सद्गुरु

ഊര്‍ജത്തെ കൈകാര്യം ചെയ്യുക എന്നത് ഗൂഢശാസ്ത്രമാണ്. നന്മയ്ക്കാണോ തിന്മയ്ക്കാണോ അതുപയോഗിക്കുക എന്നത് പ്രധാനമാണ്. ചിലര്‍ ജീവന്‍ രക്ഷിക്കാന്‍ വാളുപയോഗിക്കുന്നു, മറ്റു ചിലര്‍ ജീവനെടുക്കാന്‍ വാളുപയോഗിക്കുന്നു.

അമ്പേഷി: അന്ധകാരത്തെക്കുറിച്ച് അങ്ങ് എഴുതിയിട്ടുള്ളത് എന്റെ മനസ്സിനെ വളരെയധികം അലട്ടിയിട്ടുണ്ട്. ഇന്ന് സത്സംഗത്തില്‍ ആദ്യമായാണ് ഇങ്ങിനെയൊരു ചുറ്റുപാടിലകപ്പെടുന്നത് - ശബ്ദവും ബഹളവും വികാരപ്രകടനവും, എല്ലാവരും പെട്ടെന്ന് ആവേശഭരിതരായി - ഇതെന്നെ വല്ലാതെ ബാധിച്ചു. ഞാന്‍ എന്റെു കണ്ണുകള്‍ അടച്ചു. എനിക്ക് എന്താണ് അനുഭവപ്പെടുന്നതെന്നറിയാന്‍ ഞാന്‍ കണ്ണടച്ച് കാത്തിരുന്നു. ഒന്നുമുണ്ടായില്ലെങ്കിലും ഞാന്‍ ശ്രദ്ധയോടിരുന്നു. നാം ചുവടുവെക്കുന്നത് എന്തെങ്കിലും ഗൂഢശാസ്ത്രത്തിലേക്കാണോ എന്ന് എനിക്ക് ഭയം തോന്നുന്നു, സദ്‌ഗുരു!

സദ്‌ഗുരു: 'കറുത്തിരുണ്ടവന്‍' എന്ന കവിതയാണോ താങ്കള്‍ ഉദ്ദേശിച്ചത്?

'കറുത്തിരുണ്ടവന്‍'
ഇരുളും മൗനവുമെന്നുള്ളില്‍
കൈകോര്‍ക്കും ശ്രുതി കേള്‍ക്കവേ
ചപലമെന്‍ ചെറുമനം കഷ്ടം
വെളിച്ചത്തിന്നപേക്ഷിച്ചു.
നിനച്ചൂ ഞാന്‍ വെളിച്ചമേകുന്നു
സദ്ഗുണം, ശക്തി, സൗന്ദര്യവും
തെളിച്ചൂ, തെല്ലുതെല്ലിട മാത്രം,
തെളിക്കുമ്പോളനന്തമാം
തമസ്സിന്നനാദിയാമുണ്മതയെന്നെപ്പുണരുന്നു
നിത്യസത്യമാം തമസ്സിന്‍
പക്ഷത്തുചേരുന്നൂ ഞാന്‍.
തമസ്സിനെയറിയും സര്‍ഗതമസ്സായ് താന്‍ ഭവിക്കുന്ന
സത്തുമസത്തും ഞാനും തമസ്സിന്‍ ചെറുനുറുങ്ങുകള്‍
അനായാസമൊഴിവാക്കാമെന്‍ സത്തിനെ
സശ്രദ്ധം നില്ക്കൂ , നേരിടുമ്പോഴെന്നസത്തിനെ.

കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന എന്തും ഒരുനാള്‍ ജ്വലിച്ചുതീരും. ബള്‍ബ് ആയാലും സൂര്യന്‍ ആയാലും ഒരുനാള്‍ കത്തിത്തീരേണ്ടതാണ്

ബുദ്ധിയുടെയും മനസ്സിന്റെരയും തടവില്‍ കഴിയുന്ന നിങ്ങളെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചു തരുന്നതിനുവേണ്ടി ഞാന്‍ ദൈവത്തെ പ്രകാശമായി അവതരിപ്പിക്കാം, കാരണം പ്രകാശത്താല്‍ നിങ്ങള്‍ക്ക് എല്ലാം സ്പഷ്ടമായി കാണാന്‍ കഴിയും. പ്രകാശത്താല്‍ വ്യക്തത കൈവരുന്നു, അങ്ങനെയല്ലേ? എന്നാല്‍ ഒരിക്കല്‍ നിങ്ങളുടെ അനുഭവതലങ്ങള്‍ ബുദ്ധിക്കതീതമായി വ്യാപിച്ചു തുടങ്ങുമ്പോള്‍ നമുക്ക് ദൈവത്തെ അന്ധകാരം എന്ന് വിളിക്കാം. പ്രപഞ്ചത്തില്‍ ഏതാണ് കൂടുതല്‍ സ്ഥിരമായത് എന്ന് നിങ്ങള്‍ പറയൂ. ഏതാണ് കൂടുതല്‍ മൗലികമായത്, വെളിച്ചമോ ഇരുട്ടോ? ഇരുട്ടാണ്. ഇരുട്ടിന്റെ മടിത്തട്ടിലാണ് വെളിച്ചമുണ്ടാവുന്നത്.

പ്രപഞ്ചത്തിലെ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതെന്താണ്? തമസ്സാണ്, അല്ലേ? പ്രകാശം സംക്ഷിപ്തമായ ഒരനുഭവം മാത്രമാണ്. കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അത് ഒരുനാള്‍ ജ്വലിച്ചുതീരും. അതൊരു ബള്‍ബ് ആയാലും സൂര്യന്‍ ആയാലും ഒരുനാള്‍ കത്തിത്തീരേണ്ടതാണ്. ഒന്ന് കുറെ മണിക്കൂറുകള്‍ക്കു ശേഷവും മറ്റേത് കോടാനുകോടി വര്‍ഷങ്ങള്‍ക്കു ശേഷവും എന്ന വ്യത്യാസം മാത്രമേയുള്ളു. രണ്ടും ജ്വലിച്ചു തീരും.

അപ്പോള്‍ സൂര്യന് മുമ്പും സുര്യന് പിന്പും എന്താണുണ്ടായിരുന്നത്? തമസ്സ്. എന്തിനെയാണ് നിങ്ങള്‍ ദൈവം എന്ന് വിളിക്കുന്നത്? എല്ലാറ്റിന്റേയും ഉത്ഭവ സ്ഥാനമായതിനെ നിങ്ങള്‍ ദൈവമെന്ന് വിളിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ പറയൂ, വെളിച്ചമാണോ ദൈവം, അതോ തമസ്സാണോ? 'ഒന്നുമില്ലായ്മ' യെ ഇരുട്ടെന്ന് വിളിക്കാം. എല്ലാം ഉണ്ടാവുന്നത്, 'ഒന്നുമില്ലായ്മ' യില്‍ നിന്നാണ്. മതങ്ങള്‍ എന്നെന്നും പറഞ്ഞിരുന്ന ഇക്കാര്യം ശാസ്ത്രം ഇന്ന് ശരിവെയ്ക്കുന്നു. “ദൈവത്താല്‍ എല്ലാം വലയം ചെയ്യപ്പെട്ടിരിക്കുന്നു, തമസ്സിനു മാത്രമേ എല്ലാറ്റിനെയും വലയം ചെയ്യാന്‍ കഴിയൂ.”

'ശിവ' എന്നാല്‍ 'കറുത്തിരുണ്ടവന്‍.' ശിവന്‍ എല്ലാറ്റിന്റേനയും നാശത്തിന് (മൃത്യുവിന്) കാരണമാവുന്നതും തമസ്സായതിനാലാണ്. അദ്ദേഹം പ്രകാശമല്ല. പ്രകാശം ക്ഷണികമാണ്. ബുദ്ധിയുടെ തലത്തില്‍ ജീവിക്കുന്നതിനാലാണ് ദൈവത്തെ വെളിച്ചമായിക്കാണുന്നത്. ബുദ്ധിയ്ക്കതീതമായൊരനുഭവം നിങ്ങള്ക്കുണ്ടാകുമ്പോള്‍ ദൈവത്തെ ഇരുട്ടെന്നു വിളിക്കുന്നു, കാരണം ഇരുട്ട് എല്ലാത്തിനെയും വലയം ചെയ്യുന്നതാണ്.

പ്രകാശം, അതിന്റെ ഉറവിടമില്ലാതാവുമ്പോള്‍ അതില്ലാതാവും, എന്നാല്‍ ഇരുട്ട് എപ്പോഴും നിലനില്ക്കും.

ബുദ്ധിയുടെ തലത്തില്‍ ചിന്തിക്കുമ്പോള്‍ തമസ്സ് തിന്മയുടെ പ്രതീകമാണ്. പ്രപഞ്ചത്തില്‍ എല്ലാത്തിന്റേിയും ഉറവിടം തമസ്സാണ്. അതിനാലാണ് ഞാന്‍ നിങ്ങളോട് പറയുന്നത് ആത്മസാക്ഷാത്കാരം ശുദ്ധമായ തമസ്സ് ആണെന്ന്‍. ഊഹിച്ചറിയാന്‍ കഴിയാത്തതാണ് തമസ്സ്. പ്രകാശത്തെ മാത്രമേ സങ്കല്പ്പിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെയാണ് യോഗയില്‍ ഈശ്വരനെ തമസ്സായി കാണുന്നത്. ബുദ്ധിയുടെയും, മനസ്സിന്റെ യും തലങ്ങള്ക്കസപ്പുറം പോകുമ്പോള്‍ മാത്രമേ തമസ്സ് എന്തെന്നറിയാനാവൂ.

നിങ്ങള്‍ ചോദിക്കുന്നു ഇത് ഗൂഢ ശാസ്ത്രമാണോ എന്ന്. ഇതില്‍ ഒരു രഹസ്യവുമില്ല. ഗൂഢശാസ്ത്രം എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഊര്‍ജത്തെ ഒരു പ്രത്യേക രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള സാങ്കേതിക വിദ്യയാണ് ഗൂഢശാസ്ത്രം എന്ന് അറിയപ്പെടുന്നത്. സാധാരണയായി ദുഷ്പ്രവൃത്തികള്‍ക്കാണ് മനുഷ്യര്‍ അതിനെ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ സല്പ്രകവൃത്തികള്‍ക്കും ഇതിനെ ധാരാളമായി ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോള്‍ നാം ധ്യാനലിംഗം സാക്ഷാത്കരിച്ചു. ഊര്ജത്തെ ഒരു പ്രത്യേക രീതിയില്‍ സൃഷ്ടിക്കുന്ന അതിന്റെ സാങ്കേതികവിദ്യയെ ഗൂഢമെന്ന് വിശേഷിപ്പിക്കാം. യോഗക്രിയകള്‍ കൊണ്ട് നിങ്ങളുടെ ഊര്‍ജത്തിനുമേല്‍ അധീശത്വം നേടുന്നത് ഒരുതരത്തിലുള്ള ഗൂഢക്രിയയാണ്. ഈ ക്രിയകള്‍കൊേണ്ട് നിങ്ങള്‍ ആരോഗ്യവാന്മാരാകുന്നു. അതുകൊണ്ട് നിങ്ങളുടെ ഹൃദ്രോഗം സുഖമായാല്‍ അത് സ്വന്തം ഊര്‍ജ്ജത്തെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്ന ഗൂഢവിദ്യയായി കണക്കാക്കാം.

എന്നാല്‍ സാധാരണ ഗതിയില്‍ ഈ വാക്കുകൊണ്ടുദ്ദേശിക്കുന്നത് അധമ പ്രവൃത്തികളും, ആഭിചാര ക്രിയകളുമാണ്. അത് ശരിയല്ല. രണ്ടുതരത്തിലും അതിനെ ഉപയോഗിക്കാം നന്മയ്ക്കും തിന്മക്കും. ഊര്‍ജത്തെ കൈകാര്യം ചെയ്യുക എന്നത് ഗൂഢശാസ്ത്രമാണ്. നന്മയ്ക്കാണോ തിന്മയ്ക്കാണോ അതുപയോഗിക്കുക എന്നത് പ്രധാനമാണ്. ചിലര്‍ ജീവന്‍ രക്ഷിക്കാന്‍ വാളുപയോഗിക്കുന്നു, മറ്റു ചിലര്‍ ജീവനെടുക്കാന്‍ വാളുപയോഗിക്കുന്നു.

ഇവിടെ മനുഷ്യര്‍ ഇളകിമറിയുന്നത് വൈകാരിക വിഭ്രാന്തികള്‍ കൊണ്ടല്ല, ഊര്‍ജത്തിന്റെ പ്രഭാവത്താലാണ്

ഇവിടെ മനുഷ്യര്‍ ഇളകിമറിയുന്നത് വൈകാരിക വിഭ്രാന്തികള്‍ കൊണ്ടല്ല, ഊര്‍ജ്ജത്തിന്റെ പ്രഭാവത്താലാണ്. നിങ്ങള്‍ തയ്യാറാണെങ്കില്‍ ഊര്‍ജപ്രഭാവത്തിന്റെ ആഴങ്ങളില്‍ നിങ്ങളെ എത്തിക്കാം, എന്നാല്‍ തളര്‍ന്നു പോവാന്‍ സാധ്യതയുള്ള നിങ്ങളെ ഇവിടെനിന്ന് എടുത്തു മാറ്റേണ്ടി വരും. ഇന്നത്തേ സ്ഥിതിയില്‍ നിങ്ങള്‍ക്ക് അതിനുള്ള തയ്യാറെടുപ്പില്ലാത്തതിനാല്‍  നിങ്ങളെ അതിലേക്ക് തള്ളിവിടുന്നില്ല. അതുകൊണ്ട് പരിഭ്രമിക്കാതിരിക്കുക. ഇതൊരു സ്വതന്ത്രരാഷ്ട്രമാണ്, ഇവിടെ ആര്‍ക്കു വേണമെങ്കിലും ഭ്രാന്ത് കാട്ടാം. പത്തുമിനിട്ട് നേരം ഭ്രാന്ത് കാട്ടി, ഇപ്പോള്‍ ഇതാ അവരെല്ലാം തികച്ചും സാധാരണ രീതിയിലായി.

അമ്പേഷി: കണ്ണടയ്ക്കുമ്പോള്‍ ഞാന്‍ ഇരുട്ടിലാണ്. ഇതിന്റെയര്ത്ഥം ഞാന്‍ ദൈവത്തിന്റെയടുത്താണെന്നാണോ? അതോ, അതെന്റെ സങ്കല്പ്പം മാത്രമാണോ?

സദ്‌ഗുരു: പലരും കണ്ണടയ്ക്കുമ്പോള്‍ കാണുന്നത് വെളിച്ചമാണ്, ശരിയല്ലേ? എല്ലാവരും അതാണ് അവകാശപ്പെടുന്നത്. ഞാന്‍ നിങ്ങളോട് ധ്യാനിക്കുമ്പോള്‍ കണ്ണടയ്ക്കുവാന്‍ പറയുന്നത്, ആ സമയം നിങ്ങള്‍ കണ്ണു തുറന്നിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്രഷ്ടാവിനോട് അടുത്താണ് എന്നതിനാലാണ്. അങ്ങനെയല്ലേ? നിങ്ങളുടെ അനുഭവത്തില്‍ അത് ശരിയാണോ? കണ്ണടച്ചിരിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ അനുഭവങ്ങളും കൂടുതല്‍ ആഴത്തിലാവുന്നു. നിങ്ങള്‍ എന്തെങ്കിലും ഹൃദ്യമായി ആസ്വദിക്കുമ്പോള്‍ കണ്ണടയ്ക്കുന്നത് ഇതിനാലാണ്. ആരെങ്കിലും നിങ്ങളെ ചുംബിക്കുമ്പോള്‍ നിങ്ങള്‍ കണ്ണടയ്ക്കുന്നു, എന്തെന്നാല്‍ കണ്ണടയ്ക്കുമ്പോള്‍ ആ അനുഭവം കൂടുതല്‍ തീക്ഷ്ണമാവുന്നു. ശരിയല്ലേ?

കണ്ണടച്ചിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നു. നിങ്ങള്‍ അതായി മാറുന്നില്ലെങ്കിലും കണ്ണടയ്ക്കുന്നതിനാല്‍ അതിലേക്ക് ഒരുപടികൂടി അടുത്തെത്തുന്നു.

staticflickr,com