सद्गुरु

കോയമ്പത്തൂർ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഈഷ യോഗ സെന്ററിൽ, ഈഷ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു രൂപകൽപന ചെയ്തതും, പ്രതിഷ്ഠിക്കുകയും ചെയ്ത, യോഗയുടെ ഉപജ്ഞാതാവായ ആദിയോഗിയുടെ 112 അടി ഉയരമുള്ള മുഖത്തിന്റെ അനാച്ഛാദനം ബഹുമാനപെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, ഫെബ്രുവരി 24ന് മഹാശിവരാത്രി ദിവസം നിർവഹിക്കുന്നതാണ്

മാനവ രാശിക്ക് ആദ്യത്തെ യോഗി നൽകിയ അനുപമ സംഭാവനകളെ മാനിച്ചികൊണ്ട് സ്ഥാപിക്കുന്ന ഈ മുഖം, ഈ ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള മുഖമായിരിക്കും. ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് - മനുഷ്യനെ തന്റെ ഉന്നതിയുടെ പാരമ്യത്തിലെത്താൻ സഹായിക്കുന്ന യോഗ ശാസ്ത്രത്തിലെ 112 വഴികളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

ആദിയോഗിയുടെ ബഹുമാനാർത്ഥം ആരംഭിക്കുന്ന ലോകവ്യാപകമായ മഹാ യോഗ യജ്ഞത്തിന്റെ ആരംഭം കുറിക്കുവാൻ അഗ്നി ജ്വലിപ്പിക്കുന്ന മഹത്കർമ്മവും ബഹുമാനപെട്ട പ്രധാനമന്ത്രി അന്ന് നിർവഹിക്കും . തങ്ങളോരോരുത്തരും ചുരുങ്ങിയത് നൂറു പേരെയെങ്കിലും യോഗയുടെ ഏറ്റവും ലളിതമായ ഒരു ക്രിയയെങ്കിലും പഠിപ്പിക്കുമെന്നു പത്തുലക്ഷം ആളുകൾ ഇതോടൊപ്പം പ്രതിജ്ഞ എടുക്കും. അങ്ങിനെ അടുത്ത മഹാ ശിവരാത്രിക്കുമുന്പ് പത്തുലക്ഷം ആളുകളെയെങ്കിലും യോഗ സ്പർശിച്ചിട്ടുണ്ടായിരിക്കും.

ഭാരത സർക്കാറിന്റെ ടൂറിസം മന്ത്രാലയം ‘ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പ്രചാരണത്തിൽ ആവശ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായിട്ടാണ് ഈ മുഖത്തിന്റെ പ്രതിഷ്ടയെ വിശേഷിപ്പിച്ചിട്ടുള്ളത്

മഹത്തായ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ആദിയോഗിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഈ പരിപാടി അഞ്ചു കോടിയിലധികം ആളുകൾക്ക് തത്സമയം കാണുന്നതിനായിഒരേ സമയം ഏഴ് ഭാഷകളിൽ 23 സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ വഴിയും അനേകം ഓൺ ലൈൻ പ്ലാറ്റുഫോമുകൾ വഴിയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഗ്രഹങ്ങളുടെ പ്രത്യേക സ്ഥാനം മൂലം ഈ രാതിയിൽ മനുഷ്യരുടെ ശരീരത്തിലെ സ്വാഭാവിക ഊർജം ഉയരുവാൻ സാധ്യതയുള്ളതുകൊണ്ട് ആ രാത്രി നിവർന്നിരിക്കുന്നതു കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.

11 ഡിഗ്രി അക്ഷഅംശത്തിൽ നിൽക്കുന്ന ഇന്ത്യയിൽ അച്ചുതണ്ടിന്റെ ചായ്‌വും കൃത്യതയും മൂലം അപകേന്ദ്രക ശക്തി (സെൻട്രിഫ്യൂഗൽ ഫോഴ്സ്) ലംബമാണ്. ഈ അക്ഷഅംശത്തിൽ സ്ഥിതി ചെയ്യുന്ന ഈഷ യോഗ സെന്ററിൽ ഈ രാത്രി കഴിക്കുന്നത് ഏറ്റവും ഗുണകരമാകും.

മഹാശിവരാത്രി ആഘോഷങ്ങൾ വൈകിട്ട് 6 മണിക്ക് ആരംഭിക്കുകയും അടുത്ത ദിവസം രാവിലെ 6 മണിക്ക് അവസാനിക്കുകയും ചെയ്യും. ഒരു രാത്രി മുഴുവനും നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ അർദ്ധ രാത്രിയിൽ നടത്തുന്ന ശക്തമായ ധ്യാനം, സദ്ഗുരുവിന്റെ പ്രഭാഷണം, കൈലാഷ് ഖേർ, ഖാനിനൊപ്പം രാജസ്ഥാൻ റൂട്സ്, ഈഷയുടെ സ്വന്തം സംഗീത സംഘമായ സൗണ്ടസ് ഓഫ് ഈഷ, നൃത്തരൂട്യാഡാൻസ് ട്രൂപ് എന്നിവരുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. അന്നദാനം എല്ലാവർക്കും ലഭിക്കുന്നതായിരിക്കും

ആദിയോഗിയുടെ പ്രാധാന്യം വിവരിച്ചുകൊണ്ട് സദ്ഗുരു അഭിപ്രായപ്പെട്ടു, “ഈ ലോകത്തിലെ അടുത്ത തലമുറ വിശ്വാസികളാകരുത്; മറിച്ച് ജ്ഞാനം തേടുന്നവരായിരിക്കണം. യുക്തിയുടെ പരീക്ഷണം അതിജീവിക്കാൻ കഴിയാത്ത തത്വശാസ്ത്രങ്ങളും, ആശയസംഹിതകളും, വിശ്വാസപ്രമാണങ്ങളും അടുത്ത പതിറ്റാണ്ടുകളിൽ തകർന്നു വീഴമ്പോൾ, സ്വാതന്ത്ര്യത്തിനുള്ള ദാഹം ഉയരുന്നത് നിങ്ങള്ക്ക് കാണാം. ആ മോഹം ശക്തമാകുമ്പോൾ ആദിയോഗിയും, യോഗത്തിന്റെ ശാസ്ത്രവും പ്രധാനപെട്ടതാകും.

തമിഴ്നാട്ടിൽ കറുത്തവാവ് (അമാവാസി ) ഏറ്റവും പ്രധാനപ്പെട്ട ദിവസമായിട്ടാണ് കണക്കാക്കുന്നത്. ആദിയോഗിക്കു നൽകുന്ന ആദ്യത്തെ സമർപ്പണം ഇവിടുത്തെ ആളുകൾക്കായി നാം നൽകുകയാണ്. ഇത് സാധാരണ ജനങ്ങളെ ബഹുമാനിക്കുവാനും അവരുടെ സ്നേഹത്തിന്റെയും ഭക്തിയുടെയും പ്രകടനവുമായിട്ടാണ് നാം കാണുന്നത്”.

മഹാശിവരാത്രിക്ക് മുൻപുള്ള 3 ദിവസം യക്ഷ ഫെസ്റ്റിവൽ നടക്കും. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ഈ ഉത്സവം നമ്മുടെ ശാസ്ത്രീയ സംഗീതത്തെയും നൃത്തത്തെയും സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ഈ വർഷത്തെ പരിപാടിയിൽ ഡോക്ടർ മൈസൂർ മഞ്ജുനാഥ്, ഡോക്ടർ മൈസൂർ നാഗരാജ് എന്നിവരുടെ വയലിൻ കച്ചേരി, പദ്മശ്രീ ശ്രീമതി മീനാക്ഷി ചിത്തരഞ്ജന്റെ ഭരതനാട്യം, ശ്രീമതി ബിജെയിനി സത്പതി, ശ്രീമതി സുരൂപ സെൻ എന്നിവരുടെ ഒഡീസി നൃത്തം എന്നിവ യഥാക്രമം 21, 22, 23 തീയതികളിൽ നടത്തുന്നതാണ്

മഹാശിവരാത്രിയോടനുബന്ധമായി ഈഷ യോഗ സെന്ററിൽ നടക്കുന്ന ആദിയോഗിയുടെ മുഖം അനാച്ഛാദനം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

“പ്രകൃതിയിലെ സാധാരണ നിയമങ്ങൾ വിലക്കുകളല്ല എന്ന തത്വം മാനവരാശിയുടെ ചരിത്രത്തിൽ ആദ്യമായി ആദിയോഗിയാണ് പ്രസ്താവിച്ചത്. ശ്രമിക്കുവാൻ തയാറാണെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുവാൻ നമുക്കോരോരുത്തർക്കും സാധിക്കും - മാനവരാശിയെ സ്വയം സൃഷ്ടിച്ച തടവിൽ നിന്നും ബോധപൂർവമായ പുരോഗതിയിലേക്കു നയിക്കാം” –സദ്ഗുരു