सद्गुरु

കുടുംബത്തിന്‍റെ ചുമതലയുള്ള ആളാണു നിങ്ങള്‍. അവര്‍ ഒരുപക്ഷെ വളരെ ദൂരെയാണ്, ആയിരം മൈലുകള്‍ക്കപ്പുറത്താണെങ്കിലും നിങ്ങളുടെ ചുമതലയ്ക്കു മാറ്റമില്ല. ദൂരെയായതുകൊണ്ട്; സിഗ്നല്‍ കിട്ടുന്നില്ലെന്ന് പഴി പറഞ്ഞ് തന്‍റെ ചുമതല ഒഴിവാക്കാന്‍ ശ്രമിക്കുന്നയാളാണോ നിങ്ങള്‍?തീര്‍ച്ചയായും അല്ല.

കുടുംബത്തിലുള്ളവര്‍ എവിടെയാണെങ്കിലും എത്ര ദൂരെയാണെങ്കിലും അവരുടെ ഉത്തരവാദിത്വം നിങ്ങള്‍ക്കുതന്നെയെന്ന് നിങ്ങള്‍ കരുതുന്നു, പെരുമാറുന്നു. അത്തരം ഒരു ബോധമുള്ളതുകൊണ്ടുതന്നെയല്ലേ സ്വന്തം കുടുംബത്തിലെ അംഗമായി ആ വ്യക്തിയെ അംഗീകരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നത്.
നിങ്ങള്‍ താമസിക്കുന്ന വീടിനു സമീപത്ത് റോഡില്‍ ഒരാള്‍ അപകടം പറ്റി മരിക്കാറായി കിടക്കുന്നു. അതിന്‍റെ ചുമതല നിങ്ങള്‍ക്കല്ലേ?

"ഞാനല്ലല്ലോ ഈ അപകടത്തിനു കാരണം" എന്നു ചിലര്‍ പറയുന്നുണ്ടാവും. "നിങ്ങള്‍ കാരണമാണോ അപകടമുണ്ടായത്" എന്നല്ല എന്‍റെ ചോദ്യം. അതിന്‍റെ കുറ്റവും നിങ്ങളില്‍ ഞാന്‍ ആരോപിക്കുന്നില്ല. ആ കിടക്കുന്ന മനുഷ്യനോട് നിങ്ങള്‍ക്കു ചുമതലാബോധം ഉണ്ടാവേണ്ടതല്ലേ? അത്തരത്തില്‍ ആസന്നമരണനായി ഒരാള്‍ കിടക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നും?

നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ അയാള്‍ക്ക് ഉടനടി പ്രഥമ ശുശ്രൂഷ നല്‍കും. അല്ലെങ്കില്‍ അയാളെ ആസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതു രണ്ടും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുള്ള ആളാണ് നിങ്ങളെങ്കില്‍ അല്പം മനുഷ്യത്വത്തോടെ അയാളെ വീക്ഷിക്കുകയെങ്കിലുമില്ലേ.

നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ അയാള്‍ക്ക് ഉടനടി പ്രഥമ ശുശ്രൂഷ നല്‍കും. അല്ലെങ്കില്‍ അയാളെ ആസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതു രണ്ടും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുള്ള ആളാണ് നിങ്ങളെങ്കില്‍ അല്പം മനുഷ്യത്വത്തോടെ അയാളെ വീക്ഷിക്കുകയെങ്കിലുമില്ലേ. ഇവയെല്ലാം തന്നെ നിങ്ങളുടെ ഉള്ളിലെ ചുമതലാ ബോധത്തിന്‍റെ വെളിപാടുകള്‍ തന്നെയാണ്. അജ്ഞാതനായ ഒരാളിനുവേണ്ടി ആ സന്ദര്‍ഭത്തില്‍ നിങ്ങളിലെ ചുമതലാബോധം ഉണര്‍ന്നു.

ഈ ബോധമില്ലാത്തവന്‍ എന്തുചെയ്യും? "എനിക്കിതില്‍ ഒരു ബാദ്ധ്യതയുമില്ല." എന്ന് നിങ്ങളിലെ നിരുത്തരവാദി ഒഴിഞ്ഞു മാറുമ്പോള്‍ അതല്ലേ ഏറ്റവും ദൗര്‍ഭാഗ്യകരം!

ഒരു പഴഞ്ചൊല്ല് "വികസിച്ച മുഖമില്ലാത്തവന്‍ ജോലിക്കു പോയാലും ജോലി ചെയ്താലും കൂലി കിട്ടുകയില്ല" എന്ന്. വികസിച്ച മുഖമില്ലാത്തവന്‍ എന്നവാക്കിന് ഭാഗ്യമില്ലാത്തവന്‍ എന്ന അര്‍ത്ഥമല്ല ഞാന്‍ നല്‍കുന്നത്. ഒരു പുഞ്ചിരിപോലും വിരിയാത്ത മുഖം; അത്തരക്കാരന്‍ വേലചെയ്താലും കൂലി കിട്ടുകയില്ല.

സുഗന്ധമുള്ള പൂക്കളെ അന്വേഷിച്ചു വണ്ടുകള്‍ വരും. ഒരു പുഞ്ചിരിപോലും വിരിയാത്ത മുഖത്തോടെ കഴിയുന്ന ഒരുവനെ കാണുമ്പോള്‍ പ്രസരിപ്പില്ലാത്തവന്‍ ഉത്സാഹമില്ലാത്തവന്‍ എന്നേ കരുതാന്‍ പറ്റുകയുള്ളു. പ്രസരിപ്പിന്‍റെ ലാഞ്ചന പോലും മുഖത്തു കാട്ടാത്തവന്‍ ഉത്സാഹത്തോടെ ജോലി ചെയ്യും എന്നു വിശ്വസിക്കാനാവുമോ? അവന് ആരു ജോലി നല്‍കും?അഥവാ ജോലി നല്‍കിയാല്‍- ത്തന്നെ അവന് ഒരു ഉദ്യോഗകയറ്റം കൊടുക്കുമോ?

നമ്മളെല്ലാം ഒരു വായുതന്നെയാണ് ശ്വസിക്കുന്നത്. എന്നിരുന്നാലും ഞാന്‍ ശ്വസിക്കുമ്പോള്‍ ആഗിരണം ചെയ്യുന്ന ഓക്സിജന്‍റെ തോതും നിങ്ങള്‍ ഉള്ളിലേക്കെടുക്കുന്ന ഓക്സിജന്‍റെ തോതും വ്യത്യസ്തമായിരിക്കും. നമ്മള്‍ക്ക് എത്ര കണ്ടു കൂടുതല്‍ ശ്വാസം ഉള്ളിലേക്കെടുക്കാന്‍ കഴിയും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ വ്യത്യാസമുണ്ടാവുന്നത്.

സന്തോഷത്തോടെ ഇരിക്കുന്ന ഒരുവനോടൊപ്പം പ്രവര്‍ത്തിക്കാന്‍ നൂറുപേര്‍ ഉണ്ടാവും. എന്നാല്‍ പ്രസരിപ്പും ഓജസ്സുമില്ലാതെ ഇരിക്കുന്ന ഒരുവനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരാള്‍ പോലും ഉണ്ടാവില്ല.

സന്തോഷത്തോടെ ഇരിക്കുന്ന ഒരുവനോടൊപ്പം പ്രവര്‍ത്തിക്കാന്‍ നൂറുപേര്‍ ഉണ്ടാവും. എന്നാല്‍ പ്രസരിപ്പും ഓജസ്സുമില്ലാതെ ഇരിക്കുന്ന ഒരുവനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരാള്‍ പോലും ഉണ്ടാവില്ല.

ഉത്സാഹം എന്തെന്ന് അറിയാതെ കഴിയുന്നവര്‍ ഇങ്ങനെ പിന്‍തള്ളപ്പെടുന്നു. എപ്പോഴും ദുഃഖിച്ചു കഴിയുന്നവനെ തേടി ദുഃഖമേ വരികയുള്ളു. അതുകൊണ്ടു തന്നെ സദാ ശോകാകുലരായി കഴിയുന്നവര്‍ക്കു ജീവിതത്തില്‍ കാര്യമായി പുരോഗതി നേടാന്‍ സാധിക്കുന്നില്ല.

അവനവന്‍റെ ഭാഗ്യത്തെ ഇത്തരം പ്രകൃതവുമായി കൂട്ടിക്കെട്ടേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് ഒരു തെറ്റ് തന്നെയാണ്.

ഉദ്യോഗത്തില്‍ മാത്രം മുഴുകി കഴിയരുത്. പ്രസന്നഭാവത്തോടെ, സദാ പ്രസരിപ്പോടെ കഴിയുന്നവര്‍ക്കുള്ളതാണ് ഈ ലോകം.

ഓരോ സന്ദര്‍ഭത്തിലും നിങ്ങളിലെ മനുഷ്യത്വം സ്വഭാവികമായ ഒരു ഉത്തരം നല്‍കുന്നുണ്ട്. നിങ്ങളുടെ മുന്‍കൂര്‍ അനുവാദം വാങ്ങിക്കൊണ്ടല്ല ഈ പ്രവൃത്തി നടക്കുന്നത്. തടസ്സങ്ങളൊന്നുമില്ലാതെ വെളിപ്പെടുന്ന ഈ ഉത്തരവാദിത്വബോധത്തിനു നിങ്ങളാണ് മനസ്സുകൊണ്ട് ഒരു തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.