ആധുനിക ശാസ്ത്രവും അധ്യാത്മികതയും എപ്പോഴെങ്കിലും പൊതുവായ അടിത്തറ കണ്ടെത്തുമോ? സമയം, സ്ഥലം, ഗുരുത്വാകർഷണ തരംഗങ്ങളുടെ സമീപകാല കണ്ടെത്തൽ, ശാസ്ത്രവും അധ്യാത്മികതയും കൂടിച്ചേരുന്നതിനുള്ള സാധ്യത എന്നിവ സദ്ഗുരു ചർച്ച ചെയ്യുന്നു.

സദ്‌ഗുരു: യോഗാ കാഴ്ചപ്പാടില്‍, സൃഷ്ടിയുടെ അടിസ്ഥാന ഭാവമാണ് സമയം. സമയം കാരണമാണ് ഗുരുത്വാകർഷണം ഉണ്ടായത്, ഗുരുത്വാകർഷണം കാരണം മറ്റെല്ലാം. ഗുരുത്വാകർഷണം സമയത്തിന്‍റെ അനന്തരഫലമാണ്, മറിച്ചല്ല. ഭൌതികത നിലനിൽക്കുന്നത് സമയം മൂലമാണ് - ശൂന്യത - ഒരു കർവ് എക്സ് എടുക്കുന്നതിനാൽ.

“സമയം” എന്ന വാക്കിന് ഇത്തരമൊരു ചിത്രം മിക്കവരുടെയും മനസ്സിൽ പതിഞ്ഞിട്ടുണ്ടയിരിക്കില്ല. പരമാണു മുതൽ പ്രപഞ്ചം വരെ, ഭൌതികമായതിനെല്ലാം ചാക്രിക സ്വഭാവമാണ്, അതിനാലാണ്‌ സമയത്തെ നമുക്ക് അറിയാവുന്ന ഈ രീതിയില്‍, ഗ്രഹത്തിന്റെ ഭ്രമണം അല്ലെങ്കിൽ സൂര്യനുചുറ്റും അതിന്റെ പ്രദക്ഷിണംകൊണ്ട് അനുഭവപ്പെടുന്നത്. എന്നാൽ സംസ്‌കൃത പദമായ കാല ഇവടെ കൂടുതൽ ഉചിതമാണ്. കാല എന്നാൽ രണ്ട് കാര്യങ്ങളാണ്: സമയം, ശൂന്യത അല്ലെങ്കിൽ ഇരുട്ട്. നിങ്ങൾ കാളിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും - ദേവിയല്ല. കാളി എന്നാൽ ശൂന്യത എന്നാണ്. കാല എന്നാൽ ഇരുട്ടെന്നാണ്. സമയവും സ്ഥലവും നമ്മള്‍ ഒന്നായി ഇവിടെ സംസാരിക്കുന്നു, കാരണം ദൂരമെന്ന ഒന്നില്ലെങ്കില്‍ സമയവുമില്ല.

ശൂന്യത

ഇപ്പോൾ ശാസ്ത്രജ്ഞർ സ്ഥല-കാലഘടനയില്‍ ഗുരുത്വാകർഷണ തരംഗങ്ങൾ രേഘപ്പെടുതിയത് ആൽബർട്ട് ഐൻ‌സ്റ്റൈന്റെ ബുദ്ധി സമര്ത്യത്തിനു ലഭിച്ച സുപ്രധാനമായ ഒരു അംഗീകാരമാണ്. ഭൗതിക ലോകത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവം ആപേക്ഷികമാണെന്നതിന്റെ സ്ഥിരീകരണമാണ് ഈ കണ്ടെത്തൽ. കാലങ്ങളായി യോഗ സംസ്കാരത്തിൽ അറിയപ്പെടുന്നതിന്റെ ശാസ്ത്രീയ പൂരകം ആണ് ഇത് .  article - (  ഗുരുത്വാകർഷണ തരംഗങ്ങൾ. )

എല്ലാ ഭൌതിക സ്വഭാവത്തെയും അല്ലെങ്കിൽ ഒന്നുമില്ലായിക എന്നതിനെയും മറികടന്നുള്ള ഒരു മാനത്തിന്റെ പ്രകടനത്തെയാണ്‌ ഗുരുത്വാകര്‍ഷണം എന്ന്നു നാം വിളിക്കുന്നത്

ഈ സംസ്കാരത്തിൽ, യുക്തിപരമായ ധാരണയിലില്ലാത്ത ഒരു മാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ദ്വന്ദ്വാത്മകമായി സംസാരിക്കുന്നതാണ് നല്ലതെന്ന് നമ്മള്‍ മനസ്സിലാക്കി. അതിനാൽ, നാം അതിനെ മൂര്‍ത്തീകരണംചെയ്യുകയും അതിനെ “ശിവ” എന്ന് വിളിക്കുകയും ചെയ്യതു. ഇന്ന്, നിങ്ങൾ ഏത് മതത്തിൽപ്പെട്ടവരാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകം വിഭജിക്കപ്പെട്ടിരിക്കുന്നത്, അതിനാൽ നിങ്ങൾ എന്തെങ്കിലും ഉച്ചരിക്കുകയാണെങ്കിൽ, നിങ്ങൾ ഏതെങ്കിലും “പാർട്ടി” യിൽ നിന്നുള്ളതാണെന്ന് തോന്നും. എന്നാൽ ഇത് മതമല്ല, ശാസ്ത്രമാണ്. “ശിവ” എന്നാൽ “ഒന്നുമല്ലാത്ത ഒന്ന്” എന്നാണ് അർത്ഥമാക്കുന്നത്. ആയുരിക്കുന്ന ഒന്നാണ് ഭൌതികത, ഒന്നും അല്ലാത്ത ഒന്നാണ് ശിവ. .

ഈ വിശാലമായ ശൂന്യതയുടെ മടിയിലാണ് എല്ലാ സൃഷ്ടികളും സംഭവിച്ചത്. നിങ്ങൾ രാത്രിയിൽ പോയി ആകാശത്തേക്ക് നോക്കുകയാണെങ്കിൽ, നക്ഷത്രങ്ങൾ വെറും തരികള്‍ മാത്രമാണ്. വിശാലമായ ഒന്നുമില്ലായ്മയാണ് പ്രബലമായി കാണപ്പെടുക. ഈ വിശാലമായ ഒനുമില്ലായിമയിലുള്ള അൽപ്പം ഭൌതികതയുടെ സമഗ്രത നിലനിർത്താൻ, അത് ഒരുമിച്ച് നിർത്താൻ നിങ്ങൾക്ക് കുറച്ച് ശക്തി ആവശ്യമാണ് - അതാണ് ഗുരുത്വാകർഷണം. എല്ലാ ഭൌതിക സ്വഭാവത്തെയും അല്ലെങ്കിൽ ഒന്നുമില്ലായിക എന്നതിനെയും മറികടന്നുള്ള ഒരു മാനത്തിന്റെ പ്രകടനത്തെയാണ്‌ ഗുരുത്വാകര്‍ഷണം എന്ന്നു നാം വിളിക്കുന്നത്.

ശാസ്ത്രവും ആധ്യാത്മികതയും: സമാഗമിക്കുമ്പോള്‍

ആധുനിക ശാസ്ത്രം വളഞ്ഞു ചുറ്റിയാണ്‌ ഇതിലേക്ക് എത്തിയത്. അവര്‍ വളരെ ദൂരമുള്ള ഒരു ഗോവണി പണിയാൻ ശ്രമിക്കുന്നു. ശാസ്ത്രം അതിന്റെ അറിവിനായി പുറത്തേക്ക് നോക്കുന്നു. എന്നാൽ അദ്ധ്യാത്മികത ഈ അറിവിനായി ഉള്ളിലേക്ക് നോക്കുന്നു. ഭൗതികശാസ്ത്രജ്ഞർ ഇതിനെ അനന്തമായ പ്രപഞ്ചം എന്ന് വിളിക്കുന്നു. അത് അനന്തമാണെങ്കിൽ, അതിന്റെ സ്വഭാവം കണ്ടെത്താൻ പ്രപഞ്ചത്തിലുടനീളം സഞ്ചരിക്കുക അസാധ്യമാണ്. സൃഷ്ടിയുടെ സ്വഭാവവും സൃഷ്ടിയുടെ ഉറവിടവും നിങ്ങൾക്ക് അറിയാനുള്ള ഏക മാർഗം ഉള്ളിലേക്ക് സഞ്ചരിക്കുക എന്നതാണ്, കാരണം സൃഷ്ടിയുടെ ഉറവിടം നിങ്ങളുടെ ഉള്ളിലാണ്.

ശാസ്ത്രം അതിന്‍റെ അറിവിനായി പുറത്തേക്ക് നോക്കുന്നു. എന്നാൽ ഈ അറിവിനായി അദ്ധ്യാത്മികത ഉള്ളിലേക്ക് നോക്കുന്നു.

നിങ്ങൾ ഒരു കഷണം റൊട്ടി കഴിക്കുകയാണെങ്കിൽ, അത് കുറച്ച് മണിക്കൂറിനുള്ളിൽ ഒരു മനുഷ്യനായി മാറുന്നു. സൃഷ്ടിയുടെ ഉറവിടത്തിനല്ലാതെ മറ്റാർക്കും ഇത് ചെയ്യാൻ കഴിയില്ല. സൃഷ്ടിയുടെ ഉറവിടം നിങ്ങളുടെ ഉള്ളിലായിരിക്കുമ്പോൾ, വിദഗ്‌ദ്ധോപദേശത്തിനുള്ള ഏറ്റവും നല്ല സ്ഥലം അതല്ലേ? സൃഷ്ടിയുടെ ഉറവിടത്തിലേക്ക് പ്രവേശിക്കാൻ വിവിധ സാങ്കേതിക വിദ്യകൾ പര്യവേക്ഷണം ചയ്ത ഒരു ദേശമാണ് ഇന്ത്യ. ഭൌതികത കുറവ് പ്രകടമാകുന്നിടത്ത് ശക്തമായി പ്രതിഷ്‌ഠാപനം ചയ്ത ഇടങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെട്ടു എന്നുമാത്രമല്ല, നിങ്ങൾ തയ്യാറാണെങ്കിൽ, ഭൌതികതക്കും അപ്പുറമുള്ള ഒരു മാനം നിങ്ങൾക്ക് പ്രകടമാകുകയോ ദൃശ്യമാകുകയോ ചയ്യും.

ഒരു സമയത്ത്, ശാസ്ത്രവും ആദ്യത്മികതയും സമാന്തര വരികളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു - അവ ഒരിക്കലും കണ്ടുമുട്ടില്ല എന്ന്ന തരത്തില്‍. എന്നാൽ ഈ തരംഗങ്ങളുടെ റെക്കോർഡിംഗിലൂടെ, ഈവരികള്‍ സംയോജിക്കപെടുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല. ശാസ്ത്രവും അദ്ധ്യാത്മികതയും വളരെ അടുത്തുവരുന്നത് മനുഷ്യരാശിയുടെ ബൃഹത്തായ ഒരു ചുവടുവെപ്പാണ്. അവ സംയോജിക്കുന്ന്നതിന്റെ അനന്തരഫലങ്ങൾ മുഴുവൻ മനുഷ്യവർഗത്തിനും വളരെ പ്രോത്സാഹനവും വാഗ്ദാനജനകവുമാണ്.

Editor’s Note: This article was originally published in The Week. Find more of Sadhguru’s insights in the ebook “Of Mystics and Mistakes”, available on Isha Downloads.

Image courtesy: Black holes collision and merger releasing gravitational waves, Wikipedia