सद्गुरु

ശരീരം നല്ലരീതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുമ്പോള്‍ സുഖങ്ങള്‍ അനുഭവിക്കാം. വേറെ ഒന്നിനും പ്രയോജനപ്പെടാത്ത അവസ്ഥയിലേക്ക് അതു മാറുമ്പോള്‍ ആത്മീയത്തിലേക്ക് തിരിയാം; ഈ ഒരു രീതി ജനമദ്ധ്യത്തില്‍ വളര്‍ന്നിരിക്കുന്നു.

നമ്മുടെയിടയിലെ ചില കുടുംബങ്ങളില്‍ യോഗ, പ്രാണായാമം തുടങ്ങിയ ആത്മീയ പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കും, കുടുംബത്തില്‍നിന്നു പിരിഞ്ഞുപോകും എന്നൊക്കെ വിശ്വസിക്കപ്പെടുന്നു.

"നിനക്ക് ജീവിതം മടുത്തോ? ഈ ചെറുപ്രായത്തില്‍ എന്തിനു യോഗ, ധ്യാനം തുടങ്ങിയ പരിപാടികളില്‍ ഏര്‍പ്പെടുന്നു?" എന്ന് ചെറുപ്പക്കാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരും ഉണ്ട്. ശരീരം നല്ലരീതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുമ്പോള്‍ സുഖങ്ങള്‍ അനുഭവിക്കാം. വേറെ ഒന്നിനും പ്രയോജനപ്പെടാത്ത അവസ്ഥയിലേക്ക് അതു മാറുമ്പോള്‍ ആത്മീയത്തിലേക്ക് തിരിയാം; എന്ന ഒരു രീതിയും ജനമദ്ധ്യത്തില്‍ വളര്‍ന്നിരിക്കുന്നു.

ശരീരം ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നല്ല രീതിയില്‍ ഭക്ഷണം കഴിക്കാനാവില്ല. ഭക്ഷണം കഴിക്കുമ്പോള്‍ എളുപ്പം ദഹിക്കുകയില്ല. നിന്നാല്‍ ഇരിക്കാന്‍ സാധിക്കില്ല. ഇരുന്നാല്‍ എഴുന്നേല്‍ക്കാന്‍ പറ്റുകില്ല. ഈ അവസ്ഥയില്‍ മാത്രമേ ആത്മീയത്തെപ്പറ്റി ചിന്തിക്കൂ എന്നാണോ? എന്തു ചിന്തയാണിത്? ചെറുപ്പത്തില്‍ത്തന്നെ യോഗ ശീലിക്കുന്നതുകൊണ്ട് ജീവിതത്തോട് വിരക്തിയുണ്ടാവില്ല. മറിച്ച് അതിനോടു പൂര്‍ണ്ണമായ പ്രേമം ഉദിക്കും.

തങ്ങളുടെ ചുറ്റുമുള്ളവരുടെ ഉന്നമനത്തെക്കുറിച്ച്, ഒരുമാത്രപോലും ചിന്തിക്കാതെ; ഭാര്യയെ ഒരു സുഖഭോഗവസ്തുവായി, പണിയെടുക്കുന്ന വെറും യന്ത്രമായി കണക്കാക്കുന്ന ഒരുവനുമായി ഒരു സ്ത്രീജീവിക്കുമ്പോള്‍ അതിനെ കുടുംബം എന്നു വിളിക്കാനാവുമോ?
കുടുംബമെന്നാല്‍ പങ്കാളിത്തമാണ്, പങ്കുവെക്കലാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പൂര്‍ണ്ണമായ താല്പര്യവും ശ്രദ്ധയും പരസ്പരം ഉണ്ടായിരിക്കണം. രണ്ടുപേരും ഒന്നായി ഒരു മനസ്സോടെ ഒരു ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യണ്ടവരല്ലേ? കുടുംബത്തിന്‍റെ ചുമതല മുഴുവന്‍ ചുമലിലേറ്റിയതുകൊണ്ട് സ്ത്രീകള്‍ മഹത്വമേറിയ കാര്യങ്ങള്‍ ആഗ്രഹിക്കരുതെന്നുണ്ടോ?

ചെറുപ്പത്തില്‍ത്തന്നെ യോഗ ശീലിക്കുന്നതുകൊണ്ട് ജീവിതത്തോട് വിരക്തിയുണ്ടാവില്ല. മറിച്ച് അതിനോടു പൂര്‍ണ്ണമായ പ്രേമം ഉദിക്കും.

"എന്‍റെ പക്കല്‍ മൂന്നു കണ്ണാടികളുണ്ട്" ശങ്കരന്‍പിള്ള പറഞ്ഞു.
"ഒന്ന് ദൂരക്കാഴ്ചയ്ക്ക്, ഒന്ന് അടുപ്പക്കാഴ്ചയ്ക്ക്"
"മറ്റൊന്നോ?"
"ഇവരണ്ടും തിരഞ്ഞുകണ്ടുപിടിക്കാന്‍" പിള്ള പറഞ്ഞു.

ഇത്തരത്തിലുള്ളവരാണോ നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങള്‍? അതുകൊണ്ടാണോ നിങ്ങളുടെ ഉന്നമനത്തിനുവേണ്ടിപോലും നിങ്ങളെ വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തത്?

കൈകളില്‍ വിളക്കേന്തി, മണിയും പൂവുമായി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതല്ല ആത്മീയം. ഈശ്വരഭക്തിയുടെ പേരില്‍ അരങ്ങേറുന്ന നാടകങ്ങളുമല്ല. സമീപത്തുള്ള ജീവനെക്കുറിച്ചു ചിന്തിക്കാതെ അതിന് ഒട്ടും വിലകല്പിക്കാതെ, അതു സൃഷ്ടിച്ചവനെക്കുറിച്ചുമാത്രം സങ്കല്പിച്ചുകൊണ്ടിരിക്കുന്നത് ഒരു ഉത്തമ പ്രവര്‍ത്തിയുമല്ല.

നമ്മുടെ ഉള്ളില്‍ത്തന്നെ നടക്കുന്ന ഒരു പ്രയാണമാണ് ആത്മീയത. അതിനു കുറുകെ വന്നു തടസ്സം സൃഷ്ടിക്കുവാന്‍ ഒരു ബന്ധത്തിനും കഴിയില്ല. നിങ്ങള്‍ സിനിമയ്ക്കു പോകാന്‍ ഇറങ്ങുമ്പോള്‍, മറ്റെയാള്‍ പറ്റുകില്ലെന്നു പറഞ്ഞേക്കാം. ദിവസവും ചോദിക്കുന്നില്ലല്ലോ, മൂന്നു ദിവസത്തിലൊരിക്കലല്ലേ സാരി വാങ്ങിത്തരാന്‍ പറയുന്നുള്ളൂ എന്നു പറയുന്ന ഭാര്യയെ നിങ്ങള്‍ക്കു തടയാം. അമ്പലത്തിലേക്കിറങ്ങുമ്പോള്‍ ആരെങ്കിലും കുറുകെ വീണു തടസ്സം സൃഷ്ടിക്കാം. കൈലാസമലകയറാന്‍ പോകുന്നു എന്നു പറയുന്ന ആളിനെ മലയെ മറച്ചു നിന്ന് നിങ്ങളെ പിന്‍തിരിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ ശ്രമിച്ചുവെന്നു വരാം. ഭാര്യയോ ഭര്‍ത്താവോ അമ്മായി അമ്മയോ നാത്തൂനോ വേറെ ആരെങ്കിലുമോ നിങ്ങളെ ഇത്തരത്തില്‍ ഉപദ്രവിച്ചെന്നിരിക്കാം. പക്ഷെ അതൊന്നും ആത്മീയതയുടെ പ്രശ്നമല്ല. കുടുംബത്തിന്‍റെ പ്രശ്നമാണ്. അതെങ്ങനെ തീര്‍ക്കണമോ അങ്ങനെ തീര്‍ത്തുകൊള്ളണം.

നിങ്ങള്‍ ആന്തരികമായ പ്രയാണം തുടങ്ങാന്‍ തീരുമാനിച്ചാല്‍പ്പിന്നെ അത് ബാഹ്യമായ ആരെയും കുറുകെ വരാന്‍ സമ്മതിക്കില്ല. വെളിയിലുള്ള ആരുടെ അനുവാദവും അതിനുവേണ്ട. നിങ്ങളുടെ ആന്തരികപ്രവര്‍ത്തനം എന്താണെന്നും,എങ്ങനെയാണെന്നും തീരുമാനിക്കാനുള്ള അധികാരം മറ്റാര്‍ക്കും ഇല്ല. അതിനുള്ള ശേഷിയും മറ്റൊരാളിന് ഇല്ല.

കുടുംബത്തില്‍ ഒരു പ്രശ്നം സംജാതമാവുമ്പോള്‍ ആ ചുറ്റുപാടുകള്‍ എങ്ങനെ ശരിയാക്കണം എന്ന് ആലോചിച്ചു പ്രവര്‍ത്തിക്കേണ്ടത് നിങ്ങള്‍തന്നെ. ആ പ്രവര്‍ത്തനം കൊണ്ടു പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുമ്പോള്‍ തുടര്‍ന്നു ചെയ്യേണ്ടതെന്താണെന്നും നിങ്ങള്‍ വേണം തീരുമാനിക്കാന്‍.

ഇതുപോലെ ശങ്കരന്‍ പിള്ളയ്ക്കും ഭാര്യയ്ക്കും ഇടയില്‍ വലിയ ഒരു വഴക്കുണ്ടായി. ലോകമഹായുദ്ധംപോലുള്ള ഒരു മഹാശണ്ഠ. വഴക്കുമൂത്ത് പിള്ള വീട്ടിനു വെളിയില്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. നടന്നുനടന്ന് പട്ടണത്തിന്‍റെ അതിര്‍ത്തിവരെയെത്തി. അവിടെ ഒരു മരച്ചുവട്ടില്‍ ഒരു സന്യാസി ഇരിക്കുന്നതു കണ്ടു. ആ സന്യാസിയുടെ മുഖത്ത് അത്രക്കു സന്തോഷവും സമാധാനവും നിറഞ്ഞുനിന്നു.
പിള്ള ആ സാധുവിനെ വണങ്ങി.

"എന്‍റെ ഭാര്യ വീട്ടില്‍ എപ്പോഴും പ്രശ്നമുണ്ടാക്കുന്നു. കുറ്റമൊഴിഞ്ഞ നേരമില്ല. നിന്നാലും ഇരുന്നാലും മിണ്ടിയാലും, മൗനമായിരുന്നാലും എല്ലാം കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു സമാധാനവുമില്ലാതെ ഞാന്‍ അലയുകയാണ്. അവളെ ഒതുക്കാന്‍ വഴി വല്ലതുമുണ്ടെങ്കില്‍ ദയവായി പറഞ്ഞുതരണേ" പിള്ള വളരെ താഴ്മയോടെ പറഞ്ഞു.

മരിക്കുന്നതിനുള്ളില്‍ ഈ മഹാപ്രപഞ്ചം മുഴുവന്‍ കാണാനായില്ലെങ്കിലും ജീവിതത്തിന്‍റെ വിവിധ പരിമാണങ്ങള്‍ അനുഭവിച്ച് അറിയാന്‍ കൊതിയില്ലേ? ഈ ആഗ്രഹമാണ് ആത്മീയം.

ആ സന്യാസി ദയനീയമായി പിള്ളയെ നോക്കിപ്പറഞ്ഞു "എടോ മണ്ടച്ചാരേ, അതെനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാനിങ്ങനെ സന്യാസിയായി ഇവിടെവന്ന് ഇരിക്കുമായിരുന്നോ?" ഇങ്ങനെ പരസ്പരം പോരടിച്ചുപിരിഞ്ഞു കഴിയുന്നതിനേക്കാള്‍ ഭേദം ആത്മീയതയിലേക്ക് വഴിപിരിയുന്നതല്ലേ. പൂര്‍ണ്ണജീവചൈതന്യത്തോടെ ജീവിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ ഭാഗികമായ ഒരു ജീവിതം മതിയോ? മരിക്കുന്നതിനുള്ളില്‍ ഈ മഹാപ്രപഞ്ചം മുഴുവന്‍ കാണാനായില്ലെങ്കിലും ജീവിതത്തിന്‍റെ വിവിധ പരിമാണങ്ങള്‍ അനുഭവിച്ച് അറിയാന്‍ കൊതിയില്ലേ? ഈ ആഗ്രഹമാണ് ആത്മീയം. പകുതിജീവിതം എങ്ങനെയെങ്കിലും ജീവിച്ച് ഒടുങ്ങാം എന്നു നിനച്ചാല്‍ അത് ലൗകീകം.

തന്‍റെ ജീവിതം എങ്ങനെ ഉന്നതമാക്കണം, മേന്മയുള്ള അവസ്ഥയിലെത്തിക്കണം എന്നു ചിന്തിച്ച് കരുതലോടെ പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും കടമയില്‍നിന്ന് വ്യതിയാനം സംഭവിക്കുകയില്ല. നിങ്ങളോട് കുടുംബാംഗങ്ങള്‍ക്ക് യഥാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ അവര്‍ എതിര്‍പ്പൊന്നും കാട്ടാതെ സന്തോഷത്തോടെ സഹകരിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ആത്മീയമായ ഉന്നത ഉണര്‍വ് ഒരു വ്യക്തിക്ക് അനുഭവിക്കാനായാല്‍ ആ ആനന്ദാവസ്ഥ അയാളെ മാത്രമല്ല ഔന്നത്യത്തില്‍ എത്തിക്കുന്നത് അയാളെ ചുറ്റിപ്പറ്റിയിരിക്കുന്ന മുഴുവന്‍ ആളുകളേയും അത് ഉന്നതങ്ങളിലേക്ക് ഉയര്‍ത്തും. ഇത് അവര്‍ മനസ്സിലാക്കട്ടെ.

ചോദ്യം:- ഈ ആത്മീയം എന്നത് ചെറുപ്പക്കാര്‍ക്കുള്ളതാണോ പ്രായമായവര്‍ക്കുള്ളതാണോ?

ഗുരു:- ആത്മീയതയുടെ അന്തസത്ത സമാധാനവും സന്തോഷവുമാണ്. എപ്പോഴും ഈ അവസ്ഥയില്‍ കഴിയാന്‍ ആഗ്രഹമുണ്ടോ? അത് ജീവിതത്തിന്‍റെ ആരംഭം തൊട്ടു വേണോ അവസാനകാലത്തു മാത്രം മതിയോ എന്ന തീരുമാനിക്കേണ്ടതു നിങ്ങള്‍ തന്നെ.