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്ക്ക്ക വെണ്ടക്ക വിശേഷിച്ചും നല്ലതാണ്. ഇതില്‍ ധാരാളം ഫോളിക് ആസിഡ് ഉണ്ട്. (Folate) ഫോലെറ്റ് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു, ഭൂണത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു, ഗര്‍ഭം അലസാനുള്ള സാദ്ധ്യത കുറക്കുന്നു.

വെണ്ടക്കയില്‍ വിറ്റാമിന്‍ സി സമൃദ്ധമായിട്ടുണ്ട്. അതുകൊണ്ട് രോഗപ്രതിരോധശക്തി വേണ്ടുവോളമുണ്ട്. ഇതില്‍ ധാരാളം ഇരുമ്പും, ഫോലെറ്റും, വിറ്റാമിന്‍ കെയും ഉള്ളതുകൊണ്ട് രക്തക്കുറവ് പരിഹരിക്കാന്‍ വളരെ സഹായകരമാണ്.

തലമുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. താരനും പേനും വരാതിരിക്കാന്‍ പറ്റിയ നാട്ടുമരുന്നാണിത്

വെണ്ടക്കയില്‍ ധാരാളം നാരുകളുള്ളതുകൊണ്ട് ദഹനസംബന്ധമായ പ്രക്രിയകള്‍ സുഗമമായി നടക്കുന്നു. മലവിസര്‍ജനം ത്വരിതപ്പെടുത്തുന്നു. കുടല്‍ സംബന്ധമായ കാന്‍സര്‍ കുറെയൊക്കെ ഒഴിവാക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും വെണ്ടക്കായ ഉത്തമമാണ്. ഇതില്‍ വിറ്റമിന്‍ എയും, ബീറ്റാ കാരോട്ടിനും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

വെണ്ടക്കായ നീളത്തില്‍ മുറിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് ചെറുനാരങ്ങ നീര്‍ ഒഴിക്കുക. തലമുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. താരനും പേനും വരാതിരിക്കാന്‍ പറ്റിയ നാട്ടുമരുന്നാണിത്.

https://upload.wikimedia.org/wikipedia/commons/a/a9/Lady_finger_close_up.jpg