സദ്ഗുരു: എങ്ങോട്ടെങ്കിലുംഒരു യാത്ര പോകുന്നതും , തീർത്ഥയാത്ര ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? ആളുകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് പോകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ചില അന്വേഷകർ ഇതുവരെ ആരും കാല് കുത്താത്ത ഇടങ്ങൾ അന്വേഷിക്കുന്നു, അവരുടെ കാല്പാടുകൾ പതിപ്പിക്കാൻ. അവർക്കെന്തോ തെളിയിക്കണം. ചില യാത്രക്കാർക്കാവട്ടെ എല്ലാം കാണാനുള്ള ആകാംക്ഷയാണ്, അതുകൊണ്ടവർ യാത്ര പുറപ്പെടുന്നു. ചില ടൂറിസ്റ്റുകൾ ഒന്ന് വിശ്രമിക്കാനായി പോകുന്നു . മറ്റൊരു കൂട്ടം യാത്രക്കാരാവട്ടെ ജോലിയിൽ നിന്നോ, കുടുംബത്തിൽ നിന്നോ രക്ഷപ്പെതാനും യാത്ര ചെയ്യുന്നു. എന്നാൽ ഒരു തീർത്ഥാടകൻ പുറപ്പെടുന്നത് ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടല്ല. തീർത്ഥാടനമെന്നാൽ പിടിച്ചടക്കാൻ പോകുന്നതല്ല, അത് സമർപ്പണമാണ്. നിങ്ങളുടെ സ്വന്തം ബന്ധനത്തിൽ നിന്നും നിങ്ങളെ പുറത്തു കടത്താനുള്ള ഒരു വഴിയാണത്. നിങ്ങൾ വഴങ്ങുന്ന തരക്കാരനല്ല എങ്കിൽ, നിങ്ങളെ തളർത്താനുള്ള വഴിയാണത്. പരിമിതികളെയെല്ലാം തകർത്ത്, നിർബന്ധങ്ങളിൽ നിന്നും പുറത്ത് വന്നിട്ട്, അനന്തമായ ബോധത്തിന്റെ തലത്തിൽ വരാനുള്ള ഒരു പ്രക്രിയയാണ് അത്. .

'ഞാൻ'- എന്ന ഭാവത്തെ കീഴടക്കുക

അടിസ്ഥാനപരമായി തീർത്ഥയാത്രയെന്നാൽ, ഞാൻ എന്ന ബോധ്യത്തെ കീഴടക്കുകയാണ്.നടക്കുകയും, കയറുകയും, പ്രകൃതിയുടെ ബുദ്ധിമുട്ടുള്ള വ്യത്യസ്ത രീതികളിലൂടെ സ്വയം ഇല്ലാതാക്കുന്ന ഒരു പ്രക്രിയയാണ് അത്. പുരാതന കാലത്ത് അങ്ങനെയൊന്ന് ചെയ്യണമെങ്കിൽ, ആ വ്യക്തിക്ക് പ്രത്യേക തരത്തിലുള്ള ശാരീരികവും, മാനസികവും അങ്ങനെ എല്ലാത്തരത്തിലുമുള്ള ബുദ്ധിമുട്ടുകളെയും നേരിടണമായിരുന്നു, അതിലൂടെ ആ വ്യക്തിക്ക് ഉണ്ടായിരുന്ന അഹംബോധത്തെ അൽപ്പം കൂടെ ലഘുവാക്കാൻ അത് സഹായിക്കുമായിരുന്നു. എന്നാൽ ഇന്ന് എല്ലാം അനായാസമായിരിക്കുന്നു . നാം പറന്ന് എത്തി, വണ്ടിയോടിച്ചു പോയശേഷം ഒരൽപം നടക്കുന്നു.

ഇന്നത്തെ നമ്മുടെ ശാരീരിക ക്ഷമതയെ താരതമ്യം ചെയ്യുമ്പോൾ, ആയിരം വർഷങ്ങൾക്ക് മുമ്പുള്ള നമ്മളെക്കാൾ നാം വളരെ ദുർബലരാണ്. കാരണം, നമുക്ക് കിട്ടിയിട്ടുള്ള സൗകര്യങ്ങളെ, നമ്മുടെ നന്മയ്ക്കായി ഉപയോഗപ്പെടുത്താൻ എന്ത് കൊണ്ടോ നമുക്ക് കഴിയുന്നില്ല. അവയെ ഉപയോഗിച്ച് നാം നമ്മെത്തന്നെ ദുർബലരാക്കിയിരിക്കുന്നു, . അതുകൊണ്ട് തന്നെ ഇന്നത്തെ സഹചര്യത്തിൽ തീർത്ഥയാത്രയ്ക്ക് മുമ്പത്തെ കാലത്തേക്കാൾ കൂടുതൽ പ്രസക്തിയുണ്ട്

കഠിനമായ ജോലികൾ ശരിക്കും അത്യാവശ്യമല്ല. എങ്കിലും പലരും സ്വയം അലിയാൻ തയ്യാറല്ലാത്തത് കൊണ്ട്, നിങ്ങളെ തളർത്തേണ്ടിയിരിക്കുന്നു. ഭൂരിഭാഗം ആളുകൾക്കും അവർക്ക് ലഭിച്ച സൗകര്യങ്ങളിൽ ഉപയോഗിച്ച് വളരാൻ സാധിക്കുന്നില്ല എന്നത്, വളരെ നിർഭാഗ്യകരമാണ്. സൗകര്യങ്ങൾ അനുഭവിക്കുകയും ഒപ്പം തന്നെ വളരുകയും ചെയ്യുക എന്നത് ഏറ്റവും ഉദാത്തമായ കാര്യമാണ് .എന്തന്നാൽ , ഭൂരിഭാഗം പേരും സൗകര്യങ്ങൾ ഉള്ളത് കൊണ്ടാണ് ബാലിശമായി പെരുമാറുന്നത്. കുറച്ചെങ്കിലും തീവ്രത അവരിൽ ഉണ്ടാവുന്നത്, ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മാത്രമാണ്. അത് അങ്ങനെയാവണം എന്ന് നിർബന്ധമില്ല. പുറമെ നിന്നൊരു അടി വാങ്ങേണ്ട കാര്യമൊന്നുമില്ല . നമുക്കതീതമായതിനെ അനുഭവിക്കുകയും , നമ്മുടെ ഗ്രാഹ്യത്തിന് അതീതമായ തലങ്ങളെ തൊടുകയും ചെയ്യണമെങ്കിൽ , "ഞാൻ" എന്ന ബോധത്തെ ഇല്ലാതാക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് നമ്മിൽ ഉണ്ടാവണം.

നിങ്ങളുടെ ജീവിതം തന്നെ തീർത്ഥാടനമാക്കൂ

നിങ്ങൾ ഒരൽപം ബുദ്ധിമാനാണെങ്കിൽ, നിങ്ങളുടെ ജീവിതത്തെ തന്നെ നിങ്ങൾ ഒരു തീർത്ഥാടനമാക്കി മാറ്റും. ഇപ്പോൾ നിങ്ങൾ എവിടെയാണോ ഉള്ളത് ,അതിനേക്കാൾ ഉയരത്തിലേക്ക് പോകാനായി നിങ്ങൾ സ്ഥിരതയോടെ പ്രയത്നിക്കുന്നില്ല എങ്കിൽ, ഏത് തരത്തിലുള്ള ജീവിതമാണ് നിങ്ങളുടേത്? ഇപ്പോഴുള്ളതിനേക്കാൾ ഉയരത്തിലെത്താൻ ആഗ്രഹിക്കാത്ത ജീവിതം, സത്യത്തിൽ ജീവിതം തന്നെയല്ല. കുറച്ചുകൂടെ ഉയരത്തിലേക്ക് കയറാനും അതിനായി പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതം തന്നെയും ഒരു തീർത്ഥാടനമാണ്.

എഡിറ്ററുടെ കുറിപ്പുകൾ: അവരവരുടെ ഉള്ളിലെ ഭക്തിയെ പുറത്ത് വരുത്താനും, സൃഷ്ടിയുടെ സ്രോതസ്സും നമ്മളും തമ്മിലുള്ള ബന്ധത്തെ, നമ്മുടെ ബോധത്തിൽ കൊണ്ടുവരാനുമുള്ള അവസരമാണ് പുരുഷന്മാർക്കുള്ള ശിവാങ്കസാധന . പരിപാവനമായ വെള്ളിയാംഗിരി മലയിലേക്കുള്ള തീർത്ഥാടനവും, ശിവനമസ്കാരത്തിലേക്കുള്ള ദീക്ഷയും, സാധനയിൽ ഉൾപ്പെടുന്നു.Find out more here