सद्गुरु

ഭാരതം അന്വേഷികളുടെ നാടാണ്, സത്യാന്വേഷികളുടെ. ഇത് വിശ്വാസികളുടെ രാജ്യമല്ല, ദൈവമില്ലാത്ത നാടാണ്. ഭാരതീയ സംസ്കാരം രൂപപ്പെടുത്തിയിട്ടുളളത് വ്യക്തിയുടെ ആന്തരികമായ ശാന്തിയും സൗഖ്യവും മുന്‍നിര്‍ത്തി കൊണ്ടാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബിസിനസ് വാര്‍ത്താ പത്രമാണ് "എക്കണോമിക്സ് ടൈംസ്." അടുത്തകാലത്ത് അവരുടെ പ്രതിനിധികളായ രാധാ കപൂറും, ഇന്ത്യയിലെ ആദ്യത്തെ പ്രമുഖ "ഡ്രൈ ക്ലീനര്‍" സ്ഥാപനത്തിലെ ഉദ്യോഗസ്ഥ, "ഫ്യൂച്ചര്‍ ഐഡിയാസില്‍" നിന്നും ആഷ്നി ബിയാനിയും സദ്‌ഗുരുവുമായി നടത്തിയ സംവാദം.

രാധ: ഞാന്‍ ഗോള്ഫ് കളിക്കാന്‍ തുടങ്ങിയ കാലത്ത് എല്ലാവരും പറഞ്ഞിരുന്നു, ‘അത് പുരുഷന്മാരുടെ കളിയാണ്’ എന്ന്. അതും, തികച്ചും വിരസമായൊരു കളി. എന്നെ സംബന്ധിച്ചിടത്തോളം അത് രസമുള്ള ഒരു കളിയാണ്. മാനസികമായ ഒരു വിനോദം. ശ്രദ്ധ ഏതെങ്കിലും വിഷയത്തില്‍ കേന്ദ്രീകരിച്ചുനിര്ത്താ ന്‍ അതെന്നെ സഹായിക്കുന്നു. അങ്ങും ഗോള്ഫ്് കളിക്കാറുണ്ടല്ലോ? അതുകൊണ്ടുള്ള പ്രത്യേകം പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?

സദ്ഗുരു: ഗോള്ഫിനെ കുറിച്ചാണല്ലോ നമ്മള്‍ സംസാരിക്കുന്നത്. വേറെ ഏതെങ്കിലും പന്തുകളിയിലാണെങ്കില്‍, പല കോണുകളില്‍ നിന്നും പന്ത് നിങ്ങളുടെ അടുത്തേക്ക് അതി വേഗത്തിലെത്തുന്നു. ഗോള്ഫി്ല്‍ നിശ്ചലമായിരിക്കുന്ന പന്തിനെയാണ് നമ്മള്‍ അടിക്കുന്നത്. ഒരു ലോകചാമ്പ്യനെത്തന്നെ ഈ കളിയില്‍ നിങ്ങള്‍ തോല്പി്ച്ചുവെന്നു വരാം. വേറെ ഒരു കളിയിലും ഇത് സാദ്ധ്യമാവില്ല. ലിയോണല്‍ മെസ്സിയോടൊപ്പം സോക്കര്‍ കളിക്കാന്‍ ശ്രമിച്ചു നോക്കൂ, പന്തുതൊടാന്‍ പോലും നിങ്ങള്ക്കു സാധിക്കില്ല.

ഗോള്ഫിന്റെ പ്രത്യേകത, അതിന് ക്ഷേത്രഗണിതവുമായുള്ള (ജ്യോമിട്രി) ബന്ധമാണ്. സ്ഥാനം വിലയിരുത്തുവാനുള്ള കഴിവ്, മൈതാനത്തിന്റെന കിടപ്പ്, അകലങ്ങള്‍, എത്രത്തോളം, ഏതെല്ലാം വിധത്തില്‍ ശക്തി ചെലുത്തണം, ഈ വക കാര്യങ്ങളെല്ലാം ഗോള്ഫ് കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

രാധ: പലപ്പോഴും പല പല പ്രധാനപ്പെട്ട സ്ഥാനങ്ങളിലും ചെറുപ്പക്കാരായവര്‍ ചെന്നു പറ്റാറുണ്ട്. മുതിര്ന്നെ തലമുറ അവരെ ഗൗരവപൂര്വംയ ആദരവോടെ കാണേണ്ടതുണ്ട്. എന്താണ് അതിനുവേണ്ടി ചെയ്യേണ്ടത്?

സദ്ഗുരു: അത് അത്ര വലിയൊരു വിഷയമായി എനിക്കു തോന്നുന്നില്ല. അവനവന്റേുതായ ആത്മവിശ്വാസവും ശുഭ പ്രതീക്ഷയും കാര്യശേഷിയും പ്രകടിപ്പിക്കാനായല്‍ പ്രായത്തെകുറിച്ച് ആരും ചിന്തിക്കുമെന്നു തോന്നുന്നില്ല.
ആഷ്നി: അങ്ങ് ഞങ്ങള്ക്കു തരുന്നത് വലിയൊരു പ്രചോദനമാണ്. ചോദിക്കട്ടെ, അങ്ങേക്ക് പ്രചോദനം ലഭിക്കുന്നത് ആരില്‍ നിന്നാണ്?

സദ്ഗുരു: പ്രത്യേകിച്ചൊരു വ്യക്തിയൊ വസ്തുതയോ എനിക്ക് പ്രചോദനം നല്‍കുന്നില്ല. ഒരുവിധം എല്ലാ കാര്യങ്ങളും ഏറ്റവും വിരസമായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. പക്ഷെ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അങ്ങേയറ്റം മനസ്സിരുത്തി ചെയ്യുന്നു, നൂറുശതമാനം തീവ്രതയോടെ. വേറെ ചില കാര്യങ്ങളും എനിക്കു ചെയ്യാനാവും, എന്നാല്‍ വളരെ ചുരുക്കം പേരേ അതിനു തയ്യാറുള്ളൂ.

ആഷ്നി: അങ്ങ് ഉദ്ദേശിക്കുന്നത്?

സദ്ഗുരു: അത് വാക്കാല്‍ പറഞ്ഞു മനസ്സിലാക്കാന്‍ പ്രയാസമാണ്. ദാ ഇതുപോലെ (കൈകൊട്ടി പുഫ് എന്ന് ഊതുന്നു) ഇതരത്തില്‍ നിങ്ങളെ വ്യത്യസ്തമായ ഒരു അനുഭവ മണ്ഡലത്തിലേക്ക് എത്തിക്കാന്‍ എനിക്കാകും. അങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്കു തയ്യാറായി അധികമാരും മുമ്പോട്ട് വരാറില്ല. എന്റെ് ജീവിതത്തിലെ തൊണ്ണുറു ശതമാനവും നിസ്സാരമായ കാര്യങ്ങളില്‍ കുരുങ്ങി കിടക്കുകയാണ്.

ആഷ്നി: മിക്കവാറും എല്ലാ ഗുരുക്കന്മാര്‍ക്കും കാണാം നീണ്ട താടി. അതൊരു തിരിച്ചറിയല്‍ അടയാളമാണൊ? വേറിട്ട ഒരു ചിന്തയുടെ ലക്ഷണം?

സദ്ഗുരു: ഇതൊക്കെ അറിയാനുള്ള പ്രായമായി നിങ്ങള്‍ക്ക് എന്നായിരുന്നു എന്റെ ധാരണ – ഗുരുക്കന്മാര്‍ക്കു മാത്രമുള്ളതല്ല താടി, വേണമെങ്കില്‍ ഏതു പുരുഷനും താടി വളര്‍ത്താം. അതുകൊണ്ടുള്ള ഗുണമെന്താണെന്നോ? ഒരു പത്തു കൊല്ലത്തേക്ക് കാഴ്ചയില്‍ ഒരു മാറ്റവുമുണ്ടാകില്ല. സ്വയം കണ്ണാടി നോക്കാതിരുന്നാല്‍ മതി. പ്രകൃതിയുടെ എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്. തനതായ ഒരു ഉദ്ദേശ്യം എല്ലാറ്റിനുമുണ്ട്. ജ്യോമിട്രി (ക്ഷേത്രഗണിതം) രൂപങ്ങളും എനിക്കിഷ്ടമാണ്. (നീണ്ടുകിടക്കുന്ന തന്റെി താടിയിലേക്ക് വിരല്‍ ചൂണ്ടുന്നു) കണ്ടില്ലേ, ഇതിന്റെലയൊരു രൂപം. പക്ഷെ ദയവുചെയ്ത് നിങ്ങളിത് പരീക്ഷിക്കരുത്.

രാധ: ഈ കാലത്ത് പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നമുക്ക് നേരിടേണ്ടി വരുന്നു. പലപ്പോഴും നമ്മള്‍ ജിവിക്കുന്നത് അന്യരെ സന്തോഷിപ്പിക്കാനാണ്, സ്വയം സന്തോഷിക്കാനല്ല എന്ന അവസ്ഥ.

സദ്ഗുരു: ശരിയാണ്, ഇക്കാലത്ത് മറ്റുള്ളവരെ പ്രീ തിപ്പെടുത്തിക്കൊണ്ടുമാത്രമേ നമുക്കു ജിവിക്കാനാവൂ. അല്ലെങ്കില്‍ അവര്‍ നമ്മുടെ ജീവിതത്തെ പാടെ ദുസ്സഹമാക്കും. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാതെ ആര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കാനാവില്ല. സമ്മര്‍ദ്ദങ്ങളെ കുറിച്ചു പറയുമ്പോള്‍ ജീവിതം അങ്ങനെയൊക്കെയാണ്. നിങ്ങള്‍ ഒരു സ്കൂള്‍ നടത്തുന്നു, അല്ലെങ്കില്‍ സ്വന്തമായൊരു കച്ചവടം നടത്തുന്നു. സമ്മര്‍ദ്ദങ്ങള്‍ സഹിക്കാനാവുന്നില്ലെങ്കില്‍ ആ പണി ഉപേക്ഷിക്കുകയാണ് നല്ലത്. ചെയ്യുന്ന ജോലിയൊ വഹിക്കുന്ന സ്ഥാനമൊ അല്ല സമ്മര്‍ദ്ദങ്ങള്‍ക്കു കാരണമാവുന്നത്, സ്വന്തം മനസ്സും, ബുദ്ധിയും, ശരീരവും ഏകോപിപ്പിച്ചു കൊണ്ടുപോവാന്‍ നിങ്ങള്‍ക്കു സാധിക്കുന്നില്ല, അതുകൊണ്ടാണ് സമ്മര്‍ദ്ദമനുഭവപ്പെടുന്നത്.

ചെയ്യുന്ന ജോലിയൊ വഹിക്കുന്ന സ്ഥാനമൊ അല്ല സമ്മര്‍ദ്ദങ്ങള്‍ക്കു കാരണമാവുന്നത്, സ്വന്തം മനസ്സും, ബുദ്ധിയും, ശരീരവും ഏകോപിപ്പിച്ചു കൊണ്ടുപോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല, അതുകൊണ്ടാണ് സമ്മര്‍ദ്ദമനുഭവപ്പെടുന്നത്.

ആഷ്നി: ആധുനിക ലോകത്തില്‍ വിവരങ്ങളും വസ്തുതകളുമാണ് ബിസിനസ്സിനെ ഭരിക്കുന്നത്. അതിനിടയില്‍ ഉള്‍ക്കാഴ്ചകള്‍ക്കും, വിശ്വാസത്തിനും വഹിക്കാനുള്ള പങ്കെന്താണ്?

സദ്ഗുരു: എന്തിലുള്ള വിശ്വാസം?

ആഷ്നി: ഈ ബിസിനസ് സ്ഥാപിച്ച വ്യക്തിയുടെ മനസ്സിലുണ്ടായിരുന്ന, ലക്ഷ്യത്തിലുണ്ടായിരുന്ന വിശ്വാസം, ധാര്‍മ്മിക മൂല്യങ്ങളിലുള്ള വ്യത്യാസം.

സദ്ഗുരു: സ്ഥാപകന്മാരുടെ കാര്യം – എന്തായാലും, എങ്ങനെയായാലും അവരുടെ സങ്കല്പവും ലക്ഷ്യവും അവര്‍ നിങ്ങളില്‍ ബലമായി പതിപ്പിച്ചിരിക്കും. അതില്‍ നിങ്ങള്ക്ക് വിശ്വാസമുണ്ടൊ ഇല്ലയൊ എന്നത് അവര്‍ക്കു വിഷയമല്ല. പിന്നെ ധാര്‍മ്മിക മൂല്യങ്ങള്‍, അതില്‍ വിശ്വസിക്കേണ്ട ആവശ്യമെന്താണ്? പ്രത്യേകിച്ചൊരു സംഗതി പ്രയോജനം നല്കുമെങ്കില്‍ അതനുസരിച്ചു പ്രവര്‍ത്തിക്കൂ. ഗുണമല്ല ദോഷമാണ് അതുകൊണ്ടു ഉണ്ടാവുന്നത് എങ്കില്‍ ആ നിമിഷം അതുപേക്ഷിക്കൂ. യഥാര്‍ത്ഥത്തില്‍ വിശ്വാസം എന്നു പറഞ്ഞാല്‍ നമുക്ക് അറിയാത്ത ഒരു സംഗതി എന്നാണ്. അറിയില്ല - എന്നാല്‍ അങ്ങനെ ഒന്നുണ്ട് എന്നു നിങ്ങള്‍ സങ്കല്പിക്കുന്നു, ഉറപ്പു വരുത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നു. അവിടെ നിങ്ങള്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നത് സ്വന്തം അജ്ഞതയെയാണ്. ഒന്നിനേയും വിശ്വസിക്കേണ്ട കാര്യമില്ല. “എനിക്കെന്തറിയുമൊ അത് എനിക്കറിയാം. എന്ത് അറിയില്ലയൊ അത് അറിയില്ല.” അങ്ങനെ ചിന്തിച്ചുകൂടെ? പ്രശ്നമൊന്നുമില്ലല്ലോ.

രാധ: പ്രത്യേകിച്ചെന്തിന്റെയെങ്കിലും ഈശ ഫൗണ്ടേഷന്‍ കൂടാതെ മറ്റേതെങ്കിലുമൊന്നിന്റെ – പ്രചാരകനാകാന്‍ അങ്ങേക്കവസരം തരുന്നു. യഥേഷ്ടം തിരഞ്ഞെടുക്കാം. എന്തായിരിക്കും അങ്ങ് തിരഞ്ഞെടുക്കുക?

സദ്ഗുരു: അസ്സലായി. ഇങ്ങനെയൊരു കാഴ്ചദ്രവ്യം നിങ്ങള്‍ എന്റെ നേരെ നീട്ടുകയാണോ? ഏതുല്പന്നമാണ് ഞാന്‍ തിരഞ്ഞെടുക്കേണ്ടത്? ഇതുവരെ ആലോചിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു കാര്യം. ഒന്നാമതായി, അങ്ങനെയൊരു സംഗതിയ്ക്ക് ആരും എന്നെ തിരഞ്ഞെടുക്കാന്‍ സാദ്ധ്യതയില്ല. സങ്കലപിച്ചുനോക്കൂ "സദ്ഗുരുവിന്റെ ഇഷ്ടപാനീയം.... കൊക്കകോള" അതുകൊണ്ടെന്തെങ്കിലും ഫലമുണ്ടാകുമൊ?

ആഷ്നി: ശാസ്ത്രീയ സംഗീതം അങ്ങ് എപ്പോഴും താല്പര്യത്തോടെ കേള്‍ക്കാറുണ്ടല്ലോ. എനിക്കുമതെ, ശാസ്ത്രീയ സംഗീതം വളരെയധികം ഇഷ്ടമാണ്. അതിന് രോഗം ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടൊ?

സദ്ഗുരു: ആദ്യമായി സംഗീതം എന്താണ് എന്ന് നമുക്കു മനസ്സിലാക്കാം. സംഗീതമെന്നാല്‍ വിശേഷ രീതിയിലുള്ള ഒരു ശബ്ദവിന്ന്യാസമാണ്. ഒരേ ശബ്ദങ്ങള്‍ തന്നെ ഒരു മട്ടില്‍ ക്രമീകരിച്ചാല്‍ അതൊരു ഒച്ചയൊ ബഹളമൊ ആയി. മറ്റൊരു രീതിയില്‍ വിന്ന്യസിച്ചാല്‍ സംഗീതമായി. ശാസ്ത്രീയ സംഗിതത്തിന് തനതായ ഒരു കണക്കുണ്ട്. സംഗീതത്തിലൂടെ രൂപപ്പെടുന്നത് ഒരു ഗണിത മാതൃകതന്നെയാണ്. പ്രത്യേകിച്ചു വാക്കുകളുടെ സഹായമില്ലാതെ തന്നെ സംഗീതത്തിന് മനസ്സിനെ ര്‍ര്ദ്രമാക്കാന്‍ കഴിയും, കണ്ണുകളെ ഈറനാക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് അത് സ്വാസ്ഥ്യവും രോഗശാന്തിയും നല്‍കുമോ എന്നായിരുന്നല്ലോ ചോദ്യം. തര്‍ര്ച്ചയായും, എന്നാണ് എന്റെ അനുഭവം.

രാധ: ഇന്ത്യക്ക് സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. ഇന്നത്തെ യുവതലമുറ വളറെയധികം പാശ്ചാത്യവത്കരിക്കപ്പെട്ടിരിക്കുന്നു. അവരില്‍ ദേശീയബോധവും നന്നേ കുറവാണ്. എങ്ങനെയാണ് നമുക്കുവരെ ആ നിലയ്ക്ക് ബോധവത്കരിക്കാനാവുക?

ഭാരതീയ സംസ്കാരം രൂപപ്പെടുത്തിയിട്ടുളളത് വ്യക്തിയുടെ ആന്തരികമായ ശാന്തിയും സൗഖ്യവും മുന്‍നിര്‍ത്തികൊണ്ടാണ്. ഭൗതികസുഖങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ് കല്പിക്കപ്പെട്ടിരിക്കുന്നത് . അത് ഏറ്റവും ബോധപൂര്വ്വതമായിരുന്നു.

സദ്ഗുരു: വാസ്തവത്തില്‍ ദേശീയബോധവും സ്വദേശാഭിമാനവുമൊന്നും വലിയ പ്രശ്നങ്ങളല്ല, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളതിന്റെ നേരെ എതിര്‍പ്പു പ്രകടിപ്പിക്കേണ്ട ആവശ്യവുമില്ല. മിക്കവാറും എല്ലാ സംസ്കാരങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത് സാമൂഹ്യക്ഷേമവും ഭദ്രതയും നിലനില്‍പും ലക്ഷ്യമാക്കികൊണ്ടാണ്. എന്നാല്‍ ഭാരതീയ സംസ്കാരം രൂപപ്പെടുത്തിയിട്ടുളളത് വ്യക്തിയുടെ ആന്തരികമായ ശാന്തിയും സൗഖ്യവും മുന്‍നിര്‍ത്തി കൊണ്ടാണ്. ഭൗതികസുഖങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്.  അത് ഏറ്റവും ബോധപൂര്‍വമായിരുന്നു. ഒരു കാര്യം നമ്മുടെ പൂര്‍വികര്‍ നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. ഭോഗവസ്തുതകള്‍ വാരികൂട്ടി സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രമേ മനുഷ്യന് നേടാനാവൂ, മാനസികമായ തൃപ്തിയും സന്തോഷവുമുണ്ടാകണമെങ്കില്‍ മനുഷ്യന് മറ്റു ചിലതുകൂടി സ്വന്തമാകേണ്ടതുണ്ട്. ഇന്നത്തെ സമ്പന്ന രാഷ്ട്രങ്ങളെല്ലാംതന്നെ ഈ വസ്തുത തെളിയിക്കുന്നുണ്ട്. അവരുടെ ജനസംഖ്യയില്‍ വലിയൊരു ഭാഗം മാനസിക വിഭ്രാന്തിയുടെ വക്കില്‍ എത്തി നില്ക്കുയകയാണ്. ഗുളിക വിഴുങ്ങാതെ ഉറങ്ങാനാവില്ല എന്ന സ്ഥിതി, മനസ്സിന്റെ സമനില തെറ്റുമെന്ന അവസ്ഥ.

ആഷ്നി: അങ്ങയുടെ നോട്ടത്തില്‍ ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി എന്താണ്?

സദ്ഗുരു: ഇന്ത്യയുടെ അടിസ്ഥാനശക്തി, അന്വേഷകരുടെ ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ എന്നതാണ്. സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അന്വേഷണം നടത്തുന്നവരുടെ രാജ്യം. ഭാരതം വിശ്വാസികളുടെ രാജ്യമല്ല, ദൈവമില്ലാത്ത നാടാണ്. സഹസ്രാബ്ദങ്ങളായി നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് ഓരോരുരുത്തരുടേയും ജീവിതം അവനവന്റെ കര്‍മ്മഫലമാണ് എന്നാണ്. അതായത് അവനവന്‍ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ ഫലമാണ് ഓരോരുത്തരും ജീവിതം അനുഭവിക്കുന്നത് എന്നാണ്. ഇതുതന്നെയാണ് നമ്മുടെ മൗലികമായ ബലം. അന്വേഷകരുടെ രാജ്യം എന്ന നിലയിലേക്ക് നമ്മള്‍ ഈ നാടിനെ തിരിച്ചുകൊണ്ടുവരണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ടു മാത്രം നമ്മള്‍ ഒന്നും വിശ്വസിക്കുന്നില്ല – കൃഷ്ണന്‍ പറഞ്ഞു, രാമന്‍ പറഞ്ഞു, ബുദ്ധന്‍ പറഞ്ഞു അതൊന്നും കാര്യമാക്കേണ്ടതില്ല.

ആ അന്വേഷണബുദ്ധി ഏതാണ്ട് മുഴുവനായും നഷ്ടപ്പെട്ട നിലയിലാണ് നമ്മള്‍ ഇപ്പോള്‍. അതുകൊണ്ടാണ് "വിസ" എന്ന കടമ്പ നീക്കി കിട്ടിയാല്‍ ഈ നാട്ടിലെ എണ്പതുശതമാനം ജനങ്ങളും കടല്‍ നീന്തി കടന്നാണെങ്കിലും അമേരിക്കയിലേക്കു കടക്കാന്‍ തയ്യാറായി നില്ക്കുന്നത്. എന്നുവെച്ചാല്‍ ഈ നാട്ടിലെ എണ്ണൂറു കോടി ജനങ്ങളെ ഇവിടെ നിര്‍ബന്ധപൂര്‍വം പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് എന്ന്. അങ്ങനെയുള്ള ഒരു രാജ്യം, രാജ്യമാണൊ? ജയിലല്ലേ? അടിത്തട്ടിലെവിടേയോ ആദ്ധ്യാത്മികതയുടെ ഒരു നേര്‍ത്ത ചരട്, അതു മാത്രമാണ് ഇന്നു നമ്മളെ ഒരു രാജ്യമെന്നനിലയില്‍ ഒന്നായി ചേര്‍ന്നു നിര്‍ത്തുന്നത്. ആ ചരടിനെ ഇനിയുമിനിയും ബലപ്പെടുത്തേണ്ടത്, നിങ്ങളെപോലെയുള്ള യുവജനങ്ങളാണ്.

https://www.publicdomainpictures.net