ഭാരതസംസ്കാരത്തിന് അങ്ങനെ വ്യക്തമായ സദാചാരമൊന്നുമില്ല. നമുക്ക് നീതിന്യായത്തിലും സദാചാരത്തിലും ശ്രദ്ധയേ ഉണ്ടായിരുന്നില്ല. പാശ്ചാത്യലോകത്ത് പോയാല്‍ അവര്‍ക്ക്, ശക്തമായ സദാചാരബോധമുണ്ട്. ഈ രാജ്യത്ത്, സദാചാരപരമായ കാഴ്ചപാട് തന്നെ ഉണ്ടായിരുന്നില്ല, ഇന്ന് മാത്രമല്ല കാലമിതുവരെയും. മനുഷ്യബോധത്തിന്മേലുള്ള നിയന്ത്രണമായി, നാമിതിനെ കണ്ടു. നമുക്ക് ജീവിതചുറ്റുപാടിനെയും, സമൂഹത്തിനെയും, ചുറ്റുമുള്ള ലോകത്തിനെയും സാന്‍മാര്‍ഗികമായി കാണാന്‍ താല്‍പര്യമില്ലായിരുന്നു. ഈ സംസ്കാരം ഒരിക്കലും ശരിയും തെറ്റും ഏതാണെന്ന് തിട്ടപ്പെടുത്തിയില്ല. ഇപ്പോള്‍ ചെയ്യേണ്ടതെന്തെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. നാളെ ചെയ്യേണ്ടത് ചിലപ്പോള്‍ വ്യത്യസ്ഥം ആയിരിക്കാം. നിങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഏത് ദിവ്യമൂര്‍ത്തിയായാലും- ശ്രീരാമനോ, ശ്രീകൃണനോ, പരമശിവനോ ആരെയും സദാചാരപരമായി ശെരിയായ മനുഷ്യരാണെന്ന് പറയാനാവില്ല. തീര്‍ച്ചയായും അവരങ്ങനെയല്ല. കാരണം സ്വയമെങ്ങനെ ആയിരിക്കണമെന്നു ഒരിക്കലുമവര്‍ ചിന്തിച്ചില്ല. എന്നിരുന്നാലും അവര്‍ ബോധാവസ്ഥയുടെ കൊടുമുടിയിലെത്തിയവരാണ്.

 

സദാചാരമെന്നാല്‍, നിങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ നിങ്ങള്‍ ഭ്രമണത്തിലകപ്പെടും. ഭ്രാമണത്തിലകപ്പെട്ടാല്‍ നിങ്ങള്‍ എവിടെയുമെത്തില്ല. അതുകൊണ്ട് ഞങ്ങള്‍ അപകടസാധ്യതയുള്ള, പ്രജ്ഞ ഉപയോഗിച്ചു. ജനസമൂഹത്തില്‍ നിന്നും തിരഞ്ഞെടുത്ത ഉര്‍ജ്ജസ്വലരായ ഒരു വിഭാഗത്തെ മനുഷ്യ ഉത്ബോധനത്തെ ഉയര്‍ത്താന്‍ നിവേശിച്ചു, സദാചാരം പഠിപ്പിക്കാനല്ല. അപകടസാധ്യതയുള്ളതെങ്കിലും മനുഷ്യത്വത്തെ കൈകാര്യം ചെയ്യാന്‍, വേറെ മാര്‍ഗ്ഗമില്ല. സദാചാരബോധം നിര്‍ബന്ധമാക്കിയാല്‍, ജനങ്ങള്‍ പലതും ചെയ്ത് പശ്ചാത്തപിച്ചശേഷം, ക്ഷേത്രങ്ങളില്‍ അര്‍പ്പണമൊ പൂജയോ നടത്തിയിട്ട്, അതെ പ്രവൃത്തി തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇന്നവര്‍ ഇങ്ങനെ ചെയ്യുന്നുണ്ട്, ശരിയല്ലേ?

 

ഈ രാജ്യത്ത് “ചെയ്യരുത്” എന്നുള്ള കല്പനകള്‍ ഇല്ല. നിങ്ങള്‍ എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും ആരും തന്നെ പറഞ്ഞിരുന്നില്ല. പ്രാവര്‍ത്തികമാക്കാന്‍ കഠിനമായ- നിങ്ങളെങ്ങനെ ആയിരിക്കണമെന്നത് മാത്രമേ നമ്മൾ  പറഞ്ഞിരുന്നുള്ളു. പത്ത് കല്പനകള്‍ എഴുതാന്‍ എളുപ്പമാണെങ്കിലും, അതിലൂടെ സചെതനാവസ്ഥ ഉയര്‍ത്തുന്നത് എളുപ്പമല്ല. അതിന് കഠിനാധ്വാനം ആവശ്യമാണ്, മാത്രമല്ല വ്യാപകമായി ലഭ്യവുമാകണം, അതായത് വായുവില്‍പ്പോലും ഉണ്ടാകണം. രക്ഷിതാക്കളും, അയല്‍വാസികളും, അന്തരീക്ഷവുമെല്ലാം അങ്ങനെയാണെങ്കില്‍ കുട്ടികളും ആത്മീയ ഉണര്‍വോടെ വളരും. അങ്ങനെയാണെങ്കില്‍ ലളിതമാണ്. പക്ഷെ ഇപ്പൊള്‍ നാം, ഈ രാജ്യത്ത് സചെതനാവസ്ഥ ഉയര്‍ത്താനുള്ള പ്രവര്‍ത്തികള്‍ ചെയ്യാത്തതിനാലുള്ള വഴിത്തിരിവിലെത്തി ഇരിക്കുകയാണ്. അതേസമയം, നമ്മളില്‍ ഒരു തരി പോലും സദാചാരമില്ല. നമ്മള്‍ പാശ്ചാത്യലോകത്ത് നിന്നും നമുക്ക് ശീലമില്ലാത്തതും, അന്യവുമായ സദാചാരങ്ങളെ പ്രാബല്യത്തിലാക്കാന്‍ ശ്രമിക്കുന്നെങ്കിലും ഫലമില്ല, കാരണം അതവര്‍ക്ക് പോലും ഉപകരിച്ചില്ല.

 

തദ്ദേശജന്യമായ എന്തെങ്കിലും വേണമെങ്കില്‍- ഈ രാജ്യത്ത് നിര്‍മ്മിച്ചതെന്നല്ല, നിങ്ങളുടെ മനുഷ്യത്വത്തിന് ഉള്ളിലുണ്ടാവേണ്ടതായ കാര്യങ്ങളില്‍, “ചെയ്യരുത്” എന്നത് കര്‍ഷനമാക്കാതിരിക്കാം, കാരണം ഭൂരിഭാഗം പേരും ആദ്യത്തെ അവസരത്തില്‍ തന്നെ സദാചാരം ഒഴിവാക്കിയുള്ള എളുപ്പവഴി കണ്ടെത്തും. മനുഷ്യബോധം ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്നൂവെന്നു ഉറപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാക്കാം, കാരണം അതുമാത്രമാണ് ആകെയുള്ള രക്ഷാഭോഗപദ്ധതി, കൂടാതെ ആകെ നിങ്ങള്‍ക്കുള്ള ജാമ്യവസ്തു ഇത് മാത്രമാണ്.