സദ്ഗുരു: നിങ്ങള്‍ നിങ്ങളുടെ സ്വന്തം മനസ്സിലേക്ക് നോക്കിയാല്‍, നിങ്ങള്‍ നിങ്ങളെന്നു കരുതുന്ന വ്യക്തിത്വത്തിലേക്ക് നോക്കിയാല്‍, സാധാരണയായി, നിങ്ങള്‍ വ്യക്തിത്വം എന്നു വിളിക്കുന്നത്, അടിസ്ഥാനപരമായി മലബന്ധത്തിന്‍റെ വിവിധ തലങ്ങള്‍ മാത്രമാണ്. “എനിക്കിതിഷ്ടമല്ല, എനിക്കിത് സഹിക്കാനാവുന്നില്ല. എനിക്കത് ചെയ്യാനാവില്ല. ഇതു മാത്രമാണ് എനിക്കിഷ്ടം. എനിക്ക് അങ്ങനെയാകാനാവില്ല.” – മലബന്ധത്തിന്‍റെ വിവിധ തലങ്ങള്‍.

നിങ്ങളുടെ ശരീരവും മനസ്സും ഏതെങ്കിലും രീതിയില്‍ സങ്കോചിച്ചിരിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തെ അനുഭവിക്കാനുള്ള കഴിവും പിടിച്ചു വെക്കപ്പെട്ടിരിക്കുന്നു എന്നതാണ്.

എന്താണിതിനു കാരണം? ശാരീരികമായി മലബന്ധമെന്നാല്‍ ഒരു നാളത്തിന്‍റെ സങ്കോചമാണ്. ഇവിടെ സങ്കോചം സംഭവിക്കുന്നത് മനസ്സിന്‍റെയും, അവബോധത്തിന്‍റെയുമാണ്; അതു പിടിച്ചു വെച്ചിരിക്കുകയാണ്. ജീവന്‍റെ സുഗമമായ ഒഴുക്കില്ല. അതു പരിമിതമാണ്, കാരണം നിങ്ങളുടെ ശരീരത്തിലൂടെയും മനസ്സിലൂടെയും മാത്രമാണ് നിങ്ങള്‍ക്ക് ജീവിതം അനുഭവിക്കാന്‍ സാധിക്കുന്നത്. നിങ്ങളുടെ ശരീരവും മനസ്സും ഏതെങ്കിലും രീതിയില്‍ സങ്കോചിച്ചിരിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തെ അനുഭവിക്കാനുള്ള കഴിവും പിടിച്ചു വെക്കപ്പെട്ടിരിക്കുന്നു എന്നതാണ്.

ഇതു പല രീതിയില്‍ സംഭവിക്കാം – നിങ്ങള്‍ക്ക് അത്ഭുതം തോന്നും. നിങ്ങളില്‍ പലര്‍ക്കും തോന്നുന്നത് നിങ്ങളതില്‍ നിന്നും വളര്‍ന്നു കഴിഞ്ഞെന്നാണ്, പക്ഷെ നിങ്ങള്‍ക്ക് പത്തു വയസ്സ് ഉണ്ടായിരുന്നപ്പോള്‍, നിങ്ങളുടെ മാമന്‍ എന്തെങ്കിലും പറഞ്ഞു – അയാള്‍ നിങ്ങളെ ഒരു വിഡ്ഢിയെന്നു വിളിച്ചു. ഇപ്പോള്‍ നിങ്ങള്‍ക്ക് 50 വയസ്സായി, എന്നാലും 40 വര്‍ഷം മുമ്പ് അയാള്‍ നിങ്ങളെ വിഡ്ഢിയെന്നു വിളിച്ചു. അതിപ്പോഴും നിങ്ങളെ അലട്ടുന്നു. നിങ്ങള്‍ അയാളുടെ മുഖം കാണുമ്പോള്‍, “അയാളെന്നെ വിഡ്ഢിയെന്നു വിളിച്ചു!” ഇതു പോലെ അതു പോയ്‌ക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം എത്ര കണ്ട് ഘനീഭവിച്ചോ, അത്രയും പോറലുകളും മുറിവുകളും നിങ്ങള്‍ പേറി നടക്കും. ഉണങ്ങാന്‍ ഇതു ശാരീരികമായ മുറിവുകളല്ല. ഇതു സ്വയംകൃതമായ മുറിവുകളായതിനാല്‍, ഇവയെ ജീവിതാനുഭവത്തിന്‍റെ ബാഡ്ജുകളായി കൊണ്ടു നടക്കുന്നു, അതു കൊണ്ടവ പോകുന്നില്ല. ഇതു കൊണ്ട്, “എനിക്കിയാളെ ഇഷ്ടമാണ്, എനിക്കിയാളെ ഇഷ്ടമല്ല. ഞാന്‍ ഇയാളെ സ്നേഹിക്കുന്നു, ഞാന്‍ ഇയാളെ വെറുക്കുന്നു. എനിക്കിയാളെ സഹിക്കാനാവുന്നില്ല” – ഇതെല്ലാം സംഭവിച്ചു.

ഇരുപത്തിനാലു മണിക്കൂര്‍ - ഇതൊരു ചെറിയ കുറിപ്പടിയാണ് – ഇരുപത്തിനാലു മണിക്കൂര്‍ മാത്രം, നിങ്ങള്‍ എല്ലാത്തിനേയും സ്വീകരിക്കാന്‍ തയ്യാറാകണം.

അടുത്ത ഇരുപത്തിനാലു മണിക്കൂറില്‍, നിങ്ങളിതു ചെയ്യണം: ഈ മാമന്മാരും, സുഹൃത്തുക്കളും, ശത്രുക്കളും, അസംബന്ധങ്ങളും – നിങ്ങള്‍ അവരോടു പറയേണ്ടതില്ല. “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്ന്” – അതു വേണമെന്നില്ല. നിങ്ങളുടെയുള്ളില്‍ എല്ലാത്തിനേയും സ്വീകരിക്കാന്‍ സാധിക്കണം. അപ്പോള്‍, ആരോ എന്തോ പറഞ്ഞു, ആരോ എന്തോ ചെയ്തു, ആരോ നിങ്ങളുടെ കാലില്‍ ചവിട്ടി, ആരോ നിങ്ങളുടെ തലയില്‍ ചവിട്ടി, ഇരുപത്തിനാലു മണിക്കൂര്‍ - ഇതൊരു ചെറിയ കുറിപ്പടിയാണ് – ഇരുപത്തിനാലു മണിക്കൂര്‍ മാത്രം, നിങ്ങള്‍ എല്ലാത്തിനേയും സ്വീകരിക്കാന്‍ തയ്യാറാകണം. നിങ്ങളുടെ മനസ്സിന്‍റെ കാര്യങ്ങള്‍, വികാരങ്ങള്‍, ശരീരത്തിന്‍റെ കാര്യങ്ങള്‍, എല്ലാ കാര്യങ്ങളും, പിന്നെ സാമൂഹികമായ കാര്യങ്ങളും – എല്ലാത്തിനേയും അതെന്താണോ അതു പോലെ സ്വീകരിക്കുക. ആരോടെങ്കിലും എന്തെങ്കിലും ചെയ്യേണ്ടതില്ല – നിങ്ങളുടെയുള്ളില്‍ മാത്രം. ഈയൊരൊറ്റ കാര്യം ചെയ്താല്‍, നിങ്ങളുടെ ജീവിതം വലിയൊരു മാത്രയില്‍ സംഭവിക്കും.

സ്നേഹവും അനുഗ്രഹവും

Love & Grace