ചോദ്യം: എന്റെ ഉള്ളിലുള്ള നിരവധി ഭയങ്ങളും അരക്ഷിതാവസ്ഥകളും മറികടന്ന് എനിക്ക് എങ്ങനെയാണ് മുന്നോട്ട് പോകാൻ കഴിയുക?

സദ്ഗുരു: നിങ്ങളുടെ ഭയവും അരക്ഷിതാവസ്ഥയും യഥാർത്ഥത്തിൽ നിലനിൽക്കുന്നവയല്ല അതിനാൽ തന്നെ അവയെ ഉപേക്ഷിക്കേണ്ടതുമില്ല. നിങ്ങളിൽ ഭയം ഉടലെടുക്കുന്നതിന്റെ അടിസ്ഥാന കാരണത്തെ ഇങ്ങനെ ഒരു രീതിയിൽ നോക്കിക്കാണാം- തുടക്കമോ ഒടുക്കമോ ഏതെന്നറിയാത്ത ഈ വിശാലമായ അസ്തിത്വത്തിൽ, നിങ്ങൾ ഒരു ചെറിയ മനുഷ്യനാണ് നിങ്ങൾ അറിയാതെ അത് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങൾ അവ സൃഷ്ടിക്കുന്നില്ല എങ്കിൽ , അവ ശരിക്കും നിലനിൽക്കുന്നതല്ല. അതിനാൽ നിങ്ങളുടെ ചോദ്യം ശരിക്കും നിങ്ങൾ എന്തിനാണ് അത് സൃഷ്ടിക്കുന്നതെന്നും അവ സൃഷ്ടിക്കുന്നത് എങ്ങനെ നിർത്താം എന്നുമാണ്. നിങ്ങൾക്ക് ഇപ്പോഴുള്ള ഈ ചെറിയ എഡന്റിറ്റി , സ്വാഭാവികമായും നിങ്ങൾക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഭയവും അരക്ഷിതാവസ്ഥയും നിങ്ങളിൽ സൃഷടിക്കും. നിങ്ങൾ സ്വയം ഒരു ശരീരമായി തിരിച്ചറിയുന്നിടത്തോളം , നിങ്ങളുടെ ജീവിതാനുഭവം നിങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നിടത്തോളം , ഭയവും അരക്ഷിതാവസ്ഥയും അനിവാര്യമായ കാര്യമായി തുടരും.

ഒരു വ്യക്തി തന്റെ ഭൗതികശരീരത്തിന്റെയും മനസ്സിന്റെയും പരിധിക്കപ്പുറമുള്ള തലത്തെ സ്വയം അനുഭവിക്കാൻ ആരംഭിക്കുമ്പോൾ മാത്രമേ ആ വ്യക്തിക്ക് അരക്ഷിതാവസ്ഥയിൽ നിന്നും ഭയത്തിൽ നിന്നും മുക്തനാകാൻ കഴിയൂ.

പല ആളുകളും ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും വ്യത്യസ്ത തലങ്ങളിൽ ആയിരിക്കാം. ഇന്ന്, നിങ്ങളുടെ ജീവിതം നന്നായിരിക്കുമ്പോൾ , നിങ്ങളുടെ അരക്ഷിതാവസ്ഥ നിങ്ങൾ മറന്നു പോയേക്കാം. എന്നാൽ നാളെ, നിങ്ങളുടെ ജീവിതം തകിടം മറിയുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഓർമ്മ വരും,, കാരണം അത് എല്ലായ്പ്പോഴും നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട് . ഒരു വ്യക്തി തന്റെ ഭൗതികശരീരത്തിന്റെയും മനസ്സിന്റെയും പരിധിക്കപ്പുറമുള്ള തലത്തെ സ്വയം അനുഭവിക്കാൻ ആരംഭിക്കുമ്പോൾ മാത്രമേ ആ വ്യക്തിക്ക് അരക്ഷിതാവസ്ഥയിൽ നിന്നും ഭയത്തിൽ നിന്നും മുക്തനാകാൻ കഴിയൂ.

ശരീരികതക്ക് അതീതമായ അനുഭവങ്ങൾ നിങ്ങൾക്ക് സ്വയം അനുഭവപ്പെടുന്നതിനെയാണ് ഞങ്ങൾ ആത്മീയമെന്ന് വിളിക്കുന്നത്. ഞാൻ ആത്മീയമെന്ന് പറയുമ്പോൾ, അത് ഒരു ക്ഷേത്രത്തിൽ പോകുന്നതിനെക്കുറിച്ചാണെന്ന് കരുതരുത്. നിങ്ങളുടെ പ്രാർത്ഥന നോക്കുകയാണെങ്കിൽ, അതിൽ 95% പേരും ആപത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനെക്കുറിച്ചാണ്. അതിൽ ആത്മീയമായി ഒന്നുമില്ല. അത് അടിസ്ഥാനപരമായ അതിജീവന മാണെന്ന് വ്യക്തമാണ്.. മിക്ക ആളുകളിലും, പ്രാർത്ഥനയുടെ അടിസ്ഥാനം എന്നത് ഭയവും അരക്ഷിതാവസ്ഥയുമാണ്. നിങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥന ഒരു പ്രവൃത്തി മാത്രമായി നിലനിൽക്കുന്നുവെങ്കിൽ, അത് വളരെ നികൃഷ്ടമാണ്. നിങ്ങൾ സ്വയം പ്രാർഥനാപൂർവ്വം ആയിത്തീർന്നാൽ, അത് അതിശയകരമാണ്, നിങ്ങളിലെ ഒരു ഗുണമായി പ്രാർത്ഥനയെ ഉപയോഗിക്കുകയാണെങ്കിൽ, അത് നല്ലതാണ്. എന്നാൽ നിങ്ങളുടെ അതിജീവനത്തിനു വേണ്ടി നിങ്ങൾ ദൈവത്തെ ആശ്രയിക്കാൻ തുടങ്ങിയാൽ, അത് വളരെ വലിയൊരു വിഡ് ഡ്ഢിത്തമായിരിക്കും. പുഴുക്കളും പ്രാണികളും പോലും സ്വന്തം അതിജീവനം സ്വയം നിർവഹിക്കുന്നു .

ആത്മീയമെന്ന് പറയുമ്പോൾ, ശാരീരികമല്ലാത്തത് നിങ്ങൾ അനുഭവിക്കാൻ തുടങ്ങിയതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഈ ആത്മീയ മാനങ്ങൾ സജീവമായിക്കഴിഞ്ഞാൽ, ശാരീരികവും മാനസികവുമായ പരിമിതികൾക്കപ്പുറത്തുള്ള അനുഭവങ്ങൾ നിങ്ങളിൽ വരുമ്പോൾ , നിങ്ങളിൽ ഭയം എന്നൊന്നുണ്ടാവില്ല. അമിതമായി പ്രവർത്തിക്കുന്ന നിയന്ത്രണമില്ലാത്ത മനസ്സിന്റെ സൃഷ്ടി മാത്രമാണ് ഭയം.

ചോദ്യം: എന്നാൽ സദ്ഗുരു, നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ഉത്കണ്ഠാകുലരാകുന്നത് വളരെ സ്വാഭാവികവും മാനുഷികവുമല്ലേ?

സദ്ഗുരു : നിങ്ങൾ എന്തുകൊണ്ടാണ് സ്വന്തം കഴിവില്ലായ്മകളെ സ്വാഭാവികവും മാനുഷികവുമാക്കുന്നത്? കുറച്ച് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സുഗമമായി നടക്കുന്നില്ലെങ്കിൽ ഞാൻ അവയെക്കുറിച്ച് ഉത്കണ്ഠാകുലനാകാതെ, എന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും ഞാൻ ചെയ്യേണ്ട കാര്യങ്ങൾ തുടരുകയുമാണെങ്കിൽ, നിങ്ങൾ എന്നെ മനുഷ്യത്വരഹിതനെന്ന് വിളിക്കുമോ? നിങ്ങളുടെ കഴിവ് ഏറ്റവും ആവശ്യം വരുന്നത് ,കാര്യങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നടക്കാത്തപ്പോൾ ആണ് , നിങ്ങൾ ഉത്കണ്ഠാകുലരാകുമ്പോൾ, നിങ്ങൾ കൂടുതൽ കഴിവുള്ളവരാകുമോ അതോ കഴിവു കുറഞ്ഞവരാകുമോ? കഴിവ് കുറഞ്ഞ വരാകും, അല്ലേ? അതായത് നിങ്ങളുടെ കഴിവ് നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ, നിങ്ങൾ അതിനെ ഉപേക്ഷിക്കുന്നു. ഇതാണോ ബുദ്ധിപരമായ പ്രവർത്തനമാർഗം? നിങ്ങൾ പറയുന്നത് ബുദ്ധിശൂന്യമായി ജീവിക്കുക എന്നതാണ് മാനുഷികം എന്നാണ്. ഇത് വളരെ തെറ്റായ ഒരു ആശയമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിപരമായി ജീവിക്കുക എന്നതാണ് കാര്യം.

Editor’s Note:  ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.  സന്ദർശിക്കൂ.