सद्गुरु

അന്വേഷി : ഈ ഭൂമിയിലെ സര്‍വ മനുഷ്യരുടെയും ജീവിതം നന്മയ്ക്കും തിന്മയ്ക്കും ചുറ്റും വട്ടം കറങ്ങുകയാണ്‌. അങ്ങ്‌ പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ളത്‌, നന്മ-തിന്മ എന്ന പേരിലുള്ള വിഭജനം പാടില്ല എന്ന്. ഇതെങ്ങിനെ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കും?

സദ്‌ഗുരു: ഒരു അന്വേഷി എന്നും ചെറുപ്പമായിരിക്കും. ശരീരത്തിന്‍റെ പ്രായം എത്രയെന്നത്‌ ഒരു വിഷയമല്ല. ആന്തരികമായ യുവത്വം നിങ്ങള്‍ എന്നും കാത്തുസൂക്ഷിക്കണം. എന്ന്‍ നിങ്ങള്‍ക്ക്‌ വയസ്സായി എന്ന്‍ തോന്നുന്നുവോ അന്ന്‍ എല്ലാം കഴിഞ്ഞു. ആത്മാവിന്‌ പ്രായമായി എന്ന്‍ എങ്ങനെ തോന്നാന്‍ കഴിയും? ഭൂതകാലത്തെ ചുമക്കുന്നതു കൊണ്ടുമാത്രം, അല്ലേ? അറുപതു വര്‍ഷത്തെ പ്രാരാബ്‌ധങ്ങള്‍ നിങ്ങളുടെ തോളില്‍ ചുമന്നാല്‍, നിങ്ങള്‍ക്കറുപതു വയസ്സായിരിക്കും പ്രായം. ഒന്നും ചുമക്കാന്‍ മിനക്കെടാതിരുന്നാല്‍, ഒരു നവജാത ശിശുവിനെപ്പോലെയായിരിക്കും. ഭൌതികശരീരത്തിന്‌ പരിമിതികള്‍ സംഭവിച്ചേക്കാം, എന്നാല്‍ പരിമിതികള്‍ ഒന്നുമില്ലാത്തതാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ ഭാവം. ഇത്ര പ്രായമായി അല്ലെങ്കില്‍ അത്ര പ്രായമായി എന്നുപറഞ്ഞാല്‍, അത്രയും വര്‍ഷങ്ങളിലെ വിഴുപ്പ്‌ ചുമക്കുന്നു എന്നര്‍ത്ഥം. ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതിലൂടെയും ഇത്ര വയസ്സായി എന്ന്‍ ഓര്‍ക്കുന്നതിലൂടെയും, മൈല്‍ക്കുറ്റികള്‍ സ്ഥാപിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

അയാള്‍ മനസ്സു കൊണ്ടൊരു സന്യാസിയായിരുന്നു; ഭൂതകാലത്തെക്കുറിച്ച്‌ ചിന്തിക്കാത്ത, വര്‍ഷങ്ങളുടെ പ്രാരബ്‌ധങ്ങള്‍ പേറാത്ത, സന്യാസം എന്തെന്നറിയാത്ത സന്യാസി.

കൃഷിയില്‍ എന്നെ സഹായിക്കാന്‍ ഒരു കൈയാളുണ്ടായിരുന്നു. ഒരു പാവം മനുഷ്യന്‍. തികച്ചും നിഷ്‌കളങ്കന്‍. അയാള്‍ക്ക്‌ അമ്പത്‌ വയസ്സോളം പ്രായം വരും. ആരെങ്കിലും പ്രായം ചോദിച്ചാല്‍ അയാള്‍ പറയും, “എനിക്ക്‌ ഇരുപത്, ഇരുപത്തഞ്ച് ആയിക്കാണും.’’ വര്‍ഷങ്ങളെക്കുറിച്ച്‌ അയാള്‍ക്ക്‌ ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. മഴ വരുമ്പോള്‍ ഉഴുതുമറിക്കും. പിന്നെ വിത്ത്‌ വിതയ്ക്കും. ആഹാരം എത്തുമ്പോള്‍ അത്‌ കഴിക്കും. ഇങ്ങിനെ അയാളുടെ ജീവിതം മുന്നോട്ടു പോയി; പ്രായമാകുന്നതറിയാതെ. അയാള്‍ ബുദ്ധിമാനല്ലായിരിക്കാം, പക്ഷേ ബുദ്ധിമാനായ മനുഷ്യന്‍ ഇങ്ങിനെ ജീവിച്ചാല്‍ സന്യാസിയായി മാറും. അയാള്‍ മനസ്സു കൊണ്ടൊരു സന്യാസിയായിരുന്നു; ഭൂതകാലത്തെക്കുറിച്ച്‌ ചിന്തിക്കാത്ത, വര്‍ഷങ്ങളുടെ പ്രാരബ്‌ധങ്ങള്‍ പേറാത്ത, സന്യാസം എന്തെന്നറിയാത്ത സന്യാസി. നിമിഷംപ്രതി നിങ്ങള്‍ ചുമക്കുന്ന ഭാരം എത്രത്തോളമെന്ന്‍ ഓര്‍ത്തുനോക്കുക. കണ്ണാടിയില്‍ നിങ്ങളുടെ മുഖം നന്നായിട്ടൊന്നു നോക്കു. പിഴിഞ്ഞെടുത്തതുപോലെയുണ്ട്‌, കാലം എന്ന ചെമ്പില്‍, വെള്ളം എന്ന അനുഭവങ്ങള്‍ കൊണ്ട്. പ്രാരബ്‌ധത്തിന്‌ തെളിവായി അതവിടെയുണ്ട്‌.

അന്വേഷി : ഈ ഭൂമിയിലെ സര്‍വ മനുഷ്യരുടെയും ജീവിതം നന്മയ്ക്കും തിന്മയ്ക്കും ചുറ്റും വട്ടം കറങ്ങുകയാണ്‌. ശരിയുടെയും തെറ്റിന്‍റെയും ഏറ്റവും പ്രധാന അടിത്തറ നന്മയും തിന്മയുമാണ്‌. എന്നാല്‍ നന്മയെന്നൊ, തിന്മയെന്നോ എന്ന പേരില്‍ യാതൊന്നും ഇല്ലെന്നാണ്‌ അങ്ങ്‌ പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ളത്‌. സദ്‌ഗുരോ, ഇതിനെപ്പറ്റി കൂടുതല്‍ വിശദമാക്കാമോ?

സദ്‌ഗുരു : മനുഷ്യര്‍ എപ്പോഴും വിശ്വസിക്കുന്നത്‌ തങ്ങള്‍ നല്ലവരും, മറ്റു ചിലര്‍ നന്നല്ലാത്തവരും ആണെന്നാണ്‌. അങ്ങിനെയല്ലെ? ഈ ലോകത്ത്‌, അവരുടെ ദൌത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഏക വഴി അതുമാത്രമാണ്‌. നാം ഇപ്പോള്‍ ഹിമാലയന്‍ റോഡിന്‍റെ ഇങ്ങേ ഭാഗത്താണ്‌. പിപല്‍ കോട്ടിയില്‍ നിന്ന്‍ – ശരിക്കും പറഞ്ഞാല്‍ രുദ്രപ്രയാഗില്‍ നിന്ന്‍ ബദരീനാഥിലേക്ക്‌ – ഇതിനെ രണ്ടു വരിപ്പാതയാക്കുവാനുള്ള ജോലി നടക്കുകയാണ്‌. ഓരോ വര്‍ഷവും മണ്ണിടിഞ്ഞുവീണും, വാഹനങ്ങള്‍ മറിഞ്ഞും, നിരവധിപേര്‍ ഇവിടെ കൊല്ലപ്പെടുന്നു. ഈ വളവുകളില്‍ കൂടിയുള്ള വണ്ടിയോടിക്കലില്‍, ഒരു പാളിച്ച പറ്റിയാല്‍ കാര്യം കഴിഞ്ഞു. ഇവിടെ സഞ്ചരിക്കുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്വമാണ്‌ നിങ്ങള്‍ ഡ്രൈവറെ ഏല്‍പ്പിക്കുന്നത്‌. അയാള്‍ക്ക്‌ പിഴവ് സംഭവിച്ചാല്‍, നിങ്ങളുടെ അന്ത്യമായിരിക്കും ഫലം. ഓരോ വര്‍ഷവും നിരവധിപേര്‍ അത്തരം പിഴവു വരുത്തുന്നു. റോഡരികില്‍ കിടക്കുന്ന ചെറിയ ലോഹകൂമ്പാരങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, ഏതെങ്കിലും തകര്‍ന്ന വാഹനത്തിന്‍റെ മിച്ചമുള്ള ഭാഗങ്ങളായിരിക്കും അവ.

ഇപ്പോള്‍ അവര്‍ ഒരു രണ്ടുവരി പാത നിര്‍മിക്കുകയാണ്‌. അത്‌ നല്ലതോ, ചീത്തയോ? അത്‌ നല്ലതാണ്‌, എന്തെന്നാല്‍ നിങ്ങളെപ്പോലെയുള്ളവര്‍ക്ക്‌ കൂടുതല്‍ സുരക്ഷിതരായി, അപകടങ്ങള്‍ പരമാവധി ഒഴിവാക്കി, യാത്ര ചെയ്യാം. ആ നിലയ്ക്ക്‌ അത്‌ നല്ലത്‌ തന്നെയാണ്‌, എന്നാല്‍ റോഡുകള്‍ നിര്‍മിക്കുന്നത്‌ – പര്‍വതത്തെ വികൃതമാക്കുന്നതും ഭൂമിയിലെ ജീവജാലങ്ങളെ ഉപദ്രവിക്കുന്നതും ആയതുകൊണ്ട് ഇത് നിര്‍ത്തിവയ്ക്കാന്‍ നിരവധിപേര്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. അവരെ സംബന്ധിച്ചിടത്തോളം ഇത്‌ ദോഷഫലം തരുന്നതാണ്‌. അധികാരം ഉള്ളതുകൊണ്ടോ, ഭൂരിപക്ഷം ഉള്ളതുകൊണ്ടോ, ആരെങ്കിലും നല്ലതാണെന്നു പറഞ്ഞാല്‍, അത്‌ നല്ലതായിരിക്കണമെന്നില്ല. ഇനി ഞാന്‍ ചോദിക്കട്ടെ? ഒരു ഭീകരപ്രവര്‍ത്തകന്‍ ചെയ്യുന്നത്‌ നല്ലതോ ചീത്തയോ?

അന്വേഷി : അത്‌ തീര്‍ച്ചയായും നല്ലതല്ല.

സദ്‌ഗുരു : എന്തുകൊണ്ട്‌? അയാള്‍ എന്താണ്‌ ചെയ്യുന്നത്‌?

അന്വേഷി : അയാള്‍ നിരവധി ആളുകളുടെ ദുരിതങ്ങളുടെ സ്രോതസ്സാണ്‌.

സദ്‌ഗുരു : നിങ്ങള്‍ക്കതിനെ ആ രീതിയില്‍ കാണാം. ഇതേ സാഹചര്യത്തില്‍ ആരാണ്‌ നല്ലത്‌, ആരാണ്‌ നന്നല്ലാത്തത് എന്നത്‌ അതിര്‍ത്തിയുടെ ഏതു ഭാഗത്താണ്‌ നിങ്ങള്‍ നില്‍ക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയാണോ നല്ലത്‌, അതോ പാക്കിസ്ഥാനാണോ നല്ലത്‌? നിങ്ങള്‍ അതിര്‍ത്തിക്കിപ്പുറത്തായതിനാല്‍, ഇന്ത്യാക്കാരെല്ലാം നല്ലവരാണെന്ന്‍ ചിന്തിയ്ക്കുന്നു, പാക്കിസ്ഥാനികള്‍ ചീത്തകളും. നിങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തായിരുന്നെങ്കില്‍ ആ ഭാഗത്തിനുവേണ്ടി വാദിക്കുമായിരുന്നു. നിങ്ങളെന്തുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതെല്ലാം. അതനുസരിച്ച്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടേതായ നന്മതിന്മകളുമുണ്ട്‌. അതിനുപരിയായി ചിന്തിക്കാന്‍ നിങ്ങള്‍ക്കാവില്ല.

നിങ്ങള്‍ ആരാണ്‌ എന്നതിന്‍റെ പരിമിതികളില്‍ ഒതുങ്ങുന്നു നിങ്ങളുടെ ചിന്തകളും. നിങ്ങള്‍ ആരാണ്‌ എന്നതിന്‌ എല്ലായ്‌പ്പോഴും പരിമിതികളുണ്ട്‌. അതിനാല്‍ നിങ്ങളുടെ ചിന്തകള്‍ക്കും പരിമിതികളുണ്ട്‌. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ എന്താണ്‌ നല്ലത്‌, എന്താണ്‌ ചീത്ത എന്ന്‍ നിശ്ചയിക്കുന്നത്‌ അസംബന്ധമല്ലേ? ഒരു കാര്യം ചീത്തയാണെന്ന്‍ പറയുന്ന നിമിഷം മുതല്‍ അതിനെ വെറുക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവുമോ? ‘ഇയാള്‍ ഒരു കൊള്ളരുതാത്ത മനുഷ്യനാണ്‌, എന്നാല്‍ എനിക്കതൊരു പ്രശ്‌നമല്ല’ എന്ന്‍ പറയാന്‍ നിങ്ങള്‍ക്കാവുമോ? പുറമെ നിങ്ങള്‍ അങ്ങിനെ പറയുമായിരിക്കും. പക്ഷേ, അയാള്‍ നിങ്ങളോട്‌ കൂടുതല്‍ അടുത്തു തുടങ്ങിയാല്‍, ആദ്യം അനിഷ്‌ടം മാത്രമേ കാട്ടൂ എങ്കിലും പിന്നീടത്‌ വെറുപ്പായി മാറും. ഒരു കാര്യത്തെ നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിക്കുന്ന നിമിഷം, നിങ്ങള്‍ ഈ ലോകത്തെ വിഭജിക്കുകയാണ്‌ ചെയ്യുന്നത്‌.

ഒരു കാര്യത്തെ നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിക്കുന്ന നിമിഷം, നിങ്ങള്‍ ഈ ലോകത്തെ വിഭജിക്കുകയാണ്‌ ചെയ്യുന്നത്‌.

ഇപ്പോള്‍ ആരെങ്കിലും വന്ന്‍ അയാള്‍ ആധ്യാത്മികപാതയിലൂടെ സഞ്ചരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന്‍ പറയുന്നു എന്നിരിക്കട്ടെ. ഞാന്‍ അയാളോട്‌ പറയും,

"ശരി, ഒരാഴ്‌ച ഇവിടെ താമസിക്കുക, നമുക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്ന്‍ നോക്കാം.’’

അപ്പോള്‍ത്തന്നെ അയാള്‍ പറയും, "അത്‌ പറ്റില്ല, ശനിയാഴ്‌ച എന്‍റെ അളിയന്‍റെ ജന്മദിനമാണ്‌, എനിക്ക്‌ പോകണം. മൂന്നു ദിവസം മാത്രമേ ഞാന്‍ ഇവിടെ ഉണ്ടാകുകയുള്ളൂ.’’

ഞാന്‍ ചോദിക്കും, "ശരി, ആദ്ധ്യാത്മിക കാര്യങ്ങളില്‍ എത്രമാത്രം മുന്‍പോട്ട് പോകണമെന്നാണ്‌ ഉദ്ദേശം?’’

അയാള്‍ പറയും, "മുഴുവന്‍ ദൂരവും.’’

അപ്പോള്‍ ഞാന്‍ പറയും, "മൂന്നു ദിവസംകൊണ്ട് മുഴുവന്‍ ദൂരവും? എന്തോ ആകട്ടെ, ഈ മൂന്നു ദിവസം ഈ ചില നിഷ്ടകള്‍ പാലിക്കുക. പിന്നെ എന്താണ്‌ വേണ്ടതെന്ന്‍ നമുക്ക്‌ തീരുമാനിക്കാം.’’

അയാള്‍ പറയും, "പൊതുവായ കക്കൂസ്, അതെനിക്കിഷ്‌ടമല്ല. ഈ തണുപ്പത്ത് അഞ്ചു മണിക്കെഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കുളിക്കുന്ന കാര്യം കുറച്ചു ബുദ്ധിമുട്ടാണ്.’’

അപ്പോള്‍ ഞാന്‍ പറയും, "ശരി, നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളുടെ ഒരു പട്ടിക എനിക്കു തരിക. നമുക്ക്‌ അതുമാത്രം ചെയ്യാം.’’

അയാള്‍ അവിടെയിരുന്ന്‍ കുറച്ചു സമയം ഗൌരവമായി ചിന്തിച്ചശേഷം അരഡസന്‍ കാര്യങ്ങള്‍ എഴുതിവയ്ക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിക്കും, "എന്താണിത്‌? ഈ മഹാപ്രപഞ്ചത്തില്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നത്‌ വെറും ആറേ ആറു കാര്യങ്ങള്‍ മാത്രം; അതുവച്ച്‌ നിങ്ങള്‍ക്കുവേണ്ടത്‌ ആദ്ധ്യാത്മിക ജീവിതവും. ഇത്‌ എങ്ങിനെ സാധ്യമാവും?’’

നല്ലതും ചീത്തയും സൃഷ്‌ടിക്കുന്ന മാത്രയില്‍ ഈ ലോകത്തെ വിഭജിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരിക്കല്‍ ഇതിനെ വിഭജിച്ചാല്‍ പിന്നെ എങ്ങിനെ ഉള്‍പ്പെടുത്താന്‍ സാധിക്കും? എവിടെയാണ്‌ യോഗയ്ക്കുള്ള സാധ്യത? മറ്റെല്ലാത്തിനേയും ഉള്‍പ്പെടുത്തി ഒന്നായിത്തീര്‍ക്കാനുള്ള അവസരം എവിടെയാണ്‌? സത്യം അറിയാനുള്ള സൌഭാഗ്യം എങ്ങിനെ ലഭിക്കും?

ഈ വിഭജനം നിങ്ങളുടെ മൂഢത്വം കൊണ്ടു നിലവില്‍ വരുന്നതാണ്‌. യാഥാര്‍ഥ്യവുമായി അതിന്‌ ഒരു ബന്ധവുമില്ല. നല്ലതും ചീത്തയും എപ്പോഴും നിങ്ങളുടെ അഹന്തയുടെ ആവശ്യങ്ങള്‍ക്കധിഷ്‌ഠിതമാണ്‌. ഇങ്ങിനെ മുന്നോട്ടുപോയാല്‍, അസ്തിത്വത്തെ ഭിന്നിച്ച്‌, നിങ്ങള്‍ ജീവിതത്തില്‍ ദ്വന്ദ്വഭാവത്തിന്‌ അടിമയായിത്തീരും. അങ്ങിനെയായാല്‍ പിന്നെ ആദ്ധ്യാത്മികതയിലേക്ക്‌ തിരിയാനുള്ള അവസരമേ പാഴായിപ്പോകുകയാണ്.